“എടീ സംഗതി ഭയങ്കര രസാ… എൻറെ കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് ലെവൽ കോൺഫറൻസില് വെച്ചാ സംഭവം….
കോഡിനേഷൻ കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു… ചീഫ് ഗസ്റ്റിനും മറ്റു ഗസ്റ്റുകൾക്കും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി…
ഐഎസ്ആർഒ റിട്ടേർഡ് സയന്റിസ്റ്റും യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസറുമായ ഗീതാ മാഡം ആയിരുന്നു ചീഫ് ഗസ്റ്റ്. ഞാൻ ബിഎസ്സി കെമിസ്ട്രി സെക്കൻഡ് ഇയർ ആയിരുന്നു അപ്പോ… ഞങ്ങളുടെ ഡിപ്പാർട്ട്മെൻറ് ഹെഡ് സുനിതാ മേഡത്തിന്റെ ഫ്രണ്ടായിരുന്നു ഗീതാ മാഡം. ഗീതാ മാഡത്തിന്റെ കൺഫർമേഷൻ കിട്ടിയതു മുതൽ ഞങ്ങൾ എക്സൈറ്റഡ് ആയിരുന്നു. സുനിതാ മേഡത്തിന്റെ ഗീത മേഡത്തെ കുറിച്ചുള്ള തള്ളു കൂടി കേട്ടപ്പോൾ എല്ലാവരുടെയും എക്സൈറ്റ്മെന്റ് ഇരട്ടിച്ചു…
കോൺഫ്രൻസിന്റെ തലേദിവസം ഗീത മേഡം ചില ശാരീരിക അസ്വസ്ഥത കാരണം വരാൻ സാധിക്കില്ല എന്ന് അറിയിച്ചപ്പോൾ എല്ലാവർക്കും നിരാശയായി… ഉയർന്ന ഇമ്പാക്ട് ഫാക്റ്റർ ലഭിച്ച ഗീത മേഡത്തിന്റെ റിസർച്ച് പേപ്പറിനെ അടുത്തറിയാനുള്ള ഉള്ള അവസരം നഷ്ടപ്പെട്ടതിൽ ഉള്ള നിരാശയായിരുന്നു മിക്കവർക്കും… സ്റ്റുഡൻസ് നിരാശ മാഡത്തെ അറിയിച്ചപ്പോൾ ഒരു ഉപാധി മാഡം മുന്നോട്ടുവെച്ചു… മേഡത്തിന്റെ സ്റ്റുഡന്റും ആ റിസർച്ച് പേപ്പറിന്റെ ഓതറുമായ ഷാജഹാനെ ആ പേപ്പർ പ്രസന്റ് ചെയ്യാൻ പറഞ്ഞയക്കാം എന്ന് പറഞ്ഞു… ചീഫ് ഗസ്റ്റ് ആയി വേറൊരു സൈന്റിസ്റ്റിനെ റെഫർ ചെയ്യുകയും ചെയ്തു.
അങ്ങനെ പ്രശ്നം ഒരുവിധം സോൾവ് ആയപ്പോഴാണ് ഞങ്ങൾ അറിയുന്നത് പേപ്പർ പ്രസൻറ് ചെയ്യാൻ വരുന്ന ഷാജഹാൻ എന്ന വ്യക്തി ഒരു ബിടെക് ഫോർത്ത് ഇയർ സ്റ്റുഡൻറ് ആണെന്ന്. ഞങ്ങളുടെ സമപ്രായക്കാരൻ ആയ ഒരാൾ നേടിയെടുത്ത ബഹുമതിയിൽ തോന്നിയ ഈഗോ കാരണമോ എന്തോ ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതിനുമപ്പുറം ആയിരുന്നു.. ഞാനടക്കമുള്ള എല്ലാവരുടെയും മുഖത്ത് ഒരു തരം നിരാശ തളംകെട്ടി നിന്നിരുന്നു…
സ്പെഷ്യൽ ഇൻവൈറ്റഡ് ഗസ്റ്റ് ആയിട്ട് പോലും ഞങ്ങൾ ഷാജഹാനെ അവഗണിക്കുകയാണ് ഉണ്ടായത്.. ആശംസ പറയുന്ന കൂട്ടത്തിൽ പോലും അവനെ ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല പേപ്പർ പ്രസൻറ് ചെയ്യാൻ ഏറ്റവും അവസാനത്തെ സ്ലോട്ട് ആണ് നൽകിയത് പോലും… വിളിച്ചുവരുത്തി പുച്ഛിച്ചു എന്ന് തോന്നണ്ട എന്ന് കരുതി പ്രസന്റേഷനു ശേഷം ഒരു പതിനഞ്ചു നിമിഷ നേരം ഇന്ട്രാക്ഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തി.
എല്ലാ കാര്യങ്ങളും വെൽ പ്ലാൻഡ് ആയ കാരണവും എല്ലാവരും കട്ടക്ക് കട്ട നിന്നതു കൊണ്ടും പ്രോഗ്രാം കോഡിനേഷനിൽ ഒരുവിധ സമ്മർദ്ദവും ഉണ്ടായിരുന്നില്ല. എല്ലാവരും എൻജോയ് ചെയ്തു അവരവരുടെ ഡ്യൂട്ടികൾ വളരെ കൃത്യമായി ചെയ്തു.
പ്രോഗ്രാമിന്റെ അന്ന്….
ഗസ്റ്റ് കോഡിനേഷൻ കമ്മിറ്റി ആയതുകൊണ്ട് ഞാനാണ് ഷാജഹാനെ ഫോണിൽ വിളിച്ചത്. കോളേജിൽ എത്താൻ വാഹനം അറേഞ്ച് ചെയ്യേണ്ട കാര്യം തിരക്കിയപ്പോൾ അവൻ എത്തിക്കോളാം എന്ന് പറഞ്ഞു. പിന്നെ ഞാൻ എൻറെ ഓരോരോ കാര്യങ്ങളിൽ തിരക്കിലായിരുന്നു…