ഇണക്കുരുവികൾ 5 [വെടി രാജ]

Posted by

ഇണക്കുരുവികൾ 5

ENAKKURUVIKAL PART 5 | AUTHOR : VEDI RAJA

PREVIOUS CHAPTER [https://kambimaman.com/tag/vedi-raja/]

[https://i.imgur.com/ZBc8n2j.jpg]കഴിഞ്ഞ Part കമൻ്റ് ചെയ്തതിൽ എനിക്ക് ഏറ്റവും
ഇഷ്ടപ്പെട്ട കമൻ്റാണ് താഴെ /.

Haridas
ഒരു വല്ലാത്ത മറുപടിയാണല്ലോ ജിൻഷ കൊടുത്തത്.

Max
ഷെ ഇപ്പോ പറയണ്ടായിരുന്നു… എനിയിപ്പോ പുതിയ ഇറക്കുമതി ഒക്കെ വരുന്ന സ്ഥിതിക്ക്
മൊത്തം വശളാകുമല്ലോ… വേണമെങ്കിൽ രണ്ടു കിട്ടിക്കോട്ടെ . എന്നാലും സെറ്റാക്കി
കൊടുക്കാതെ നിക്കരുത്.

M J
ഇണക്കുരുവികൾ ഇങ്ങനെ കൂട്ടം കൂട്ടമായി വരുന്നുണ്ടല്ലോ… രാജാ.. എന്നാലും
കാത്തിരിപ്പാണ് അടുത്ത പാർട്ടിന്.. എന്നാലും വളരെ നല്ലൊരു സ്റ്റോറിയാണ് രാജാ ..

ഹരിദാസ് പറഞ്ഞ പോലെ അത് നല്ലൊരു മറുപടിയാണ് ഇഷ്ടമല്ല അതല്ലെ പ്രണയത്തിൻ്റെ
ആദ്യാക്ഷരം ആ വാക്കിനു ശേഷമല്ലേ അതിക പ്രണയവും പൂത്തുലഞ്ഞത്. മാക്സ് പറഞ്ഞ പോലെ
സമയം അത് ശരിയാണ് അവൻ തിടുക്കം കാട്ടി മനസിലെ ചിന്ത അല്ലെ ചിലപ്പോ വിധി അങ്ങനാവാം
എല്ലാം അതിൻ്റെ വഴിക്കു നടക്കട്ടെ. പിന്നെ നമ്മുടെ എം ജെ പറഞ്ഞത് വളരെ
കാവ്യാത്മകമായ രീതിയിൽ ഹൃദയത്തിൽ സ്പർഷിച്ചു. ഇണകൂടുവാൻ എത്ര കുരുവികൾ വന്നാലും അവൻ
അവൻ്റെ ആ കുരുവിയെ കണ്ടെത്തും അല്ലെ കാലം അവനിലേക്കെത്തിക്കും പിന്നെ ഒരു പ്രേത്യേക
നന്ദിയുള്ളത് SHAZz താങ്കളോടാണ് തുടക്കം മുതൽ തന്ന ഈ സപ്പോർട്ടിന്.

മറുത്തൊന്നും ചിന്തിക്കാതെ അവളുടെ മറുപടി അവനെ ആകെ തകർത്തി കളഞ്ഞു. അവൾ അങ്ങനെ
പറയുമെന്ന് അവൻ കരുതിയില്ല. അവനെ ദേഷ്യത്തോടെ നോക്കിയ അവൾ തിരിഞ്ഞു നടന്നു. അവൻ അവൾ
നടന്നകലുന്നത് നോക്കി നിന്നു. ഇടക്കിടെ അവൾ അവനെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ
നിറഞ്ഞൊഴുകിയിരുന്നു അതവൾ കണ്ടിരുന്നു. അവൾ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആ കണ്ണുകൾ
അവൻ പിൻവലിച്ചില്ല ആ കണ്ണുനീർ അവൻ തുടച്ചില്ല.

ഹൃദയത്തിലെവിടെയോ കാരിരുമ്പ് കുത്തിയിറക്കുന്ന വേദന അവൻ നുകർന്നു. ഒരു തരം മരവിച്ച
അവസ്ഥ. തനിക്കു ചുറ്റും നടക്കുന്നതൊന്നും അവനറിഞ്ഞില്ല. ദു:ഖത്തറിൻ്റെ ആഴക്കടലിൽ
അതിലെ ഗർത്തങ്ങളിലേക്ക് അവൻ സ്വയം ചേക്കേറി. അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി
എവിടെ പോകണം എന്നറിയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു.

സമയങ്ങൾ പതിയെ ഒഴുകിയകന്നു ഉച്ച സമയമായി. കാൻ്റീനിൽ നിത്യയും ജിൻഷയും ഇരുന്നു. കുറേ
നേരം ആയി ഏട്ടനെ കാണാത്ത പരിഭവം അവളിൽ ഉടലെടുത്തു.

ജിൻഷ: എന്താടി
നിത്യ: ഏട്ടൻ ഇതുവരെ വന്നില്ല
ജിൻഷ: വന്നോളും നീ കഴിച്ചേ
നിത്യ: വേണ്ടടി എനിക്കു വിശപ്പില്ല
ജിൻഷ: നിനക്കു വട്ടാ
നിത്യ : എന്തോ സീൻ ഉണ്ടായിട്ടുണ്ട്
ജിൻഷ: എന്തുണ്ടാവാനാ
നിത്യ: ഇന്നവൻ ക്ലാസ്സിൽ കേറിയിട്ടില്ല അതുറപ്പാ
ജിൻഷ: കട്ടാക്കി വല്ല പടത്തിനും പോയിക്കാണും
നിത്യ: ഇതതൊന്നുമല്ല
ജിൻഷ: നിനക്കെന്താ ഇത്ര ഉറപ്പ്
നിത്യ: എടി അവന് ഈ കേളേജിൽ ഒരു പെണ്ണിനെ ഇഷ്ടാ
ജിൻഷ: അതിന്
നിത്യ: എടി അവളെ കാണാൻ സന്തോഷത്തോടെ ഇന്നു നേരത്തെ ഇറങ്ങിയതാ
ജിൻഷ: നിൻ്റെ അടുത്ത് പറഞ്ഞതല്ലേ പറ്റിക്കലാവും
നിത്യ : അല്ലെടി ഇത് സീരിയസാ
ജിൻഷ: നിനക്കെന്താ ഇത്ര ഉറപ്പ്
നിത്യ: ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതാ അവനെ, ഇന്നുവരെ ഒരു പെണ്ണിനെ കുറിച്ച്,
പ്രേമം അവൻ പറഞ്ഞു കേട്ടിട്ടില്ല
ജീൻഷ: എന്നിട്ടു ഇപ്പോ കേട്ടോ
നിത്യ: ഇന്നു വരുമ്പോ കൂടി പറഞ്ഞതാ അവളെ കാണണം എന്നൊക്കെ പിന്നെ
ജിൻഷ : പിന്നെ
നിത്യ: എൻ്റെ കല്യാണം കഴിഞ്ഞ് അവൻ കെട്ടിയാ മതി എന്നൊക്കെ സത്യം വാങ്ങാൻ നോക്കി
അവൻ അതിനു കൂട്ടാക്കാതെ പറയാ

ജിൻഷ അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി.

നിത്യ: ആ വാക്കു തരാൻ പറ്റില്ല . അവളെയെങ്ങാനും പെട്ടെന്ന് കല്യാണം കഴിക്കണ്ടി
വന്നാലോ എന്നൊക്കെ.
ജിൻഷ : എന്നാ നി അവനെ വിളിച്ചു നോക്ക്
നിത്യ: അതു ശരിയാ

നിത്യ ഫോൺ എടുത്ത് അവനെ വിളിച്ചു

ജിൻഷ: എടി സ്പീക്കറിൽ ഇട്

നിത്യ തലയാട്ടിക്കൊണ്ട് സ്പീക്കറിലിട്ടു. ഫോൺ റിംഗ് ചെയ്തു കൊണ്ടിരുന്നു.

ഈ സമയം മണലാരണ്യങ്ങളിൽ കടൽ കാറ്റും കൊണ്ട് അവൻ കിടക്കുകയായിരുന്നു. കണ്ണിലെ അരുവി
ഒഴുകിയകലുകയാണ്. തകർന്ന ഹൃദയവും നോവും അവനു കൂട്ടായി. ഈ ഏകാന്തത അവന് കുറച്ച്
ആശ്വാസം പകരുന്നുണ്ട് ആ കാറ്റുകൾ അവനെ തണുപ്പിക്കാൻ ശ്രമിക്കുന്ന പോലെ. ഒരിക്കൽ
പോലും താനിങ്ങനെ തകർന്നിട്ടില്ല. അവൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അവൻ ആ കോൾ
അറ്റൻഡ് ചെയ്തു

നിത്യ: എടാ നീയിതെവിടാ
ഞാൻ: പൊറത്താടി
നിത്യ: എടാ നീ കരഞ്ഞിനോ
ഞാൻ : ഇല്ലല്ലോ എന്തേ
നിത്യ: നീ കള്ളം പറയണ്ട എന്തിനാ കരയുന്നെ അതു പറ
ഞാൻ: ഒന്നുമില്ല നിനക്കു തോന്നുന്നതാ
നിത്യ: എന്നാ പിന്നെ അമ്മ ചോദിക്കുമ്പോ പറഞ്ഞോ
ഞാൻ: എടി വേണ്ട
നിത്യ : എന്നാ പറ
ഞാൻ: എല്ലാം കഴിഞ്ഞെടി അവക്കിഷ്ടമല്ല എന്നു പറഞ്ഞു
നിത്യ: ആര്
ഞാൻ: ഞാൻ നോക്കിയ പെണ്ണ്. ആദ്യമായി തോന്നിയതാ അത് ഇങ്ങനെ
നിത്യ : ടാ നീ ഇത്രയേ ഉള്ളോ
ഞാൻ: അറിയില്ലടി ഇത് ഞാൻ ശരിക്കും തളർന്നു
നിത്യ: ടാ
ഞാൻ: നീ തലക്കു പിടിച്ചോ എന്നു രാവിലെ ചോദിച്ചതോർമ്മയുണ്ടോ
നിത്യ: ആ
ഞാൻ: സത്യായിരുന്നെടി അതെനിക്കിപ്പോ മനസിലായി
നിത്യ: നി ഇപ്പോ എവിടാ
ഞാൻ: ബിച്ചില്ലാ
നിത്യ: അവിടെ എന്താ
ഞാൻ: ഒന്നുമില്ല ഇവിടെ ഒറ്റക്കിങ്ങനെ കിടക്കുമ്പോ ഒരാശ്വാസം
നിത്യ: നീ വല്ലതും കഴിച്ചോ
ഞാൻ: ഇല്ലെടി വിശപ്പില്ല
നിത്യ: ടാ നീ
ഞാൻ: നിത്യാ എൻ്റെ ഇപ്പോയത്തെ അവസ്ഥ നിനക്കു മനസിലാവില്ല
നിത്യ : എടാ അതല്ല ഞാൻ പറയട്ടെ
ഞാൻ : ടി ഇപ്പോ ഒന്നും പറയണ്ട ഈവനിംഗ് ഞാൻ പിക്ക് ചെയ്യാൻ വരാ
നിത്യ: ടാ
അവൻ ഫോൺ കട്ടാക്കി. അവൾ തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. അവൾ അവിടെ ഇരുന്ന്
കരയാൻ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും ജിൻഷയും.

ജിൻഷ: എടി എന്താ ഇത് നീ കരയല്ലെ
നിത്യ: അത് നിനക്കു പറഞ്ഞാ മനസിലാവില്ലെടി ഇന്ന് ഈ കണ്ണീരു തോരില്ല എനിക്ക്
ജിൻഷ: നിങ്ങൾ ശത്രക്കളല്ലെ അപ്പൊ എന്തിനാടി കരയുന്നെ
നിത്യ: ശത്രുക്കളാടി ഞങ്ങൾ എന്നാൽ ലോകത്തു ഒരാൾക്കും ഇല്ലാത്ത അല്ലെ
ചിന്തിക്കാനാവാത്ത ശത്രുത
ജിൻഷ: നിനക്കു വട്ടാ
നിത്യ: നിനക്കെൻ്റെ ഏട്ടനെ പറ്റി എന്തറിയാ
ജിൻഷ: ഒന്നും അറിയില്ല
നിത്യ: അതാ നീ ഇങ്ങനെ പറയുന്നത്.
ജിൻഷ: എന്നാ നീ പറ ഞാൻ കേൾക്കാ
നിത്യ : അപ്പോ നീ ക്ലാസ്സിൽ കേറുന്നില്ലെ
ജിൻഷ : അതെന്താ നീ കേറുന്നില്ലേ
നിത്യ: ഇല്ലെടി ക്ലാസ്സിൽ ആയാലും ഞാൻ കരയും അല്ലാതെ എനിക്ക് പറ്റില്ല പിന്നെ നൂറു
ചോദ്യമാവും
ജിൻഷ: എന്നാൽ ഞാനും കേറുന്നില്ല
നിത്യ: അതു വേണ്ടടി നീ കേറിക്കോ
ജിൻഷ: ഒന്നു പോയെ നീ ഇങ്ങനെ നിക്കുമ്പോ ഞാൻ പോവോ
നിത്യ: അതല്ലെടി
ജിൻഷ: നീ ഒന്നും പറയണ്ട
നിത്യ: എന്നാ നമുക്ക് ഗ്രൗഡിൻ്റെ അവിടെ പോയിരിക്കാം

ജിൻഷയും അതു ശരി വച്ചതോടെ അവർ അവിടെ നിന്നും ഗ്രൗഡിലേക്കു പോയി. അവിടെ ഒരു ബഞ്ചിൽ
ഇരുവരും ഇരുന്നു. മൗനം മാത്രം അവർക്കിടയിൽ സംസാരവിഷയം ഒന്നുമില്ല. ഇടക്കിടെ
കേൾക്കുന്ന നിത്യയുടെ കരച്ചിലിൻ്റെ മറ്റൊലി മാത്രം. അതിനെ കീറി മുറിച്ച പോലെ ജിൻഷ
ചോദിച്ചു.

ജിൻഷ: എനി പറ നിൻ്റെ ഏട്ടനെ കുറിച്ച് .
നിത്യ: അവൻ ആദ്യമായി കരഞ്ഞതെന്നാണെന്ന് അറിയോ നിനക്ക്
ജിൻഷ: അതെങ്ങനാടി എനിക്കറിയ

നിത്യ ഒരു കുഞ്ഞു ചിരി മുഖത്ത് വരുത്താൻ വിഫലശ്രമം നടത്തി.

നിത്യ: അവൻ്റെ ഈ ശത്രുവിനു വേണ്ടിയാ അവനാദ്യമായി കരഞ്ഞത്.

ജിൻഷ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

നിത്യ: ഞാൻ ഏഴിൽ പഠിക്കുന്ന സമയത്ത് ഒരു ആക്സിഡൻ്റ് ഉണ്ടായി. ഒരു കാറു വന്നെന്നെ
ഇടിച്ചു തെറുപ്പിച്ച ആ ദിവസം.

അവൾ ശ്വാസം ഒന്നെടുത്തു പിന്നെ തുടർന്നു

അവരെന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അച്ഛനും അമ്മയും എത്തി . അവരെല്ലാം കരയുകയാണ്
വേദനിക്കുന്നു എന്നൊക്കെ ഞാൻ പറയുന്നുണ്ട്. പക്ഷെ ഡോക്ടേർസ് വന്നില്ല അതിലും വലിയ
ഒരു എമർജൻസി കേസ് അവിടുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനുമാവാതെ
അവരും കരഞ്ഞു ഇപ്പൊ വരും എന്നൊക്കെ എന്നെ ആശ്വസിപ്പിച്ചു.

ജിൻഷ എന്നെ തന്നെ വിഷമ ഭാവത്തോടെ നോക്കി നിൽക്കുകയാണ് . അതു കണ്ടു കൊണ്ടു തന്നെ ഞാൻ
തുടർന്നു.

വിവരം എങ്ങനെയോ അറിഞ്ഞ് അവനും പാഞ്ഞു വന്നു. എൻ്റെ അടുത്തു നിന്നു ഒരു വാക്കു
പറയാതെ ഒന്നു കരയാതെ എന്നെ തന്നെ തുറിച്ചു നോക്കി അവനവിടെ നിന്നു. വേദന കൂടിയപ്പോ
ഞാൻ വിണ്ടും പറഞ്ഞു സഹിക്കാൻ വയ്യ ഡോക്ടറെ വിളിക്കാൻ അച്ഛനും എന്തോ പോലെ. അപ്പോ ഒരു
അറ്റൻഡർ പറഞ്ഞു കൊറച്ചു വേദന സഹിക്ക് ചത്തൊന്നും പോവില്ല എന്ന്.

നിത്യ അവളുടെ കണ്ണുകൾ തുടച്ചു . ഒരു തരം മരവിച്ച അവസ്ഥയിലാണ് അവൾ അത് ജിൻഷയും
മനസിലാക്കി.

ജിൻഷ: എടി

നിത്യ അവളെ നോക്കി പിന്നെ തുടർന്നു.

അതയാൾ പറഞ്ഞു തീരുന്നതിനു മുന്നെ കിട്ടി അവൻ്റെ കയ്യിൽ നിന്ന് അയാൾക്ക് പിന്നെ
അലമുറയിട്ട് കരഞ്ഞു കൊണ്ട് അയാളെ തല്ലി. ഒരു ഭ്രാന്തനെ പോലെ കുറച്ച് ഡോക്ടേർസിനെയും
ഒക്കെ അവൻ തല്ലി പിന്നെ എല്ലാരും ചേർന്ന് അവനെ പിടിച്ചു . ഡോക്ടർ ഒരു ഇൻജക്ഷൻ
കൊടുത്തു അവനെ മയക്കി കിടത്തി.

കാര്യങ്ങൾ അറിഞ്ഞപ്പോ അറ്റൻഡർ ചെയ്തതിന് ഡോക്ടർ മാപ്പു ചോദിച്ചു. പിന്നെ എന്നെ നല്ല
പോലെ നോക്കി. അപ്പോഴും ആ മയക്കത്തിലും അവൻ എൻ്റെ പേരു പറഞ്ഞ് വാവിട്ടു കരഞ്ഞു
അതെനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

ജിൻഷ അവളുടെ കൈകളിൽ കൈ ചേർത്ത് അവളെ സമാധാനിപ്പിച്ചു.

നിത്യ : അന്നാ ഡോക്ടർ പറഞ്ഞ വാക്ക് ഇന്നും ഞാൻ ഓർക്കുന്നു. ” ഏട്ടന് നീ എന്നാ
ജീവനാണല്ലെ ” അല്ല എന്നു ഞാൻ പറഞ്ഞു ഞങ്ങൾ ശത്രുക്കളാണെന്നു ഞാനാ പറഞ്ഞെ
അപ്പോ ഡോക്ടർ എന്നോടു പറഞ്ഞു ” അതു മോൾക്ക് തോന്നുന്നതാ മനസിൽ ആഴത്തിൽ ഓർമ്മ ഉണ്ടേ
അല്ലെ ജീവനെക്കാൾ ഇഷ്ടമുണ്ടെങ്കിലെ ഈ മയക്കത്തിലും ഒരാൾക്ക് ഇങ്ങനെ മറ്റൊരാളുടെ
പേരു പറഞ്ഞ് കരയാൻ പറ്റു” ആ വാക്കുകൾ എന്നെ തളർത്തി അന്ന് അന്നു മുതലാ അവനെൻ്റെ
ജീവനായത് . അന്നു കരഞ്ഞതിൽ പിന്നെ അവൻ കരഞ്ഞിട്ടില്ല ഒരിക്കലും എവിടെയും ആർക്കു
വേണ്ടിയും

വാക്കുകൾക്കായി നിത്യ ബുദ്ധിമുട്ടാൻ തുടങ്ങി.

ആ… ആ … അവനാ ഇന്ന്… ഇന്നവക്ക് വേണ്ടി കരഞ്ഞത്. ആ സ്നേഹം അത്… അത്… എനിക്കറിയ
എനിക്ക്… എനിക്കേ മനസിലാവൂ

ജിൻഷ : എടി നിത്യാ നീ
നിത്യ: ഞാനും അമ്മയും കഴിഞ്ഞാ അവൻ ജീവനു തുല്യം ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടേ
അതവളാ അവൾ മാത്രം
ജിൻഷ: നീ ഒന്നടങ്ങെടി പെണ്ണെ
നിത്യ : ഇല്ലെടി ഞാൻ അടങ്ങില്ല. എനിക്കവളെ കണ്ടെത്തണം ആരെന്ന് അറിയണം
ജിൻഷ: എന്തിന്

നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നു’. അവളുടെ ഭാവവും നോട്ടത്തിലെ തീക്ഷണതയും
ജിൻഷ നോക്കി ഇരുന്നു.

നിത്യ : എനിക്കറിയണം അവളാരെന്ന് എൻ്റെ ഏട്ടനെ നോവിച്ചതാരെന്ന് എനിക്കറിയണം
ജിൻഷ: അറിഞ്ഞിട്ടെന്തിനാ
നിത്യ: എൻ്റെ ഏട്ടനു മാത്രമല്ല തല്ലാനറിയുന്നത്
ജിൻഷ : എടി നീ എന്തൊക്കയാ ഈ പറയുന്നത്
നിത്യ: ഞാൻ തല്ലുമെടി അവളുടെ കരണം നോക്കി പിന്നെ
ജിൻഷ: പിന്നെ പിന്നെ നീ എന്താക്കും
നിത്യ: അവളെ ഞാൻ നോവിക്കും എന്നും വാക്കുകൾ കൊണ്ടോ കൈ കൊണ്ടോ എന്നാൽ ആകും പോലെ
ഒക്കെ.

ഭ്രാന്തമായ സ്നേഹമാണ് ഇവർക്ക് ഇടയിലുള്ളത് അതിന് ശത്രുത എന്ന ഓമനപ്പേര് ഇവർ തന്നെ
കൊടുത്തു എന്ന് ജിൻഷ സ്വയം മനസിലാക്കി.

ജിൻഷ : നീ ചിന്തിക്കുന്നത് തെറ്റാണ് നിത്യാ
നിത്യ: എന്ത് തെറ്റ് . ആരാ അത്രക്ക് ഭൂലോക രംഭ എന്നെനിക്ക് അറിയണം
പൊട്ടൻ അവളെ ഒക്കെ നോക്കി തേടി വന്നതൊക്കെ തട്ടിക്കളഞ്ഞ് സ്നേഹിക്കാനറിയാത്ത
വിശാചിനെ പ്രേമിച്ചു പട്ടി

ജിൻഷ : നീ എന്തൊക്കയാടി പുലമ്പുന്നത്
നിത്യ: നിനക്കറിയോ ജിൻഷ എത്ര ഗേൾസ് അവൻ്റെ പിന്നാലെ നടന്നത് എന്ന്

ജിൻഷ അവളെ തന്നെ നോക്കി നിന്നു.

ഏട്ടൻ്റെ കൂടെ പഠിച്ച ഗേൾസ് കൊറെ പേര് എന്നോട് സഹായം ചോദിച്ചിട്ടുണ്ട് . ട്രീറ്റ്
വാരിക്കോരി തന്നിട്ടുണ്ട്.
ജിൻഷ: പിന്നെ
നിത്യ: എന്തിനാടി ഞാൻ നിന്നോട് കള്ളം പറയുന്നത്. നിനക്കോർമ്മയുണ്ടോ ട്യൂഷൻ വിടുമ്പോ
എന്നെ ഇടക്കിടെ വിളിക്കാൻ വരുന്ന ആ ചേച്ചി
ജിൻഷ: ആ വലിയ കാറായി വരുന്ന ചേച്ചി അല്ലെ
നിത്യ അതെ എന്നു തലയാട്ടി.
നിത്യ: ആതിര ചേച്ചി. മുടിഞ്ഞ പ്രേമാ അതിന് എൻ്റെ ചേട്ടനോട് എനിക്കും ഇഷ്ടാ ആ
ചേച്ചിയെ’. ആ ചേച്ചി എൻ്റെ ഏടത്തിയമ്മയായി വന്നാ എനിക്ക് ഓർക്കാൻ വയ്യാ

ജിൻഷ അവളെ തന്നെ നോക്കി നിന്നു

നിത്യ: ഞാൻ ഏടത്തി എന്നു തന്നാ ചേച്ചിയെ ഇപ്പോയും വിളിക്കുന്നേ ഇപ്പോ ഓസ്ട്രേലിയയിൽ
പഠിക്കാൻ പോയിരിക്കാ എല്ലാ ആഴ്ചയും വിളിക്കും അവൻ്റെ വിവരം തിരക്കും

ജിൻഷ ഒന്നും പറഞ്ഞിരുന്നില്ല ആ തല താണിരുന്നു.

അവൻ്റെ ഒരോ മാറ്റവും ഞാൻ ചേച്ചിയെ അറിയിച്ചു മുടി വെട്ടിയാ താടി വടിച്ച അപ്പോ ഞാൻ
ഫോട്ടോ എടുക്കും ചേച്ചിക്ക് അയക്കും

‘നിത്യ കുറച്ചു നേരം ഒന്നും മിണ്ടിയില്ല നിശബ്ദത ജിൻഷ തല ഉയർത്തി അവളെ നോക്കി.

നിത്യ: എല്ലാ ഗേൾസും പറഞ്ഞ കാര്യമുണ്ട് അവൻ്റെ കഴിവുകൾ പിന്നെ സ്വഭാവം അതാണ്
അവനിലേക്ക് തങ്ങളെ അടുപ്പിക്കുന്നത് മോഹിപ്പിക്കുന്നത് സ്വന്തമാക്കാൻ
ആഗ്രഹിപ്പിക്കുന്നത്
എന്നൊക്കെ.
ആതിര ചേച്ചി എന്നെ ചേച്ചിയുടെ വീട്ടിൽ കൊണ്ട് പോയിട്ടുണ്ട് . ഒന്നറിയ ഇട്ടു
മൂടാനുള്ള കാശുണ്ട് ചേച്ചിക്ക്. ചേച്ചിയുടെ വീട്ടുകാർക്ക് ഒക്കെ ചേട്ടനെ അറിയാ
അവർക്കും സമ്മതം കാത്തിരിക്കുന്നത് അവൻ്റെ സമ്മതത്തിന് വേണ്ടി’.
ചേച്ചിയുടെ റൂം കാണണം ഞാൻ അവനൊയുവാക്കിയ എല്ലാ സാധനവും ചേച്ചിക്ക് കൊടുത്തിട്ടുണ്ട്
അതെല്ലാം ആ മുറിയിൽ ഒതുക്കി വച്ചിട്ടുണ്ട് ചേച്ചി. അവൻ്റെ ഫോട്ടോ കൊണ്ട്
നിറഞ്ഞിരിക്കാ ആ റൂം എത്രമാത്രം അവനെ സ്നേഹിക്കുന്നുണ്ട് ആ ചേച്ചി.

ജിൻഷ ഒന്നും പറയാതെ വിഷമതയോടെ അവളെ തന്നെ നോക്കി.

നിത്യ: എന്നിട്ട് ആ നാറി പ്രേമിച്ചതോ ഒന്നിനും കൊള്ളാത്ത ആ പെണ്ണിനെ പിശാചിനെ.

അവളുടെ ശ്വാസം മുട്ടുന്ന പോലെ അവൾക്കു തോന്നി ഉയർന്നു വരുന്ന വികാരം. അവൻ കരഞ്ഞു
എന്നത് അവൾക്ക് താങ്ങാൻ കഴിയുന്നില്ല ഇന്ന് ഒന്നും കഴിച്ചതുമില്ല അതു തന്നിൽ
ഉളവാക്കുന്ന വേദന അത് കഠിനമാണ്.

നിത്യ : ആ ചേച്ചിക്കു വേണ്ടി താനെത്ര തവണ അവനോടു സംസാരിച്ചു അപ്പോൾ ഒക്കെ അവൻ്റെ
കോപ്പിലെ കൺസെപ്റ്റ് . ഇപ്പോ കിട്ടിയല്ലൊ അവൻ്റെ കൺസെപ്റ്റ് ലോകത്താർക്കമില്ലാത്ത
പൊട്ടത്തരം അനുഭവിക്കട്ടെ
ജിൻഷ: അതെന്താടി ആ കൺസെപ്റ്റ്
നിത്യ: അതറിയണോ നിനക്ക്
ജിൻഷ : വേണം
നിത്യ: ഞാൻ പറയാം, അവൻ്റെ കൺസെപ്റ്റ്.
” പെണ്ണിന് അഴക് പണം വേണമെന്നില്ല അവന്, അവരെ ഒരുമിച്ച് കണ്ടാ അയ്യേ എന്നു പറയരുത്
ആ ഭംഗി അല്ല പുറം മൂടി മതി അവന്. തനി നാടൻ കുട്ടിയാവണം കുനിഞ്ഞ തല നുവരാൻ നാണം
ഉള്ളവൾ. അവനെ അമ്മയെ പോലെ കെയർ ചെയ്യുന്നവൾ. മേക്കപ്പ് മോഡേൺ ഡ്രസ് കമ്പം പാടില്ല.
അവൻ്റെ ഫ്രണ്ട് ആവണം അവൾ അവളുടെ കൂടെ നിന്ന് അവനു വായനോക്കണം. പരസ്പരം വിശ്വസിക്കണം
ഒരാൾക്കായി ഒരാൾ മാറരുത് എന്നാൽ അഡ്ജസ്റ്റ് ചെയ്യാവുന്നത് ചെയ്യാ. കള്ളം
അവർക്കിടയിൽ പാടില്ല അതു പോലെ രഹസ്യവും. അവനിലെ പാതിയായി അവൾ മാറണം കാണുമ്പോ അവന്
തോന്നണം ഇതാണവൾ എൻ്റെ ജീവൻ്റെ പാതി. അവളില്ലാതെ എനിക്കു പൂർണത ഇല്ല എന്ന്. അങ്ങനെ
ഒരുത്തിയെ കാണുന്നോ അന്ന് ഞാൻ പ്രേമിക്കും”

ഇതവൻ്റെ വാക്കുകൾ നി പറയെടി ഇതിൽ ഏതേലും ഗുണം അവളിലുണ്ടോ
ജിൻഷ: അതെങ്ങനാടി പറയാ അതിൽ അവളെയും കുറ്റം പറയാനാവില്ല
നിത്യ: നീ എന്താ പറയണത്
ജിൻഷ: എടി അവൾക്കും ഇല്ലേ മനസ് . അതിൽ വേറൊരാൾ മുന്നെ ഉണ്ടെങ്കിലോ അല്ലെ പെട്ടെന്ന്
ഒരാൾ വന്ന് ഇഷ്ടാന്നു പറഞ്ഞാ അപ്പോ തന്നെ ഇഷ്ടാന്ന് കുടുംബത്തിൽ പിറന്ന ഏതേലും
പെണ്ണ് പറയോടി

ജിൻഷ കരയാൻ തുടങ്ങി.

നിത്യ: എടി നിനക്കെന്താ പറ്റിയത്
ജിൻഷ: ഒന്നുമില്ലെടി എല്ലാം കേട്ടപ്പോ മനസിൽ എന്തോ പോലെ
നിത്യ: എടി സമയം ആയി അവനെന്നെ വിളിക്കാൻ ഇപ്പോ വരും എന്നാ നമുക്ക് പോകാം

പോകാമെന്ന് അവളും തലയാട്ടി അവർ അവിടെ നിന്നും നടന്നകന്നു. എന്നും അവനെ കാത്തു
നിൽക്കുന്നിടത്ത് നിത്യ അവനെ കാത്തിരുന്നു. കുറച്ചകലെ മാറി നിന്ന് ജിൻഷ അവളെ തന്നെ
നോക്കി നിന്നു. അവൾ പറഞ്ഞ വാക്കുകൾ എല്ലാം അവളുടെ മനസിൽ തന്നെ ഉണ്ട്
കുറച്ചു സമയങ്ങൾക്കകം അവൻ അവിടെ എത്തി .ആ മുഖത്തെ പ്രസരിപ്പ് ഒക്കെ
നഷ്ടമായിരിക്കുന്നു. ആ മുഖം കാണുക എന്നത് നിത്യക്ക് വേദനാജനകമായിരുന്നു.

നിത്യ : പോകാം

അതും പറഞ്ഞ് അവൾ ബൈക്കിൽ കയറി ഇരുന്നു . ഇരു കൈകളും അവൻ്റെ മാറിൽ പിണഞ്ഞ് പുറത്ത്
കവിൾ ചേർത്തു വെച്ചു.ആ സ്പർഷം’ അവനിലും ആശ്വാസത്തിൻ്റെ ‘അലകളായിരുന്നു. അവൻ ബൈക്ക്
മുന്നോട്ടെടുത്തു ഇതെല്ലാം ഒരാൾ മറവിൽ നിന്നും നോക്കി കണ്ടു . ആ കണ്ണുകളും
ഈറനണിഞ്ഞിരുന്നു. അത് പ്രണയം കൊണ്ടോ ‘സഹതാപം കൊണ്ടോ അറിയുവാൻ ആകുന്നില്ല.

യഥാർത്ഥത്തിൽ ആരാണ് ഇതിലെ നായിക ഉത്തരമില്ലാത്ത ചോദ്യമല്ലേ അത്. ഇവനെ ഭ്രാന്തമായി
സ്നേഹിക്കുന്ന ‘ആതിര ആ സ്നേഹം ഇവൻ തിരിച്ചറിയുന്നില്ല . ഇവൻ ഭ്രാന്തമായി
സ്നേഹിക്കുന്നത് ജിൻഷ അവളുടെ അവസ്ഥ വ്യക്തമല്ല അവൾ നിരാകരിച്ചു എന്നാലും. അവൻ
ഭയപ്പെടുന്ന വെറുക്കുന്ന അനു ആരാണ്. അവളിലെ നിഗൂഡത എന്താണ്. എനി ഇവരാരും അല്ലെ
ഇവൻ്റെ നായിക അതും ഒരു ചോദ്യം തന്നെയാണ് ആ ഉത്തരം തേടലാണ് ഈ കഥ.

പോകുന്ന വഴികളിൽ ഒന്നും അവർ സംസാരിച്ചിരുന്നില്ല നേരെ വീട്ടിലെത്തി ഇരുവരും
മുറിയിലെത്തി .
അവരവരുടെ മുറിയിൽ അവരവരുടെ ചിന്തകളിൽ അവർ ചേക്കേറി.

എടി നിത്യേ: ……..

അമ്മയുടെ ആ വിളിയാണ് അവളെ ബോധ മനസിലേക്ക് വഴി തിരിച്ചു വിട്ടത് എന്നാലും അവളിൽ മൗനം
മാത്രം ആ വിളിക്ക് അവൾ മറുപടി കൊടുത്തില്ല. മറുപടി കൊടുക്കാത്ത ദേഷ്യത്തിൽ അവളുടെ
മുറിയിലേക്ക് വന്ന അമ്മ ആ കാഴ്ച കണ്ടു. കരഞ്ഞ് കരഞ്ഞ് വിളറി വെളുത്ത മുഖവും ആയി
അവൾ.

അമ്മ: എന്താ മോളേ പറ്റിയെ അവനെന്തേലും ചെയ്തോ
നിത്യ: ഒന്നും ഇല്ല അമ്മേ
അമ്മ: അവനെ ഞാനൊന്ന് കാണട്ടെ
നിത്യ: അമ്മേ

ഉറക്കെ ദേഷ്യത്തോടെ അവൾ വിളിച്ചപ്പോൾ അമ്മ അവിടെ നിന്നു അവളെ തന്നെ നോക്കി ‘

നിത്യ: ഇന്നവനെ വിട്ടേക്ക് അമ്മേ അവൻ കരയട്ടെ
അമ്മ: അവൻ കരയട്ടെ എന്നൊ എന്താ എൻ്റെ കുട്ടിക്ക്
നിത്യ : അവനാകെ തകർന്നു വന്നതാ അമ്മേ’
അമ്മ: എന്താ ഉണ്ടായേ നീ പറ.
നിത്യ: ഒരു പെണ്ണ് ഇന്നവനെ കീറി മുറിച്ച് വിട്ടതാ
അമ്മ: എന്തൊക്കെ ആണ് ഈ പെണ്ണ് പറയുന്നെ ഞാനവനെ കാണട്ടെ.

തിരിഞ്ഞ അമ്മയുടെ കൈയിൽ നിത്യ പിടിച്ചു. തല കൊണ്ട് വേണ്ട എന്നു പറഞ്ഞ് അമ്മയെ
അടുത്തിരുത്തി ,കാര്യങ്ങൾ അവൾ പറഞ്ഞു. കൊടുത്തു . അപ്പോഴും അവൾ കരയുക തന്നെ
ആയിരുന്നു. അവളെ മാറോടണച്ച് ആ അമ്മയും കണ്ണുനീർ പൊഴിച്ചു.

അന്നാരും അവനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല. രാത്രിയും അവൻ ഭക്ഷണം കഴിച്ചില്ല. അതിൽ
അമ്മയ്ക്കും നിത്യയ്ക്കും വിഷമം അവരെയും അവൻ പട്ടിണിക്കിട്ടു എന്നു പറയുന്നതാണ്
വാസ്തവം. അവൻ്റെ മനസ് കല്ലാവാൻ തുടങ്ങി. പ്രണയത്തോട് വിരക്തി എന്ന മനോഭാവം
ഉടലെടുത്തു. ഒരു തരം മരവിപ്പ് ഒരു തരം നിർവികാരത . താൻ എന്താണ് ചിന്തിച്ചു
കൂട്ടുന്നത് എന്ന് സ്വന്തം ബോധ മനസ്സ് അറിയുന്നില്ല. ഉറക്കമില്ലാത്ത രാത്രി. ആ
രാത്രി മുഴുവൻ അവൻ ഉറങ്ങിയില്ല. ഒരു ഭ്രാന്തനെ പോലെ എന്തോ എവിടെയോ അവൻ്റെ മനസലഞ്ഞു.

അതെ അവൾ നന്നായി അഭിനയിക്കും അന്നത്തെ അവളുടെ ആ ഭാവ വ്യതിയാനങ്ങൾ എല്ലാം മനസിൽ
വന്നു. മറ്റൊരു പെണ്ണിനെ കാത്തു നിന്നത് എന്നു പറഞ്ഞ നിമിഷം ആ മുഖത്ത് പടരുന്ന
നിരാശ, കരിനിഴലായി മൂടിയ ആ ദു:ഖം എല്ലാം അഭിനയo. അവിശ്വസിനീയ അഭിനയ മികവ് എന്നെയും
നിത്യയെയും ഒരു പോലെ കളിപ്പിച്ച പറ്റിച്ച അഭിനയ മികവ്.
പെണ്ണിനെ ഞാനിന്നു വെറുക്കുന്നു. പ്രണയിക്കാൻ കൊള്ളാത്ത വർഗം . അമ്മയായി പെങ്ങളായി
സുഹൃത്തായി ഭാര്യയായി കാണാം ഒരിക്കലും കാമുകി ആയി കാണരുത് . അമ്മ പെങ്ങൾ അവയെല്ലാം
രക്തത്തിൽ കലർന്നതാണ് അതിൽ കളങ്കമില്ല. സൗഹൃദം പരസ്പരം ആവിശ്യവും
വിശ്വാസത്തിൻ്റെയും അടിത്തറയിൽ പാകി ഉയർത്തിയ കൊട്ടാരമാണ്. ഭാര്യ താലി എന്ന
ചരടിൻ്റെ ബന്ധനത്തിൽ തടവിലായവളാണ് അവളും ആ ബന്ധനത്തിൽ ഒതുങ്ങും സന്തോഷിക്കും ആ തടവറ
അവളുടെ ഇഷ്ട വാസസ്ഥലവും.

കമുകി അവർക്ക് ബന്ധങ്ങൾ ഇല്ല ബന്ധനവും ചിലപ്പോ പുതിയ മേച്ചിൽപുറങ്ങൾ തേടി അവളലയും.
പൂവായി വിടർന്ന പുരുഷ ഹൃദയം അവൾ ചുരുട്ടി കൂട്ടും. പുരുഷ ഹൃദയം ദൃഡമാണ് പ്രണയമാം
മധു പാനം ചെയ്ത് പൂവായി പരിണമിച്ച് മൃദുല ഭാവം ഉൾക്കൊള്ളവെ അതിനെ അവൾ തൻ്റെ അഭിനയ
മികവിൻ്റെ ആലയിൽ തീയിൽ ചുട്ടു പഴുപ്പിക്കും പിന്നെ വാക്കുകളാം ചുറ്റിക കൊണ്ട് ആ
പഴുപ്പിച്ചു വച്ച മൃദു പുഷ്പത്തെ തല്ലും . തല്ലി തല്ലി അത് കാരിരുമ്പാക്കും. പിന്നെ
ഒരിക്കലും അതിനു മൃദുല ഭാവം കൈവരിക്കാനാവാതാവും
അതെ താനും ഇന്ന് ആ അവസ്ഥയിലാണ്. നോവിലും സുഖം പകരുന്ന അനുഭൂതി പ്രണയം.
നോവിലും സുഖം പകരുന്ന അനുഭൂതിയാണ് പ്രണയം. വിരഹ വേദന ചിലപ്പോ അസഹനമാണ് മരണം ,
സുഹൃത്തിൻ്റെ നഷ്ടം അങ്ങനെ പലതും എന്നാൽ ആ നോവെല്ലാം കാലം മായിച്ചു കളയും. പ്രണയ
വിരഹ വേദന അത് ഒരിക്കലും മായില്ല. അതൊരു സുഖം പകരുന്ന അനുഭൂതിയാണ് . കഴിഞ്ഞ കാലത്തെ
വസന്തമാണ്. താൻ നീന്തിത്തുടിച്ച സ്നേഹ പാലാഴിയാണ്. ഓർക്കുമ്പോൾ നോവായി വരും പിന്നെ
പഴയ സുഖമുള്ള ഓർമ്മയായി പരിണമിക്കും. നഷ്ടബോധം ഉടലെടുക്കും പിന്നെ ശാന്തമാകും
ആ വിരഹത്തിനു കാരണം ശന്തി പകരം . അവളോടുള്ള പക ദേഷ്യം വെറുപ്പ് അറപ്പ് എല്ലാം
പൊട്ടി മുളക്കും എന്നാൽ ഒരിക്കൽ മനസിലുണ്ടായ പ്രണയത്തിൻ്റെ പാന പാത്രത്തിൽ
അവശേഷിക്കുന്ന സ്നേഹത്തിൻ്റെ രണ്ടു തുള്ളി അവയെ കരിയിച്ചു കളയും. തനിക്കായി
പിറക്കുന്ന പെൺ പൈതലിനെ അവളുടെ പേരിട്ടു വിളിക്കും അവളുടെ ഓർമ്മ പുതുക്കാൻ .
സ്നേഹത്തോടെ ആ പേരൊന്നു വിളിക്കാൻ മനസറിഞ്ഞു സ്നേഹിക്കാൻ അവളെ വീണ്ടും സ്നേഹിക്കാൻ
. ആ കുഞ്ഞിൽ നിന്നും കിട്ടുന്ന സ്നേഹം അവളുടേതായി മനസ് സ്വീകരിക്കും ഒരിക്കൽ
കളങ്കിതമായ സ്നേഹം ഇപ്പോ കളങ്കമില്ലാതെ അനുഭവിക്കാൻ അവളുടെ പേര് സ്വന്തം രക്തത്തിനു
നൽകി സ്നേഹിക്കും. പുരുഷനാണ് പ്രണയത്തിന് അർത്ഥം നൽകുന്നതും അത് മനസിലാക്കുന്നതും.

തൻ്റെ ചിന്തകൾ പോയ അർത്ഥ തലങ്ങൾ അവനു തന്നെ വ്യക്തമല്ല. ആയിഷയുടെ ഫോൺ കോൾ വന്നു
കൊണ്ടിരുന്നു കാര്യമറിയാതെ അവൾ അവളുടെ കർത്തവ്യം നിർവഹിച്ചു. ആ കോൾ ഒന്നെടുക്കാൻ
പോലും അവൻ്റെ മനസനുവദിച്ചില്ല . ഒരു തരം വിരക്തി . സമയം പാഞ്ഞകലുകയാണ്. അമ്മ ആ
വാതിൽക്കൽ വന്നു നിൽക്കുന്നതു പോലും അവനറിഞ്ഞില്ല. ഏറെ നേരം മകൻ്റെ വിഷമം ആ അമ്മ
കണ്ടു നിന്നു.
അമ്മ: അപ്പു മോനേ.,…
ആ വാക്കുകൾ അവനെ ഉണർത്തി . ചിന്തകൾ തൻ കൊടുമുടിയിൽ നിന്നും അവൻ പടിയിറങ്ങി. ആ
കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉറങ്ങാതിരുന്നതിനാൽ ആ മിഴികൾ രക്ത വർണ്ണമായിരുന്നു.
അവൻ്റെ ആ കോലം അമ്മയിൽ ‘ നോവായി പടർന്നു .
അമ്മ: മോനിന്നു ‘ക്ലാസ്സിൽ പോണില്ലേ
ഞാൻ: ഇല്ല ഇന്നു വയ്യ അമ്മേ
അമ്മ: എന്നാ പോവണ്ട അമ്മ ഇപ്പോ വരാം
അമ്മ താഴോട്ടു പടിയിറങ്ങി പോയി. ഞാൻ അവിടെ തന്നെ കിടന്നു.അമ്മ നിത്യയുടെ അടുത്തു
പോയി .
അമ്മ: മേളേ നീ വേഗം കുളിച്ച് റെഡിയായി ബസ്സിൽ പൊയ്ക്കോ
നിത്യ: അതെന്താ അമ്മേ
അമ്മ : അവനിന്നു ലീവാ
നിത്യ: ഞാനും പോകുന്നില്ല അമ്മേ ഞാനും ഉറങ്ങിട്ടില്ല
അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. നേരെ എൻ്റെ അരികിൽ വന്നു എന്നെ കൊണ്ട് പല്ലു
തേപ്പിച്ചു പിന്നെ എനിക്കായി ഭക്ഷണവും ആയി വന്നു. വേണ്ട എന്നു പറഞ്ഞിട്ടും
സമ്മതിച്ചില്ല പിന്നെ ആ കണ്ണു നീരിനു മുന്നിൽ അടിയറവു പറഞ്ഞു.

അമ്മ അർത്ഥം ഒരിക്കലും വിവരിക്കാനാവാത്ത വാക്ക് . ദൈവത്തിനും മുകളിൽ നിൽക്കുന്ന
വാക്ക് . ആദ്യമായി ഞാനുരുവിട്ട ജീവ മന്ത്രം. സഹനത്തിൻ്റെ മൂർത്തി ഭാവം. ജീവിതകാലം
മുഴുവൻ എന്നെ ചുമക്കുന്ന ഒരേ ഒരു ശരീരം മനസ്. കടപ്പാടുകളുടെ തീരാക്കടലുണ്ട് എനിക്ക്
അതൊരിക്കലും തീരില്ല . അതാർക്കും തീർക്കാനും കഴിയില്ല. മണ്ണിൽ പിറന്ന സാക്ഷാൽ
കൃഷ്ണനു പോലും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങനെ കഴിയും.
അമ്മ സ്വന്തം കൈ കൊണ്ട് വാരിത്തന്ന ഭക്ഷണം അമൃതായി ഞാൻ നുകർന്നു. മനസ് ഭക്ഷണത്തോട്
വിരക്തി കാട്ടുമ്പോഴും അബോധമനസ് നുകരുന്നുണ്ടായിരുന്നു അമ്മയെന്ന വാത്സല്യത്തെ
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അമ്മയെന്നെ മടിയിൽ കടത്തി മുടികൾ തൻ്റെ വിരലാൽ കോതി. ആ
തലോടൽ അത് മതിയായിരുന്നു മനസ് ശാന്തമാക്കാൻ . ശാന്തമായ മനസ് നിദ്രയുടെ ദേവിയുടെ
മടിത്തട്ടിൽ ‘ഞാനുറങ്ങി. എൻ്റെ അമ്മയുടെ മടിയിൽ.

എപ്പൊഴോ ഞാൻ ഉണർന്നു . ആ മടിയിൽ തന്നെയാണ്. ഞാൻ ഉറങ്ങുന്നത്. അമ്മ എവിടെയും
പോയിട്ടില്ല ആ മിഴികളും അടഞ്ഞിരിക്കുന്നു. അമ്മയും മയക്കത്തിലാണ് കാലിൽ ഭാരം ഉള്ളതു
പോലെ തോന്നിയ ഞാൻ തലയുയർത്തി നോക്കി. നിത്യ അവൾ എൻ്റെ കാലിൽ തലവെച്ചുറങ്ങുന്നു. ആ
മുഖം വാടിയ പനിനീർ പുഷ്പം പോലെയുണ്ട്. മനസു കല്ലായി കഴിഞ്ഞ ഈ വേളയിൽ എനി ഇവരെ
എന്തിനു ഞാൻ സങ്കടപ്പെടുത്തണം കരയാൻ എനിക്കു കണ്ണു നീരില്ല. ആ കണ്ണുനീർ അവൾ
അർഹിക്കുന്നില്ല. ഞാൻ അമ്മയെ വിളിച്ചു . അമ്മയോടൊപ്പം നിത്യയും ഉണർന്നു.
അമ്മ: ഞാൻ കഴിക്കാൻ വല്ലതും എടുക്കാം മോനെ
ഞാൻ: ഇപ്പോ ഒന്നും വേണ്ട അമ്മെ വിശക്കുമ്പോ ഞാൻ പറയാ
അമ്മ: എന്നാ ഞാൻ താഴോട്ടു ചെല്ലട്ടെ കുറച്ചു പണി ഉണ്ട്
ഞാൻ ശരിയെന്നു തലയാട്ടി.
അമ്മ: ടീ നിത്യ നി ഇവിടെ തന്നെ ഉണ്ടാവണം
അവൾ ഉണ്ടാവും എന്ന രീതിയിൽ തലയാട്ടിയതും അമ്മ താഴോട്ടു പോയി. ഞാൻ വീണ്ടും കണ്ണടച്ചു
കിടന്നു. നിത്യ എൻ്റെ മാറിലേക്ക് തല വെച്ച് എന്നെ കെട്ടിപ്പിടിച്ചു കടന്നു. എന്നോട്
ചേർന്ന് ആ കെട്ടിപ്പിടിച്ചുള്ള കിടത്തം എനിക്കും ആശ്വാസം പകർന്നു. അമ്മയുടെ
സ്വാന്തനം മനശാന്തി പകർന്നപ്പോ .’ ഇവളുടെ സ്നേഹം എനിക്കൊരു കൂട്ടായി ഒറ്റപ്പെടലിൽ
നിന്നും എന്നിലെ വിരക്തികളിൽ നിന്നും കാടുകയറുന്ന ചിന്തകളിൽ നിന്നും
നിത്യ: ഏട്ടാ
ഞാൻ : ഉം..
നിത്യ: സങ്കടാണോ നിനക്കിപ്പോഴും
ഞാൻ: ഇല്ലെടി എല്ലാം കഴിഞ്ഞു
നിത്യ: എന്ത് കഴിഞ്ഞെന്നാ ഏട്ടൻ പറയണത്
ഞാൻ: പ്രേമവും കോപ്പും ഒക്കെ
നിത്യ: ഒന്നു പോയെ
ഞാൻ: സത്യം എനിക്ക് നീ ഇല്ലെ എൻ്റെ ആദ്യത്തെ കാമുകി
നിത്യ: അയ്യട ഞാനെ പെങ്ങളാ
ഞാൻ: അല്ലെന്നു ഞാൻ പറഞ്ഞോ . ഞാൻ അമ്മ കഴിഞ്ഞു സ്നേഹിച്ച പെണ്ണ് നി അല്ലെ
നിത്യ: എന്താ മോനെ എന്തു പറ്റി
ഞാൻ: ഒന്നുമില്ലെടി ഞാൻ നീ പറഞ്ഞതൊക്കെ ചിന്തിച്ചു പോയി
നിത്യ: എന്ത് ഞാൻ പറഞ്ഞ എന്ത് കാര്യാ ഏട്ടാ
ഞാൻ: നിനക്കു ലൗവറായി ഞാനുണ്ട് കെട്ടാൻ ചെക്കനെ അച്ഛൻ കണ്ടെത്തും ആ പറഞ്ഞത് ഓർമ്മ
ഉണ്ടോ
നിത്യ: ആഉണ്ടല്ലൊ അതിനെന്താ ഏട്ടാ
ഞാൻ: അതു പോലെ എനിക്കു കാമുകിയായി നീ മതി എനിക്കു കെട്ടാനുള്ള പെണ്ണ് എൻ്റെ അമ്മ
കണ്ടെത്തും ഞാനും കാത്തിരിക്കുകയാ നീ അനുഭവിക്കുന്ന ആ ഫീൽ അനുഭവിക്കാൻ.
നിത്യ: എട്ടാ ഞാനൊന്നു ചോദിച്ചോട്ടെ
ഞാൻ: ഉം പറ
നിത്യ: ആ പെണ്ണിൻ്റെ പേരു പറയോ
ഞാൻ: എന്തിനാ മോളെ അത്
നിത്യ: എനിക്കൊന്ന് കാണണം അവളെ
ഞാൻ: അതു വേണ്ട ആ കാര്യം കഴിഞ്ഞു . ഇപ്പോ ഞാൻ ഒരു തരത്തിൽ കൊറെ ഒക്കെ മറന്നു. അത്
വിടുന്നതാ നല്ലത്
നിത്യ: ശരി ഏട്ടാ
അതും പറഞ്ഞ് അവൾ എന്നെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു. കുറച്ചു
കഴിഞ്ഞപ്പോ അമ്മ വന്നു ഞങ്ങളുടെ കിടത്തം കണ്ട് അമ്മ ഒന്നു ചിരിച്ച ശേഷം ഞങ്ങളോടു
പറഞ്ഞു..
അമ്മ: കീരിയും പാമ്പും ഒന്നായോ
നിത്യ: ഒന്നായി അമ്മക്കെന്താ
അമ്മ: ടീ പെണ്ണേ വേണ്ട ട്ടോ
നിത്യ: അമ്മ അമ്മക്കൊരു കാര്യം അറിയോ
അമ്മ: ഉം എന്താടി
നിത്യ : ഏട്ടൻ പറയാ ഏട്ടനുള്ള പെണ്ണ് അമ്മ തന്നെ കണ്ടെത്തണം എന്ന്
അമ്മ: ആണോടാ മോനേ
ആ നോട്ടത്തിൽ സ്നേഹവാത്സല്യം കൂടിയിരുന്നു. ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി.
അമ്മ: ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടോ
അപ്പോ നിത്യ കേറി പറഞ്ഞു
നിത്യ: അനു ഒഴികെ എതു പെണ്ണിനെയും അമ്മ കാണിച്ച ഏട്ടൻ കെട്ടും
അമ്മ: അതെന്താടി അനുവിനു കുഴപ്പം
നിതാ: അത് അമ്മ അറിയണ്ട അവനെനിക്ക് തന്ന വാക്കാ
അമ്മ എൻ്റെ മുഖത്തേക്ക് നോക്കി അതെ എന്നു ഞാൻ തലയാട്ടി പിന്നെ അമ്മയൊന്നും
പറഞ്ഞില്ല. അപ്പോ നിത്യയുടെ ഫോൺ റിംഗ് ചെയ്തു.
നിത്യ: എട്ടാ ആരോ വിളിക്കുന്നുണ്ട് ഞാൻ പോയി ഇപ്പോ വരാവെ
അവളെൻ്റെ മാറിൽ നിന്നും അടർന്നു മാറി താഴേക്കു പോയി. അതെനിക്ക് എന്തോ പോലെ
തോന്നിയെങ്കിലും അപ്പോഴേക്കും അമ്മയുടെ സ്നേഹസ്പർഷം എന്നെ തേടിയെത്തി. ഞാൻ ആ
സ്നേഹത്തിൽ ആറാടി .
നിത്യ : എന്താടി
ജിൻഷ: നീ എന്താടി ക്ലാസ്സിൽ വരാഞ്ഞേ
നിത്യ: ഒരു മിനിറ്റെടി ഞാൻ പുറത്തേക്ക് വന്നിട്ടു പറയാം വെയ്റ്റ്
ജിൻഷ: ഒക്കെ
നിത്യ: ആ പറയെടി
ജിൻഷ: നീ എന്താടി ഇന്ന് ലീവ്
നിത്യ: ഒന്നും പറയണ്ട മോളെ ഇന്നലെ ഉണ്ടായതൊക്കെ നിനക്കറിയില്ലെ
ജിൻഷ: ആടി അതിന്
നിത്യ: ഏട്ടൻ ഒരു ഭ്രാന്ത് പോലെ ആയിരുന്നു ഇപ്പോ കൊറച്ചു മുന്നെ ഒക്കെ ശരിയായ
ജിൻഷ: ശരിയായോ
നിത്യ: ആടി എനി പ്രോമവും ഒന്നുമില്ല. എനി ഏട്ടൻ്റെ ലൗവറ് ഞാനാ ഞാൻ മാത്രം
ജിൻഷ: എടി പെണ്ണെ നിനക്കും വട്ടായോ
നിത്യ: അല്ല പോത്തേ അമ്മ പറയുന്ന പെണ്ണിനെ ‘എനി ഏട്ടൻ കെട്ടു വാക്കു കൊടുത്തു. അതു
വരെ ഏട്ടൻ്റെ ലൈൻ ഞാനും എൻ്റെ ലൈൻ ഓനും
ജിൻഷ: എനിക്കൊന്നും മനസിലാവണില്ല
നിത്യ: എടി പൊട്ടിക്കാളി അവനു തെണ്ടാനുള്ള കൂട്ടു ഞാൻ അതിനെ കളിയാക്കി പറയണതല്ലെ
ജിൻഷ: എന്നിട്ട് ഏട്ടൻ അമ്മക്ക് വാക്കു കൊടുത്തോ
നിത്യ: കൊടുത്തു. എടി നോട്സ് കൊറെ ഉണ്ടോ
ജിൻഷ: കുറവാ, പേടിക്കണ്ട
നിത്യ: അയ്യോ നാളെ ആ നഷൂലം വരുവല്ലൊ
ജിൻഷ: അതാരാ
നിത്യ: അനു. ഏട്ടനെ സ്വന്താക്കാൻ നടക്കുന്ന മൊറപ്പെണ്ണ്
ജിൻഷ: അങ്ങനെ ഒരാളുണ്ടോ
നിത്യ: അതൊക്കെ ഉണ്ട് അത് വല്യ കഥയാ പിന്നെ പറയാ
ജിൻഷ : എന്നാ ശരി വെച്ചോ
ഈ സമയം മുറിയിൽ അമ്മയും മോനും
അമ്മ: നിത്യ പറഞ്ഞത് സത്യമാണോ
ഞാൻ: അമ്മക്കു സംശയം ഉണ്ടോ
അമ്മ: ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടോ
ഞാൻ: അനു ഒഴികെ ആരെ പറഞ്ഞാലും കെട്ടും പോരെ
അമ്മ: അനുവിന് എന്താടാ കുഴപ്പം
ഞാൻ: അമ്മെ അമ്മക്ക് ഞാൻ തന്ന വാക്കു പോലെ അത് നിത്യക്ക് കൊടുത്ത വാക്കാ മാറില്ല.
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞ് നിത്യ റൂമിലേക്ക് വന്നു. പിന്നെ
ഞാനും അമ്മയും നിത്യയും സംസാരിച്ചിരുന്നു. പിന്നെ അമ്മ താഴോട്ടു പോയി.
നിത്യ: എടാ നാളെ അനു വരും
എൻ്റെ മുഖത്ത് കരിനിഴൽ പടർത്താൻ ആ വാക്കുകൾ മതിയായിരുന്നു.
നിത്യ: എടാ മോളിലെ ആ മുറിയാ അവക്കു കൊടുക്കുന്നെ
അത് കൂടി കേട്ടപ്പോ ഞാൻ ആകെ തളർന്നു
നിത്യ: എന്താ ഇപ്പോ ചെയ്യാ
ഞാൻ: നിത്യ നീ ഒരു ഉപകാരം ചെയ്യോ
നിത്യ: എന്താ ഏട്ടാ പറ
ഞാൻ: നീ മോളിലെ റുമിലേക്ക് മാറ് അവക്ക് നിൻ്റെ റൂം കൊടുക്ക്
നിത്യ: മോളിൽ എനിക്ക് ഒറ്റക്ക് പേടിയാ
ഞാൻ: അതിനു ഞാനില്ലെ പേടി കുടാണെ എൻ്റെ റൂമിലേക്ക് പോര് ഇവിടെ കിടക്കാ
നിത്യ: ഏട്ടന് വേണ്ടി ഞാൻ ചെയ്യാ
ഞാൻ: എന്നാ വാ നിൻ്റെ സാധനങ്ങൾ ഒക്കെ മോളിലേക്ക് ആക്കാ
ആദ്യം ഒരു മടി കാണിച്ചെങ്കിലും അവൾ പിന്നെ സമ്മതിച്ചു ഞങ്ങൾ എല്ലാ സാധനങ്ങളും
മുകളിലെ മുറിയിലേക്ക് മാറ്റി ഒതുക്കി വെക്കുമ്പോ അമ്മ വന്നു’,
അമ്മ: അല്ലാ എന്താ ഇത്
ഞാൻ: നിത്യ എനി മോളിലാ അമ്മേ
അമ്മ : എടാ അത്
ഞാൻ: അമ്മ പ്ലീസ്
കുറച്ചു മുന്നത്തെ എൻ്റെ അവസ്ഥ എല്ലാം കണക്കിലെടുത്തതോണ്ടാവാം അമ്മ പിന്നെ ഒന്നും
പറഞ്ഞില്ല. ഞങ്ങൾ ഞങ്ങളുടെ പണി തുടർന്നു. ഭക്ഷണം കഴിച്ച് ഞാൻ മുകളിൽ കിടന്നു നിത്യ
ഇന്ന് താഴെ അവളുടെ മുറിയിൽ കിടന്നു.

നേരം വെളുത്തു ഞാൻ ഉണർന്ന് റൂം ഒന്നു നോക്കി. മനസ് ശാന്തമാണ് എന്നാലും ഒരു വിങ്ങൽ
എവിടെയോ ഉള്ള പോലെ. ആദ്യമായി മനസിൽ വിരിഞ്ഞ പ്രണയം ആസ്വദിച്ചിട്ടില്ല. വെറും
ചുരുങ്ങിയ സമയം മാത്രം , ദിനങ്ങൾ മാത്രം നീണ്ടു നിന്ന പ്രണയം പക്ഷെ വേദനയോ
കാലങ്ങൾക്കും അപ്പുറം . എത്രയോ സംവത്സരങ്ങൾ ഒന്നു ചേരാനാവാത്ത വേദന. അന്ന് ആ
സ്വപ്നവും സത്യമായിരുന്നു ഒന്നു ചേരാൻ പാഞ്ഞടുത്തപ്പോ ആ കൂറ്റൻ തിരമാല തടഞ്ഞില്ലെ.
അതൊരറിയിപ്പായിരുന്നില്ലെ ദൈവത്തിൽ നിന്ന് . നീ തളരരുത് അവളെ കിട്ടില്ല എന്നല്ലെ
അതിനർത്ഥം. ഞാൻ ഒരു പൊട്ടനാണ് ഒന്നും മനസിലാക്കാതെ വെറുതെ നാറി.
മോനേ അമ്മയുടെ ആ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
ഞാൻ: എന്താ അമ്മേ
അമ്മ: പതിനൊന്ന് മണിക്ക് ആ കൊച്ചെത്തും . സമയം 9.30 ആയി നി വേഗം റെഡിയായേ
ഞാൻ ശരിയെന്ന് തലയാട്ടി . ഞാൻ എൻ്റെ പണികളിലേക്ക് പോയി അമ്മ താഴേക്കും.
ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി താഴെ വന്നു ചായ കുടിച്ചു. പിന്നെ ടിവി ഓൺ ആക്കി
തമിഴ് സോംഗ് വെച്ചു . അപ്പോ നിത്യയും എൻ്റെ കൂടെ കൂടി. അങ്ങനെ സമയം പോയി
കൊണ്ടിരുന്നു.
അമ്മ: മോനേ നീ റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ
ഞാൻ: ഇപ്പോ സമയായില്ലലോ
അമ്മ : 10 ആവാനായി
നിത്യ: കൊറച്ചു കഴിഞ്ഞോട്ടെ 20 മിനിട്ട് അല്ലെ ഇവിടുന്നു അവിടേക്ക്
അമ്മ: നേരം അത്രേ ഉള്ളു അവൾ വരുമ്പോ ഇവനെത്തിലേ
നിത്യ: അവൾ കാത്തു നിക്കും
അമ്മ: നിത്യ നീ ഒന്ന് വായയടക്ക്
നിത്യ: ഞാനൊന്നും പറയുന്നില്ലേ
അമ്മ: അപ്പു നീ പോവാൻ നോക്ക്
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. അല്ലെ അമ്മ പിന്നെ കാതു കടിച്ചു കീറും
വെറുപ്പിച്ച് വെറുപ്പിച്ച്. വണ്ടിയെടുത്ത് ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി.
അന്വേഷണങ്ങൾക്ക്
ഒടുവിൽ മൂന്നാം ഫ്ലാറ്റ് ഫോമിൽ കാത്തിരുന്നു. അനു വരുന്നതിനായി. മനസിൽ കുറ്റബോധം
ഉണരുന്നു ഒരിക്കലും താൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന പോലെ. അവളെ റെസീവ് ചെയ്യാൻ
താൻ വരാൻ പാടില്ലായിരുന്നു എന്നു മനസു പറഞ്ഞു. ദേഷ്യത്തിൻ്റെ അഗ്നി പർവ്വതം പതിയെ
വിങ്ങുകയായിരുന്നു ഒരു പൊട്ടിത്തെറിക്കായ്. അവളോടുള്ള വെറുപ്പിൻ്റെ ലാവ പുറത്തേക്ക്
ഒഴുക്കി വിടുവാൻ.
അമ്മ ആ മുഖം മനസിൽ തെളിഞ്ഞപ്പോ വീണ്ടും മനസ് ശാന്തമായി. അവൾക്കായി ആരും ഇവിടെ
വന്നിട്ടില്ല. അതെ അമ്മയ്ക്ക് വേണ്ട ആരെയോ റെസീവ് ചെയ്യാൻ എൻ്റെ അമ്മക്ക് വേണ്ടി
മാത്രം ഞാൻ വന്നത്.
സമയം 10.40 എനിയുമുണ്ട് സമയം അവൾ വരുവാൻ ഞാൻ ഫോണിൽ നോക്കി നിക്കവേ ഒരു മെസേജ്
വന്നു. വാട്സ് ആപ്പിൽ അതും പരിചയമില്ലാത്ത നമ്പർ.
ഹായ്
മറുപടി കൊടുക്കണോ വേണ്ടയോ കൊറെ ചിന്തിച്ചു . പിന്നെ കൂടെ പഠിക്കുന്നവരാവും എന്നു
കരുതി. ഞാനും കൊടുത്തു ഒരു ഹായ്
എന്നോടു മിണ്ടില്ല എന്നു കരുതി.
ഞാനോ
അതെ
അതിന് എനിക്കു തന്നെ മനസിലായില്ല
എന്നെ മനസിലായില്ല
ഇല്ല സത്യം
എന്നാ ശരി
താൻ പേരു പറഞ്ഞില്ല
അപ്പുവേട്ടൻ്റെ മാളൂട്ടി ആണെന്ന് കൂട്ടിക്കോ
മാളൂട്ടി ആ പേര് മനസിലായില്ല. തൻ്റെ ശരിക്കുള്ള പേരെന്താ
അതെങ്ങനാ പറയാ തൽക്കാലം ഇതു മതി അപ്പേട്ടാ
നീ അനു അല്ലെടി
അനു അതാരാ
തമാശ വിട് മോളെ നീ കാര്യം പറ
ദേ മനുഷ്യാ അനു കനു വേറെ പെമ്പിളേരെ പിന്നാലെ നടന്നാ ഉണ്ടല്ലോ
അനു അഭിനയം പൊളിച്ചു മതി
ദേ ഞാൻ മുന്നെ പറഞ്ഞു ഞാനാ മാളു
എനിക്കറിയില്ല ഒരു മാളൂനെയും
എന്നെ അറിയില്ല ഒറപ്പാ
ഒറപ്പാ
എന്നാ എനിക്കറിയാ നന്നായി അറിയാ
എങ്ങനെ
എന്നും കാണാറുള്ളതല്ലേ ഈ സുന്ദര കുട്ടനെ
ദേ ഒലിപ്പിക്കല്ലെ
( മനസുകൊണ്ട് ഞാൻ ഉറപ്പിച്ചിരുന്നു ഇതവൾ തന്നെ അനു . വരുന്നതിനു മുന്നെ അവൾ തുടങ്ങി
അവളുടെ കളികൾ . അപ്പോഴേക്കും തീവണ്ടി വന്നു . ഞാൻ മെസേജിൽ തന്നെ നോക്കി നിന്നു )
പിന്നെ ആരുടെ അടുത്താ ഞാൻ കൊഞ്ചാ
നിനക്കു വട്ടാ എനിക്കിതൊന്നും ഇഷ്ടമെല്ലാ

ടാ അപ്പു
അനുവിൻ്റെ വിളി അവൾ രണ്ടു കയ്യിലും ബാഗും ചുമന്നു വരുന്നു. ഞാൻ ദേഷ്യത്തോടെ അവളെ
നോക്കി നിൽക്കുമ്പോ എനിക്കൊരു മെസേജ് വീണ്ടും വന്നു.
എനിക്കിഷ്ടമാണെങ്കിലോ

അപ്പോ ഇത് അനു അല്ലെ . ആ സംശയം തീർക്കാൻ ഉടനെ ഞാൻ മറുപടി കൊടുത്തു.

എനിക്കിഷ്ടമല്ലെങ്കിലോ
ഉടനെ മറുപടിയും വന്നു
അങ്ങനെ ഞാൻ വിടില്ല. കാത്തിരിക്കാം എത്ര വേണമെങ്കയം . എനിക്കു വേണം അപ്പേട്ടനെ
ഐ ലവ് യു.

ഒന്നുറപ്പ് ഇത് അനു അല്ല. അപ്പോ ഇവളാര് .

Leave a Reply