ഒരു പനിനീർ പൂവ് 1
Oru Panineer Poovu Part 1 | Author : Vijay
ടി ലച്ചു നമ്മുടെ സ്ഥലം മാറി പോയ ഗംഗ മിസ് നു പകരം നാളെ പുതിയ ആളു വരുമെന്ന കേട്ടത്..
പ്രിയ തന്റെ കൂട്ടുകാരി ആയ ലക്ഷ്മി എന്ന ലച്ചു വിനോടായി പറഞ്ഞു,
ഓ ഗംഗ മിസ് ഉണ്ടായിരുന്നപ്പോ നല്ലത് ആയിരുന്നു., സോപ്പ് ഇട്ടു നിന്നാൽ മതി, വന്നില്ലെങ്കിലും അസൈമെന്റ് ഒന്നും സമയത് വച്ചില്ലെങ്കിലും ക്ലാസ്സിൽ കയറാതെ ഇരുന്നാലും വലിയ കുഴപ്പം ഒന്നും ഇല്ലരുന്നു, പാവം ഗംഗ മിസ്, ഇനി ഇപ്പോ എങ്ങനത്തെ ആണാവോ വരുന്നത്..
ലച്ചു പ്രിയ യോട് പറഞ്ഞു
ശരിയാടി മോളെ, വരുന്നത് പാവം ആയാൽ മതിയായിരുന്നു..
ലക്ഷ്മി എന്ന ലച്ചു നഗരത്തിലെ പ്രശസ്തമായ കോളേജിൽ ഡിഗ്രി സെക്കന്റ് ഇയർ പടിക്കുന്നു, കോടിശ്വരൻ ആയ മാധവൻ തമ്പി യുടെയും സരസ്വതി യുടെയും മകൾ ലച്ചൂന് ഒരു ചേട്ടൻ കൂടി ഉണ്ട് അരുൺ,, പിന്നെ മുത്തശ്ശിയും അതാണ് നമ്മുടെ ലച്ചു ന്റെ കുടുംബം..( ബാക്കി വീട്ടിലെ വിശേഷങ്ങൾ ഒക്കെ പതിയെ പറയാം )
വൈകിട് കോളേജിൽ നിന്നും പോകാൻ ഇറങ്ങുമ്പോ ആയിരുന്നു അവരുടെ സംസാരം..
അങ്ങനെ അവർ സംസാരിച്ചു സീനിയർ ചേട്ടന്മാർ അവിടെ നില്കുന്നത് കണ്ടത്.
വായിനോക്കികൾ എല്ലാം ഉണ്ടല്ലോ അവിടെ.. ലച്ചു പ്രിയയോട് ആയി പറഞ്ഞു
അതിനു എനിക്ക് കുഴപ്പം ഒന്നും ഇല്ലാലോ. നീ അല്ലെ അവന്മാരുടെ നോട്ടപ്പുള്ളി..
നമ്മളെ ഒന്നും വായ്‌നോക്കാൻ ആരും ഇല്ലാലോ ഈശ്വര…
പ്രിയ സങ്കടത്തോടെ ലച്ചനോട് പറഞ്ഞു..
നിനക്ക് ഒന്ന് ഉള്ളത് പോരടി, ഞാൻ നിതിൻ ചേട്ടനെ കാണട്ടെ പറഞ്ഞുകൊടുക്കുന്നുണ്ട്,,
അയ്യോ ചതിക്കല്ലേ മോളെ ഞാൻ ഒരു തമാശ പറഞ്ഞതാ..
ലച്ചു അവളെ നോക്കി കളിയാക്കി ചിരിച്ചു
മ്മ് മ്മ് ശരി ശരി ഞാൻ ആയിട്ടു നിന്റെ കഞ്ഞി പാറ്റ ഈടുനില്ല പോരെ..
മതിയെ ലച്ചൂനെ നോക്കി തൊഴുതു കൊണ്ട് പ്രിയ പറഞ്ഞു..
നിനക് എന്താടി പ്രേമം ഒന്നും വേണ്ടാന്നും പറഞ്ഞു നടക്കുന്നെ, നീ ഒന്ന് എസ് പറയാൻ എത്ര ചെറുക്കന്മാരാ വെയിറ്റ് ചെയ്യുന്നേ ..
വെയിറ്റ് ചെയ്തു അവിടെ നില്കാതെയ് ഉള്ളു., എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനെ പറയണം പ്രിയ.,,
ടി ഞാൻ.,,, പ്രിയക് പറയാൻ വാക്കുകൾ കിട്ടിയില്ല പിന്നെ എന്തോ ആലോചിട്ടു അവൾ പറഞ്ഞു