നാദിയ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ടെന്ന് കരുതിയിടത്തും , പൊന്നുകുടം പോലെത്തെ ഒരു മോനെ തന്ന് ദൈവം എന്നെ തോൽപ്പിച്ചു…
കുറെ നേരം അവിടെയിരുന്ന് ഞാനെണിറ്റ് തിരിഞ്ഞ് നടന്നു..
വണ്ടിയുടെ അടുത്തെത്തി ഡോർ തുറന്ന് വളരെ കഷ്ട്ടപെട്ട് കയറിയിരുന്നു.. ശരീരത്തിനും മനസിനും ഒരുപോലെയേറ്റ ആഘാതാത്തിൽ ഞാൻ വല്ലാതെ തളർന്നിരുന്നു.. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടെന്നില്ലാതെ പോന്നു..
ഓടികൊണ്ടിരുന്ന വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ഞാനറിഞ്ഞു എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത്.. പെട്ടന്ന് ഞാൻ അബോധാവസ്ഥയിലേക്ക് വീണൂതുടങ്ങി.. കാർ ഒതുക്കി നിറുത്തുന്നതിനുമുമ്പ് തന്നെ എന്റെ ശരീരം തളർന്നിരുന്നു.. ബ്രേക്ക് ചവിട്ടാൻ കാലുപൊന്തിയില്ല.. കാറിന്റെ നിയന്ത്രണം വിട്ടു.. പെട്ടന്ന് എവിടെയൊ ചെന്നിടിച്ച് നിന്നു.. സ്റ്റിയറിങ്ങിൽ തലവെച്ച് ഞാനങ്ങനെ കിടന്നു…
മണിക്കൂറുകൾക്ക് ശേഷം,
ഞാൻ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ..
അരികിൽ സഫ്നയും സജ്നയും അജിനയും അളിയന്മാരും നാദിയാടെ ഉമ്മയും ഉമ്മാടെ കയ്യിൽ എന്റെ മോനും.. അങ്ങനെ എല്ലാരും എന്റെ കട്ടിലിനു ചുറ്റും നിൽക്കുന്നു… എന്റെ മോനെ കണ്ടതും എന്റെ കണ്ണിൽ നിന്ന് ധാരധാരയായി ചുടുകണ്ണീർ ഒഴുകി.. കട്ടിലിനടുത്തുള്ള ചെറിയ സ്റ്റൂളിൽ സഫ്ന യിരുന്നു.. എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ..
“കരയല്ലെ ഇക്കാക്ക.. ഒന്നും സംഭവിച്ചില്ലല്ലൊ..”
ആ ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ, എന്റെ നെറ്റിക്ക് താഴെ പുരികത്തിനു തൊട്ട് മുകളിൽ ആഴത്തിലുള്ള മുറിവ് മാത്രമായിരുന്നില്ല.. കവിളിൽ കണ്ണിനു താഴെ ഒരു എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.. നാദിയാനെ കുറിച്ച് ചോദിക്കാനായി വാ തുറന്ന എനിക്ക് ശക്തമായ വേദനമൂലം വാക്കുകൾ പുറത്തുവന്നില്ല.. എന്നാലും എന്തൊ പറയാൻ വരുന്നപോലെ സഫ്നാക്ക് തോന്നിയതുകൊണ്ടാകും എന്നോട് നാദിയ
“ഒന്നും പറയണ്ട ഇപ്പൊ… ” അവളെന്റെ കവിളിൽ തലോടി കൊണ്ടിരുന്നു..
“നിങ്ങളൊക്കെ ഒന്ന് പുറത്തേക്ക് പോയെ.. ഇക്കാക്കാക്ക് കുറച്ച് കാറ്റ് കിട്ടട്ടെ”
സഫ്ന അവരെയൊക്കെ പറഞ്ഞ് വിട്ടു… എന്റെയടുത്തിരുന്നു..
ഓറഞ്ച് വാങിയതിൽ നിന്ന് ഒരു അല്ലിയെടുത്ത് അവളെന്റെ വായിലേക്ക് പിഴിഞ്ഞു തന്നു.. ഞാൻ വേണ്ടെന്ന് പറഞ് വാ അടച്ചു.. അപ്പോഴും കണ്ണിൽ നിന്ന് ഒഴുകുവാർന്നു എന്റെ.. കണ്ണുനീർ തുടച്ചുകൊണ്ട് സഫ്ന ഓറഞ്ച് കഴിക്കുവാൻ നിർബദ്ധിച്ചുകൊണ്ടിരുന്നു. ഞാൻ കഴിക്കാതെയായപ്പൊൾ.. സഫ്ന , അവിടെയുണ്ടായിരിന്ന നഴ്സിനോട് വിവരം പറഞ്ഞു.
“അത് സാരമില്ല.. വേദന കൊണ്ടായിരിക്കും.. ഒന്ന് ഉറങ്ങിയാൽ ശരിയാകും” എന്ന് പറഞ്ഞ് നഴ്സ് വന്ന് ഉറങാനുള്ളത് സിറിഞ്ചിലാക്കി ഞെരമ്പിലേക്കയച്ചു…
പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..
കുറെ നേരം കഴിഞ്ഞ് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ നാദിയ എന്റെ അരികിൽ.. അവൾ കട്ടിലിനരികിലുള്ള സ്റ്റൂളിൽ ഇരുന്ന് എന്നെ തന്നെ നോക്കുവായിരുന്നു.. ഞാൻ “നാദിയാ” എന്ന് വിളിച്ചു.. എന്തുകൊണ്ടൊ ശബ്ദം പുറത്ത് വന്നില്ല.. അവളെന്റെ തല മുടിയിൽ തലോടികൊണ്ട് …