ടി… എന്നും പറഞ്ഞു പ്രിയ അവളെ അടിക്കാനായി പോയ്
ലച്ചു വേഗം കാറിൽ കയറി ഡോർ അടച്ചു കൊണ്ട് അവരോടു ടാറ്റ കാണിച്ചു,,
പാവം പ്രിയ നിതിനോട് പറഞ്ഞു..
ലച്ചു വീട്ടിലേക്കു പോകുമ്പോൾ അവളുടെ കാറിനെ ഓവർ ടേക്ക് ചെയ്തു ഒരു ബൈക്ക് കയറി പോയി
അവൾ ആ ബൈക്കിൽ നോക്കി ഒരു ചെക്കനും പെണ്ണും കെട്ടിപിടിച്ചു വർത്തനമൊക്കെ പറഞ്ഞു പോകുന്നു..
അത് കണ്ടു അവൾക് അസൂയ തോന്നി,,
ലച്ചു സീറ്റിൽ ചാരി കിടന്നു അവൾ ആലോചിച്ചു തനിക് എന്താ ഇങ്ങനെ ആരോടും തോന്നാത്തത് ഒരു ഇഷ്ടം,,
ഒരുപാട് പേർ തന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട് പക്ഷെ തനിക് അങ്ങനെ ആരോടും തോന്നിയിട്ടില്ല..
താൻ സ്വപ്നത്തിൽ കാണുന്ന ആളിന്റെ മുഖം അവരുടെ ഒന്നും മുഖത്തു അവൾ കണ്ടില്ല..
തന്റെ സ്വപ്നത്തിലെ രാജകുമാരൻ വരും അവൾ തന്നോട് തന്നെ പറഞ്ഞു..
ആ പറഞ്ഞത് ഇത്തിരി ഉറക്കെ ആയിപോയി
ഡ്രൈവർ അവളോട് ചോദിച്ചു,,
‘ആരു വരുമെന്ന കുഞ്ഞേ പറഞ്ഞത് ‘
പെട്ടന്നാണ് അവള്ക് പറഞ്ഞത് ഉറക്കനെ ആയിപോയി എന്നു മനസിലായത്
തലക്കു ഒരു കൊട്ട് കൊടുത്തിട് അവൾ പറഞ്ഞു,
ഒന്ന്നുമില്ല ചേട്ടാ ഞാൻ ഓരോന്നു ആലോചിച്ചു പറഞ്ഞതാ,,
പറഞ്ഞു സീറ്റിൽ ചാരിയ അവൾ പെട്ടന്നു എന്തോ ഓർത്തപോലെ അവളുടെ കണ്ണ് നിറഞ്ഞു,,
ഞാൻ എനിക്ക് അതിനുള്ള അർഹത ഇല്ല,, എന്നെ കുറിച്ച് എല്ലാം അറിയാവുന്ന ആരാ തന്നെ സ്നേഹിക്കുക,, ആരാ എന്നെ കല്യാണം കഴിക്കുക,,
അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു,,
രണ്ടു പ്രാവശ്യം ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയ എന്നെ ആരാ സ്നേഹിക്കുക കല്യാണം കഴിക്കുക,,
അങ്ങനെ ഓരോന്നു ആലോചിച്ചു ലച്ചു വീട്ടിൽ എത്തി,,,
അവൾ വീട്ടിൽ എത്തി കാർ തുറന്നു ഇറങ്ങിയതും ഉമ്മറത്ത് തന്നെ ലച്ചൂന്റെ അമ്മുമ്മ ഇരുപ്പുണ്ടണ്ടായിരുന്നു..,,
ആഹാ വന്നോ എന്റെ ലച്ചൂട്ടി..,,
അവൾ അമ്മുമ്മയയെ കട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു,,
അപ്പോഴാ കാർത്തിയാനി അമ്മ അവളെ ശ്രദ്ധിച്ചത്
ലച്ചൂന്റെ കണ്ണു നിറഞ്ഞിരിക്കുന്നു,,
എന്താ മോളെ എന്താ മോളുടെ കണ്ണ് നിറഞ്ഞു ഇരിക്കുന്നെ
ഒന്നുമില്ല അമ്മുമെ കണ്ണിൽ ഒരു പൊടി പോയതാ.
മ്മ് ,,, ഒരു മൂളൽ മൂളി കാർത്തിയാനി ‘അമ്മ അവൾകു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു