സ്വാതി: നമസ്‌കാരം ഗുപ്ത സാർ. എപ്പോഴാ വന്നത്. വരൂ അകത്തേക്ക് ഇരിക്കാം.
അവർ വീട്ടിലേക്ക് കയറി. അയാൾ വീടിനകത്തെ അവസ്ഥ ഒക്കെ ഒന്നു കണ്ണോടിച്ചു നോക്കിക്കൊണ്ട്,
ഗുപ്ത: അൻഷുലിന് എങ്ങനെയുണ്ട്?
സ്വാതി: കുറവുണ്ട്, എന്നാലും എന്തിനും ഞാൻ കൂടെ വേണം.
ഗുപ്ത: മക്കളൊക്കെ സുഖമായിരിക്കുന്നോ?
സ്വാതി: അതേ സാർ.
ഗുപ്ത: ഉം.. അപ്പോൾ ഞാൻ പറയാൻ വന്ന കാര്യം.. സ്വാതി, നിങ്ങൾ ഇപ്പോൾ ഒരുപാട് കഷ്ടതയിലാണെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് അതിപ്പോ നോക്കിയിരുന്നിട്ട് പ്രയോജനമില്ല. നിങ്ങൾ കഴിഞ്ഞ 2 മാസമായി ഫ്ലാറ്റിന്റെ വാടക തന്നിട്ടില്ല. ഓർമ്മയുണ്ടോ?
സ്വാതി: ഞ്.. ഞാൻ ശ്രമിക്കുന്നുണ്ട് ഗുപ്ത സാർ, ദയവായി കുറച്ചു കൂടി സമയം തരണം. ഞാൻ തീർച്ചയായും വാടക അടക്കാം.
ഗുപ്ത: നോക്കു സ്വാതി, എന്റടുത്ത് ഇപ്പോൾ ഒരു പാർട്ടി വന്നിട്ടുണ്ട്. എന്റെയൊരു സുഹൃത്തിന്റെ ഫാമിലിയി ആണ്. നല്ലൊരു തുക തരാമെന്നും പറഞ്ഞു. എന്തായാലും ഞാൻ ഇപ്പൊ വന്നത് കഴിഞ്ഞ 2 മാസത്തെ വാടക ചോദിക്കാനല്ല. നിങ്ങൾ ഉടനെ ഈ ഫ്ലാറ്റ് ഒഴിയണമെന്ന് അറിയിക്കാനാണ്.
സ്വാതി: ങ്‌ഹേ!.. സാർ നിങ്ങൾ എന്താണ് പറയുന്നത്? ഞങ്ങൾ ഇവിടെ നിന്നു വേറേ എവിടെ പോകും?
ഗുപ്ത: സ്വാതി, എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട്. പക്ഷെ ബുദ്ധിമുട്ടാണ്. എനിക്കു പണത്തിനു ആവശ്യമുണ്ട്. 2-3 ദിവസത്തിനുള്ളിൽ ഞാൻ ഈ വീട് അവർക്ക് വാടകയ്‌ക്കു കൊടുക്കാമെന്നു വാക്കു കൊടുത്തു. നിങ്ങളുടെ സാഹചര്യം എനിക്കറിയാവുന്നതു കൊണ്ട് ഈ 2 മാസത്തെ വാടക നിങ്ങൾ എനിക്ക് തരണ്ട. ഇതിനേക്കാൾ കൂടുതൽ എനിക്ക് സഹായിക്കാനാവില്ല. പക്ഷെ നിങ്ങൾ ഈ വീടൊഴിഞ്ഞേ പറ്റൂ..
സ്വാതി: പ്ലീസ് ഗുപ്ത സാർ.. ഞങ്ങളെ ഇവിടെ നിന്നു ഇറക്കി വിടരുത്.. ഞാൻ നിങ്ങളുടെ കാലു പിടിക്കാം..
ഗുപ്ത: കൂടുതലൊന്നും എനിക്ക് പറയാനില്ല. ഞാൻ പോകുന്നു. നിങ്ങൾ ഉടനെ സാധനങ്ങൾ എല്ലാം പേക്ക് ചെയ്ത് വെക്കുക. ഞാൻ മറ്റന്നാളെ വരുമ്പോൾ താക്കോൽ എന്നെ ഏല്പിച്ചിട്ട് നിങ്ങൾക്ക് ഇവിടെ നിന്നു ഇറങ്ങാം.
ഗുപ്ത ഫ്ലാറ്റിൽ നിന്നു പോയി. സ്വാതി പൊട്ടിക്കരയാൻ തുടങ്ങി. അതു കേട്ടു അൻഷുൽ അവളെ വിളിച്ചു. അവൾ അന്ഷുലിന്റെ മുറിയിലേക്ക് ചെന്നു കരഞ്ഞു കൊണ്ടു കാര്യം പറഞ്ഞു. ഇതു കേട്ടപ്പോൾ അൻഷുലും വിഷമിച്ചു.
അൻഷുൽ: സ്വാതി.. ഇനി എന്തു ചെയ്യും?.. നമ്മൾ ഇവിടെ നിന്നു എങ്ങോട്ടാ പോകും?
സ്വാതി: അറിയില്ല അൻഷുൽ.. എനിക്കാകെ പേടി തോന്നുന്നു.. ഈശ്വരൻ നമ്മെ കൈ വെടിയുകയാണോ..
പെട്ടെന്നവിടത്തെ ഡോർ ബെൽ മുഴങ്ങി. സ്വാതി അതാരാണെന്ന് നോക്കാൻ പോയി. വാതിൽ തുറന്നപ്പോൾ ജയരാജ് അവിടെ നിൽക്കുന്നതു കണ്ടു. അവളെ കണ്ടതും ഒന്നു പുഞ്ചിരിച്ചു കൊണ്ട് ജയരാജ് അവളെ അടിമുടിയൊന്നു നോക്കി. സ്വാതി ഉടനെ തന്റെ സാരി കൊണ്ട് ശരീരം മൂടി.
ജയരാജ്: എനിക്കകത്തേക്ക് വരാമോ?