അരളി പൂവ് 1
Arali Poovu Part 1 | Author : Aadhi
ഇത് ഞാൻ ഇവിടെ എഴുതുന്ന ആദ്യത്തെ കഥയാണ്. തെറ്റുകുറ്റങ്ങൾ ചൂണ്ടി കാട്ടുക. നന്ദി. ]അങ്ങ് ദൂരെ പകലിനെ ഉറക്കി കിടത്തി സൂര്യൻ മറഞ്ഞു തുടങ്ങി. നേരം സന്ധ്യയായി. പതിവ് പോലെ തന്നെ വിളക്ക് കത്തിച്ചു അർച്ചന പ്രാർത്ഥനയിൽ മുഴുങ്ങി.ഹാളിൽ ടീവിയുടെ ശബ്‌ദം ഉച്ചത്തിൽ തന്നെ മുഴുങ്ങി കേൾക്കുന്നു.
“ഡാ ചെറുക്കാ ടീവി ഒന്ന് ഓഫ് ചെയ്യടാ. എത്ര പറഞ്ഞാലും അവന്റെ തലയിൽ കേറില്ല വിളക്ക് കത്തിക്കുന്ന നേരത്താ അവന്റെ ഒരു ടീവി കാണൽ ”
ദേഷ്യത്തോടെ അർച്ചന പറഞ്ഞു.
“അമ്മേ പ്ലീസ് ജോൺ സീനയുടെ മാച്ചാണ് ”
“നിന്റെ ഒരു ജോൺ സീനയും അണ്ടർടേക്കറും ഞാൻ അങ്ങോട്ട് വന്നാല്ലുണ്ടല്ലോ………?
മര്യാദക്ക് ടീവി ഓഫാക്കിട്ടു വാടാ ഇവിടെ ”
“ഷോ…
ഈ അമ്മ. ”
നിരാശയിൽ ടീവി മ്യൂട്ട് ചെയ്തു കിച്ചു അർച്ചനയുടെ അടുത്തേക്ക് പോയി.
ഹാളിനോട് ചേർന്നു ഒരു ചെറിയ മുറിയായിരുന്നു പൂജ മുറിയായി ഉപയോഗിച്ചിരുന്നത്. ഒരു ബെഡ്‌റൂമും അതിനോട് ചേർന്നു ഒരു അറ്റാച്ഡ് ബാത്രൂം പിന്നെ ഒരു കുഞ്ഞു അടുക്കള. ഇതാരുന്നു അർച്ചനയുടെയും കിച്ചുവിന്റെയും കൊട്ടാരം.
പ്രാർത്ഥനക്കു ശേഷം അർച്ചന കുറച്ച് ഭസ്മം എടുത്തു കിച്ചുവിന്റെ നെറുകയിൽ വരച്ചു. ഉടനെ തന്നെ അവൻ ടീവി കാണാൻ വേണ്ടി ഓടി. ബാക്കി വന്ന ഭസ്മം തന്റെ നെറ്റിയിൽ ചാർത്തി അവൾ കണ്ണടച്ച് ഒന്ന് പ്രാത്ഥിച്ചു. എന്നെത്തുയും പോലെ തന്നെ മിഴികൾ ഒന്ന് നിറഞ്ഞു.
ടിവിയുടെ ഒച്ച പതിയെ കൂടി വന്നു.
“അച്ചു………..?
അച്ചൂ ……….. ”
ഹൌസ് ഓണർ മാമിയുടെ വിളി ആരുന്നു ആ കേട്ടത്. ഇരുവരും താമസിക്കുന്നത് മാമിയുടെ വീടിന്റെ രണ്ടാം നിലയിലാണ്.
“അച്ചൂ നീ എങ്കെ ഇറുക്ക്. സീക്കറം വാങ്കോ ”
(ഇത്തവണ വിളിയുടെ ഖനം ഒന്ന് കൂടി)
“ഓ…..ദാ വരുന്നു മാമി ”
അർച്ചന താഴേക്കു ഓടി. ഹാളിൽ എത്തിയപ്പോൾ ടീവിയുടെ സ്വിച്ച് ഓഫാക്കി.
“മതി കണ്ടത് പോയി ഇരുന്നു പഠിക്കടാ”
കിച്ചു മനസില്ല മനസോടെ പുസ്തകലോകത്തേക്കു നടന്നു.
“എന്തിനാ മാമി വിളിച്ചത്..? ”
സ്റ്റെപ്പുകൾ ഇറങ്ങി അവൾ താഴേക്കു ചെന്നു
“മോൾക്കൊരു പോസ്റ്റ് ഉണ്ട് അതിനാ ഇവള് കിടന്നു ബഹളം വെച്ചത് ”
സിറ്റ് ഔട്ടിൽ ഇരുന്ന് കട്ടനടിച്ചു കൊണ്ട് രാമചന്ദ്രൻ നായർ പറഞ്ഞു.
മാമി മുഖം ഒന്ന് കടുപ്പിച്ചു രാമചന്ദ്രനെ നോക്കി.
“ഓ അത്രേയുള്ളു ഞാൻ അങ്ങ് പേടിച്ചു പോയി എന്റെ അങ്കിളേ. എന്നിട്ടെവിടെ മാമി പോസ്റ്മാൻ….? ”
പറഞ്ഞു തീരും മുൻപേ അപ്പുറത്തെ വീട്ടിൽ നിന്നു പോസ്റ്മാൻ ഗേറ്റ് കടന്നു വന്നു. കൈയിൽ മണി ഓർഡർ ആയിരുന്നു.
“അർച്ചന ദിലീപ്…? ”
അയാൾ ചോദിച്ചു
“ഞാൻ തന്നെയാണ് ചേട്ടാ ”
അവൾ മണി ഓർഡർ കൈപറ്റി.