“അന്വേഷിക്കണം എന്നുമില്ല മിസ്റ്റർ ചന്ദ്രചൂടൻ.അതിന് ഉടുപ്പും തുന്നി ഇട്ട് ഞങ്ങൾ കുറച്ചുപേര് ഇവിടെയുണ്ട്.
അത് അതിന്റെ മുറക്ക് നടന്നോളും”
അയാൾ പറഞ്ഞത് ഇഷ്ട്ടപ്പെടാതെ രാജീവ് പറഞ്ഞു.
“വിളിപ്പിച്ച കാര്യം കഴിഞ്ഞെങ്കിൽ എനിക്ക് പോകാല്ലോ സാറെ?”
“മ്മ്മ്……പക്ഷെ ഇനിയും തന്റെ പേര് കേൾക്കാൻ ഇടവന്നാൽ വിളിപ്പിക്കുന്ന രീതി ഇതായിരിക്കില്ല.
ഓർമ്മയുണ്ടായാൽ നന്ന്.”
അതെല്ലാം ശാന്തമായിത്തന്നെ ചന്ദ്രചൂടൻ കേട്ടുനിന്നു.അവസാനം രാജീവ് പറഞ്ഞതിന് ഒരു ചിരി മാത്രം നൽകിക്കൊണ്ട് അയാൾ നടന്നകന്നു
“എന്ത് തോന്നുന്നു പത്രോസ് സാറെ?”
അയാൾ പോയതും രാജീവ് ചോദിച്ചു.
“ശാന്തമായ പെരുമാറ്റം,പക്ഷെ അളന്നു മുറിച്ചു മൂർച്ചയുള്ള വാക്കുകൾ.ഒരു സംശയം പോലും തോന്നിക്കാത്ത മറുപടിയും.”
“അതേടോ.ഇരുമ്പിനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടതുകൊണ്ട് നോക്കിനിന്നതാവാം.അവനെ അറിയുന്നവർക്ക് പെട്ടന്നത് ദഹിക്കില്ല.ഈ പോയ ചന്ദ്രചൂടൻ സ്ഥിരം ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്ന വ്യക്തിയാണ്.അല്ലെങ്കിൽ പാർക്കിങിൽ ഫോട്ടോ കാണിച്ച ഉടനെ തിരിച്ചറിയില്ലല്ലോ.ഏതായാലും ആ സൂപ്രണ്ടിനെ വിളിച്ചു മൊഴി ഒന്ന് കൺഫേം ചെയ്തേക്ക്.”
അന്ന് പതിവിലും നേരത്തെ രാജീവ് ഓഫീസ് വിട്ടിറങ്ങി.പോകുന്നതിന് മുൻപ് സ്റ്റേഷനിലെ കാര്യങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും നൽകി.അയാളുടെ പോക്ക് കണ്ട പത്രോസ് ഉള്ളിലൊന്ന് ചിരിച്ചു.
*****
തെങ്ങിൻ പുരയിടത്തിൽ നിന്നും ഇറങ്ങിയ ശംഭു തങ്ങാനൊരിടം കണ്ടെത്തുന്ന തിരക്കിലായിരുന്നു.
ദാഹം തോന്നിയ അവൻ അടുത്ത് കണ്ട ബേക്കറിയിൽ നിന്നും ഫ്രഷ് ലൈം കുടിക്കുന്നതിനിടയിലാണ് അവിചാരിതമായി ചിത്രയെ കാണുന്നതും.തൊട്ടടുത്തുള്ള പലവ്യഞ്ജനക്കടയിൽനിന്നും പഴങ്ങൾ
തിരഞ്ഞെടുക്കുകയാണവൾ.
സാധനം വാങ്ങി പണവും കൊടുത്ത് അവൾ അല്പം മാറി പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്
നടന്നു.അവൻ കാലിയായ ഗ്ലാസ് തിരികെ നൽകി പൈസയും കൊടുത്തശേഷം ഒന്ന് സൗഹൃദം പുതുക്കാം എന്ന് കരുതി അവളുടെ പിന്നാലെ ചെന്നു.പക്ഷെ അപ്പൊഴേക്കും അവളെയും കൊണ്ട് ആ വാഹനം മുന്നോട്ട് പോയിരുന്നു.
പക്ഷെ അവൾ കണ്ണാടിയിലൂടെ തന്റെ പിറകെ വന്ന ശംഭുവിനെ കണ്ടിരുന്നു.അതവൾ ഡ്രൈവിംഗ് സീറ്റിലിരുന്ന രാജീവിനോട് പറയുകയും ചെയ്തു.അത് കേട്ട രാജീവ് വണ്ടിയൊന്ന് നിർത്തി കണ്ണാടിയിലൂടെ അവനെയൊന്ന് നോക്കിയശേഷം വണ്ടി മുന്നോട്ടെടുത്തു.
എന്നാൽ ശംഭുവിനെ ഞെട്ടിച്ചത് ചിത്ര
രാജീവനൊപ്പം അയാളുടെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലിരുന്ന് പോയതാണ്.അതും നോക്കി നിന്ന ശംഭുവിന്റെ തോളിൽ ആരോ കൈവച്ചു.നോക്കുമ്പോൾ സുനന്ദയാണ്.”എന്താണ് മാഷെ ഒരു നിപ്പ്,അതും പോലീസ് വണ്ടിനോക്കി?”
“ഹേയ് ഒന്നുമില്ല…….കൂടെയുള്ള ആളെ നല്ല പരിചയമുണ്ട്.അതാ ഞാൻ.”
“സംശയിക്കണ്ട അതവള് തന്നെ ചിത്ര