സ്വാതി: നിങ്ങൾ എന്താണീ പറയുന്നത്? ഇത് നടക്കില്ല.. (പെട്ടെന്ന് അൻഷുലിന്റെ മുന്നിൽ വെച്ച് അയാളോട് അങ്ങനെ പറഞ്ഞതിൽ അവൾക്ക് കുറ്റബോധം തോന്നി)
അൻഷുൽ: നമുക്ക് മറ്റെന്താണ് ഓപ്ഷൻ, സ്വാതി.. ഞാൻ ജയരാജ് സാറിനോട് പറഞ്ഞതാ വേണ്ടെന്നു.. പക്ഷെ അദ്ദേഹം ഒരുപാട് നിർബന്ധിക്കുന്നു..
ജയരാജ് അവരെ എന്തിനാണ് അയാളുടെ വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സ്വാതിക്ക് അറിയാം. അതോടെ അയാൾക്ക് അവളുമായി കൂടുതൽ അടുക്കാൻ കഴിയും.
സ്വാതി: ജയരാജ് സാർ. താങ്കളുടെ നല്ല മനസിന് വളരെ നന്ദി. പക്ഷേ ഞങ്ങൾക്ക് അവിടേക്കു വരാൻ കഴിയില്ല..
ജയരാജ്: (ഉള്ളിൽ ചിരിച്ചു കൊണ്ട്) ഒന്നാലോചിച്ചു നോക്ക് സ്വാതി.. നിങ്ങൾ ഇവിടെ നിന്നു പിന്നെ എങ്ങോട്ട് പോകും?..
സ്വാതി: അതു ഞങ്ങൾ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം.
അൻഷുൽ: സ്വാതി, ഒന്നു കൂടി ചിന്തിക്കു സ്വാതി.
സ്വാതി: ഇല്ല അൻഷുൽ. നമുക്ക് ശ്രമിക്കാം.. ഒരു മാർഗം ഉണ്ടാവും.
ജയരാജ്: ഓക്കേ അൻഷുൽ. അപ്പൊ ഞാൻ ഇറങ്ങുന്നു..
അൻഷുൽ: സോറി ജയരാജ് സാർ..
ജയരാജ്: ഹേയ് എന്തിനാണ് അതൊക്കെ.. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട എന്നു ഞാൻ പറഞ്ഞല്ലോ.. സ്വാതിക്ക് സമ്മതമല്ലെങ്കിൽ പിന്നെ വേണ്ട.. (ഇത്തവണ അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ തിരിച്ചും. പിന്നെ അയാൾ അവരുടെ വീട്ടിൽ നിന്നു പോയി.)
അൻഷുൽ: വേണ്ടിയിരുന്നില്ല സ്വാതി..
സ്വാതി ഒന്നും മിണ്ടിയില്ല.
2 ദിവസം വേഗത്തിൽ കടന്നുപോയി. ഈ രണ്ടു ദിവസവും സ്വാതി മോളെ വിടാൻ പോയപ്പോൾ പതിവു പോലെ ജയരാജിനെ കണ്ടെങ്കിലും അയാൾ അവളെ നോക്കിയില്ല. ഫ്ലാറ്റ് ഉടമ ഗുപ്ത അവരെ സ്ഥലമൊഴിപ്പിക്കാൻ വേണ്ടി ഇന്നാണ് വരുമെന്ന് പറഞ്ഞത്. എന്തായാലും അയാൾ പറഞ്ഞതു പോലെ അവൾ തുണിയും സാധനങ്ങളുമെല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു.
അൻഷുൽ: സ്വാതി.. ഇനി എന്താ പ്ലാൻ? ഇന്നു ഗുപ്ത സാർ വന്നു ഉറപ്പായും നമ്മളെ ഇറക്കി വിടും. നിന്റെ ശാഠ്യം കാരണം അന്ന് ജയരാജ് സാറിനും ദേഷ്യമായിക്കാണും.
സ്വാതി: അതുകൊണ്ട് നമ്മൾ ഇപ്പൊ എന്തുചെയ്യണം? ആ ഗുണ്ടയുടെ വീട്ടിൽ പോയി താമസിക്കണോ?
അൻഷുൽ: അങ്ങനെ പറയല്ലേ സ്വാതി.. അയാൾ ഗുണ്ടയൊന്നുമല്ല. ഉടനെ ഇവിടത്തെ MLA ആകാൻ പോകുന്ന ആളാണ് ജയരാജ് സാർ.
സ്വാതി: അതു കൊണ്ട്?
അൻഷുൽ: ഉള്ളത് പറ, നിനക്കു സത്യത്തിൽ ഇപ്പൊ മറ്റേതെങ്കിലും സ്ഥലത്തു നമുക്ക് താമസം ഏർപ്പാടാക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?
സ്വാതി: ഇ.. ഇല്ല.