മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

Posted by

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 

Mazhathullikal Paranja Pranayam | Author : Candlelight

 

എന്‍റെ ആദ്യത്തെ കഥയാണ് അഭിപ്രായങ്ങൾ അറിയിച്ച് സഹായിക്കുമെന്ന പ്രതീക്ഷയോടെ….

 

തേൻമല പശ്ചിമഘട്ട മലനിരകളിൽ കോഴിക്കോടിനു വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശം. 22 കെഎം അകലെ താഴ്വാരത്തുള്ള താഴങ്ങാടി എന്ന പട്ടണത്തിൽ നിന്നും ഹെയർപിൻ വളവുകൾ ഉള്ള വീതികുറഞ്ഞ വഴിയിലൂടെ കയറിവരുമ്പോൾ വലതുഭാഗത്തായി തലയുയർത്തി നിൽക്കുന്ന പള്ളി, കാട്ടുമൃഗങ്ങളോടും മഹാമാരികളോടും പോരാടി കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിത്തന്ന ഒരു പറ്റം ആത്മാക്കളെ ഓർമിപ്പിക്കുന്നു. പള്ളിയോട് ചേർന്ന് തേൻമല ഹൈ സ്കൂൾ പിന്നെ ചെറിയ ഒരു അങ്ങാടി ഇതാണ് തേൻമല. കുടിയേറ്റ കാലത്തു ഈ മലയിലെ പാറകളിൽമുഴുവൻ തേനീച്ചകളായിരുന്നുവെന്നും അതിനാലാണ് തേൻമല എന്ന പേരുവന്നതെന്നും പറയപ്പെടുന്നു. അങ്ങാടിയും കടന്നു പിന്നെയും മലകേറിചെല്ലുമ്പോൾ ഇടതുവശത്തേക്ക് ഒരു ടാറിട്ടവഴി, വശങ്ങളിൽ ബുഷ് വച്ചുപിടിപ്പിച്ച ഈ വഴിച്ചെന്നവസാനിക്കുന്നത് മലയുടെ മുകളിലെ നിരപ്പിൽ ഉള്ള കുരുവിക്കാട്ടിൽ കുര്യന്‍റെ വീടിന്‍റെ   മുന്നിലാണ്. ചുറ്റുമതിലുകൾക്കുള്ളിൽ നിൽക്കുന്ന രണ്ടുനില വീട്, മുറ്റത്തു പുല്ലുപിടിപ്പിച്ച പലനിറത്തിലുള്ള പൂക്കളാൽ സമ്പന്നമായ ഉദ്യാനം. വീടിന്‍റെ പുറകുവശം മലയുടെ ചെരിവാലും മുൻവശം മറ്റു മലകളാലും ചുറ്റപ്പെട്ടിരുന്നു.

 

5.30 ക്ക് അലാറമടിച്ചപ്പോൾ കയ്യെത്തിച്ചു ഫോണെടുത്തു അലാറം ഓഫ് ചെയ്തു എന്നിട്ട് ഫോൺ വീണ്ടും തലയിണക്കടിയിലേക്ക് വച്ചു. ഫോണെടുത്ത വലതുകൈകൊണ്ട്തന്നെ കണ്ണൊന്നു തിരുമി എന്നിട്ട് നെഞ്ചിലേക്ക് ഒന്ന് നോക്കി, കൈകാലുകളാൽ എന്നെ ചുറ്റിവരിഞ്ഞു നെഞ്ചിലേക്ക് തലവെച്ചു എന്‍റെ പ്രിയതമ കിടപ്പുണ്ട്. അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി മാടി ചെവിയുടെ പിന്നിലേക്ക് ഒതുക്കിയപ്പോൾ ഇക്കിളി എടുത്തതുപോലെ അവൾ തലവെട്ടിച്ചു.

കൂമ്പിയടഞ്ഞ താമരമൊട്ടുപോലത്തെ കണ്ണുകൾ, മുഖത്തിന്‍റെ വലുപ്പത്തിന് ചേരുന്ന ഭംഗിയുള്ള നാസിക, ലിപ്സ്ടിക്കിക്കൊന്നും ഇടാതെത്തന്നെ ചുവന്നു തുടുത്ത അധരങ്ങൾ അവളുടെ മുഖത്തിന്‍റെ ഭംഗിയാസ്വദിച്ച് ഞാനങ്ങനെ കിടന്നു. ഒരു 10 മിനിട്ടു കഴിഞ്ഞപ്പോൾ താഴേന്നു ചാച്ചന്‍റെ ഒച്ച കേട്ടു.

“അവൻ ഇതുവരെ എണീറ്റില്ലേടീ?”

“ഇങ്ങോട്ടൊന്നും കണ്ടില്ല, എണീക്കണ്ട സമയം ആയി”

നെഞ്ചോടു പറ്റിച്ചേർന്നുകിടക്കുന്ന ഭാര്യയുടെ നെറുകയിൽ ചുണ്ടുചേർത്തു, പിന്നെ ആ പതുപതുത്ത കവിളിൽ പതുക്കെതട്ടിക്കൊണ്ട് വിളിച്ചു 

“ചിന്നൂട്ടീ, എണീക്കടീ ദേ ചാച്ചൻ വിളിക്കുന്നുണ്ട്”

ഞരങ്ങി മൂളി എന്‍റെ മുഖത്തിനു നേരെ നോക്കി അവൾ കണ്ണുതുറന്നു. അവളുടെ ആ നീലക്കണ്ണുകൾ എനിക്കെന്നുമൊരു കൗതുകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *