കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Posted by
atOptions = { 'key' : 'e5a3d2d690c8d0593ec34392acff6479', 'format' : 'iframe', 'height' : 90, 'width' : 728, 'params' : {} }; document.write('');

കരിയില കാറ്റിന്റെ സ്വപ്നം 2

KARIYILA KAATTINTE SWAPNAM PART 2 | AUTHOR : KALIYUGA PUTHRAN KAALI 

PREVIOUS PART [https://kambimaman.com/tag/kaliyuga-puthran-kaali/]

 

അറിയാൻ ആകംക്ഷയോടെ അവിടേക്ക് നോക്കി നിക്കുകയാണ് തന്റെ നിൽപ്പ് കണ്ടു ആരാണ് ചേച്ചി
അവിടെ എന്നു തിരക്കി അവളുടെ അടുത്തേക്ക് അച്ചുവും വന്നുചേർന്നു അവന്റെ ചോദ്യത്തിന്
അറിയില്ല എന്നു അവൾ മുഖം കൊണ്ട് ഗോഷ്ടികാണിച്ചു പിന്നെ ഇരുവരും മുന്നിൽ കണ്ട
കാറിലേക്ക് നോട്ടം പായിച്ചു……..

ആ വാഹനത്തിന്റ പിറകിലെ ഇരു ഡോറുകൾ തുറന്നു രണ്ടുപേർ പുറത്തേക്ക് വന്നു.അവളെ നോക്കി
നിന്നു

ആദ്യത്തെ മുഖം അവളുടെ മനസ്സിൽ ഭയം വരുത്തിയെങ്കിൽ രണ്ടാമത്തെയാൾ അവളുടെ മുഖത്തു
അത്ഭുതം പടർത്തി
ഗീതു …….. അവളുടെ നാവ് മന്ത്രിച്ചു

വേഗത്തിൽ ഓടിച്ചെന്നു ആ കൈകളിൽ പിടിച്ചു പൊട്ടിക്കരഞ്ഞു

അയ്യേ…… എന്തുവാടി പെണ്ണേ ഇതു

സോറി…….. ഗീതു ഞാൻ കാരണം തന്റെയും കൂടി ജോലി………… പറഞ്ഞു മുയുവിക്കും മുന്നേ ലച്ചു
ഏങ്ങലടിച്ചു കരയാൻ തുടങ്ങി

അതൊന്നും സാരമില്ലടോ എന്തു കോലമാണ് ഇത് ഇന്നലെ ഒത്തിരി സങ്കടപ്പെട്ടുയെല്ലേ നീ…..
ലച്ചുവിന്റെ മുഖത്തു താലോടികൊണ്ട് അൽപ്പം വേദനയോടെ ഗീതു ചോദിച്ചു

ചിലപ്പോൾ സങ്കടം കൊണ്ട് ഉറങ്ങി കാണില്ല അതാ മുഖം അങ്ങനെ വല്ലാതെ ഇരിക്കുന്നേ അല്ലേ
ലച്ചു…… (പാവം കുട്ടി മറു വശത്തുനിന്ന് ഒരു ആത്മഗതം പോലെ മൊഴിഞ്ഞു )

ലച്ചു അറിയാതെ ആ മുഖത്തേക്ക് നോട്ടം എറിഞ്ഞു

(അത് അവരായിരുന്നു ഇന്നലെ അവിടെവച്ചു കണ്ട ആ പ്രായംചെന്നാ സ്ത്രീ )

ഡി ലച്ചു…….. ഇത് മറിയാമ്മ മാഡം എന്നു പറഞ്ഞാൽ മാണിക്യ മുറ്റത്ത് ചന്ദ്രശേഖർ
ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ നേടും തൂണുകളിൽ ഒന്ന് എന്നു വേണമെങ്കിൽ പറയാം അവരെ നോക്കി
കുസൃതി ചിരിയോടെ വലിയ കാര്യം പറയും പോലെ പറഞ്ഞു

മതി… മതി….. എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ ( നീ ഒരു ഭയങ്കരി തന്നാടി എന്ന മട്ടിൽ
തലയാട്ടി അവർ ) ചിരിച്ചു കൊണ്ട് ഗീതുവിനെ മറിയാമ്മ ഒന്നു നോക്കി.

‘പിന്നെ ലച്ചുവിനോടായി തുടർന്നു ‘
എന്റെ ലക്ഷ്മി ഇവള് പറയുന്ന പോലെയൊന്നും അല്ലാ ഞാനും നിങ്ങളെ പോലെ തന്നെ അവരുടെ ഒരു
ജോലിക്കാരി മാത്രമാണ് പിന്നെ ആ കുടുബത്തിൽ അൽപ്പം സ്വാതന്ത്ര്യം എനിക്ക്
നല്കിട്ടുണ്ട് അത്രമാത്രം !

അതിനു ഞാൻ ഇപ്പോൾ അവിടുത്തെ ജോലിക്കാരി അല്ലാലോ മാഡം പിന്നെ ഇതൊക്കെ എന്നോട്
എന്തിന് പറയണം ലച്ചു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി അൽപ്പം ഉറച്ച സ്വരത്തിൽ പറഞ്ഞു

ലക്ഷ്മി…. അത് (അവർ പറയാൻ വന്നത് മുഴുവനാക്കും മുൻപേ ലച്ചു അവർക്ക് നേരെ കൈ ഉയർത്തി
തടഞ്ഞു,

എന്നിട്ട് മാറി നിൽക്കുന്ന അച്ചുവിനെ നോക്കി അകത്തേക്ക് പോകാൻ പറഞ്ഞു അവൻ മടിച്ചു
നിന്നപ്പോൾ അവൾ അൽപ്പം സ്വരം കടുപ്പിച്ചു പറഞ്ഞു അതോടെ അവൻ അകത്തേക്ക് കയറി പോയി)
ഗീതുവും അതു കണ്ടപ്പോൾ ഒന്ന് ഞെട്ടി

മാഡം ഞങ്ങൾ പാവപെട്ടവരാണ് എന്നു കരുതി അയാളെ പോലെ പണത്തിന്റെ അഹങ്കാരത്തിൽ
ജീവിക്കുന്ന ഒരാളുടെ ഭ്രാന്തൻ കളിക്ക് കൂട്ടുനിക്കാൻ ഉള്ളതല്ല എന്റെ ജീവിതവും
സമയവും, അല്ലങ്കിൽ തന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ്? മാഡം ജോയിൻ ചെയ്യാൻ അൽപ്പം
ഒന്ന് വൈകിപ്പോയി അത് ഇത്ര വലിയ തെറ്റാണോ? എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞ ഈ ഗീതു അതിന്
എന്റെ കൂടെ നിന്നു അത് തെറ്റാണോ? മനസാക്ഷി ഉള്ള ആ മനുഷ്യൻ എന്നോട് അൽപ്പം കരുണ
കാണിച്ചു അത് ഒരു തെറ്റാണോ? അവൾ സങ്കടത്തോടെ ചോദിച്ചു (എന്നിട്ടും മാറിയമ്മയിൽ
യാതൊരു ഭാവമാറ്റവും ഉണ്ടാകാതിരുന്നത് അവൾ ശ്രദ്ധിച്ചു )

ലക്ഷ്മി…….. മോൾക്ക് പറയാനുള്ളത് മുഴുവനും പറഞ്ഞു തീർന്നോ എങ്കിൽ എനിക്ക്
പറയാനുള്ളതും കൂടി കേൾക്കണം പ്ലീസ്…….

(ലച്ചു അപ്പോൾ അവളിൽ വന്ന മുഴുവൻ ദേഷ്യം സങ്കടവും കടിച്ചമർത്തി കൊണ്ട് തല കുനിഞ്ഞു
നിന്ന് കിതച്ചു )

ഇതെല്ലാം ‘അഹങ്കാരം’ ആണ് ദൈവത്തെ മറന്നുകൊണ്ടുള്ള “അഹങ്കാരം ”

ആരോടാനില്ലാതെ പറഞ്ഞു കൊണ്ട് അവരിൽ നിന്ന് മുഖം വെട്ടിച്ചു ഗീതുവിനെ നോക്കി

“പ്ലീസ് മോളെ ഒന്ന് അടങ് ” ഗീതു അവളെ നോക്കി അഭ്യാർത്ഥന പോലെ മുഖം കൊണ്ട് ഗോഷ്ട്ടി
കാട്ടി

ലക്ഷ്മി…. ! കുട്ടി നേരത്തെ പറഞ്ഞ ആ മഹാൻ ഇല്ലേ….. അവൻ കാരണം mc ഗ്രുപ്പിന് നഷ്ട്ടം
1500 കോടി ആണ് ഞങ്ങളുടെ കൂടെ നിന്നിട്ട് അവൻ മറ്റൊരു കമ്പനിക്ക് വേണ്ടി ഞങ്ങളെ
ചതിച്ചു അതിന് മറ്റ് ചിലരുടെ സഹായവും. നക്കാപ്പിച്ച പൈസക്ക് വേണ്ടിയാണ് അവന്മാർ
ഞങ്ങളെ ചതിച്ചത് എന്ന് ഓർക്കുബോൾ അവർ ആരോടൊന്നില്ലാതെ പറഞ്ഞു കൊണ്ട് ആ കാറിന്റെ
ബോണറ്റിൽ ആഞ്ഞ് അടിച്ചു “ഡും ” ആ ശബ്ദം കേട്ടതും ലച്ചുവും ഗീതുവും അൽപ്പം ഭയന്നു

അൽപ്പ സമയത്തിന്റെ മൗനത്തിന് ശേഷം മുഖത്തു ഗൗരവം വാരിവിതറി കൊണ്ട് മറിയാമ്മ
ലക്ഷ്മിയുടെ അടുത്തേക്ക് വന്നു

പണത്തിന് വേണ്ടി ആയിരുന്നുവെങ്കിൽ അവർ ചോദിക്കുന്നതിന്റെ ഇരട്ടി കൊടുത്തേനെ
ഞങ്ങളുടെ ആദി…….. അല്ലെങ്കിൽ ഇവളോട് ചോദിക്ക് 5 വർഷമായി ഇവൾ ഞങ്ങളുടെ കൂടെ ഗീതുവിനെ
നോക്കി ഉറച്ച ശബ്ദത്തോടെ കൈച്ചൂടി കൊണ്ട് പറഞ്ഞു

അതിന് ഉത്തരം എന്നോണം ഗീതു തലകുനിച്ചു നിന്നു

ലക്ഷ്മി…… മോൾക്ക് അറിയാമോ കൂടെ നിൽക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും
കൊടുക്കാൻ മടിയില്ലാത്തവൻ ആണ് ഞങ്ങളുടെ ആദി അത്രക്ക് പാവമാണ് ഞങ്ങളുടെ കൊച്ച്
മറിയാമ്മ അറിയാതെ വിതുമ്പി പോയി

(അത് കണ്ടപ്പോൾ ലച്ചുവിന്റെ മനസ്സിൽ ഒരു അലിവ് ഉണ്ടായി എന്ന് പ്രതേകം പറയണ്ട കാര്യം
ഇല്ലാലോ ! )
“ഇപ്പോഴുത്തെ ഈ സാഹചര്യത്തിൽ താൻ എങ്ങനെ അവരെ സമാധാനിപ്പിക്കും എന്ന് ഓർത്ത് ലച്ചു
ദയനീയമായി അവരെ നോക്കി നിന്ന് ”

പക്ഷെ കൂടെ നിന്ന് അവന്മാർ ഞങ്ങളെ ചതിച്ചിട്ടുണ്ടങ്ങേല് അതിനു ഉള്ള മറുപടി ഞങ്ങളുടെ
ആദി കൊടുത്തിരിക്കും അത് എനിക്ക് ഉറപ്പാ ഒന്ന് ആലോചിക്കും പോലെ മറിയാമ്മ തറപ്പിച്ചു
പറഞ്ഞു. അവരെ നോക്കി പുഞ്ചിരിച്ചു ” ആ ചിരിയിൽ നിന്നും അതിന്റെ ഉത്തരം ലച്ചുവിന്
വായിച്ചെടുക്കാൻ സാധിച്ചിരുന്നു അതോടെ ലച്ചുവിന്റെ മനസ്സിൽ ഭയം ഇരട്ടിച്ചു അത്
അവളുടെ മുഖത്തും കാണാമായിരുന്നു ”

പിന്നെ നിങ്ങളുടെ കാര്യം അത് ഒരു തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചു പോയതാണ് “ഇവളുടെ
എല്ലാ കാര്യങ്ങളും അറിയുന്ന ഞങ്ങളിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ
പാടില്ലായിരുന്നു ബട്ട്‌ സംഭവിച്ചുപോയി മറിയാമ്മ ഗീതുവിനെ നോക്കി സങ്കടപ്പെട്ടു
“എന്തായാലും കർത്താവ് എല്ലാം നേരെയാക്കി ആത്മഗതം ”

(അതിന് ഗീതു ഒരു ചിരി അവർക്ക് സമ്മാനായി നൽകി കൊണ്ട് സാരമില്ല എന്ന മട്ടിൽ നിന്നു )
പിന്നെ ഒരു കണക്കിന് നീ തന്നെ അല്ലേ ഇതെല്ലാം വരുത്തി വച്ചത് ലക്ഷ്മി അവർ അൽപ്പം
നീരസത്തോടെ ചോദിച്ചു?

അവൾ അത്ഭുതത്തോടെ അവരെ നോക്കി “ഞാനോ”……….. സ്വായം അറിയാതെ അവളുടെ നാവ് ചലിച്ചു

അതേ ‘നീ തന്നെ’ നീ എന്തിനാണ് മാനേജറെയും G.M. ആയാ എന്നെയും കാണാതെ! എന്തുകൊണ്ട്
ഫ്‌ളോർ മാനേജർറായ മനോജിന്റെ കൈയിൽ അപ്പോയിമെന്റെ ലെറ്റർ ഏൽപ്പിച്ചു ജോയിൻ ചെയ്തു?
‘മറിയാമ്മ ലക്ഷ്മിയെ ഒന്ന് നോക്കി ‘

അത്……. പിന്നെ…….. ഞാൻ……… ലക്ഷ്‌മി ഒന്ന് വിക്കികൊണ്ട് ഗീതുവിനെ നോക്കി.

അതിനു കാരണം ഞാൻ ആണ് മാഡം ഗീതു മറിയാമ്മയെ നോക്കി പറഞ്ഞു
സാറും മാഡവും മീറ്റിങ്ങിൽ അയൊതൊകൊണ്ട് ആണ് ഞാൻ അങ്ങനെ ചെയ്തത് പിന്നെ ആദ്യ ദിവസം
തന്നെ സിറിന്റെയും മാഡത്തിന്റെയും വായിൽ നിന്ന് ‘ചിത്ത ‘ കേൾപ്പിക്കേണ്ട എന്നു
കരുതി ചെയ്തതാണ് ഇങ്ങനെ ഒക്കെ അയി തീരുമെന്ന് കരുതിയില്ല സോറി മാഡം….. ഗീതു പറഞ്ഞു
കൊണ്ട് തല കുനിച്ചു.

ഒരേ മണ്ടത്തരങ്ങൾ കാണിച്ചു വച്ചിട്ട് “ഹും”
എന്തായാലും കഴിഞ്ഞാത് കഴിഞ്ഞു “ഇന്നലെ നടന്ന കാര്യങ്ങൾ മുഴുവൻ ഞങ്ങൾ തിരക്കി
മനസിലാക്കി”
ലക്ഷ്മി നാളെ മുതൽ ജോലിക്ക് വരണമെന്ന് ആണ് എന്റെ ആഗ്രഹം ഇത് ഒരു നിസാര തെറ്റിദ്ധാരണ
കൊണ്ട് സംഭവിച്ചു പോയതല്ലേ മോള് അത് അങ്ങ് മറന്നേക്കൂ.

ഇത്‌ വരെ നമ്മുടെ സ്ഥാപനത്തിൽ നിന്ന് തെറ്റ് ചെയ്യാത്തവർ പുറത്ത് പോയിട്ടില്ല
അതുകൊണ്ട് തന്നെ ലക്ഷ്മി നാളെ മുതൽ വരണം അല്ലങ്കിൽ ഞങ്ങൾക്ക് അത് വലിയ സങ്കടമാകും
അതാണ് ഞാൻ തന്നെ നേരിട്ട് വന്നത് പ്ലീസ് ലക്ഷ്മി വരണം

അയ്യോ മാഡം ! മാഡത്തെ പോലെ ഒരാൾ എന്നോട് ഇങ്ങനെ ഒന്നും പറയരുത് എനിക്ക് സഹിക്കാൻ
പറ്റില്ല പ്ലീസ് ‘ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം ‘
എന്തു…ആലോചിക്കാൻ… ഗീതു അവർക്ക് ഇടയിൽ ചാടിക്കയറി പറഞ്ഞു( എന്നിട്ട് )

മാഡം ഒരു മിനിറ്റ് ഞാൻ ഇവളുമായി ഒന്ന് സംസാരിച്ചോട്ടെ……

ലച്ചു…… നീ ഒന്ന് ഇങ്ങ് വന്നേ…… വാടി പെണ്ണേ ഞാൻ ഒന്ന് പറയട്ടെ (ഗീതു ബലമായി
ലച്ചുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.

നടക്കുന്നതിന് ഇടയിൽ ലച്ചു പുറകിലേക്ക് നോക്കി കയറി ഇരിക്ക് മാഡം ഞാൻ ചായ എടുക്കാം

ഹും….. മറിയാമ്മ അവർക്ക് പിന്നൽ അനുഗമിച്ചു

വീടിന്റെ മുന്നിൽ എത്തിയതും അച്ചു വീടിന്റെ അകത്തുനിന്നും ഒരു തടസംപോലെ
മറിയാമ്മയുടെ മുൻപിൽ വന്നുനിന്നു “അവർ അൽപ്പം പരിഭ്രമിച്ചു അവനെ നോക്കി ” ലച്ചു
ഇടക്ക് കയറി മാറിനിൽക്ക് എന്ന് അവനെ കണ്ണുകൊണ്ട് കാണിച്ചു ‘അവൻ ദേഷ്യത്തോടെ വരാന്ത
ചവിട്ടികുലിക്കി അവിടെ ഇരുന്ന ഒരു കസേരയിൽ കയറിയിരുന്നു മുഖം വീർപ്പിച്ചു ‘(അച്ചു
അങ്ങനെയാണ് അൽപ്പം എടുത്തുചാട്ടവും മുൻദേഷ്യവും അവന്റെ കൂടപ്പിറപ്പാണ് പക്ഷേ
അതൊന്നും ലച്ചുവിന്റെ അടുത്ത് വിലപോകില്ല അല്ലെങ്കിൽ അവൻ അതിനു സാധിക്കുകയില്ല
എന്ന് പറയുന്നതായിരിക്കും ശരി ‘അത്രക്കും സ്നേഹം ബഹുമാനവും ‘ആയിരുന്നു തന്റെ
ചേച്ചിയോട് )

അച്ചുവിനെ കണ്ടതും ഗീതു ഒന്ന് സൂക്ഷിച്ചു നോക്കി

അവളുടെ നോട്ടം കണ്ട് അവനും ഒന്ന് പതറി

ഇത് എന്റെ അനുജൻ അച്യുതൻ ലച്ചു അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവർക്ക്
പരിചയപ്പെടുത്തി

ഓ…… ഇയാളെ എനിക്ക് പരിചയപ്പെടുത്തേണ്ട ഞങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉള്ളതാ അല്ലേ
അച്ചു അവനെ നോക്കി ഒരു വഷളൻ ചിരിയോടെ ഗീതു പറഞ്ഞു

അതെങ്ങനെ ലച്ചു ആശ്ചര്യത്തോടെ ഗീതുവിനെ നോക്കി

അത്…….. പിന്നെ……. പറയാൻ വിക്കുന്നപോലെ അവനെ നോക്കി

അത് ചേച്ചി അന്നൊരു ദിവസം മിനിചേച്ചി വണ്ടിയില്ലാത്ത കൊണ്ട് എന്നെ വന്നു
വിളിച്ചില്ലേ ഒരു കൂട്ടുകാരിയുടെ വീടിന്റെ പാലുകാച്ചുണ്ടന്നും പറഞ്ഞുകൊണ്ട്…….
അന്ന് പോയത് ഈ ചേച്ചിയുടെ വീട്ടിലാ അവൻ പെട്ടന്ന് ചാടി കയറി പറഞ്ഞു

ഓ അതുശരി ലച്ചു ഗീതവുമായി വീടിന്റെ അകത്തേക്ക് കയറി മറിയാമ്മ മാഡം അവിടെ ഉമ്മറത്ത്
കിടന്ന കസേരയിൽ കയറി ഇരുന്നു
(ഗീതു അകത്തോട്ട് കയറുമ്പോൾ അച്ചുവിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്
അവനാണെങ്കിൽ അകെ വിരളി പിടിച്ച മട്ടാണ് )”എന്നെ ഇവിടെ കാണുമെന്ന് ഇവൻ ഒട്ടും
പ്രതിഷിച്ചു കാണത്തില്ല അവൾ മനസ്സിൽ ഉരുവിട്ടു ”

“അപ്പോൾ ലച്ചുവിന്റെ മനസ്സിൽ മറ്റൊന്ന് ആയിരുന്നു ചിന്ത ഈ കാര്യം താൻ അച്ചുവിനോട്
ഇതു വരെ പറഞ്ഞിട്ടില്ല ഞങ്ങൾ സംസാരിച്ചതും കേട്ടിട്ടില്ല പിന്നെ എങ്ങനെ അവൻ ഇതൊക്ക
അറിഞ്ഞു ഇനി ചിലപ്പോൾ മിനിചേച്ചി പറഞ്ഞത് ആയിരിക്കുമോ ‘ഹാവൂ’ അവൾ ഒരു തണുപ്പൻ
മട്ടിൽ അതു തള്ളിക്കളഞ്ഞു ചായ ഇടാൻ പാൽ അടുപ്പിൽ വച്ചു പിന്നെ ഗീതുവിനെ ഒന്ന്
നോക്കി.

എടി… ലച്ചു നീ എന്തിനാ അങ്ങനെ മാഡത്തിനോട് പറഞ്ഞത്?

പിന്നെ ഞാൻ എന്തു പറയണവായിരു ഗീതു?

എടി നിന്റെ കാര്യങ്ങൾ മിനി എന്നോട് പണ്ടേ പറഞ്ഞിട്ടുള്ളതാ അതുകൊണ്ട് തന്നെ നിന്നെ
കുറച്ചു എനിക്ക് എല്ലാം അറിയാം അതുകൊണ്ട് തന്നെ പറയുവാ mc ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ
ഒരു ജോലി ലഭിക്കുന്നത് തന്നെ നിന്റെ ഭാഗ്യം ആണ് മോളെ ” ഞാൻ അച്ഛൻ ഉപേക്ഷിച്ച എന്റെ
കുഞ്ഞിനേയും അമ്മയും അനിയത്തിമാരും അടങ്ങുന്ന കുടുംബത്തിനെയും നോക്കുന്നത്
അവിടുത്തെ വരുമാനം കൊണ്ട് മാത്രമാണ്

അതിനു ഞാൻ എന്തുവേണം അവിടെ തിരിക്കെ ജോലിക്ക് വരണമെന്ന് ആണോ ? “ഒരു പുച്ഛഭാവത്തിൽ
അവൾ ഗീതുവിനെ നോക്കി ”

എടി ഞാൻ പറയുന്നത് ഒന്ന്….

ഗീതു തനിക്ക് അറിയുമോ? ഞാൻ എന്റെ അച്ഛന് തുല്യം കാണുന്ന ഒരു മനുഷ്യൻ ഉണ്ട് ഈ
ഭൂമിയിൽ അദ്ദേഹത്തിനോട് ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി എന്റെ എല്ലാ ദുരിതങ്ങളും മാറും
പക്ഷേ ഞാൻ പറയില്ലടോ അങ്ങനെ ആരുടെയും ഔദാര്യം പറ്റി ജീവിക്കാൻ ഈ സഖവ്‌ കരുണന്റെ
മകൾക്ക് പറ്റില്ലടോ “അങ്ങനെ ഉള്ള എന്നെ ആണ് അവിടേക്ക് തിരികെ വിളിക്കുന്നത് !

അതിനു ഇത്‌ ഔദാര്യം ആണെന്ന് ആരു പറഞ്ഞു നീ ജോലി ചെയ്യുന്നു അവർ അതിന്റെ കൂലി
നിനക്ക് തരുന്നു അത്ര മാത്രം പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ അത് ആരുടെയും കുറ്റമല്ല
നമ്മുടെ വിധിയാണ് എന്ന് കരുതിയാൽ മതി ലച്ചു പ്ലീസ്……… നീ വരണം പ്ലീസ് ലച്ചു
“ഗീതു ദയനീയമായി ലച്ചുവിന്റെ കണ്ണുകളിൽ നോക്കി അപേക്ഷിച്ചു.

അത്……. പിന്നെ……. അപ്പോൾ മിനിചേച്ചിയോട് ഞാൻ എന്തു പറയും ഗീതു ചേച്ചി അറിഞ്ഞാൽ
സമ്മതിക്കില്ല അത് ഉറപ്പാണ്

നീ ഒന്ന് സമ്മതിച്ചാൽ മതി ബാക്കി കാര്യം ഞാൻ നോക്കി കൊള്ളാം “ഗീതു ലച്ചുവിന്റെ കൈ
മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ചിരിച്ചു
(അതിനു ശേഷം അവർ ഇരുവരും ചായയുമായി ഉമ്മറത്തേക്ക് വന്നു അവരെ കണ്ടതും അച്ചു എന്തോ
കാര്യം ഗൗരവമായി പറയാൻ എന്നോണം എണീച്ചു അതിൽ നിന്ന് അവനെ പിന്മാറ്റാൻ വേണ്ടി ഗീതു
അതിൽ ഇടപെട്ടു )

ലച്ചു നീ മാഡത്തിന് അമ്മയെ ഒന്ന് പരിചയപെടുത്തു അപ്പോയെക്കും ഞാൻ അച്ചുവിന്റെ
വിശേഷങ്ങൾ ഒക്കെ ഒന്ന് തിരക്കട്ടെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ലച്ചു മറിയാമ്മയും അയി അമ്മയുടെ അടുത്തേക്ക് പോയപ്പോൾ. ഗീതു അച്ചുവിനെയും വിളിച്ചു
കൊണ്ട് പുറത്തേക്ക് ഇറങ്ങി അൽപ്പം സമയത്തെ സംസാരത്തിന് ശേഷം ലച്ചു അവരുമായി
പുറത്തേക്ക് ഇറങ്ങി ഗീതുവും അച്ചുവും സംസാരിക്കുന്ന രീതി കൊണ്ടപ്പോൾ തന്നെ
ലച്ചുവിന് ഒരു സംശയം ഉള്ളിൽ ജനിച്ചു

അവർ യാത്ര പറഞ്ഞു പോയ പുറകെ അച്ചുവും അവിടെ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി
വൈകുന്നേരം 6മണിയോടെ ഗീതുവിന്റെ ഫോണിൽ അവൾ പ്രതീഷിച്ചയാളുടെ കാൾ തെളിഞ്ഞു അവൾ പേര്
നോക്കി ഒരു ചിരിയോടോ ആ കാൾ എടുത്തു………..

Leave a Reply