‘വിജേഷേട്ടനോട് ഈ അവസ്ഥയിൽ എന്ത് പറയും ഞാൻ’ അങ്ങനെ ഓരോന്ന് ആലോചിച് അവൻ നടന്നു, വീടിന്റെ വാതിൽക്കൽ എത്തി കതക് തുറന്നു കിടക്കുന്നു മൊത്തം നിശബ്ദത മാത്രം.
അകത്തൊന്നും ആരും ഉള്ള ലക്ഷണം ഇല്ല
തിരിച്ചു പോയാലോ എന്ന് അരുൺ വിചാരിച്ചു അതിനും കഴിയുന്നില്ല അവൻ calling bell അടിച്ചു
അതാ അകത്തു നിന്നു വിജേഷേട്ടൻ വരുന്നു
“ആ! എടാ നീ ആരുന്നോ വാ ടാ കേറ് ”
“ആ ചേട്ടൻ വന്നെന്നു അറിഞ്ഞു കേറുന്നില്ല ഒന്ന് കണ്ടിട്ട് പോകാം എന്ന് വച് വന്നതാ”
“ഉം വരാതിരിക്കാൻ പറ്റാത്ത സാഹചര്യം അല്ലെ വീടിനെയും കുടുംബത്തെയും സ്നേഹിച്ചു അവരെ സംരക്ഷിച്ചു ഒരു കുറവും ഇല്ലാതെ സുകമയി ജീവിക്കാൻ വേണ്ടി പുറംനാട്ടിൽ പോയി പണിയെടുത്തു എന്നിട്ട് എന്ത് പ്രയോജനം ആടാ ”
ഇത് പറയുമ്പോൾ വിജേഷേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു എപ്പഴും ചിരിച് സന്തോഷിച്ചു നിന്ന ആ മുഖത്തു വേദനയുടെയും നിരാശയുടെയും ഭാവങ്ങൾ മിന്നിമറയുന്നത് അരുണിന് കാണാം ആയിരുന്നു അവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്നു.
“ഇനി ഇവിടെ നിക്കാൻ പറ്റില്ല നാട്ടുകാരുടെ ഓരോ ചോദ്യത്തിനും മറുപടി കൊടുത്ത് ഒരു വഴിയാകും അവർക്കു വിഷമിക്കുന്നവരെ ഒന്നുടെ കുത്തി നോവിക്കാനാണ് ഇഷ്ടം.മോളെയും അമ്മയെയും ഞാൻ കൊണ്ടുപോകുവാ, visa ഒക്കെ ഇനി ശെരി ആകണം ‘
അരുൺ എല്ലാം കേട്ട് മൂളിയത് മാത്രെ ഉള്ളു അവനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു.
പെട്ടന്ന് അകത്തുനിന്നും ഒരു ബോൾ ഉരുണ്ടു ഉരുണ്ടു മുറ്റത്തേക്ക് വന്നു വിജേഷേട്ടന്റെ മോൾ ആയിരുന്നു അവൾ അത് തട്ടി കളിക്കുക ആയിരുന്നു
“ചേട്ടാ ആ ബോൾ ഒന്ന് എടുത്ത് തരുമോ”
അരുൺ അത് എടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ അവന്റെ പോക്കറ്റിൽ നിന്നും റീനയുടെ pendrive താഴേക്ക് വീണു അവൻ അത് പെട്ടന്ന് എടുത്തു എന്നിട്ട് മണ്ണ് തട്ടി കളഞ്ഞു
“ഇതെന്ന pendrive ഒക്കെ” വിജേഷ് ചോദിച്ചു
“ആ ഇത് എന്റെ അല്ല അപ്പാർത്തീ വീട്ടിലെ റീന ചേച്ചിയുടെയ….”
വിജേഷ് “ഈ റീന ടിജോ ചേട്ടന്റെ wife അല്ലെ? ”
അരുൺ “അതെ”
“അവർ എവിടെയോ ജോലിക്ക് പോകുന്നില്ലേ? ”
“ഉം പോകുന്നിണ്ട്” അരുൺ കമ്പനിയുടെ പേരും വിജേഷിന് പറഞ്ഞു കൊടുത്തു
“അവര് ആൾ എങ്ങനാ? “