” ദേ തൊലിഞ്ഞ ഫിലോസഫി പറയാതെ കാര്യമെന്താണെന്ന് തെളിയിച്ച് പറ പെണ്ണേ??”
” നീ എങ്കിലും അറിഞ്ഞില്ല എങ്കിൽ എന്റെ ഉള്ളിൽ ഇരുന്ന് വാങ്ങി പൊട്ടും.. നീ എങ്കിലും എന്നെ അറിയണം…”
ഒരു നെടുവീർപ്പോടെ അവൾ പറയാൻ തുടങ്ങി… അന്ധാളിപ്പോടെ അവളെ ഞാൻ കേട്ടിരുന്നു….
” ഒരു പക്കാ ഓർത്തഡോക്സ് കുടുംബമായിരുന്നു എന്റേത്… അടക്കവും ഒതുക്കവും പെണ്ണിന് അലങ്കാരം എന്ന് ഇടക്കിടെ ഇഞ്ചക്റ്റ് ചെയ്താണ് വളർത്തിയത്.. അഭ്യർത്ഥനയും അഭേക്ഷയുമായി കുറേപേർ പിന്നാലെ നടന്നു… പ്രണയവും പ്രണയ സാഫല്യവും തന്റെ നല്ല പാതിയിൽ നിന്ന് കിട്ടുമ്പോൾ പകരം നൽകാനായി ഞാനെന്റെ കന്യാകാത്വം കരുതിവെച്ചു… ഒന്നിനും ഒരു കുറവും പറയാനില്ലാത്ത ഒരു ഇണയെ എനിക്കായി കണ്ടെത്തി തന്നു. ഒരുപാട് സന്തോഷിച്ച ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്… ദിവാസ്വപ്ന പല്ലക്കിലേറി ഞാൻ സ്വയം മറന്നുല്ലസിച്ചു…
ഒരു ഉത്തമ ഭാര്യയായി തറവാട്ടിൽ ഞാൻ വന്നു കയറുമ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു…. ആ നാല് ചുവരുകൾക്കുള്ളിൽ എന്റെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയായിരുന്നു… രാത്രികൾ ഓരോന്നായി കടന്ന് പോയി കൊണ്ടിരുന്നു… ദിവസങ്ങൾ ആഴ്ചകളായി… ആഴ്ചകൾ മാസങ്ങളായി… എന്റെ പ്രണയവും പ്രണയ സാഫല്യവും എനിക്ക് കിട്ടിയില്ല… ഞാൻ കന്യകയായി തന്നെ തുടർന്നു… ജാസിർക്ക എന്നെ എന്ത് കൊണ്ട് തൊടുന്നില്ല?? ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും റെഡി ആവുന്നില്ല… ബാക്കി ചുറ്റുമുള്ളതെല്ലാം സ്വപ്ന തുല്യം.. കുടുംബം, കുടുംബക്കാർ വീട്ടകാര് എല്ലാവരും സ്നേഹനിധികൾ… പക്ഷേ ഞാൻ കാത്തിരുന്ന സ്നേഹം അതെല്ല.. പതിയെ ഞാൻ ജാസിർക്കാനോട് അടുക്കാൻ ശ്രമിച്ചു… മാന്യമായ രീതിയിലുള്ള സംസാരവും പരിഗണയും ആള് എനിക്ക് തിരിച്ച് തൽകി… പക്ഷെ ഒരു ഭാര്യക്ക് വേണ്ടുന്ന പരിഗണന ഒന്നും തന്നെ ലഭിക്കുന്നുമില്ല..
ഒരു ദിവസം ജാസിർക്ക ഫോണ് നോക്കി നിക്ക ആയിരുന്നു. പെട്ടെന്ന് ഫോണ് ബെഡിലേക്കിട്ട് ബാത് റൂമിലേക്ക് പോയി.. കുട്ടികൾ എടുത്തു ഗെയിം കളിക്കുന്നതിന് ലോക്ക് ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ ഇടക്കിടക്ക് വിളിക്കാൻ ഇക്കാൻറെ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് എനിക്ക് പാസ്സ്‌വേർഡ് അറിയാമായിരുന്നു.
രണ്ടുദിവസമായി ഇക്കാ ഫോൺ താഴെ വെക്കാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു എപ്പോ നോക്കിയാലും അതിൽ കുത്തി കൊണ്ടിരിക്കും… വെറുതെ ഒരു കൗതുകത്തിന് ഫോൺ എടുത്തു നോക്കിയതാണേലും നോട്ടിഫിക്കേഷൻ നോക്കിയപ്പോൾ നിംബസ് മെസ്സഞ്ചറിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടു. ഐക്കണിൽ തൊട്ടപ്പോൾ നിംബസ് ഓപ്പൺ ആയി വന്നു. ഇക്കാ ലോഗൗട്ട് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. ജംഷീറ എന്ന പെൺകുട്ടിയുമായുള്ള ചാറ്റ് ആണ് മുകളിൽ തന്നെ ഉണ്ടായിരുന്നത്. തുറന്നു ഓരോരോ മെസ്സേജുകൾ ആയി വായിക്കാൻ തുടങ്ങി. എന്റെ സർവ്വ നാഡി ഞെരമ്പുകൾ തളർന്ന് പോവുന്ന