” നാദിയാാ”.. അവൻ ഓടിച്ചെന്ന് എടുത്തു..
“പ്പാഹ്.. പന്ന പൊലയാടിമക്കളെ.. നോക്കി കൊണ്ട് നിക്കുന്നൊടാ ഒരു വണ്ടി നിർത്തിക്കടാ.’” അവിടെ കൂടിനിക്കുന്നവരോട് ജോർജ്ജ് അലറി..
അങ്ങനെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു..
‘(ജോർജ്ജ് ഒരുത്തനെ ഓടിച്ച് ഗോഡൗണിനകത്ത് കയറിയനേരം, തക്കാളിപെട്ടികളുടെ കൂട്ടത്തിലേക്കെറിയപെട്ട ഒരുത്തൻ എഴുന്നേറ്റ് നാദിയയെ വലിച്ച് വണ്ടീൽ കേറ്റാൻ നോക്കി.. അവൾ അവനെ തട്ടിമാറ്റി ഓടി പിന്നാലെ അവനും.. പേടിച്ചോടിയ ആ ഓട്ടത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറുപ്പിച്ചു മുന്നോട്ട് പോയി.. നാട്ടുകാർ കൂടുന്നത് കണ്ട് അവൻ എങ്ങോട്ടൊ ഓടിമറഞ്ഞു.. പിന്നാലെയാണു ജോർജ്ജ് വന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും…)
അതിനു ശേഷമാണു ഞാൻ , മരക്കാർ ബംഗ്ലാവിലെ ഫൈറ്റൊക്കെ കഴിഞ്ഞ് ഗോഡൗണിൽ എത്തുന്നത്.
എല്ലാം കേട്ട് കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ചോദിച്ചു..
“ഇപ്പൊ എങ്ങെയുണ്ട്.. ”
“തലക്കാണു കൂടുതൽ പരിക്ക്… ഐസിയു വിൽ ആയിരുന്നു കുറച്ച് മുമ്പ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ”
“ഉം..”
ഞാനൊന്ന് മൂളി.
“ബോധം വീണിട്ടില്ല .. അതുകൊണ്ടാ നിന്നോട് കാണണ്ടാന്ന് ഞാൻ പറഞ്ഞത്.. ”
“സാരമില്ലടാാ… അവൾ ജീവിച്ചിരിക്കുന്നെന്ന് കേട്ടാമതി..” അതിലും വലിയ സന്ദോഷം ഇപ്പൊ എനിക്ക് വേറൊന്നുമില്ല..”
“നിന്നോടുള്ള കടപ്പാട് ഞാനെങ്ങനാടാ തീർക്കുന്നത്”.. ഞാൻ ചോദിച്ചു..
“കടപ്പാടൊ… പോടാ പന്നി..നിന്റെ..”
അവനെന്റെ മൂക്കിനു നേരെ ഒന്ന് കയ്യോങി..
എന്നിട്ട് നന്നായൊന്ന് ചിരിച്ചു.. ഞാനും..
രണ്ട് ദിവസത്തിനു ശേഷം..,
രാവിലെ തന്നെ ഡോക്ടർ വന്ന് എനിക്ക് ഡിസ്ചാർജ് എഴുതി.. കുറച്ച് മരുന്നുകളും കുറിച്ചു.. മരുന്നുകളും മറ്റും വാങ്ങാൻ ജോർജ്ജ് താഴെക്ക് പോയി.. ഞാനെഴുന്നേറ്റ് നടന്നു കൂടെ സഫ്നയും..
“നെറ്റിയിലെ കെട്ട് ഒരാഴ്ച കഴിഞ്ഞ് അഴിക്കാമെന്ന് പറഞ്ഞു ഡോക്ടർ..’!”
സഫ്ന പറഞ്ഞു..
“ഉം..” ഞാനൊന്ന് മൂളികൊണ്ട് .. പതിയെ ചോദിച്ചു.. നാദിയ എവിടെയാ കിടക്കണെ”?
“കുറച്ച് അപ്പുറത്താ..”
ഞങ്ങൾ അങ്ങോട്ട് നടന്നു..