പോയ് ചായ കുടിക്കാൻ നോക് കുറേ നേരം ആയി സരസ്വതി ലച്ചു പറയുന്നു വന്നില്ലല്ലോ എന്നു,,
അതിനു ഞാൻ എന്തു ചെയ്യാനാ കാർ വരാൻ ലേറ്റ് ആയി അത്കൊണ്ട് അല്ലെ,, ബസ് ലു വരാൻ സമ്മദിക്കില്ലല്ലോ.. ഒറ്റക് എന്നെ എങ്ങും പോക്കാൻ സമാദിക്കില്ലല്ലോ
അതും പറഞ്ഞു അവൾ അകത്തേക്കു കയറി പോയ്
കാർത്തിയാനി ‘അമ്മ അവളെ തന്നെ നോക്കി ഇരുന്നു “പാവം എന്റെ മോൾ ”
അവർ ആത്മഗതം പോലെ പറഞ്ഞു..
സരസു… സരസു,,.. എവിടെ പോയി എന്റെ സരസ്വതി,..
ലച്ചു ഹാളിൽ നിന്നു വിളിച്ചു കൂകി
അപ്പോഴേക്കും അടുക്കളയിൽ നിന്നും ‘അമ്മ ഇറങ്ങി വന്നു
പെണ്ണെ നിനക്കു ഇത്തിരി കൂടുന്നുണ്ട്..,,
സരസ്വതി ‘അമ്മ അവളെ അടയ്ക്കാനായി കയ്യോങ്ങി..
ലച്ചു ചിരിച്ചോണ്ട് അമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു..
എന്റെ ‘അമ്മ അല്ലെ..
വന്നു കയറിലില്ല പെണ്ണു ബഹളം തുടങ്ങിയോ..
അതും പറഞ്ഞു അരുൺ മുകളിൽ നിന്നും താഴേക്കു വന്നു,,
ആഹാ ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ,,
മ്മ്,,, ഇന്നു കമ്പനിനു കുറച്ചു നേരത്തെ ഇറങ്ങി.. എന്താ ഇവിടെ ബഹളം,,
ആ.. അത് മോന്റെ പുന്നാര അനിയത്തിയോട് തന്നെ ചോദിച്ചു നോക്,,
ലച്ചു അമ്മയെ കൊഞ്ഞണം കുത്തി കാണിച്ചിട് അരുണിനോട് പറഞ്ഞു..
ഒന്നുമില്ല ഏട്ടാ അമ്മ ചുമ്മാ ഓരോന്നു പറയുവാ
എന്താ അമ്മെ അവളെ വഴക്കു പറയുന്നേ,, എന്റെ ലച്ചു പാവം അല്ലെ…,,
ഒരു ചേട്ടനും അനിയത്തിയും വന്നിരിക്കുന്നു, നീയും അച്ഛനും കൂടിയ വഷളാകുന്നെ..,,,
അവൾ അമ്മയെ നോക്കി കോക്രി കാണിച്ചിട്ടു,,
ചായ എടുക് അമ്മെ, വിശന്നിട് വയ്യ,,..
നീ പോയി കയ്യും കാലും ഒക്കെ കഴുകി വാ അപ്പോഴേക്കും ഞാൻ എടുകാം..
അതും പറഞ്ഞു സരസ്വതി അടുക്കലേക്കു പോയി
അതൊക്കെ പിന്നെ ‘അമ്മ ചായ എടുക്..,, ഏട്ടൻ ചായ കുടിച്ചോ..
ഞാൻ കുടിച്ചു നീ കുടിക്കൂ..
എന്നാൽ വാ ഇവിടെ ഇരിക്ക് ഒരു കൂട്ടിനു.. അവൾ അരുണിനോട് പറഞ്ഞു..
ശരി വാ..
അവർ രണ്ടുപേരും അവിടെ ഇരുന്നു..
അപ്പോഴേക്കും സരസ്വതി ‘അമ്മ ചായയും ആയി വന്നു,, അവർ ഒരുമിച്ചു ഇരുന്നു ചായ കുടിച്ചു..
അരുൺ ലച്ചുവിനോട് ശരിക്കും ഒരു ഫ്രണ്ട്നെ പോലെ ആയിരുന്നു.. അവളുടെ എന്ത് കാര്യം ഉണ്ടെങ്കിലും അവൾ അരുണിനോട് പറഞ്ഞിരുന്നു.. ഒരു ഏട്ടൻ അനിയത്തി ബന്ധം ആയിരുന്നില്ല അവരുടേത്,,..