അതും പറഞ്ഞു അവൾ മുകളിലേക്കു പോയി. പോകുന്നതിനു ഇടക്ക് അവൾ അടുക്കള നോക്കി വിളിച്ചു പറഞ്ഞു.
അമ്മെ ഞാൻ പോയി കുളിച്ചു റെഡി ആയി വരാം..
കുളി ഒക്കെ കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ രാത്രി കണ്ട സ്വപ്നം അവളുടെ മനസിലേക്കു വന്നു.. അവൾ നാണത്തോടെ കണ്ണാടിയിൽ നോക്കി ചിരിച്ചു.. ഒരു മൂളി പാട്ടും പാടി അവൾ ഒരുങ്ങി..
“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..”
അപ്പോഴാ കണ്ണാ നീ എന്റെ സ്വപ്നത്തിലെ രാജകുമാരനെ എന്റെ മുൻപിൽ നിർത്തുന്നെ..
തനിക് അതിനുള്ള അർഹത ഉണ്ടോ കൃഷ്ണ…??
കൃഷ്ണന്റെ പ്രതിമ നോക്കി ഒരു നെടുവീർപ്പോടെ അവൾ ചോദിച്ചു.
ഒരു മഞ്ഞ ടോപ്പും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം അതിൽ അവൾ രാജകുമാരിയെ പോലെ തിളങ്ങി നിന്നു..
അവൾ വേഗം ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നുകൂടി നോക്കി എല്ലാം ഓക്കേ ആണോന്നു..
എന്നിട്ടും അവൾക് ഒരു തൃപ്തി വന്നില്ല..
അപ്പോഴേക്കും താഴെനിന്ന് സരസ്വതിയുടെ വിളി വന്നു..
ടി ലച്ചു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം വന്നു കാപ്പി കുടിച്ചേ..
ഇനിയും നിന്നാൽ അമ്മയുടെ കൈയിൽ നിന്നും നല്ല വഴക് കിട്ടും എന്നും മനസിലോർതു അവൾ കൃഷ്ണന്റെ വിഗ്രഹത്തിനടുത് ചെന്നു..
പോയിട്ടു വരാം കണ്ണാ..
അതും പറഞ്ഞു അവൾ ബാഗും കൈയിൽ അടുത്ത് വേഗം താഴേക്കു ചെന്നു.
അവിടെ ഡയ്നിങ് ടേബിളിൽ മാധവൻ തമ്പിയും, അരുണും ഉണ്ടായിരുന്നു..
ആഹാ എന്റെ കുട്ടി ഇന്നു സുന്ദരി ആയിട്ടുണ്ടല്ലോ..
അരുൺ അവളെ നോക്കി പറഞ്ഞു
താങ്ക്സ് ചേട്ടായി..
ഒരു കള്ള ചിരിയോടെ ലച്ചു അവനോട് പറഞ്ഞു
അല്ലെങ്കിലും എന്റെ മോൾ സുന്ദരിതന്നെയാ..
മാധവൻ ലച്ചൂനെ നോക്കി പറഞ്ഞു
അപ്പോഴേക്കും സരസ്വതി അവർക്ക് കഴിക്കാൻ ഉള്ളത് വിളമ്പിയിരുന്നു.
അച്ഛമ്മ അമ്പലത്തിൽ പോയിട്ടു വന്നില്ലേ അമ്മെ..
ഇല്ല ലച്ചു ഇന്നു എന്തോകെയോ വഴിപാട് ഒക്കെ ഉണ്ട് അത് കഴിഞ്ഞേ വരൂ..
കഴിച്ചു കഴിഞ്ഞു അവൾ പോകാനായി വന്നു. അപ്പോഴേക്കും അരുൺ കാറിൽ കയറിയിരുന്നു എന്നിട്ട് ഉറക്കെ ലച്ചൂനെ വിളിച്ചു..
ടി ലച്ചു വേഗം വാ…