ഡാ അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലെ നിനക്കു എപ്പോ ഒരു കുഴപ്പവും ഇല്ലാലോ.,,,
അത്രയും പറഞ്ഞു പ്രിയ അവളെ സങ്കടത്തോടെ നോക്കി
അത് ഒന്നും ശരി ആകില്ലെടി,, എല്ലാം അറിയുമ്പോ അവർ കു തന്നെ വേണ്ടായിരുനിലനു തോന്നും.,,
പിന്നെ ഞാൻ സ്വപ്നത്തിൽ കാണാറുള്ള ഒരാളെ പറ്റി പറയാറില്ലേ നിന്നോട്,, ആ മുഖം എനിക്ക് എന്നോട് ഇഷ്ടം ആണെന് പറഞ്ഞ ആരിലും കണ്ടിട്ടിട്ടില്ല..
പ്രിയ സങ്കടത്തോടെ ലച്ചൂനെ നോക്കി,, അവർ രണ്ടുപേരും അല്പസമയം ഒന്നും മിണ്ടിയില്ല..
പ്രിയ ലച്ചു നെ നോക്കി ഒരു മാലാഖ തന്നെ ആയിരുന്നു അവൾ, ആരു കണ്ടാലും ഒന്ന് നോക്കി നിന്നു പോകും, അത്രക് സൗദര്യം ആയിരുന്നു അവൾക്, ഞാൻ തന്നെ അസൂയയോടെ എത്ര പ്രാവശ്യം നോക്കിയിട്ടുണ്ട് അവളെ, കോളേജിലെ പയ്യന്മാരുടെ ദേവത ആയിരുന്നു അവൾ,,
സർ മാർക്കിടയിൽ പോലും അവൾക് ആരാധകർ ഉണ്ടായിരുന്നു,,
പക്ഷെ അവളെക്കുറിച്ചു ഓർത്തപ്പോൾ പ്രിയക് സങ്കടം തോന്നി,
എത്രയും വയസിനിടയിൽ അവൾ ഒരുപാട് കണ്ണീർ കുടിച്ചിട്ടുണ്ട്, അവളുടെ പ്രോബ്ലം എനിക്ക് മാത്രേ അറിയുള്ളു, കോളേജിൽ മറ്റു ആർക്കും അത് അറിയില്ല, അറിയാൻ അവൾ ആഗ്രഹിച്ചിട്ടില്ല, ഒരു സഹതാപം ഒരുക്കലും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല..
ഒരുപാട് പേര് അവളോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്,
അവരോടൊക്കെ അവൾ നോ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു,,
പാവം ലച്ചു എല്ലാം ഉള്ളിൽ ഒതുക്കി നടക്കുന്നു, തന്നോട് മാത്രേ എല്ലാം അവൾ തുറന്നു പറഞ്ഞിട്ടുള്ളു
അങ്ങനെ ആലോചിച്ചു ഗേറ്റിന്റെ അടുത്തേക് നടന്നപ്പോഴാണ് അരുൺ ബൈക്ക് കുമായി അവരുടെ അടുത്തേക് വന്നത്,,,
അരുൺ,, പ്രിയയുടെ ലോവർ തേർഡ് ഇയർ പടിക്കുന്നു
ലച്ചു വും പ്രിയയും അവനെ നോക്കി ചിരിച്ചു
എന്താ ലച്ചു നിന്റെ കാർ വന്നില്ലേ,, അരുൺ ലച്ചനോട് ചോദിച്ചു
ഇല്ല ചേട്ടാ,,
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ലച്ചു വിനെ കൊണ്ടുപോകാൻ കാർ വന്നു
ധാ വന്നല്ലോ നിന്റെ രഥം,, പ്രിയ ലച്ചനോട് പറഞ്ഞു
ലച്ചു പ്രിയയോടും നിതിനോടും ബൈ പറഞ്ഞു കാറിൽ കയറാൻ നേരം ചെറു ചിരിയോടെ പറഞ്ഞു
ടി നേരത്തെ ഹോസ്റ്റലിൽ കയറാൻ നോക്കണേ ചുമ്മാ കറങ്ങി നാടകണ്ടു, പേരുദോഷം ഉണ്ടാകല്ല് കേട്ടോ,,