അവിടെയുള്ള തൂണിൽ ചാരിനിറുത്തി.. എന്റെ കൈരണ്ടും പിന്നിലേക്ക് വലിച്ചു പിടിച്ചു. മുസാഫിർ മുന്നിൽ നിന്ന് കഴുത്ത് ശക്തമായി പിടിച്ച് ഞെക്കി.. എന്റെ പാതിയടഞ്ഞ കണ്ണിൽ ഞാൻ കണ്ടു , മുന്നിൽ നിന്ന് കത്തിയെടുത്ത്പിടിച്ച് നടന്നുവരുന്ന ആ വിദേശിയെ..
” ഹും… സാദിഖ് അലി… അബ്രാഹാമിന്റെ സന്തതി.. ഇന്നത്തോടെ തീർന്നെടാ നീ.. ”
“നിന്റെ പെണ്ണ് പോയിടത്തേക്ക് തന്നെ നിനക്കും പോകാം…. പൊക്കൊ നീ..”
കത്തിയെടുത്ത് മുന്നിൽ നിൽക്കുന്ന വിദേശിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങി മുസാഫിർ എന്റെയടുത്തേക്ക്..
പാതിയടഞ്ഞ കണ്ണിലെ തീ കൂടി.. അതൊരു കത്തിയെരിയുന്ന ആലയായി.. അടഞ്ഞ ശബ്ദത്തിൽ ഞാൻ മുസാഫിർനോട്..
“ചെകുത്താന്റെ ജന്മമാടാ മുസാഫിറെ ഇബ്രാഹിമിന്റെ… ആ തന്തക്കുണ്ടായതാാ.. സാദിഖ്”..
പിന്നെ ഒരലർച്ചയായിരുന്നു.. എന്റെ തൊണ്ടയിൽ നിന്ന് വന്ന ആ അലർച്ച സിംഹത്തിന്റെ ഗർജ്ജനത്തേക്കാൾ ഗാഭീര്യത്തോടെ അവിടെയാകെ മുഴങ്ങി.. ആ അലർച്ച നിൽക്കുന്നതിനു മുമ്പ് പിന്നിൽ കൈപിടിച്ചിരുന്ന കോശിയേം കൊണ്ട് എന്റെ വലതുകൈ മുന്നിലേക്ക് വന്നു.. മുസാഫിറ് ന്റെ മുഖത്ത് വീണ ആ അടിയിൽ മുസാഫിർ നിലത്ത് വീണു.. കാലുയർത്തി വിദേശിയുടെ ഇടനെഞ്ചിനു താഴെ ശക്തിയായി ചവിട്ടി.. നിലത്തുവീണുകിടക്കുന്ന കത്തി ഞാൻ കയ്യിലേടുത്തു.. വിദേശിയുടെ ചങ്കിൽ കുത്തിയെറങ്ങിപോയ കത്തി.. വലിച്ചൂരി മുസാഫിർ നടുത്തേക്ക്.. അതുകണ്ട് പേടിച്ചരണ്ട കോശി.. ഓടാൻ ഒരുങ്ങവേ.. ഞാൻ അയാളുടെ പുറത്തേക്ക് ചാടിവീണു ഒപ്പം എന്റെ കയ്യിലെ കത്തിയും.. ആ കത്തി പിൻ കഴുത്തിൽ ആഴ്ന്നു… കത്തി വലിച്ചൂരി ഞാൻ കോശിയെ പിന്നിൽ നിന്ന് ചവിട്ടി മുറ്റത്തേക്കിട്ടു.
വിണുകിടന്ന മുസാഫിർ പിന്നിലേക്ക് കയ്യും കാലും കുത്തി നിരങ്ങി.. ഞാൻ അവനടുത്തേക്ക് നടന്നടുത്തു.. ഇടത് കൈ കൊണ്ട് അവന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് ഞാനവനുമുകളിൽ ഇരുന്നു.. കമ്പി വടികൊണ്ടുള്ള അടിയേറ്റ് എന്റെ കണ്ണ് ഒരെണ്ണം അടഞ്ഞിരിക്കുന്നു.. പുരികം പൊട്ടി പൊളിഞ്ഞിരിക്കുന്ന നിലയിലായിരുന്നു എന്റെ മുഖം. ആ പാതിയടഞ്ഞ കണ്ണിൽ നിന്ന് ലാവഒലിച്ചിറങ്ങും പോലെ കണ്ണീർ വരുന്നുണ്ടായിരുന്നു.. പതിഞ്ഞ സ്വരത്തിൽ ഞാനവനോട് ചോദിച്ചു..
“എവെടെടാ നാദിയാാ.. ?”
പേടിച്ചരണ്ട അവന്റെ ശബ്ദമിടറി.. ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല.. നേർത്ത ഒരു ശബ്ദം അവന്റെ വായിൽ നിന്ന് വന്നു..
“പുഴ…പുഴയോരത്തെ ഗോഡൗണിൽ..”
“അവൾ ജീവിച്ചിരിപ്പുണ്ടൊ”.. എന്റെ ശബ്ദം വീണ്ടും..
” ഇ…. ഇല്ല… ”
പതിഞ്ഞ സ്വരത്തിൽ തന്നെ ഞാൻ പറഞ്ഞു..