Lekhayude anubhavam | Author : Chrithra
ദിനം പ്രതി രൂക്ഷമാകുന്നു പ്രശ്നങ്ങൾ ഇനി എന്താ ഒരു പോംവഴി എന്നറിയില്ല. പരിതപിച്ചു കൊണ്ട് റാം ഭാര്യ ലേഖയോട് പറഞ്ഞു.
ലേഖ.. എന്താ പറ്റിയത്?
റാം… ലാസ്റ്റ് ടെണ്ടർ ക്യാൻസൽ ചെയ്തു എന്നു മെയിൽ വന്നു. നാല് ബില്ല് ഇനിയും മാറാനുണ്ട്. പേയ്‌മെന്റ് 47 ലക്ഷം പെന്റിങ്.
ലേഖ… ഇപ്പോൾ കുറച്ചു നാളായില്ലേ ഇങ്ങനെ തുടർന്നാൽ എന്താകും അവസ്ഥ ആലോചിക്കാൻ പോലും വയ്യ. ഇനി ഒന്നും നോക്കണ്ട ടൗണിൽ ഉള്ള ആ സ്ഥലം കൊടുത്തു ക്യാഷ് വാങ്ങി പ്രശ്നം തീർക്കാൻ പറ്റില്ലേ?
റാം… അത് പോയാൽ പിന്നെ എന്താ ബാക്കി ഉള്ളത്? ഈ വീടും സ്ഥലവും മാത്രം…
ലേഖ…. ഉള്ളത് മതി. ഈ ടെൻഷൻ വേണ്ടല്ലോ. എന്തായാലും ഒരു ഒന്നര കോടി രൂപ കിട്ടും കൊടുക്കാൻ ഉള്ളത് കൊടുത്തു കഴിഞ്ഞാൽ ബാക്കിയുള്ളതു കൊണ്ടു ജീവിച്ചു കൂടെ?
റാം…. മൊത്തം 85 ലക്ഷം കൊടുക്കണം അതു കഴിഞ്ഞാൽ 65 ലക്ഷം രൂപ കാണും.
റാം…. ഫോൺ എടുത്തു വർഗീസ് മാത്തനെ വിളിച്ചു പറഞ്ഞു. താൻ ഡോക്യുമെന്റ് തയ്യാറാക്കി വച്ചിട്ടു വിളിക്ക് അഡ്വാൻസ് ഒരു 50 നാളെ കിട്ടില്ലേ?
മാത്തൻ….. ഷുവർ. അതിപ്പൊഴേ റെഡി ആണ്.
റാം… എന്നാൽ ഒക്കെ നാളെ കാണാം
മാത്തൻ…. അടുത്ത ആഴ്ച തന്നെ ബാക്കിയുള്ള കാര്യം സെറ്റിൽ ചെയ്യണം സാറിന് അതികം സമയം ഇല്ല അതുകൊണ്ടാ….
റാം… ഒക്കെ. ഫോൺ വച്ചു ചാരു കസേരയിൽ ഇരുന്നു പഴയ കാര്യം ഓർമ്മിക്കാൻ തുടങ്ങി.
നീണ്ട 12 വർഷത്തെ അധ്വാനം നാളെ കൈവിട്ടു പോകുന്നു. ഓർത്താൽ നഷ്ടം എന്നോ ലാഭം എന്നോ പറയാൻ പറ്റില്ല. വാങ്ങിയ കാശിന്റെ 3 ഇരട്ടി വിലയും കിട്ടി എന്നാലും 6 വർഷം ബിസിനസ് ചെയ്ത വകയിൽ പോയത് എത്ര ലക്ഷം രൂപയ.. പോട്ടെ ദീർഘമായി നിശ്വസിച്ചു കൊണ്ട് ഇരുന്നു…..
ഇതെന്താ ഇരുന്നു ഉറങ്ങിയോ? ലേഖ യുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി.