ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]

Posted by

ആജൽ എന്ന അമ്മു 3

C | PREVIOUS PART [https://kambimaman.com/tag/archana-arjun/]

 

” എടാ നീയവനെ തല്ലിയല്ലേ……? ‘

ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു… അതുവരെ
കാണാത്ത ഒരു ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്…… !!!!!!!!!!

” അമ്മു ഞാൻ… ”

” ഒന്നും പറയണ്ട കിച്ചു ( ഇതുവരെ വെളിപ്പെടുത്താതിരുന്ന എന്റെ ചെല്ലപേരാണ്
കിച്ചു….. ) എന്നോട് പോലും പറയാതെ….”

അവളാകെ ദേഷ്യത്തിൽ ആണ്……

” അമ്മൂ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കണം… ”

” എനിക്കൊന്നും കേൾക്കണ്ട… നീയാരാ ഗുണ്ടയാണോ…. എനിക്കിനി നിന്നെ കാണണ്ട പൊയ്ക്കോ
….. ”

ഇത്രേം പറഞ്ഞു ദേഷ്യത്തിൽ നിന്ന അവൾ പെട്ടന്നുടനെ കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക്
ഓടി കയറി വാതിലടച്ചു….

എനിക്ക് അവിടുന്ന് അനങ്ങാൻ പോലും പറ്റിയില്ല….അവളറിഞ്ഞാൽ ദേഷ്യപെടുമെന്നു എനിക്ക്
ഉറപ്പായിരുന്നു… എന്നാൽ ഇങ്ങനെ പറയും എന്നു ഞാൻ വിചാരിച്ചില്ല.. എന്റെ തലയിൽ ”
എനിക്കിനി നിന്നെ കാണണ്ട ” എന്നവൾ പറഞ്ഞ ആ വാചകം മുഴങ്ങിക്കൊണ്ടിരുന്നു ……ഒരു തരം
മരവിപ്പ് എന്റെ ദേഹം മുഴുവൻ പടർന്നു….
എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

ആരോടും ഒന്നും മിണ്ടാതെ ഞാൻ അവിടുനിറങ്ങി….മമ്മി പുറകെന്ന് വിളിക്കുന്നത്
കേട്ടെങ്കിലും തിരിച്ചൊന്നു പ്രതികരിക്കാൻ പോലും നിൽക്കാത്ത ഞാൻ അവിടെനിന്നും
ഇറങ്ങി….എങ്ങനെയൊക്കെയോ വീടെത്തി…. അവിടെയും ആരോടും ഒന്നും മിണ്ടാതെ നേരെ വന്നെന്റെ
മുറിയിൽ കേറി കിടന്നു….. വിശപ്പും ദാഹവും എല്ലാം കെട്ടടങ്ങിയിരുന്നു……

എപ്പോഴാ ആ കിടന്ന കിടപ്പിൽ ഞാൻ ഉറങ്ങിപ്പോയി…..
എഴുന്നേറ്റ് സമയം നോക്കിയപ്പോൾ 8 മണി…വന്ന വേഷം പോലും മാറിയിട്ടില്ല നേരെ പോയി
കുളിച്ചു വേഷം മാറി ഫോൺ അന്വേഷിച്ചപ്പോൾ കാണുന്നില്ല… മുറിയാകെ തേടി നോക്കി…..
അപ്പോഴാണോർക്കുന്നത് ഫോണും ബാഗും അവളുടെ വീട്ടിലാണ്… അപ്പോഴത്തെ തോന്നലിന് ഇറങ്ങി
വന്നതാണ്….വേണ്ടായിരുന്നു എന്ന് തോന്നിപോയി….. ഇനിപ്പോ നാളെ പോയി എടുക്കണല്ലോ
എന്നാലോചിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു…..എന്ത് പുല്ലെങ്കിലും ആവട്ടെ എന്നു
വിചാരിച്ചു…..കഴിക്കാൻ തോന്നാത്തത് കൊണ്ട് നേരെ കിടക്കാം എന്നു വെച്ച് ബെഡിൽ വന്നു
കിടന്നതും അമ്മേടെ നീട്ടിയുള്ള വിളി വന്നു……

” മോനെ കിച്ചൂ….. ”

ആഹ്‌ വിളിയുടെ നീട്ടലിനു ഒപ്പം അമ്മ കതക് തുറന്നു അകത്തേക്ക് വന്നു…..

” ദേ അമ്മു വിളിക്കുന്നു….”

എന്റെ മനസ് തുള്ളി ചാടി ഫോൺ വാങ്ങാൻ പ്രേരിപ്പിച്ചെങ്കിലും അതൊക്കെ അടക്കി
ദേഷ്യത്തോടെ അവൾക്ക് കേൾക്കാൻ പാകത്തിന് ഉറക്കെ തന്നെ പറഞ്ഞു….

” എന്നെ കാണേണ്ടാത്തവർക്ക് എന്നോട് സംസാരിക്കേണ്ട ആവിശ്യവും വേണ്ട… അമ്മ പൊയ്ക്കോ….
എനിക്കാരോടും ഒന്നും സംസാരിക്കാൻ ഇല്ല….. ”

ഞാൻ തന്നെ ഫോൺ വാങ്ങി കട്ട്‌ ചെയ്ത് കൈയിൽ കൊടുത്തു…..

എന്തോ പ്രശ്നം ഉണ്ടെന്നു മാത്രം അമ്മയ്ക്ക് മനസിലായി… സോൾവ് ആയിട്ട് ഞാൻ തന്നെ
പറയാം എന്നതിനാലാവാം അമ്മ ഒന്നും പറഞ്ഞില്ല എന്നെ കൂടുതൽ ശല്ല്യ പെടുത്താതെ അമ്മ
പോയി….

അമ്മ പോയതും അമ്മയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു….അമ്മു ആണെന്ന് എനിക്ക് നല്ലോണം
അറിയാവുന്നതിനാൽ ഞാൻ അവിടെ തന്നെ കിടന്നു…. എന്താണ് പറയുന്നതെന്ന് കേൾക്കാൻ ചെവി
വട്ടം പിടിച്ചെങ്കിലും ഒന്നും വെക്തമായില്ല….എന്തെങ്കിലും ആവട്ടെ നാളെ കാണാല്ലോ
എന്ന് വിചാരിച്ചു ഞാൻ കിടന്നെങ്കിലും ഉറക്കം എന്റെ ഏഴയലത്തു വന്നില്ല……അവളെ എനിക്ക്
എത്രത്തോളം ഇഷ്ടമാണെന്നു ആ ഒരു വാചകം കൊണ്ട് തന്നെ എനിക്കവൾ മനസിലാക്കി തന്നു…
എങ്ങനെയൊക്കെയോ ഒന്നുറങ്ങി നേരം വെളുപ്പിച്ചു…..
രാവിലെ പത്തു മണിയായപ്പോൾ തന്നെ ഒരുങ്ങി അമ്മയോട് പറഞ്ഞു നേരെ അവളുടെ വീട്ടിലോട്ട്
വിട്ടു…. അന്ന് ശനിയാഴ്ച ആയതിനാൽ കോളേജ് ഉണ്ടായിരുന്നില്ല…..

അവളുടെ വീടിനു മുന്നിൽ വണ്ടി വെച്ചു നേരെ മുന്നിൽ വന്നുനിന്നു പതിവില്ലാതെ ഞാൻ
കാളിങ് ബെല്ലടിച്ചു…..
മമ്മിയാണ് വന്നു നോക്കിയത്… എന്നെ കണ്ടതും മമ്മി പറഞ്ഞു….

” ആഹ്‌ മോനെ എനിക്കറിയാമായിരുന്നു നീ രാവിലെ വരുമെന്ന്… ഇവിടൊരുത്തി രാത്രി മുതൽ
ഒന്നും കഴിച്ചിട്ടില്ല…… ഫോൺ ഇവിടായിപ്പോയല്ലേ…..നീയെന്താ പതിവില്ലാതെ ബെല്ലൊക്കെ
അടിച്ചു…. അകത്തോട്ടു വാ….”

” മമ്മി ഫോണും ബാഗും എടുക്കാനാ ഞാൻ വന്നേ….എനിക്ക് പോയിട്ട് കാര്യമുണ്ട്…”

” അതെന്ത് വർത്തമാനമാടാ…..അപ്പൊ ഇതുവരെ നിങ്ങളുടെ പ്രശ്നം തീർന്നില്ലേ…. നീ
അകത്തോട്ട് വാ….. ”

” വേണ്ട മമ്മി എന്റെ ഫോണും ബാഗും എടുത്ത് തരാവോ.. പ്ലീസ്… ”

” അകത്തോട്ട് വാടാ ചെക്കാ വരുന്നില്ലന്നോ നീ വന്നില്ലേൽ ഞാൻ അടിച്ചു അകത്തു
കേറ്റും…..”

ശെരിക്കുള്ള അമ്മയുടെ അധികാരത്തോടെ മമ്മി അങ്ങനെ പറഞ്ഞപ്പോ എനിക്ക്
കേറാതിരിക്കാനായില്ല….

” നീ വല്ലോം കഴിച്ചോടാ…. ”

” ഇല്ല….. “

” എന്ന അങ്ങോട്ട് ഇരിക്ക് ഞാൻ അവളേം വിളിക്കാം.. ”

” അമ്മൂ കിച്ചു വന്നു … നീ കഴിക്കാൻ വായോ… ”

അടഞ്ഞു കിടന്ന വാതിലിൽ തട്ടി മമ്മി അവളെ വിളിച്ചു…

ഡോർ തുറക്കപെടുന്ന ശബ്‌ദം കേട്ടെങ്കിലും അങ്ങോട്ട് നോക്കാനായില്ല…. അഭിമാനം
സമ്മതിച്ചില്ല എന്ന് വേണേൽ പറയാം…..

എനിക്കെതിരെ അവൾ വന്നിരിക്കുന്നത് ഇടംകണ്ണാലെ ഞാൻ കണ്ടു…..

രണ്ടുപേർക്കും മമ്മി ഇഡലിയും ചട്ണിയും വിളമ്പി….. ഇടയ്ക്കവൾ കാണാതെ അവളെ ഞാൻ പാളി
നോക്കി….കരഞ്ഞു വീർത്ത മുഖം…. അത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ലെങ്കിലും തലേന്ന്
അവൾ പറഞ്ഞതോർത്തപ്പോൾ ഞാൻ അനുഭവിച്ചതും ചെറുതല്ലെന്ന് എന്നെ തന്നെ വിശ്വസിപ്പിച്ചു
ഞാൻ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു….

” ഇതെന്തോന്ന് പിള്ളേരെ മരണവീട് പോലെ ഉണ്ടല്ലോ… രണ്ടെണ്ണത്തിനും പതിനഞ്ചു മിനിറ്റ്
സമയം തരും എല്ലാം തീർത്തു മര്യാദയ്ക്കു മിണ്ടിയില്ലെങ്കിൽ നിനക്കൊക്കെ ഞാൻ കാണിച്ചു
തരാം”

എന്നു പറഞ്ഞു മമ്മി അകത്തേക്ക് പോയി..

ഞാൻ അവളെ നോക്കി നിർജീവിയായി അവിടെ തന്നെ ഇരുപ്പുണ്ട്….

ഞാൻ അവളുടെ മുറിയിൽ കയറി എന്റെ ഫോണും ബാഗും എടുത്തു…എനിക്ക് അറിയാമായിരുന്നു
അവളതെടുത്ത് അവളുടെ റൂമിൽ വെച്ച് കാണും എന്നു….

ഫോൺ നോക്കികൊണ്ട് ഞാൻ അവിടെ ഇരുന്നു……

അവൾ അകത്തോട്ട് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് പുറത്തേക്കു നടക്കാൻ തുടങ്ങി……രണ്ടടി
നടന്നതും അവളെന്നെ തള്ളി ബെഡിലേക്ക് ഇട്ട് എന്നെ അടിക്കാൻ തുടങ്ങി….. അവൾ അതിനിടയിൽ
കരയുന്നുണ്ടായിരുന്നു……
ഒരുവിധം അവളെ പിടിച്ചടക്കി ഞാൻ എഴുന്നേറ്റപ്പോൾ എന്റെ നെഞ്ചിൽ വീണവൾ പിന്നെയും
പൊട്ടി കരഞ്ഞു…..

അതിൽ അലിയുന്നതായിരുന്നു എന്റെ വാശിയും…ഞാനവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു……ഒരുവിധം
കരച്ചിലൊക്കെ അടങ്ങിയപ്പോൾ ഞാൻ പറഞ്ഞു….

” എന്തിനാടാ എന്നോട് ഇന്നലെ അങ്ങനെ പറഞ്ഞെ….ഞാൻ അങ്ങ് ഇല്ലാണ്ടായ പോലെ
തോന്നിപോയി….അവൻ അങ്ങനെ പറഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് അങ്ങനെ ചെയ്യാനാണ്
തോന്നിയത്…. അത് തെറ്റായി തോന്നിയില്ല…അതിന് ഇങ്ങനെ വേണമായിരുന്നോ ടാ…. ”

” എനിക്കത് മനസിലായേൽ പിന്നെ ഞാൻ നിന്നെ വിളിച്ചിരുന്നു….പക്ഷെ നിന്റെ ഫോൺ ഇവടല്ലേ
അതോണ്ട ഞാൻ അമ്മേ വിളിച്ചേ…. പക്ഷെ നിന്റെ മറുപടി……അമ്മ പിന്നെ
ആശ്വസിപ്പിച്ചു…..എന്നാലും.. ”

” പോട്ടെടാ കള നിന്നോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ലാട്ടോ സോറി…. ”

അങ്ങനെ പരസ്പരം സോറി പറഞ്ഞും ആശ്വസിപ്പിച്ചും സീൻ ഓക്കേ ആക്കി…..അന്ന് പിന്നെ
വൈകിട്ടാണ് ഞാൻ അവിടെനിന്നും ഇറങ്ങിയത്….

അങ്ങനെ രണ്ട് മാസം കൂടി കടന്നു പോയി…….ഞങൾ അങ്ങനെ ഹാപ്പി ആയിട്ട് നടന്നു…
അപ്പോഴാണ് അവളുടെ ക്ലാസ്സിലേക്ക് കോളേജ് ട്രാൻസ്ഫർ വഴി വിശാഖ് വരുന്നത്…..
വിശാഖ് വന്നപാടെ ആദ്യം പരിചയപെട്ടത് അമ്മൂനെ ആയിരുന്നു….
അവളും തിരിച്ചു നല്ലപോലെ കമ്പനി കൊടുത്ത് തുടങ്ങി…..അമ്മു വഴി ഞാനും അവനെ
പരിചയപെട്ടു.. പക്ഷെ എന്റെ ജീവിതത്തിന്റെ ഗതി മാറ്റാൻ പോന്നവനായി അവൻ മാറുമെന്ന്
സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല….

ആദ്യമാദ്യം അവൾ എന്നോട് വന്നു അവനെ പറ്റി പറയുമായിരുന്നു…പക്ഷെ പോകപ്പോകെ എനിക്കത്
അരോചകമായി തുടങ്ങി…ഏതുനേരവും അവനെ പറ്റി പറയുക എന്തൊരു വിരോധാഭാസം…..
എന്നാലും ഞാൻ തിരിച്ചൊന്നും പറയാതെ അതും കേട്ടുകൊണ്ട് ഇരുന്നു…

പിന്നീടങ്ങോട്ട് ഞാനതിൽ പ്രതികരിക്കാത്തതിൽ എന്നെ തന്നെ ശപിച്ചു…കാരണം അമ്മു എന്റെ
കൈവിട്ടു പോകുന്ന കാഴ്ച്ചയായിരുന്നു ഞാൻ കണ്ടത്… അതിൽ നിന്നും ഒന്നു മനസിലായി അവൾ
പ്രണയത്തിലാണ്….ഇതിൽ പരം തകർച്ച എന്നിലുണ്ടായിട്ടില്ല….അവൾ ഒരിക്കൽ പോലും എന്നോടോ
അവനോടൊ പറഞ്ഞിട്ടില്ല അവനെ ഇഷ്ടമാണെന്നുള്ള കാര്യം….പക്ഷെ അവളെ നല്ലോണം അറിയുന്ന
എനിക്ക് മനസിലായി അവൾക്ക് അവനെ ഇഷ്ടമാണെന്ന്…. അവനു തിരിച്ചും…..പക്ഷെ എന്നെ
വേദനിപ്പിച്ചത് അവൾ പ്രണയത്തിലാണെന്നുള്ളതല്ല മറിച് എനിക്ക് കിട്ടിക്കൊണ്ടിരുന്ന
കരുതലും സ്നേഹവും മറ്റൊരാൾക്ക്‌ കിട്ടികൊണ്ടിരിക്കുന്നു….. അതാണ് എന്നെ ഏറ്റവും
വേദനിപ്പിച്ചത്… പയ്യെ കാളിന്റെയും ചാറ്റിന്റെയും ഡെപ്ത് കുറഞ്ഞു എങ്കിലും അവളെന്നെ
ഒഴിവാക്കിയില്ല ഒരിക്കൽപോലും…എന്റെ കാര്യങ്ങൾ നന്നായി അവൾ
ശ്രദ്ധിച്ചിരുന്നു…….അതിലും നന്നായി അവൾ അവന്റെ കാര്യവും നോക്കിയിരുന്നു….. അങ്ങനെ
പിരിമുറുക്കത്തിന്റെ അങ്ങേയറ്റം നിൽക്കുന്ന വേളയിൽ ഒരു ദിവസം അമ്മു വിശാഖിനെയും
കൊണ്ട് എന്റെ മുന്നിലേക്ക്‌ വന്നു…..

” കിച്ചൂ വിക്കിക്ക് ( വിശാഖ് ) നിന്നോട് സംസാരിക്കണം എന്ന് പറയുന്നു…. ”

എനിക്ക് അവളുടെ തല അടിച്ചു പൊട്ടിക്കാൻ തോന്നി വിക്കി പോലും.
…… ന്ത്‌ മൈരോ ആവട്ടെ മൈരന് പറയാൻ ഉള്ള കാര്യം ന്താണെന്നു എനിക്ക് മനസിലായി
എന്നാലും ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ നിന്നു കൊടുത്തു…

” പറ ചേട്ടാ ന്താണ്…. ” ( മൈരൻ സീനിയർ ആയോണ്ട് അങ്ങനെ വിളിക്കാൻ പറ്റു…… )

” നമുക്കു അങ്ങോട്ട്‌ മാറി നിന്നു സംസാരിക്കാം….. ”

ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് ചെല്ലെന്നു
കാണിച്ചു…….

ഞാൻ സ്വയം പ്രാകികൊണ്ട് അവന്റെ കൂടെ പോയി… അവൻ പറഞ്ഞു തുടങ്ങി….

” നീരജ് ആജലിനെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു…. കൂടുതൽ അറിഞ്ഞപ്പോഴാണ്
നിന്നെയും അറിഞ്ഞത്….. അവൾക്കെന്ത് തീരുമാനം ഉണ്ടെങ്കിലും അത് അവൾക്കു
മാത്രമായൊന്നില്ല നിന്നോട് പറഞ്ഞു നീ ഓക്കേ ആണെങ്കിൽ മാത്രമേ ഓക്കേ പറയു എന്നും
പറഞ്ഞു….. അതുകൊണ്ട് പറയുന്നു…… എനിക്കവളെ ഇഷ്ടമാണ് നീരജ് ഞാൻ പൊന്നു പോലെ
നോക്കിക്കോളാം…….അറിഞ്ഞിടത്തോളം അവൾക്കും ഇഷ്ടമാണെന്നേ പക്ഷെ നിന്റെ സമ്മതം
അതുണ്ടെങ്കിൽ മാത്രമേ അവളും ഓക്കേ പറയു…… പറ നിനക്കെന്തെങ്കിലും ഇഷ്ടക്കേടുണ്ടോ…..

ഞാൻ ഉദ്ദേശിച്ച അതെ കാര്യം തന്നെയാണ് അവൻ പറഞ്ഞതെങ്കിലും അത് കേട്ടപ്പോൾ എന്റെ പതനം
ഏതാണ്ട് പൂർത്തിയായി….
ഒട്ടിച്ച വെച്ച ഒരു ചിരിയോടെ ഞാൻ പറഞ്ഞു…..

” അവൾ ഓക്കേ അല്ലെ ചേട്ടാ അപ്പോൾ എനിക്കും ഓക്കേ ആണ്…. ”

അവനെന്നെ സന്തോഷത്താൽ മതിമറന്നു കെട്ടിപിടിച്ചു… അലറിക്കൊണ്ട് അവളടുക്കലേക്ക് ഓടി….

” അമ്മൂ അവനു ഓക്കേ ആണെന്ന് പറഞ്ഞു….. യേയ്ഹ്…… ”

അവൻ ഓടിനടന്നു എന്തൊക്കെയോ പ്രകടനം നടത്തി…. സ്വയം എരിഞ്ഞോണ്ടിരുന്ന ഞാൻ ഇതൊന്നും
ശ്രദ്ധിച്ചില്ല…..
അവളെന്നെ സത്യമാണോ എന്ന ഭാവത്തിൽ നോക്കി…..

കീ കൊടുത്ത പാവയെ പോലെ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി……..

പ്രകടനം കഴിഞ്ഞു അവളുടെ കൈയും പിടിച്ചു ” കാണാം ബ്രോ ” എന്നൊരു ഡയലോഗും പറഞ്ഞു അവർ
പോയി….

അവനോടൊപ്പം നടന്നു പോകുന്ന അവളെ നോക്കിയപ്പോൾ എന്റെ ഹൃദയം പറിഞ്ഞു പോയതുപോലെ
തോന്നിപ്പോയി എനിക്ക്…….

……………………………………………

ആരോടും ഒന്നും മിണ്ടാതെ ഞാൻ അപ്പൊ തന്നെ കോളേജിൽ നിന്നും ഇറങ്ങി……നേരെ വിളിച്ചത്
വീനടുത്തുള്ള എന്റെ കൂട്ടുകാരനെ ആയിരുന്നു……ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഒറ്റ
സ്ട്രെച്ചിൽ ഞാൻ പറഞ്ഞു നിർത്തി…..

” നേരെ ബിവറേജിൽ പോയി നല്ല കിക്ക് ഉള്ള ഒരു കുപ്പി മേടിച്ചോ…..കമ്പനി അല്ല എനിക്ക്
ഒറ്റയ്ക്കു വേണം… പൈസ ഞാൻ വന്നിട്ട് തരാം…….”

കാൾ കട്ട്‌ ചെയ്ത് നേരെ വീട്ടിലോട്ട് വിട്ടു….. അമ്മു ഇടയ്ക്ക് ഒരു തവണ വിളിച്ചു
എങ്കിലും ഞാൻ എടുത്തില്ല…….

വീട്ടിലെത്തിപ്പോഴേക്കും 4 മണി കഴിഞ്ഞിരുന്നു……ചെന്ന് വേഷം മാറി കുളിക്കുക പോലും
ചെയ്യാതെ വിളിച്ചുപറഞ്ഞവന്റെ വീട്ടിലോട്ട് പോയി സാധനം മേടിച്ചു പൈസയും കൊടുത്ത്
വീട്ടിലോട്ടു വന്നു ….. അമ്മ കാണാതെ സാധനം അകത്തെത്തിച്ചു……
ഒന്നുറങ്ങി എന്നു വരുത്തി…… എണീറ്റപ്പോഴേക്കും അമ്മ കഴിക്കാൻ വിളിച്ചു വേണ്ടാന്ന്
പറഞ്ഞു ഒരു കുപ്പി തണുത്ത വെള്ളവും ഗ്ലാസും അമ്മ കാണാതെ അടുക്കളയിൽ നിന്നും പൊക്കി
റൂമിൽ കൊണ്ട് വന്നു റൂം ഞാൻ ലോക്ക് ചെയ്തു……

ഒരു കാര്യം ഉണ്ട് ഒരു പ്രണയം പൊട്ടിയപ്പോൾ ഇതൊന്നും ചെയ്യാത്ത ഞാൻ ഇതൊക്കെ എന്തിനു
ചെയ്യുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു…..എനിക്ക് സംതൃപ്തി തരുന്ന ഒരു ഉത്തരം
വന്നില്ല എങ്കിലും അവളെ ഓർത്തപ്പോൾ സങ്കടം സഹിക്ക വയ്യാതെ കൊണ്ട് വന്ന കവർ ഞാൻ
പൊട്ടിച്ചു…

കുപ്പി പുറത്തെടുത്തു മേശയുടെ പുറത്തു വെച്ചു……ജാക്ക് ഡാനിയേൽ വിസ്കി….പെട്ടന്നു
തന്നെ പൊട്ടിച്ചു ഗ്ലാസിൽ പകർന്നു….. മറന്നതാണോ അതോ സങ്കടത്തിൽ ഇരുന്നത് കൊണ്ടാണോ
വെള്ളം ചേർക്കാതെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെഗ് ഞാൻ അകത്താക്കി…. കൂട്ടുകാരൊക്കെ
ഒരുപാട് നിർബന്ധിച്ചിട്ടും തൊടാത്ത സാധനം അങ്ങനെ ആജൽ ശിവൻ കാരണം കത്തിയെരിഞ്ഞു
അകത്തേക്ക് ഇറങ്ങി….. പിന്നെയും തുടരെ നാലെണ്ണം കൂടി അകത്താക്കി…ഏകദേശം തലയ്ക്കു
പിടിച്ചപ്പോൾ ഒന്ന് നിർത്തി നേരെ കണ്ണാടി ആയിരുന്നു…..സ്വന്തം മുഖം കണ്ണാടിയിൽ
കണ്ടിരുന്നപ്പോൾ ചില സിനിമയിൽ കാണുന്ന പോലെ എന്റെ ആ പ്രതിബിംബം എന്നോട് തന്നെ
സംസാരിച്ചു തുടങ്ങി…..

” എടാ കാരണം അറിയാതെ ഇങ്ങനെ കുടിക്കരുത്….. ഒരു പെണ്ണ് പോയപ്പോൾ പോലും നീ
കുലുങ്ങിയില്ല… നിനക്കു പ്രേമം തലയ്ക്കു പിടിച്ചിട്ടാണ്…. അവളെ വിടരുത് മുറുകെ
പിടിച്ചോ…”

അത് കേട്ട് തലയൊന്നു കുടഞ്ഞു നോക്കിയപ്പോൾ തോന്നലാണെന് മനസിലായി ……പക്ഷെ ആ നിമിഷം
ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന
സത്യം…… !!!!!!!!!!!!!

( തുടരും…… )

അഭിപ്രായം എന്തുതന്നെ ആയാലും കമന്റ് ചെയ്യുക സുഹൃത്തുക്കളെ…. …….

Leave a Reply