ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]

Posted by

ആജൽ എന്ന അമ്മു 2

AAJAL ENNA AMMU PART  2 | AUTHOR : ARCHANA ARJUN | PREVIOUS PART
[https://kambimaman.com/tag/archana-arjun/]

——————————————————————————–

ആദ്യമേ തന്നെ പറയട്ടെ നിങ്ങൾ ആദ്യ ഭാഗത്തിനു തന്ന സപ്പോര്ടിനു നന്ദി….തുടർന്നും
സപ്പോർട്ട് തരുക വായിക്കുക………

 

( ചെറിയ ഒരു തിരുത്തുള്ളത് നീരജ് 3 വർഷ ബി എ വിദ്യാർത്ഥിയും അമ്മു എം എ 3 ആം
സെമസ്റ്ററും ആണ്…. )

തുടർന്ന് വായിക്കുക……..

 

 

ഓർത്ത് ഓർത്ത് അങ്ങനെ കോളേജ് എത്തിയത് അറിഞ്ഞില്ല…..

വണ്ടി ക്യാമ്പസ്സിന് പുറത്തു ഒഴിഞ്ഞ ഇടം കണ്ടെത്തി പാർക്ക്‌ ചെയ്ത് ഞാൻ
കോളേജിലേക്ക് നടന്നു..

 

അമ്മുവിന്റെ ക്ലാസിനു മുന്നിലെത്തിയപ്പോഴേ കണ്ടു അവളുടെ ക്ലാസ് കഴിഞ്ഞിട്ടില്ല….

സമയമായി വരുന്നതേ ഉള്ളു…..

 

5 മിനിറ്റ് ഞെരിപിരി കൊണ്ട് എങ്ങനെയൊക്കെയോ വെയിറ്റ് ചെയ്തു….

അപ്പോഴേക്കും ബെല്ലടിച്ചു ടീച്ചർ പുറത്തേക്ക് പോയി….

 

ഞാൻ നോക്കിയപ്പോൾ അവൾ ക്ലാസ്സിൽ നിന്നിറങ്ങി എന്റെ നേരെ വരുകയാണ്…

 

അടുത്തെത്തി അവൾ ചോദിച്ചു….

 

” പോയോ…. ”

 

” ഹ്മ്മ് പോയി…. ”

 

” എന്നിട്ട്….? ”

” കല്യാണം നടന്നു… ”

 

” അവളെ കേറി കണ്ടില്ലേ….?? ”

 

ഞാൻ മിണ്ടാതെ നിന്നതേ ഉള്ളു……

 

” ചോദിച്ചത് കേട്ടോ നീ….അവളെ നീ കണ്ട് സംസാരിച്ചില്ലേ എന്ന്….? ”

 

ഞാൻ തലതാഴ്ത്തി….

 

” ഓഹോ പിന്നെന്തിനാ അങ്ങോട്ട് പോയത്….? ”

 

” അമ്മൂ എനിക്കത് കണ്ട് നില്കാൻ ആയില്ല ഞാൻ…. ഞാൻ….

 

എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു……

 

” ഇങ്ങോട്ട് നോക്കെടാ കൊരങ്ങെ….

 

അവൾ വല്ലാണ്ട് സ്നേഹം വരുമ്പോളാണ്

“കൊരങ്ങെ “എന്നെന്നെ വിളിക്കുന്നത്….

 

ഞാൻ തലയുയർത്തി നോക്കി….

 

” അത് തീർന്നല്ലോ…. അത് കഴിഞ്ഞു അതിന് വേണ്ടിട്ട നിന്നെ ഞാൻ പറഞ്ഞു വിട്ടത്…. ഇപ്പൊ
തീർന്നില്ലേ ആ ചാപ്റ്റർ ഇതോടെ വലിച്ചു കീറി കളഞ്ഞേക്ക്… മനസ്സിലായോ… ”

 

” ഹ്മ്മ്… ”

 

അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലൊരു കനൽ എരിഞ്ഞു നീറുന്നുണ്ടായിരുന്നു….

 

സാധരണ ഞങ്ങൾ ഒരുമിച്ചാണ് ഫുഡ്‌ കഴിക്കുന്നത്..അന്ന് പക്ഷെ അവളെന്നെ തനിച്
വിട്ടു…അമ്മു എപ്പോഴും അങ്ങനെ ആണ്… ഞാൻ മൂഡ് ഓഫ്‌ ആയി ഇരിക്കുന്നത് ഒട്ടും
ഇഷ്ടമില്ലെങ്കിലും എന്നെ ഒരിക്കലും അവൾ ഇറിറ്റേറ്റ് ചെയ്തിട്ടില്ല… എന്നെ കുറച്ചു
നേരം തനിച് വിടും…. ഓക്കേ ആയെന്ന് ഉറപ്പായാൽ മാത്രമേ അവൾ കാര്യം എന്താണെന്ന്
തിരക്കു….

ഞാൻ കുറച്ചു നേരം ഒഴിഞ്ഞ ഒരിടം കണ്ടെത്തി അവിടെ ഇരുന്നു… കുറെ നേരം അങ്ങനെ
ഇരുന്നിട്ട് അവളടുക്കലേക്ക് തന്നെ തിരികെ പോയി….

 

ആ തിരിച്ചുപോക്കായിരുന്നു എല്ലാത്തിനും തുടക്കം……. !!!!!!!!!

 

ഞാൻ ഒരുവിധം ഓക്കേ ആയിരുന്നു എന്നു വേണെമെങ്കിൽ പറയാം…. എന്നിരുന്നാലും
എവിടെയൊക്കെയോ ഒരു നീറ്റൽ അവശേഷിച്ചിരുന്നു……

അത് വക വെയ്ക്കാതെ ഞാൻ അമ്മുവിനെ തേടി നടന്നു…..

 

എന്നാൽ പതിവ് സ്ഥലങ്ങളിൽ ഒന്നും കാണാനില്ല അവളെ …. എനിക്ക് എന്തോ വല്ലാതെ ആയി……ഞാൻ
പോയി വന്ന അരമണിക്കൂറിൽ എന്ത് സംഭവിച്ചു എന്നറിയില്ല …..

അപ്പോഴേക്കും ഇന്റർവെല്ലും തീർന്നു ക്ലാസും ആരംഭിച്ചിരുന്നു ……

അവളുടെ ക്ലാസ്സിൽ പോയി നോക്കി ടീച്ചർ ഉണ്ടായിരുന്നെങ്കിലും വളരെ പാടുപെട്ട് ടീച്ചർ
കാണാതെ അവളുടെ സീറ്റിലേക്ക് നോക്കിയ എനിക്ക് പിന്നെയും നിരാശയായിരുന്നു ഫലം…..

 

അമ്മുവിന് കൂട്ടുകാർ വളരെ കുറവായിരുന്നു …. എന്നു വെച്ചാൽ ആകെ ഒരു 3 പേര് മാത്രമാണ്
അവളുടെ കൂട്ടുകാർ….എല്ലാം പഠിപ്പിസ്റ് ടീംസ് ആണ്………

 

അവർ അവിടെ ഉണ്ടോന്നു നോക്കി അവരൊക്കെ കൃത്യമായി അവരവരുടെ ഇരിപ്പിടത്തിൽ
ഇരിപ്പുണ്ട്……

 

എനിക്ക് ആകെ പ്രാന്തായി തുടങ്ങിയിരുന്നു  …… എന്നോട് പറയാതെ ഒരിടത്തും പോകാത്തവൾ
ആണ്….

 

“മൈര് എവിടെ പോയി കിടക്കുന്നു…”

എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ നടന്നു …..

 

അവസാനമായി ക്യാന്റീനിൽ കൂടി കേറി നോക്കാം എന്നൊരു ചിന്ത മനസ്സിൽ വന്നു …..

എന്ത് മൈരോ ആവട്ടെന്നു കരുതി അവിടെ കൂടി നോക്കിക്കളയാം എന്ന് വിചാരിച്ചു നേരെ
ക്യാന്റീനിലേക്കു വെച്ച് പിടിച്ചു……

 

ക്യാന്റീനിൽ അവിടവിടെ ആയി പിള്ളേർ ഗ്യാങ് ഉണ്ടായിരുന്നു…പ്രണയജോഡികളും അല്ലാത്തവരും
എല്ലാം ഉണ്ടായിരുന്നു അവിടെ……

അതിനിടയിൽ തിരയവേ ഇത്തിരി മാറി അപ്പുറം അമ്മു കമിഴ്ന്നു ടേബിളിൽ തല വെച്ച്
കിടക്കുന്ന കണ്ടു…….

 

അവളുടെ തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യം ആയിരുന്നു അപ്പോൾ തോന്നിയത്…..മനസ്സിൽ
രണ്ട് തെറി വിളിച്ചുകൊണ്ടു ഉള്ള ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ച് അവൾ ഇരിക്കുന്ന
മേശയ്ക്കു എതിരെ ഒരു ഒഴിഞ്ഞ കസേരയിൽ ഞാനും ഇരുന്നു…….

 

” അമ്മൂ……”

 

ഉൾകൊള്ളിക്കാവുന്നതിന്റെ പരമാവധി ദേഷ്യം ആ വിളിയിൽ ഞാൻ നിറച്ചിരുന്നു…….

 

പതുക്കെ തലപൊക്കി നോക്കിയ അവളുടെ കോലം കണ്ട് എന്റെ സർവ നിയന്ത്രണവും വിട്ടു
പോയിരുന്നു…..

 

എപ്പോഴും തിളക്കമുള്ളതാർന്ന അവളുടെ കണ്ണുകൾ കരഞ്ഞു  കലങ്ങി ചുവന്നിരുന്നു…..
നെറ്റിയിൽ എപ്പോഴും ഇടാറുള്ള കുറി മാഞ്ഞിരിക്കുന്നു……കണ്മഷി പടർന്നു ആകെ എന്റെ
അമ്മു ഒരു പ്രേതക്കോലം പോലെ…..എപ്പോഴും ചിരിച് നടക്കുന്ന അവളെ ഒരിക്കൽ പോലും
ഞാനങ്ങനെ  കണ്ടിട്ടില്ല…. അങ്ങനെ കാണാൻ ഒട്ടും ആഗ്രഹവുമില്ലതാനും……

 

എന്റെ നെഞ്ചിൽ നോവ് പടരുന്നത് ഞാനറിഞ്ഞു….

 

” എന്താടാ..”

 

ആ ചോദ്യം കേട്ടതും അവളെന്റെ  മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു……

 

എന്റെ സമനില ആകെ തെറ്റിപ്പോയി…..

അവളുടെ സങ്കടം കണ്ട് എനിക്ക് ദേഷ്യമിരച്ചു കയറി കരണമെന്തെന്നാൽ അവളുടെ വീട്ടുകാരോ
ഞാനോ ഒന്നും അവളെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാറില്ല അതിനുള്ള ഇടപോലും അവൾ
നൽകാറില്ല അത്രയും പെർഫെക്ട് പെണ്കുട്ടിയാണവൾ…. ആ അവളെ അങ്ങനെ കാണുമ്പോൾ
ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എനിക്ക് ഉണ്ടാവേണ്ടത്…….

 

മേശയിൽ ആഞ്ഞടിച്ചുകൊണ്ട് ഞാൻ ചാടി എഴുനേറ്റു ചോദിച്ചു…

 

” എടി കാര്യം പറയാൻ…..”

ആ ഒരൊറ്റ ചോദ്യത്തിൽ അമ്മുവും അവിടിരുന്ന പിള്ളേരും എന്തിനു ആ കാന്റീൻ മൊത്തത്തിൽ
ഞെട്ടിതരിച്ചു….

 

കാര്യമെന്തെന്നറിയാൻ എല്ലാരും അങ്ങോട്ടേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു……

 

എന്നെ അറിയാവുന്നവർ ” എന്താടാ സീൻ എന്ന് ചോദിച്ചു…. ”

 

പെട്ടന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ ഒന്നുമില്ലന്നവർക്കു മറുപടി
കൊടുത്തു..

ഇനിയുമവിടെ നിന്നാൽ കൂടുതൽ കുഴപ്പമാകുമെന്നതുകൊണ്ട് ഞാനവളുടെ കൈയും പിടിച്ചു
അവിടെനിന്നുമിറങ്ങി….

നേരെ വെച്ച് പിടിച്ചത് ആ കോളേജിലെ തന്നെ ഏറ്റവും ശാന്തമായുള്ള ഒരു
സ്ഥലത്തായിരുന്നു….

അവിടത്തെ വല്യ മരചോട്ടിൽ……….

 

 

അതിന്റെ ചോട്ടിൽ അവളെ പിടിച്ചിരുത്തി അരികെ ഞാനും ഇരുന്നു… അവൾ എന്റെ തോളിൽ
തലചായ്ച്ചു…

ക്ലാസ് ടൈം ആയതിനാൽ പിള്ളേരൊക്കെ നന്നേ കുറവ്… എന്നാലും അവിടവിടെ കുറച്ചു പേരൊക്കെ
നിൽപ്പുണ്ട് ….

 

അതൊന്നും വകവെയ്ക്കാതെ ഞാനവളോട് ചോദിച്ചു…

 

” അമ്മൂ എന്നാടാ നിനക്കു പറ്റിയെ… നിന്നെ ഇങ്ങനെ കാണാൻ വയ്യ…. ഞാൻ പോയതില്പിന്നെ
എന്തുണ്ടായി… നിന്നെ ഇത്രമാത്രം വിഷമിപ്പിച്ചതെന്താടാ….. പറയ്‌….”

 

അവൾ ദീർഘമായി നിശ്വസിച്ചു…..വാക്കുകൾക്കായുള്ള പരതൽ ആണെന്ന് തോന്നി…..കരച്ചിലൊക്കെ
ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു….

 

” ഒരാണും പെണ്ണും അടുത്തിടപഴകിയാൽ എന്താണ് അതിനർത്ഥം…..?  ”

 

എനിക്ക് കൺഫ്യൂഷൻ ആയി…

 

” നീയെന്താ ഇങ്ങനൊക്കെ….. ”

 

” ചോദിച്ചതിന് ഉത്തരം താടാ എന്താ അതിനർത്ഥം……”

” അതിനെന്ത് അർത്ഥം പലതും ഉണ്ടാവാം നമ്മളെപ്പോലെ നല്ല സുഹൃത്തുക്കൾ ആവാം കമിതാക്കൾ
ആകാം….ന്തേ…. ”

 

 

” പക്ഷെ അങ്ങനെ കണ്ടാൽ ആഹ് പെണ്ണ് പോക്ക് കേസായിരിക്കും എന്നങ്ങു
 തീരുമാനിക്കുമല്ലേ… ”

 

 

എനിക്ക് ആകെ കൺഫ്യൂഷൻ ആയി…

 

” അമ്മു നീയിതെന്തൊക്കെയാ പറയണേ എന്താ ഉണ്ടായേ….. അതൊന്നു പറയ്‌ ചുമ്മാ ഇട്ട്
വട്ടാക്കല്ലേ…”

 

” ടാ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കു ഉറപ്പ് താ….. ”

 

” കാര്യം പറയടി ആദ്യം… പിന്നെയാവാം ഉറപ്പും അറപ്പും ഒക്കെ… ”

 

എന്റെ ഭാവമാറ്റം അവളിൽ നേരിയ നിരാശ പടർത്തി എങ്കിലും അവൾ പറഞ്ഞു….

 

” വിവേക് ഇല്ലേ ഞാൻ കൈകഴുകി തിരിച്ചു പോകുമ്പോ…. അവൻ… അവൻ….

 

ബാക്കി പറയാതെ അവളെന്റെ തോളിൽ കിടന്നു തേങ്ങി കരയാൻ തുടങ്ങി…….

 

എന്റെ നില വീണ്ടുമെന്റെ കൈവിട്ടു പോകാൻ തുടങ്ങി…….

എന്തോ കാര്യമായി നടന്നിട്ടുള്ളത് ഉറപ്പാണ്…….. ഈ വിവേക് ആരാന്നു
പറഞ്ഞില്ലാലോ….അവനും എന്റെ സീനിയർ തന്നെ ആണ്… കക്ഷിക്ക് അമ്മുനോട് ഒരിഷ്ടവും
ഒണ്ട്….  പക്ഷെ അവൾ എപ്പോഴും എന്റെ കൂടെ ആയതിനാൽ അവനു എന്നോട് നല്ല
കലിപ്പുണ്ടായിരുന്നു…… അവന്റെ ഭാഗത്തുനിന്നും മോശമായി ഒന്നും ഇതുവരെ ഉണ്ടാവത്തത്
കൊണ്ട് എനിക്ക് ഇടപെടേണ്ടി വന്നിട്ടില്ല…ഇതിപ്പോ ആദ്യമാണ്…..

 

എനിക്കാകെ പെരുത്ത് കയറാൻ തുടങ്ങി…

 

കാര്യം എന്താണെന്നു അവളോട് ചോദിക്കുക ഇനി ബുദ്ധിമുട്ടാണ്….. എനിക്കാണേൽ കലി കയറി
ഇരിക്കുവാണ്……

 

ദൈവനിയോഗം പോലെയാണ് അപ്പൊ ബെല്ലടിച്ചത്…..

ഒരു വിധത്തിൽ ഞാനവളെ എഴുനേല്പിച്ചുകൊണ്ട്

 

” അമ്മൂ മുഖമൊക്കെ കഴുകി നേരെ ക്ലാസ്സിലോട്ട് പോടാ…..ഈ പീരിയഡ് കേറിയില്ലല്ലോ….
വന്നേ നമുക്കെ വൈകിട്ട് സംസാരിക്കാം…..”

 

ഞാൻ അവളെ കൊണ്ട് നിർബന്ധിപ്പിച്ചു മുഖമൊക്കെ കഴുകിച്ചു ക്ലാസ്സിലേക്ക്
കൊണ്ടുവിട്ടു….

കാര്യം എന്താണെന്നു അറിയാനെന്താണ് വഴി എന്നാലോചിച്ച് തിരിഞ്ഞു പോകാൻ നിന്നപ്പോൾ
പിന്നിൽ നിന്നൊരു വിളി……

 

” നീരജേ ഒന്ന് നിന്നെ….. ”

 

ഞാൻ തിരിഞ്ഞു നോക്കി

 

അമ്മുവിന്റെ കൂട്ടുകാരി ജെനി ആയിരുന്നു അത്…..

സീനിയർ ആയിരുന്നത്കൊണ്ട് തന്നെ അമ്മുവിനെ ഒഴികെ അവളുടെ കൂട്ടുകാരെ എല്ലാം ഞാൻ
ചേച്ചി എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്……

 

” എന്താ ജെനിച്ചേച്ചി…..”

 

” നീരജേ….ആ വിവേക് ഞങ്ങളുടെ മുന്നിൽ വെച്ച്  നിന്നേം ആജലിനേം പറ്റി വേണ്ടാത്തത്
പറഞ്ഞു….. ”

 

പിന്നേം അതെ പെരുപ്പ്…..

 

” എന്ത് പറഞ്ഞൂന്ന്…. ”

 

” ഞങ്ങൾ കൈകഴുകി തിരിച്ചു പോകാൻ നേരം അവൻ ആജലിനെ തടഞ്ഞു…ഇഷ്ടമാണെന്നു അവൻ അവളോട്
പറഞ്ഞപ്പോൾ അവൾക്കതിൽ താല്പര്യമില്ല ഇനി ഈ കാര്യം പറഞ്ഞു ശല്യപെടുത്തരുതെന്ന്
പറഞ്ഞു….. ”

 

ചേച്ചി ഒന്ന് നിർത്തി…

 

” എന്നിട്ടെന്താ ഉണ്ടായേ….. ”

 

അക്ഷമനായി ഞാൻ ചോദിച്ചു…..

” തിരിഞ്ഞു പോകാൻ നിന്ന അവളോട് അവൻ പറയുവാ ” നടപ്പും കൊടുപ്പുമൊക്കെ ജൂനിയർസിനു
മാത്രമേ ഉള്ളോ എന്ന്…. അത് കേട്ട് ഉടനെ പോയതാ അവൾ… ”

 

അത് കേട്ട മാത്രയിൽ എന്റെ രക്തം തിളയ്ക്കാൻ തുടങ്ങി….. കണ്ണൊക്കെ ചുവന്നു ഞാൻ
മുഷ്ഠി മുറുക്കി പിടിച്ചു… എന്റെ ഭാവം കണ്ട് ചേച്ചി പേടിച്ചു….

 

” ടാ പ്രശ്നമൊന്നും വേണ്ട…. നിന്റെ ഭാവം കണ്ടിട്ട് തന്നെ പേടി തോന്നുന്നു….. ”

 

” ചേച്ചി ഇതാരെങ്കിലും കേട്ടോ അവൻ പറഞ്ഞത്…. ”

 

” ഇല്ല പിള്ളേർ കുറവായിരുന്നു ഉണ്ടായിരുന്നവർ ഒന്നും അങ്ങോട്ട് ശ്രദ്ധിച്ചില്ല….. ”

 

” ഹ്മ്മ് ചേച്ചി പൊയ്ക്കോ….തത്കാലം ഞാൻ ഇതറിഞ്ഞെന്ന് അവളോട് പറയണ്ട…. ”

 

ഞാൻ തിരിഞ്ഞു നടന്നു…. നടന്നതല്ല ഞാൻ ശെരിക്കും ഓടിയിരുന്നു…. ഭ്രാന്ത് പിടിച്ച
നായെ പോലെ വിവേകിനെ തേടി ഞാനാ കോളേജിൽ  നടന്നു…..കോളേജ് ഗ്രൗണ്ടിലേ സൈഡിൽ
കൂട്ടുകാർക്കൊപ്പം ഇരുന്നു ചിരിക്കുന്ന അവനെ ഞാൻ ഒടുവിൽ  കണ്ടുപിടിച്ചു….

 

അവന്റെ ആ ചിരികൂടി കണ്ടപ്പോൾ എന്നിലെ ഭ്രാന്ത്  അതിന്റെ മൂർദ്ധന്യാവസ്ഥയിൽ
എത്തിയിരുന്നു….

 

എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല… പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ
നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു…. എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ
ആയിരുന്നു…. അവളുടെ കണ്ണുനീർ….. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ
ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം
പതിന്മടങ്ങായി……എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല… പക്ഷെ അമ്മുവിന്റെ
കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു…. എന്റെ ഭാവമാറ്റത്തിന്റെ
കാരണവും അതുതന്നെ ആയിരുന്നു…. അവളുടെ കണ്ണുനീർ….. എപ്പോഴും പുഞ്ചിരിക്കുന്ന ആ
മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ
ദേഷ്യം പതിന്മടങ്ങായി……

 

അവനെ കണ്ടമാത്രയിൽ ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു….

എന്റെ വരവ് അവൻ കണ്ടതുകൊണ്ടാവണം അവിടെ നിന്നുമവൻ എഴുനേറ്റു……എന്റെ വരവിന്റെ സ്പീഡും
വരുന്ന ഭാവവുമൊക്കെ ഒക്കെ കണ്ടപ്പോൾ തന്നെ അവൻ അവിടിന്നു സ്കൂട്ട് ആവാൻ നോക്കി……

പക്ഷെ പാഞ്ഞു ചെന്ന ഞാൻ തിരിഞ്ഞോടാൻ നിന്ന അവന്റെ കോളറിന് പിടിച്ചു പുറകിലോട്ട്
വലിച്ചു…. അവൻ നിലത്തു വീണു…..

 

‘നായിന്റെമോനെ.. ‘ എന്നൊരലർച്ചയോടെ വീണുകിടന്ന അവന്റെ നെഞ്ചിലേക്ക് 3 4 ചവിട്ട്
ആഞ്ഞു ചവിട്ടി….

 

 

കോളേജ് ഗ്രൗണ്ട് വളരെ വിശാലമായിരുന്നു…അതിന്റെ സൈഡിലൊക്കെ നിറയെ മരങ്ങളും ചെടികളും
ഉണ്ടായിരുന്നതിനാൽ ഞങ്ങൾ നിന്ന ഭാഗം മറഞ്ഞു നിന്നു…. ആർക്കും പെട്ടന് കാണാൻ
പറ്റില്ല…..

അവന്റെ നാല് കൂട്ടുകാർ അല്ലാതെ വേറെ ആരുമവിടെ ഇല്ലായിരുന്നു……

അവന്മാർക്ക് എന്നെ നന്നായി അറിയാം കാരണം കോളേജിലെ യൂണിയനിൽ ഞാൻ സജീവ സാന്നിധ്യം
ആയിരുന്നു… പോരാത്തതിന് നല്ല ഒന്നാന്തരം സഖാവാണ് ഞാൻ… അങ്ങനെ അവരൊക്കെ ആയി നല്ല
ബന്ധം പുലർത്തിയിരുന്നു….

അവനെ നിലത്തിട്ട് ചവിട്ടുന്ന കണ്ടിട്ട് അവന്മാരൊക്കെ എന്നെ പിടിച്ചു മാറ്റി….

 

” നീരജേ എന്താടാ എന്തിനാ അവനെ അടിക്കണെ.”

 

പക്ഷെ എന്നെ ഒന്ന് മാറ്റി പുറകോട്ട് കൊണ്ട് പോകാനേ അവർക്ക് കഴിഞ്ഞുള്ളു… അവരെ
പൂർവാധികം ശക്തിയോടെ തട്ടിമാറ്റി ഞാൻ അവനടുത്തേക്ക് പോകുമ്പോൾ നിലത്തുനിന്നുമവൻ
എഴുന്നേറ്റിരുന്നു……

 

അവന്റെ കോളറിൽ പിടിച്ചുയർത്തി കോമ്പൗണ്ട് മതിലിനോട് ചേർത്ത് മൂക്കിന് തന്നെ 3 ഇടി
ഇടിച്ചു…. എന്റെ രണ്ടാമത്തെ ഇടിക്ക് തന്നെ അവന്റെ മൂക്ക് പൊട്ടി ചോര
ഒലിച്ചു…..എന്റെ  കലി അടങ്ങിയിട്ടില്ലെങ്കിലും ഇനിയും അടിച്ച അവനു കാര്യമായി
എന്തെങ്കിലും പറ്റുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു …..എന്നെ പിടിച്ചു
മാറ്റാൻ വന്ന അവന്റെ കൂട്ടുകാർ ഞാൻ ഇടി നിർത്തിയ കണ്ടിട്ട് കാര്യം എന്തെന്ന് അറിയാൻ
വേണ്ടി ഞങ്ങളുടെ ചുറ്റും നിന്നു……..

 

അവന്റെ കോളറിലെ പിടുത്തം വിടാതെ തന്നെ ഞാൻ പറഞ്ഞു…

 

” എടാ പൊലയാടി മോനെ കൊടുപ്പ് അവൾക്കല്ല എനിക്കാ നിനക്ക് ഇപ്പ തന്നില്ലേ അതുതന്നെ
ഇനി നിന്റെ നോട്ടം പോലും അവളുടെ നിഴലിൽ പതിയാൻ പാടില്ല….ഇനി അങ്ങനെ വല്ലതും
നടന്നാൽ… ബാക്കി അന്നേരം നിന്നെ ഞാൻ കണ്ടോളാം…..”

 

ഇപ്പ നിങ്ങൾ ചിന്തിക്കും എന്നെ അവൻ എന്തുകൊണ്ട് എതിർത്തില്ലാന്നു…. അതിന് കാരണം
മൂന്നാണ് ഒന്ന് അവനു അതിനുള്ള അവസരം ഞാൻ കൊടുത്തില്ല….. രണ്ട് അവനെക്കാൾ തണ്ടും
തടിയും എനിക്കുണ്ട് ഞാനൊരു ജിമ്മൻ ആണ് കേട്ടോ പ്രേമ നൈരാശ്യം തീർക്കാൻ
കള്ളുകുടിയൊന്നുമല്ല ശരീരം ഡെവലപ്പ് ചെയ്താണ് അതിന്റെ വിഷമമൊക്കെ
തീർത്തിരുന്നത്….പിന്നെ മൂന്ന് എന്നെ തിരിച്ചെന്തെങ്കിലും ചെയ്താൽ പിന്നെ അവനു നേരെ
നടക്കാൻ പറ്റില്ല എന്ന് അവനു തന്നെ അറിയാമായിരുന്നു… എനിക്ക് അതിന് മാത്രം ഹോൾഡ്
ഉണ്ടായിരുന്നു….പാർട്ടി വഴിയും അല്ലാതെയും……..

 

ഞാൻ അവന്റെ കോളറിലേ പിടിത്തം വിട്ടതും അവൻ താഴേക്കു ഊർന്നു വീണു …

 

ഞാൻ നേരെ അമ്മുവിന്റെ അടുത്തേക്ക് പോയി…. അപ്പോഴേക്കും ക്ലാസ് ഒക്കെ
തീർന്നിരുന്നു…… ഞാൻ അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി….അപ്പോഴേക്കും ഏറെ
കുറെ അവൾ ഓക്കേ ആയിരുന്നു….. നേരെ ചെന്ന് അവളുടെ അമ്മേ കണ്ടു കാര്യം പറഞ്ഞു…. അവനെ
ഇടിച്ചതുൾപ്പടെ……

പിന്നെ ഒരു കാര്യം പറയാല്ലോ അമ്മുന്റെ വീടുമായി എനിക്ക് അടുത്ത ബന്ധമാണ് എന്നു
വെച്ചാൽ ഞാൻ അവർക്ക് സ്വന്തം മകൻ തന്നെയാണ്….. അതുകൊണ്ട് ഏത് നേരവും എനിക്ക് അവിടെ
പ്രവേശനമുണ്ട്…..മാത്രമല്ല  അമ്മുവിന്റെ അമ്മൂമ്മയ്ക്ക് ഞാൻ എന്നാൽ ജീവനാണ്….
അമ്മുമ്മയുടെ മടിയിൽ കിടന്നു ഓരോ കഥ കേൾക്കുക എന്നതാണ് അവിടെ ചെന്നുകഴിഞ്ഞാൽ എന്റെ
പ്രധാന ഹോബി…..

അമ്മു ഒറ്റമോളാണ്… അതുകൊണ്ട് തന്നെ അവരുടെ എല്ലാം ചെല്ല പുത്രനാണ് ഞാൻ…..

 

മമ്മി ( അമ്മൂന്റെ അമ്മയെ ഞാൻ മമ്മി എന്നും അച്ഛനെ പപ്പാ എന്നുമാണ് ഞാൻ
വിളിച്ചിരുന്നെ……)

 

മമ്മി എല്ലാം കേട്ടുകഴിഞ്ഞു എന്നോട് ചോദിച്ചു…..

 

” ടാ മക്കളെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ… അവൻ തട്ടിപോകുമോ….?? ”

 

” എന്റെ മമ്മി അതിന് ഞാൻ ചവിട്ടും ഇടിയും മാത്രേ കൊടുത്തോളു അതും നാലഞ്ച്  എണ്ണം
മാത്രം.. പിന്നെ ഞാൻ അവനെ വെറുതെ വിടണമായിരുന്നോ മമ്മിയെ….. അവളെ നമ്മൾ പോലും
വേദനിപ്പിച്ചിട്ടില്ല പിന്നെ അതിനിടയിൽ കേറി ഒരുത്തൻ ഇങ്ങനെ ചെയ്ത ഇങ്ങനെയേ എനിക്ക്
പ്രതികരിക്കാൻ പറ്റു….അവൾ വേദനിക്കുന്നത് എനിക്കിഷ്ടല്ല മമ്മിയ്ക്ക് അതറിയില്ലേ … ”

ഇതൊക്കെ പറയുമ്പോൾ അമ്മു അകത്തു ഡ്രസ്സ് മാറുകയായിരുന്നു…….ഇതൊന്നും ആള്
കേട്ടിട്ടില്ല….

“ആഹ്‌ മമ്മി പിന്നെ ഈ അടിപിടി ഒന്നും അവൾ അറിഞ്ഞിട്ടില്ല…പറയാൻ പോണ്ടാട്ടോ…… ഇനി
അതുമതി അവൾക്കു എന്നെ നിർത്തി പൊരിക്കാൻ….. ”

 

” ഞാൻ പറഞ്ഞിട്ട് വേണം അവളെന്നെ കൊല്ലാൻ അല്ലെ…… മോനെ സപ്പോർട്ട് ചെയ്യണ മമ്മി
എന്ന് പറയിപ്പിക്കാൻ അല്ലെ പോടാ ചെക്കാ… നീ വല്ലോം കഴിച്ചോടാ മോനെ…… ”

 

” ഇല്ല മമ്മി നല്ല വിശപ്പുണ്ട് അതല്ലേ നേരെ ഇങ്ങോട്ട് പോന്നേ….. മമ്മി ആദ്യം
എന്തേലും തന്നെ……. ”

 

” നീ അമ്മൂമ്മേടെ അടുത്ത് പൊക്കോ…. ഞാൻ കൊണ്ട് തരാട്ടോ…… ”

 

” ഓക്കെ…. ”

 

ഞാൻ നേരെ എന്റെ പുന്നാര അമ്മൂമയുടെ അടുക്കൽ പോയി മടിയിൽ കിടന്നു . …..

 

പെട്ടന്നു ആ റൂമിലേക്ക് പാഞ്ഞു വന്ന  അമ്മു എന്നോട് ചോദിച്ചു….

 

” എടാ നീയവനെ തല്ലിയല്ലേ……? ‘

 

 

ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു… അതുവരെ
കാണാത്ത ഒരു  ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്…… !!!!!!!!!!

 

(തുടരും)……..

Leave a Reply