നിന്റെ അടുക്കൽ എങ്കിലും എനിക്ക് ആദ്യ ഭാര്യയുടെ സ്ഥാനം വേണം..
ശരീരം കൊണ്ട് കിട്ടിയില്ല എങ്കിലും മനസ്സ് കൊണ്ടെങ്കിലും എനിക്കാ സ്ഥാനം വേണം…
അത് മാത്രം മതി എനിക്ക്…”
അവളുടെ ശബ്ദം ഇടറിയിരുന്നു… വാക്കുകൾ മുറിഞ്ഞു മുറിഞ്ഞാണ് പുറത്തുവന്നത്… വിതുമ്പിക്കൊണ്ട് ആയിരുന്നു അവൾ ഇത്രയും പറഞ്ഞത്…
വാക്കുകളിലൂടെ അവളുടെ പ്രണയം എനിക്ക് തുറന്നു കാട്ടുകയായിരുന്നു… അർഹിക്കാത്തതാഗ്രഹിക്കുന്നവളെ പോൽ അവളുടെ വാക്കുകൾ ദുർബലമായിരുന്നു..
” ഉണ്ടാകും പെണ്ണേ… നീ ആണ് എന്റെ ആദ്യ ഭാര്യ…. നിനക്കേ ഉള്ളൂ അതിനുള്ള യോഗ്യത…”
സന്തോഷം കൊണ്ടും നാണം കൊണ്ടും അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു…
” ഭർതൃമതിയായ എന്നെ ആസ്ഥാനത്ത് കാണാൻ ന്റെ മുത്തിന് വിഷമം ഉണ്ടോ??..”
“അങ്ങനെ നോക്ക ആണെങ്കിൽ ഈ വക സാധനങ്ങൾ ഒന്നും എനിക്കും ഇല്ലാല്ലോ… പിന്നെ എന്താ”
“ആഹാ… അതെപ്പോ?? ആരാണാവോ ന്റെ ചെക്കന്റെതൊക്കെ കട്ടെടുത്തത്….”
തമാശ നിറഞ്ഞ വാക്കുകൾ ആശ്ചര്യ പൂർവ്വം അവൾ ചോദിച്ചു
“കട്ടെടുത്തതൊന്നുമല്ല… ഞങ്ങൾ സ്നേഹത്തോടെ പരസ്പരം കൈമാറിയതാ….
ന്റെ ചിന്നുവിന്…”
അത് പറയുമ്പോൾ അവളെ ഓർത്തെന്നോണം എന്റെ ഗണ്ഡം ഇടറിയിരുന്നു…
കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകിയിരുന്നു…
ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു…
കവിളുകൾ തുടിക്കുന്നുണ്ടായിരുന്നു…
ഇതാണ് എന്റെ പ്രണയം…
അല്ല….
എന്റെ പ്രണയ വിരഹം….
” വാവേ… ഞാൻ ഒരു പൂതി പറഞ്ഞാൽ നടത്തി തരുമോ?? വിഷമാകില്ല എങ്കിൽ…”
“നീ കാര്യം പറ പെണ്ണേ… ”
“നിന്റേം ചിന്നൂന്റേം കഥ പറഞ്ഞ് തരുമോ??”