*അബ്രഹാമിന്റെ സന്തതി 7* Cl!max
Abrahaminte Santhathi Part 7 | Author : Sadiq Ali
Previous Part
നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് ഒളിച്ചോടി പോകേണ്ടിവന്ന എന്റെ ദുരവസ്ഥ… സാദിഖ് അലി ഇബ്രാഹിമിന്റെ ജീവിതത്തിലാദ്യം.. പറഞ്ഞും പ്രവർത്തിച്ചും തീർക്കേണ്ട ബാധ്യതകൾ ഞാൻ അവിടെ തന്നെ ഉപേക്ഷിച്ചു… കൂട്ടത്തിൽ അബ്രഹാമിന്റെ സന്തതി യെന്ന എന്റെ ഉള്ളിലെ മൃഗത്തേയും..
ഇനിയൊരു തിരിച്ചുവരവ് ഉണ്ടൊന്ന് തന്നെയറിയില്ല… ഉണ്ടെങ്കിൽ തന്നെ എന്നാണെന്നും ഒരു നിശ്ചയവുമില്ല..
നല്ലതുമാത്രം സംഭവിക്കുമെങ്കിൽ ഇതും ഒരു നിയോഗം..
ബാംഗ്ലൂർ നഗരം..
അവിടെ ഞാനൊരു ഫ്ലാറ്റ് വാടകക്കെടുത്തു.. താമസവും തുടങ്ങി. ബാഗ്ലൂരിൽ എനിക്കൊരു സുഹൃത്തുണ്ട്.. അവൻ മുഖേനയാണു താമസവും മറ്റും ഏർപ്പാടാക്കിയത്. അവനും ഫാമിലിയായി താമസിക്കുന്നു. ഭാര്യയും ഒരു കുട്ടിയും. അങ്ങനെ ഞാനും നാദിയയും ഞങ്ങടെ ഉമ്മമാരും പുതിയഒരു ജീവിതം തുടങ്ങി. എന്റെ ഉമ്മ കാര്യകാരണം ചോദിക്കുന്നുണ്ടായിരുന്നു.. ഇങ്ങോട്ട് മാറിയതിനെ കുറിച്ച്.. ഞാനൊന്നും പറഞ്ഞില്ല. പുതിയ നാട്, പുതിയ ആളുകൾ, വെത്യസ്തജീവിത ശൈലി ഇതിനോടൊക്കെ പൊരുത്തപെടാൻ നാദിയാക്കും ഉമ്മമാർക്കും കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു.. എന്നാലും ശരിയായി.. ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങളും.
നാദിയാടെ വയറ്റിൽ എന്റെ കുഞ്ഞ് പാരമ്പര്യഗുണം കാട്ടാനും മറ്റും തുടങ്ങീയിരുന്നു.. വളരെയെറെ സന്ദോഷം നിറഞ്ഞ ജീവിതമായിരുന്നു അത്. അതുവരെ ഞാനനുഭവിക്കാത്ത സന്ദോഷം … ഇനി കുഞ്ഞു സാദിഖ് കൂടി വന്നുകഴിയുമ്പോൾ സ്വർഗ്ഗതുല്ല്യമാകും ജീവിതം..
ഇടക്ക് നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരുമൊക്കെ വിളിക്കും. വിശേഷങ്ങളൊക്കെ ചോദിക്കും. പുതിയ ജീവിതമായതുകൊണ്ട് തന്നെ പഴയ ഫോണും നമ്പരുമൊക്കെയങ്ങ് മാറ്റി. ഇനിയതിന്റെ പേരിലൊരു സമാധാനകേട് വേണ്ടെന്ന് കരുതി. ഞാൻ കാത്തിരുന്ന ആ നാൾ വന്നെത്തി.. ഒരുപാട് പ്രതീക്ഷയോടെ ഞാൻ കാത്തിരുന്ന എന്റെ കുഞ്ഞിന്റെ ജനനം..
ഹോസ്പിറ്റൽ വരാന്തയിൽ, ലേബറൂമിന്റെ മുന്നിൽ മൂട്ടിൽ തീപിടിച്ചപോലെ നടക്കുകയും ഓടുകയും ചെയ്യുന്ന എന്നെ കണ്ട് ഡോക്ടർ മാർക്ക് വരെ സംശയമായി… ” ഇനി ഇയ്യാളാണൊ പെറുന്നത്”..