അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Posted by

ആ സന്ദോഷം അതിക ദിവസം നീണ്ടുനിന്നില്ല.. നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരും വന്ന കൂട്ടത്തിൽ അവരെ പിന്തുടർന്ന് ചിലർ ബാഗ്ലൂരിലെത്തി.. ഞാൻ താമസിക്കുന്ന സ്തലവും മറ്റും കണ്ടെത്തി അവർ തിരിച്ചുപോയി. അവിടുന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ്,

ഒരു ദിവസം , ആദിൽ മോനു വയറിനു സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടതായി വന്നു..

നാദിയക്ക് കാലിൽ ഉളുക്ക് പറ്റിയകാരണം അവളെ കൂട്ടാതെ ഞാൻ മോനെം കൊണ്ട് ഹോസ്പിറ്റലിൽ പോയി.. ദിവസങ്ങളായി ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നവർ ഞാൻ പോയതിനുപിന്നാലെ നാദിയാനെ വീട്ടിൽ കേറി പിടിച്ചുവലിച്ച് വണ്ടീൽ കേറ്റി കൊണ്ടുപോയി. ഇതൊന്നുമറിയാതെ ഞാൻ മോനെ ഡോക്ടറെ കാണിച്ച് മരുന്നൊക്കെ വാങ്ങി വീട്ടിലെത്തിയപ്പോഴാണു ഞാനറിയുന്നത്.. ഈ സംഭവം. ഉമ്മമാർ രണ്ടാളും അലമുറയിട്ട് കരയുന്നു.. എന്റെ ജീവിത ത്തിനു മുകളിൽ കറുത്ത കാർമേഘം വന്ന് മൂടിക്കെട്ടി.. ഞാനവിടുത്തെ പോലീസ് സ്റ്റേഷനിലേക്ക് പുറപെട്ടു.. അവിടെ ചെന്ന് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു. അവർ അന്വോഷണം ആരംഭിച്ചു..

ഏതാണ്ട് ആറു മണിക്കൂറിനു ശേഷം എനിക്കൊരു കാൾ വന്നു..

ഞാാനെടുത്തു..

“ഹലൊ”!!

മറുതലക്കൽ പുരുഷശബ്ദം

” സാദിഖ് അലി ഇബ്രാഹിം..” ബാഗ്ലൂരെന്തൊക്കെ വിശേഷങ്ങൾ?

“എനിക്ക് മനസിലായില്ല ആരാണെന്ന്”?

” മനസിലാക്കിതരാം..”
“നിനക്ക് നാളെ രാവിലെ വരെ സമയം അനുവദിച്ചിരിക്കുന്നു.. അതിനുള്ളിൽ നീ തൃശ്ശൂർ ഉണ്ടാകണം” “അല്ലെങ്കിൽ നിന്റെ ഭാര്യേടെ ശവമെ നിനക്ക് കിട്ടൂ…”

“നോ…….” എന്നലറികൊണ്ട്.. ഞാൻ പറഞ്ഞു..

“അരുത്.. ചെയ്യരുത്.. ഞാൻ എത്താാം.. ” എന്റെ കണ്ണ് നിറഞ്ഞൊഴുകീ..

“സമയം രാത്രി പത്ത് മണി.” തൃശ്ശൂർക്ക് 7 മണിക്കൂർ യാത്രയുണ്ടിവിടുന്ന്..

ഒന്നും നോക്കിയില്ല ഞാൻ പുറപെട്ടു..

ഞാൻ നേരെ മരക്കാർ ബംഗ്ലാവിന്റെ മുന്നിലെത്തി.. ആ വലിയ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു.. ഉമ്മറത്തിട്ടിരിക്കുന്ന ആ ചാരുകസേരയിൽ ഹാജ്യാർക്ക് പകരം മുസാഫിർ റഹ്മാൻ.. തൊട്ട് കസേരയിൽ ഡി വൈഎസ്പി കോശി കുര്യൻ പിന്നെ വേറെ രണ്ട് പേരും.. മുറ്റത്ത് കുറച്ചധികം പേർ വാളും കത്തിയും ഒക്കെയായി നിൽക്കുന്നു.. ഞാനങ്ങോട്ട് നടന്നു ചെന്നു..
അപ്പൊ മുസാഫിർ എഴുന്നേറ്റ് എന്നോട്..

Leave a Reply

Your email address will not be published. Required fields are marked *