ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

ഇന്റര്‍നെറ്റ് തന്ന സുന്ദരി

INTERNET THANNA SUNDARI | AUTHOR : PAMMAN JUNIOR

 

എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തെ എഴുതി ഇട്ടിരുന്ന നോവലൈറ്റാണിത്. ഇവിടുത്തെ
വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. നേരത്തെ വായിച്ചിട്ടുള്ളവര്‍
ക്ഷമിക്കുക.ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു.
കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം. എനിക്ക് സന്തോഷമായി ജീവിക്കണം. എന്റെ മനസ്സിന്റെ
ഇഷ്ടം പോലെ. ഇപ്രാവശ്യം ആശുപത്രിയില്‍ ആരും കൂടെയുണ്ടായിരുന്നില്ല
സ്വന്തക്കാരായിട്ട്. വന്നതാകട്ടെ കൊച്ചിയിലെ ബ്രാഞ്ചിലെ മാനേജര്‍ ചെന്നൈക്കാരന്‍
രാമമൂര്‍ത്തി മാത്രം. അയാള്‍ക്ക് വീട്ടിലും പോവാം അങ്കവും കണ്ട് താളിയുമൊടിക്കാം എ
ന്നതുകൊണ്ട് വന്നുഎന്നുമാത്രം.

പതിനെട്ട് വര്‍ഷത്തോളമെടുത്തു ബിസിനസ്സിനെ ഈ വഴിയിലെത്തിക്കാന്‍ , പടര്‍ന്നു
പന്തലിച്ച് 2500 ലധികം പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമാക്കാന്‍. തിരികത്തിച്ചു
തന്ന അച്ഛന് പറഞ്ഞു തന്ന വഴികളിലൂടെ ഞാന്‍ ഏറെ സഞ്ചരിച്ചിരുന്നു. എങ്കിലും ഈ
സാമ്രാജ്യത്തവും പണവും പ്രതാപവും എന്നെ ഭ്രമിപ്പിച്ചില്ല. പിന്നിട്ട ഇടവഴികളിലൂടെ
വീണ്ടും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വെറും നാട്ടിന്‍പുറത്തുകാരനായി ഞാന്‍
നിലകൊണ്ടു.

ഒരു സാധാരണക്കാരനു ആശിക്കാവുന്നതിലും അപ്പുറത്തേക്ക് ഞാന്‍ എന്റെ സംരംഭത്തെ
വളര്‍ത്തിയെടുത്തുവെങ്കില്‍ നഷ്ടപ്പെട്ടത് വേറെ ചിലതൊക്കെയാണ്. കുടുംബ ജീവിതം,
സ്‌നേഹം, സൗഹൃദങ്ങള്‍ അങ്ങ്‌നനെ പലതും. ഭാര്യയെ വിവാഹ മോചനം ചെയ്തതിനുശേഷം എനിക്ക്
രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന മോഹമൊക്കെ അസ്തമിച്ചു. അത്രക്കു
സമ്മര്‍ദ്ദത്തിലായിരുന്നു എന്റെ വിവാഹജീവിതം. മോള്‍ ആദ്യഭാര്യയുടെ കൂടെയാണുള്ളത്.
അവളാണു എനിക്കു ഈ ജീവിതത്തില്‍ ആകെയുള്ളത്. ആദ്യ ഭാര്യക്കു എന്റെ സ്വത്തില്‍
മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ എന്നെനിക്ക് വൈകിയാണെങ്കിലും മനസ്സിലായി.
പാരമ്പര്യമായി കിട്ടിയ ബിസിനസ്സ്‌ന്റെ ഏക അവകാശി ഞാനാണ്. അതുകൊണ്ട്
മാത്രമായിരിക്കണം ആ ബന്ധം കുറെകാലമെങ്കിലും നിലനിന്നത്. ഇപ്പോള്‍ മാസത്തില്‍ രണ്ടു
ദിവസം എന്റെ കൂടെ വന്നു താമസിക്കുന്ന മകള്‍ മാത്രമാണ് എനിക്ക് ആ ബന്ധത്തില്‍ ഉള്ള
ഏക താല്പര്യം. ഒരു ഭര്‍ത്താവിനു വേണ്ട സന്തോഷങ്ങള്‍ പകരാനൊന്നും ഭാര്യ എന്ന
നിലയില്‍ അവള്‍ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. ഏതോ വലിയ വീട്ടില്‍ നിന്നു എന്റെ
വീടാകുന്ന ഹോട്ടലില്‍ വന്നെത്തിയ ഒരു താമസക്കാരി. അതിലുപരി അവള്‍
ഒന്നുമായിരുന്നില്ല.

പ്രതീക്ഷിക്കാത്ത നേരത്താണ് ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുന്നത്. ഞങ്ങളുടെ
വിവാഹവും അത്തരത്തിലായിരുന്നു. ആ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന വേളയിലാണ് എന്റെ
ജീവിതത്തിലേക്ക് എന്റെ മകള്‍ പിച്ചവച്ചു വന്നത്. അതും ഒരു വഴിത്തിരിവായിരുന്നു.
വീണ്ടും ഇപ്പോള്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. ഒരു ഫുള്‍ ടേര്‍ണ്‍.

എന്തായാലും ഇനി വരാനൊന്നുമില്ലല്ലോ, വരുന്നേടത്തു വച്ചു കാണം. ഞാന്‍ മനസ്സില്‍
കുറിച്ചിട്ടു. ഇനി തിരിച്ചു ആശുപത്രിയിലേക്ക് ചെല്ലേണ്ട തിയതി ഗൂഗ്ഗിള്‍ കലണ്ടറില്‍
മാര്‍ക്ക് ചെയ്തിട്ടു. ഓര്‍മ്മപ്പെടുത്താന്‍ ചിലപ്പോല്‍ ഇനി അതൊക്കെയല്ലേ ഉണ്ടാവൂ..

ഇന്റര്‍നെറ്റിലെ ഒരു പ്രശസ്തമായ ക്ലാസ്സിഫൈഡ്‌സ് സൈറ്റുണ്ട്, ക്രേയ്ഗ് ലിസ്റ്റ്
പോലെ. പരസ്യം ഇത്രയുമേ ഉള്ളൂ . ”യുവ സംരംഭകന്‍, 32 വയസ്സ്, വിശാലമനസ്‌കരയാ
സ്ത്രീകളില്‍ നിന്നും സൗഹൃദം ക്ഷണിക്കുന്നു. ഫ്രണ്ട്‌സ് ഫോര്‍ ബെനെഫിറ്റ്‌സ്”.
ഇതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.

പരസ്യം പ്രസിദ്ധപ്പെടുത്തി രണ്ട് മണിക്കൂറിനകം നിരവധി മറുപടികള്‍ വന്നു
തുടങ്ങിയിരുന്നു. പക്ഷെ മിക്കതും പിമ്പുകളായിരുന്നു. പെണ്ണുങ്ങളെ അറേഞ്ച് ചെയ്തു
കൊടുക്കുന്ന ബ്രോക്കര്‍മാര്‍. എല്ലാം മാംസക്കച്ചവടക്കര്‍. അതൊന്നും ശരിയാവില്ല
എന്നെനിക്കറിയാം. അതായിരുന്നു എന്റെ ആഗ്രഹമെങ്കില്‍ ആയിരക്കണക്കിനു പേരെ വരിവരിയായി
ഞാന്‍ നിര്‍ത്തിയേനെ. വിദേശങ്ങളിലൊക്കെ പോകുന്ന എനിക്ക് അതൊക്കെ വളരെ
എളുപ്പമായിരുന്നു. ഞാന്‍ പക്ഷെ അതല്ല ആഗ്രഹിച്ചിരുന്നത്. കാശിനു അത്യാവശ്യമുള്ള
ദേഹം വിറ്റു ശീലമില്ലാത്തവരെ, ഒരു സാധാരണക്കാരിയെ. സ്‌നേഹം നടിച്ച് പണം
പറ്റേണ്ടാത്ത ഒരാളെ. അതായിരുന്നു എന്റെ ഉദ്ദേശ്യം. ലൈംഗികമായ ആഗ്രഹങ്ങളേക്കാള്‍ ഒരു
നല്ല സൗഹൃദം. നാട്ടിലും വിദേശത്തൊക്കെ എന്റെ കൂടെ കൊണ്ടുപോവാന്‍ പറ്റുന്ന ഒരാള്‍,
കുറച്ചു കാലമെങ്കിലും ഒരുമിച്ചു സമയം ചിലവഴിക്കാന്‍ പറ്റുന്ന ഒരു പെണ്ണ്.
അതോര്‍ത്ത് പിന്നീട് ദുഃഖിക്കേണ്ടി വരരുത്. ഇതൊക്കെയായിരുന്നു എന്റെ
മനസ്സിലിരിപ്പ്. സാമ്പത്തികമായി എത്ര വേണമെങ്കിലും ഞാന്‍ സഹായിക്കാന്‍
തയ്യാറായിരുന്നു.

ഒന്നു രണ്ടാഴ്ച കടന്നു പോയി. ഞാന്‍ പരസ്യത്തെ പറ്റി ഏതാണ്ടു മറന്നു പോയിരുന്നു.
എന്റെ മെയില്‍ ബോക്‌സ് തുറന്നു നീക്കിയതൊന്നുമില്ല, വീണ്ടും ടി.വി.യില്‍
അതിനെക്കുറിച്ചു പരസ്യം വന്നപ്പോഴാണ് അതെക്കുറിച്ച് വീണ്ടും ഓര്‍ത്തത്. വീണ്ടും
ഒന്നു തുറന്നു നോക്കാന്നു വച്ചു. വീണ്ടും പഴയതുപോലെ തന്നെ ബ്രോക്കര്‍മാരുടെ ബഹളം.
അതിനിടയില്‍ ഒന്നു രണ്ടു മെയിലുകള്‍ വ്യത്യസ്തമായി തോന്നി. അതില്‍ ആദ്യത്തേത്
കോഴിക്കോടു നിന്നാണു. ഒരു വീട്ടമ്മ, രാഖി., 35 വയസ്സ് വിവാഹ മോചിത എന്നൊക്കെയാണു
പറയുന്നതു. ഞാന്‍ എന്റെ മൊബൈല്‍ നമ്പര്‍ വെച്ചു മറുപടി കൊടുത്തു. രണ്ടാമത്തെ
മെയിലില്‍ അധികം കാര്യങ്ങള്‍ എഴുതിയിട്ടില്ല. അതുകൊണ്ട് ഡീറ്റെയില്‍സ് ചോദിച്ചിട്ട്
ഒരു മറുപടി അതിനും അയച്ചു.

പിറ്റേന്ന് ഞാന്‍ കോയമ്പത്തൂരിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വഴിക്കാണ് ആ വിളി
വന്നത്. ഡ്രൈവര്‍ ഉള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു
വിളിക്കാമെന്നു പറഞ്ഞു ഞാന്‍ കട്ട് ചെയ്തു . എന്നാല്‍ എന്റെ ഇടം കണ്ണ് തുടിച്ചു
കൊണ്ടേ ഇരുന്നു. എനിക്ക് സംസാരിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. അത്രക്ക്
വശ്യമായിരുന്നു ആ ശബ്ദം.

ഇടക്ക് ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ആരുമില്ലാത്തൊരിടത്തേക്ക് മാറി നിന്ന് ആ
നമ്പറിലേക്ക് തിരിച്ചു വിളിച്ചു. കുറേ നേരം ബെല്ലടിച്ചശേഷമാണ് കോള്‍ എടുത്തത്.

ഹലോ.. ശബ്ദത്തില്‍ ഒരു കിതപ്പ് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

ഹലോ, രാഖിയല്ലേ? ,, എന്താണു രാഖി, അണയ്ക്കുന്നത്?

അല്ല., ഞാന്‍,.. ഞാന.. ദൂരെയായിരുന്നു…… ഞാന്‍ മൊബൈല്‍ റിങ്ങ് കേട്ട് ഓടി
വരുകയായിരുന്നു. അവള്‍ അണച്ചു കൊണ്ടു തന്നെ.. വാക്കുകള്‍ പൂര്‍ത്തിയാക്കുന്നില്ല.

നേരത്തെ വിളിച്ചപ്പോള്‍ മിണ്ടിയില്ലല്ലോ, അപ്പോള്‍ എനിക്കു ഒരു ചെറിയ … ഭയം
ഉണ്ടായിരുന്നു. ഇനി എന്നെ പറ്റിക്കാനാരെങ്കിലും ചെയ്തതാണോ എന്ന് ഒരു….. അതാ…

എന്റെ പേരു മനോജ്, ഞാന്‍ ആണു വെബ് സൈറ്റില്‍ പരസ്യം കൊടുത്തുത്തത്. നമുക്കു
സംസാരിക്കാമല്ലോ അല്ലേ..

ങാ. ഞാന്‍.. എനിക്ക് ഇതൊന്നും ശീലമില്ല. അതോണ്ട് അല്പം പേടിയുണ്ട്. അവള്‍
മറച്ചുവച്ചില്ല.

അയ്യോ, അതെന്തിനാ ഭയപ്പെടുന്നത്…. ഒരു ഫോണ്‍ കോള്‍ അല്ലേ……

അല്ല എന്നാലും പരിയമില്ലാത്തതാരെ ഞാന്‍ ഇതുവരെ അങ്ങ്‌ങോട്ടു വിളിച്ചിട്ടില്ല, അതാ..
ഒരു…

ഒഹോ.. അപ്പോള്‍ ഇങ്ങട്ടു വിളി വരാറുണ്ടോ.. ഞാന്‍ കുസൃതിച്ചോദ്യമെറിഞ്ഞു.

ങും. ഞങ്ങള്‍ വിവാഹം പിരിഞ്ഞ ശേഷം പലപ്പോഴും ശല്യം ചെയ്തുകൊണ്ട് പലരും
വിളിക്കാറുണ്ട്.

”ഒഹോ. റാഖിയെക്കുറിച്ച് എനിക്ക് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. വിരോധമില്ലെങ്കില്‍
എന്നോടു സംസാരിക്കൂ. ഞാന്‍ ഒരു യാത്ര പോകുകയാണ്. രാ ത്രിയേ എത്തൂ. ഡ്രൈവര്‍
കൂടെയുള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ പറ്റില്ല. പക്ഷെ ഞാന്‍ രാഖി പറയുന്നത്
കേള്‍ക്കാം. എന്താ? ‘

ഓ, അത് സാരമില്ല. ഞാന്‍ രാത്രി സംസാരിക്കാം.

വേണ്ട. എനിക്ക് ഉടനെ തന്നെ സംസാരിക്കണം. രാത്രി വരെ ക്ഷമിക്കാന്‍ പറ്റില്ല. ഞാന്‍
ചിരിച്ചുകൊണ്ടു പറഞ്ഞു.

മറുപടി ഒരു ചിരി മാത്രമായിരുന്നു.

അരുവികളിലെ പാറയില്‍ തട്ടിച്ചിതറുന്ന വെള്ളത്തിന്റെ ശബ്ദമായിരുന്നു ആ ചിരിക്ക്.

ശരി. ഞാന്‍ കുറച്ചു കഴിഞ്ഞ് വിളിക്കാം… ഞാന്‍ ഫോണ്‍ വച്ചു.

ചായ കുടിച്ചുവെന്നു വരുത്തി ഉടനെ കാറില്‍ കയറി. അലപ്ം നീണ്ട, വലിപ്പമുള്ള
ജര്‍മ്മന്‍ നിര്‍മ്മിത കാറാണു. ഡ്രൈവറും ഞാനും തമ്മില്‍ അല്പം വ്യത്യാസം വുണ്ട്.
എങ്കിലും അയാള്‍ കേള്‍ക്കേണ്ട എന്നെനിക്കുണ്ടായിരുന്നു. ഹെഡ് ഫോണ്‍ കുത്തി. വീണ്ടും
രാഖിയെ വിളിച്ചു.

ഇത്തവണ അടിച്ച ഉടനെ ഫോണ്‍ എടുത്തു.

ങാ. ഇപ്പോള്‍ ഓടിയില്ലല്ലോല്ലേ, ശരി, ഞാന്‍ കാറിലാണ്, നേരത്തേ പറഞ്ഞത്
ഓര്‍മ്മയുണ്ണ്ടല്ലോ. ഡ്രൈവര്‍ ഉള്ള കാര്യം ഒന്നു കൂടി സൂചിപ്പിച്ചു.

രാഖി തന്നെ പറ്റി അല്പം കഥകള്‍ പറഞ്ഞു. കേള്‍ക്കാന്‍ എനിക്ക് ആയിരം
കാതുകളായ്യിരുന്നു. കുഞ്ഞുന്നാളില്‍ ഇതുപോലെ പ്രേമിച്ച പെണ്ണീന്റെ വായില്‍
നിന്നുരണ്ടു വര്‍ത്തമാനം കേള്‍ക്കാന്‍ എത്ര കൊതിച്ചിട്ടുണ്ട്. വേനല്‍ അവധിക്കാലത്ത്
അവളെ ക്കാണാനോ വിളിക്കാനോ പറ്റാതെ രണ്ടുമാസം കൊതിച്ചിരുന്നു സ്‌കൂള്‍ തുറക്കുന്ന
അന്ന് എല്ലാം ചേര്‍ത്ത് ഒരുമിച്ച് കേള്‍ക്കുന്ന ഒരു അവസ്ഥയാണ് രാഖി തന്നെക്കുറിച്ച്
വിവരിച്ചപ്പോള്‍ എനിക്കുണ്ടായത്.

കോഴിക്കോട്ട് രാമനാട്ടുകരയിലാണ് വീട്. വയസ്സ് 30 ആയിട്ടുള്ളൂ. 35 എന്നു ചുമ്മാ
പറഞ്ഞതാണ്. മലബാറിലെ ഒരു പ്രസിദ്ധമായ തിയ്യ കുടുംബത്തില്‍ 25 മത്തെ വയസ്സില്‍
കല്യാണം കഴിച്ചു. എന്നാല്‍ വിവാഹം അധികകാലം നീണ്ടു നിന്നില്ല. ഭര്‍ത്താവ്
സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. പക്ഷെ അത് തെളിയിക്കാന്‍ അവള്‍ക്ക് ആദ്യം കഴിഞ്ഞില്ല.
അമ്മായിഅമ്മ പ്രതിരോധം തീര്‍ത്തു. സ്ത്രീധനത്തുക തിരിച്ചു തരാതിരിക്കാനായി അവര്‍
സകല അടവുകളും പയറ്റി. ഒടുവില്‍ ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹയാത്തോടെ
തെളിവുകള്‍

ശേഖരിച്ചിട്ടാണ്വി വാഹമോഹനം സാധ്യമായത്. അത്രകാലം അയാള്‍ തൊടുക പോലും ചെയ്തില്ല
അത്രെ. അതിനു ശേഷം വീണ്ടും ഒരു വിവാഹം കൂടെ കഴിച്ചു. ഇപ്രാവശ്യം അതൊരു വിവാഹ
തട്ടീപ്പുവീരനായിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അതു ചെയ്തത്. അതും
കൂടി സംഭവിച്ചതോടെ അച്ചന്‍ വയ്യതെയായി. അധികം താമസിയാതെ ഹൃദയ സ്തംഭനം വന്നു
മരിച്ചു. ഇപ്പോള്‍ രണ്ടു വര്‍ഷമായി അമ്മയും രാഖിയും തനിച്ചാണു താമസം. മൂത്ത
സഹോദരന്‍ വിവാഹശേഷം ബറോഡയില്‍ ജോലി ചെയ്യുന്നു അദ്ദേഹം വലിയ സഹായമൊന്നുമില്ല.
കുറച്ചു കാാലം ജോലിക്കു പോയെങ്കിലും അവിടെയെല്ലാം പീഢനശ്രമങ്ങള്‍ ഉണ്ടായതോടെ
അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍
എടുക്കുന്നുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഒരു സുഹൃത്താണ് എന്റെ പരസ്യം കണ്ട്
രാഖിക്കുവേണ്ടീ വെബ്‌സൈറ്റില്‍ മറുപടി ഇട്ടത്തത്രെ.

എനിക്ക് കേട്ടിടത്തോളം എല്ലാം ശരിയാണെന്നുന്നു തോന്നി. എങ്കിലും സുഹൃത്താണ്
പരസ്യത്തിനു മറുപടി അയച്ചതെന്ന കാര്യം എനിക്ക് വിശ്വസനീയമായി തോന്നിയില്ല. എങ്കിലും
ഞാന്‍ അതേക്കുറിച്ച് അന്വേഷിച്ചില്ല.

ആദ്യം പിടിച്ചു പിടിച്ചാണു സംസാരിച്ചിരുന്നതെങ്കിലും പോക പോകെ ഒരുറ്റ ചങ്ങാതിയോടു
സംസാരിക്കുന്ന മട്ടിലായി രാഖിയുടെ സംഭാഷണങ്ങള്‍.

ഇടക്ക് മഴ ചാറുന്നുണ്ടായിരുന്നു. ഞാന്‍ രാഖിയുടെ സംഭാഷണം നന്നായി ആസ്വദിച്ചു
കേട്ടുകൊണ്ടിരുന്നു. എതെങ്കിലും ബാല്‍കണിയില്‍ ഇരുന്ന് കേള്‍ക്കണ്ട കാര്യങ്ങള്‍
ആണിത്. കൂടെ ഒരു ചായയും കൂടിയാവാം. വേണമെങ്കില്‍ ഒരു സിഗരറ്റ്.

രണ്ടാമത്തെ കല്യാണം സഹോദരന്റെ ഇഷ്ടതത്തിനെ.തിരായിട്ടായിരുന്നു, അതില്‍ അയാള്‍
പങ്കെടുത്തതുമില്ല. ആ കല്യാണത്തിനു ശേഷം രാഖിയെപ്പറ്റി അന്വേഷിക്കാനോ മറ്റോ അയാള്‍
ശ്രദ്ധിച്ചിട്ടില്ല. അച്ചന്റെ മരണത്തിനു ശേഷക്രിയ ചെയ്തശേഷം ബറോഡയിലേക്ക് പോയ
അയാള്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അമ്മയെ ഇടക്കു ഫോണ്‍ വിളിക്കുകയും
എന്തെങ്കിലും നക്കാപ്പിച്ച അയച്ചു കൊടുക്കുകയും മാത്രം ചെയ്യുമത്രെ.

വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ
വേണ്ടന്നു വച്ചു. കോയമ്പത്തൂര്‍ എത്തിയ ശേഷമാവാം ചോദ്യങ്ങള്‍ എന്നു കരുതി. കഥകള്‍
കേട്ടിരുന്നതിനാല്‍ കോയമ്പത്തൂര്‍ എത്തിയതറിഞ്ഞില്ല.

ഹോട്ടല്‍ മുറിയില്‍ എത്തുന്നതു വരെ ഞാന്‍ മൊബൈലിലായിരുന്നു. ഡ്രൈവര്‍ അസാധാരണമായ
നോട്ടം എറിഞ്ഞു.

കുളിച്ചു, ഭക്ഷണം കഴിച്ച ശേഷം ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു. ഇപ്രാവശ്യം
സംസാരിക്കാന്‍ സ്വാത്രന്ത്യമുണ്ടല്ലൊ

ഫോണ്‍ എടുത്ത ഉടനെ ആദ്യം ഞാനാചോദിച്ചു,

രാഖി എന്താ പിന്നെ കല്യാണം കഴിക്കാഞ്ഞത്?

എങ്ങനെയാ സാറെ, രണ്ട് പ്രാവശ്യം ഞാന്‍ അനുഭവിച്ച പോലെ ആരും
അനുഭവിച്ചിട്ടുണ്ടാവില്ല. മാത്രവുമല്ല. ഒറ്റക്കായാല്‍ പെണ്ണിന്റെ അവസ്ഥ
സാറിനറിയില്ല. ചുറ്റും കഴുകന്മാരാണ്, നിങ്ങളുടെ ശരീരം തിന്നാന്‍ കാത്തിരിക്കുന്ന
കഴുകന്മാര്‍. ഇനി വയ്യ. ഞാന്‍ ഒന്നിനും ഇല്ല.

എനിക്കു വിഷമം തോന്നി ചോദ്യം വേണ്ടിയിരുന്നില്ല. മൂഡ് എല്ലാം നശിപ്പിച്ചില്ലേ ആ
ചോദ്യം

എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട. മനു എന്നു വിളിച്ചോളൂ. ഇനി കൂടുതല്‍ ബഹുമാനം
വേണമെങ്കില്‍ മനോജെന്നോ മനുവേട്ടാ എന്നോ ആവാം. എന്നെ കണ്ടിട്ട് തീരുമാനിക്കൂ
ബഹുമാനം ഒക്കെ വേണമോ എന്ന്..

അങ്ങേ തലക്കല്‍ അനക്കമൊന്നുമില. , ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞതാണ്.

ഞാന്‍ ഇനി എന്നെപ്പറ്റി പറയട്ടെ? വീണ്ടും അങ്ങേ തലക്കന്‍ മൗനം

എങ്കില്‍ വേണ്ട ഞാന്‍ പറയുന്നില്ല്.

ഇല്ല. ഇല്ല. പറയൂ. ഞാന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു പോയതാണ്. എന്നോട്
ക്ഷമിക്കൂ.

വളരെ സംസ്‌കാരവതിയാണ് രാഖി. സംസാരത്തില്‍ നിന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ,
എന്തായാലും മാംസം വില്കുന്ന ഒരു പെണ്ണല്ല അവള്‍. ആ സംസ്‌കാരമല്ല അവള്‍ക്കുള്ളത്.

ശരി. ഞാന്‍ എന്നെപ്പറ്റി ചുരുക്കിപ്പറഞ്ഞു. നുണയൊന്നും പറയേണ്ട
ആവശ്യമില്ലായിരുന്നു. ഞാന്‍ മനസ്സില്‍ വരുന്നതെല്ലാം പറഞ്ഞു.

ഒഹോ കൊടുങ്ങല്ലൂരാണല്ലേ? എന്റെ അമ്മയുടെ വീട് മതിലകത്താണു. ഞങ്ങള്‍ ഇടക്കു
വരാറുണ്ടായിരുന്നു ചെറുപ്പത്തില്‍. സന്തോഷം കൊണ്ട് അവള്‍ടെ ശബ്ദം അല്പം
ഉച്ചത്തിലായിരുന്നു.

ഇപ്പോള്‍? ഇപ്പോള്‍ പോവാറില്ലേ? ഞാന്‍ കൗതുകം പൂണ്ടു,.

അവിടെ ഇപ്പോള്‍ ആരും ഇല്ല ബന്ധുക്കള്‍. വയസ്സായവര്‍ മരിച്ചുപോയി, കസിന്‍സൊക്കെ
കല്യാണം ഒക്കെ കഴിഞ്ഞു പല സ്ഥലങ്ങളിലാണ് . എങ്കിലും അമ്മാവന്‍ ഒരാളുണ്ട്. ഒരിക്കല്‍
എങ്കിലും പോണം എന്നുണ്ട്. പക്ഷെ അവരെ ഒക്കെ കാണാന്‍ ഉള്ള കരുത്തില്ല എനിക്ക്..
ശബ്ദത്തിലെ മാര്‍ദ്ദവം ഇല്ലാണ്ടാകുന്നു വരികള്‍ക്കവസാനമാകുമ്പോഴേക്കും.

നമുക്ക് ഒരിക്കല്‍ പോയാലോ, ഒരു യാത്ര, തനിച്ച്, ഞാനും രാഖിയും മാത്രം. ഞാന്‍ വണ്ടി
ഓടിച്ചോളാം. ങും, എന്തു പറയുന്നു, അതിനു മുന്‍പ് നമുക്ക് നേരിട്ട് കാണണ്ടേ?

അതെ. ആദ്യം ഒന്നു പരിചയപ്പെടണം. എവിടെയാണ് വരേണ്ടതെന്നു പറയൂ. ഞാന്‍ വരാം. ആ
ശബ്ദത്തില്‍ ഒരു ദൃഡനിശ്ചയത്തിന്റെ നിഴലുണ്ടായിരുന്നു.

രാഖിക്ക് നല്ലതായി തോന്നുന്ന ഒരിടം പറയൂ. ഞാന്‍ എത്തിക്കോളം. ഞാന്‍ ഇന്ന്
കോയമ്പത്തൂരാണ്. നാളെ വൈകീട്ട് മുതല്‍ ഫ്രീ ആണ്. രാത്രി വേണമെങ്കില്‍
കോഴിക്കോടെത്താം.

അയ്യോ രാത്രി വേണ്ട. 6 മണിക്കു മുന്‍പ് എനിക്ക് വീടെത്തണം

ശരി. എങ്കില്‍ നാളെ ഞാന്‍ കോഴിക്കോടെത്തി താമസിക്കാം. മറ്റന്നാള്‍ രാവിലെ നമുക്ക്
കാണാം. അതിനിടക്ക് എനിക്ക് വരേണ്ട സ്ഥലത്തെ ലൊക്കേഷന്‍ അയച്ചു തരുമോ.
വാറ്റ്‌സാപ്പിട്ടാലും മതി.

അയ്യോ, എനിക്ക് ഡാറ്റ ഇല്ല. ഞാന്‍ നാളെ റീലോഡ് ചെയ്തിട്ട് അയക്കാം.

എനിക്ക് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചു ഇടക്കിടെ ഒരു
ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു. അത്.

ഒരു നിമിഷം ഞാന്‍ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അവളുടെ സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റ് തുറന്നു, അവളുടെ നമ്പര്‍ സെര്‍ച്ച്
ചെയ്തു അതിന്റെ പ്ലാന്‍ കണ്‍ടെത്തിയെടുത്തു. പിന്നെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 6
മാസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/വൊയ്‌സ് പാകേജ് എടുത്ത് റീചാര്‍ജ്ജ് ചെയ്തു
കൊടുത്തു. എന്റെ കണ്ണ് ചെറുതായി നനഞ്ഞു വന്നു. ഒരു നിമഷം ഡാറ്റയോ വൈഫൈയോ
കിട്ടാതായാല്‍ എനിക്കുണ്ടാവുന്ന വിഷമം ആയിരുന്നില്ല അതിനു കാരണം. മറ്റേന്തോ
നിവൃത്തികേടുകൊണ്ട് ഒരു അപരിചിതനെ സല്‍കരിക്കാനൊരുങ്ങുന്ന്അ ഒരു സ്ത്രീയുടെ
അവസ്ഥയിലുള്ള മനസ്സലിവായിരുന്നു അത്. എങ്കിലും ഞാന്‍ അവളെ ഇകഴ്ത്തുകയാണല്ലോ എന്ന
മനോവിഷമവും കൂടിയുണ്ടായിരുന്നു.

ഒന്നു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് കോള്‍ വന്നു. ഞാന്‍ കട്ട് ചെയ്ത്
തിരിച്ചു വിളിക്കാം എന്നു ആദ്യം വിചാരിച്ചു എങ്കിലും അത് അവളുടെ ആത്മാഭിമാനത്തിനു
ക്ഷതം വരുത്തിയാലോ എന്നു കരുതി ഒന്നും പറഞ്ഞില്ല.

അയ്യോ, അതൊന്നും വേണ്ടായിരുന്നു…

എന്ത്?

ഫോണ്‍ റീചാര്‍ജ്ജ് ചെയ്തത്.

ഓ, അതോ, അത് വേണം. നമ്മള്‍ടെ ഇടക്ക് ഇനി ഒരു പ്രതിബന്ധവും പാടില്ല. ഒരോരോ
കാരണങ്ങള്‍ക്കായി, അതായത് എനിക്കു വേണ്ടി രാഖി അലയുന്നതും എനിക്കിഷ്ടല്ല. എനിക്കു
വേണ്ടി ഫോണ്‍ ഡാറ്റ ചാര്‍ജ്ജ് ചെയ്യേണ്ട.

ശരി. ഞാന്‍ ലൊക്കേഷന്‍ അയച്ചു തരാം.

രാഖി താമസിക്കുന്ന സ്ഥലത്തെ ലൊക്കേഷന്‍ എനിക്ക് വേണ്ട. തല്‍കാലം അതൊക്കെ
ഡിസ്‌ക്രീറ്റ് ആയി ഇരിക്കട്ടേ. പിന്നീട് വേണമെങ്കില്‍ അതൊക്കെ തന്നാല്‍ മതി..
നമുക്ക് മീറ്റ് ചെയ്യേണ്ട സ്ഥലം ആലോചിച്ച് പ്ലാന്‍ ചെയ്ത് അതിന്റെ ലൊക്കേഷന്‍
അയച്ചാല്‍ മതി.

അല്ല. ഞാന്‍ അതു തന്നെയാണ് ഉദ്ദേശിച്ചത്. ഇവിടെ അടുത്തുള്ള ഒരു കോളേജിന്റെ മൈതാനം
ഉണ്ട്. അവിടെ നല്ല തണല്‍ മരങ്ങളും ഇരിക്കാനുമുള്ള സ്ഥലമുണ്ട്. അവിടെ മതിയോ…

എനിക്ക് എവിടെയായാലും കുഴപ്പമില്ല. രാഖി കംഫട്ടബിള്‍ ആയ സ്ഥലം പറഞ്ഞാല്‍ മതി.
എനിക്ക് എങ്ങനെയെന്‍കിലും കണ്ടാല്‍ മതി എന്നായിരുന്നു. അവളുടെ സൗകര്യമായിരുന്നു
എനിക്ക് പ്രധാനം.

ശരി. ഞാന്‍ അയച്ചു തരാം

പിന്നെ ഒരു സെല്‍ഫി കൂടെ അയച്ചു തരൂ. രാത്രി കണ്ടോണ്ടിരിക്കാമല്ലോ.

ശരി. ഗുഡ് നൈറ്റ്. അവള്‍ ഫോണ്‍ കട്ട് ചെയ്തു.

ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ ബീപ് ചെയ്തു. അവള്‍ടെ മെസ്സേജ് വന്നിരിക്കുന്നു.
വാട്‌സാപ്പിലെ പഴയ കോണ്ടാക്റ്റുകളൊക്കെ ഞാന്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.

ആദ്യം ഒരു മാപ്പ് ആണു വന്നത് . ഗൂഗിളിന്റേത്. അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍, ഫാറൂഖ്
കോളേജിന്റെ ഗ്രൗണ്ട്., ഹാ, ഇത് തിരക്കുള്ള സ്ഥലമാണല്ലോ. എന്താണാവോ ഈ പെണ്ണ് ഇത്
തെരഞ്ഞെടുത്തത്?

അല്പം കഴിഞ്ഞു രണ്ടു പടങ്ങളും അവള്‍ അയച്ചു തന്നു. രണ്ടും വ്യത്യസ്തമായ പടങ്ങള്‍
ഒന്ന് അല്പ വസ്ത്രധാരിയായ ഒരു മോഡേണ്‍ പെണ്ണിന്റേതും മറ്റൊന്നു ഹെല്‍മറ്റ് വച്ച്
ബുള്ളറ്റ് ഓടിക്കുന്ന ഒരു പെണ്ണിന്റേതും അതില്‍ മുഖം വ്യക്തമല്ല.

കൂടെ ഒരു ചോദ്യം, ഇതില്‍ ഏത് പെണ്ണിനെയാണ് മനുവിനു ഇഷ്ടം.

എനിക്ക് സത്യത്തില്‍ രണ്ടു പടങ്ങളും ഇഷ്ടമായില്ല. ഞാന്‍ ഉള്ളതു പറഞ്ഞു.

ഞാന്‍ അങ്ങോട്ടു വിളിച്ചു, എന്താണ് പടങ്ങള്‍ടെ പിന്നിലുള്ള കാര്യം തിരക്കി. അവള്‍
ഒന്നുമില്ല എന്നു പറഞ്ഞെങ്കിലും എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.

കുറച്ചു നേരം ഫറൂഖ് കോളേജിനെപ്പറ്റിയും മറ്റും അവള്‍ സംസാരിച്ചു. വീണ്ടും ഗുഡ്
നൈറ്റ് പറഞ്ഞ് ഫോണ്‍ വച്ചു..

അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ അടിക്കുന്നു.

ഞാന്‍ ഫോണ്‍ എടുത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു

രാഖി, ഇതെന്ത് പറ്റീ…

ഹേയ് ഒന്നുമില്ല. കുറേ കാലമായി ഒരാളുമായി മനസ്സു തുറന്ന് സംസാരിച്ചിട്ട്. മനു എന്നെ
പ്രശ്‌നത്തില്‍ പെടുത്തില്ല എന്നൊരു തോന്നല്‍. അതു വന്നപ്പോള്‍ എന്നോ കളഞ്ഞു പോയ
ഒരു സുഹൃത്തിനെ കിട്ടിയ പോലെ. സംസാരിച്ചു കൊണ്ടിരിക്കാന്‍ തോന്നുന്നു. സോറി, ഞാന്‍
ഇനി ശല്യം ചെയ്യില്ല. എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വക്കാനൊരുങ്ങി.

യ്യോ,,, ഫോണ്‍ വക്കല്ലേ…. ചതിക്കല്ലേ… ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ. ഈ രാത്രിമുഴുവനും
നമുക്ക് സംസാരിച്ചുകൊണ്ടിരിക്കാം. ഞാന്‍ റെഡി.

ആ രാത്രി ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചിരുന്നു. ചെറിയ സ്‌കൂള്‍ പിള്ളേരു ആദ്യ
ഡേറ്റില്‍ സംസാരിക്കുന്നതു പോലെ ഇഷ്ട്മുള്ള നിറം, വേഷം, സിനിമ, ഭക്ഷണം, വാഹനം,
സ്ഥലം എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ അവള്‍ ചോദിച്ചറിഞ്ഞു. ഇടക്ക് അവള്‍
എത്രാമത്തെയാളാണെന്നു ചോദിച്ചു.

ഞാന്‍ അമ്പരന്നു കൊണ്ട് എന്ത്? ആര്? .. എന്നൊക്കെയായി

അല്ല. എന്നെ പോലെ എത്ര പേരു മനുവിന്റെ ജീവിതത്തില്‍ കടന്നു പോയിട്ടുണ്ട് എന്ന്.

അത്രയും നേരം വളരെ സ്മൂത്ത ആയി പോയിക്കൊണ്ടിരുന്ന സംഭാഷണത്തിനു പെട്ടന്നു ബ്രേക്ക്
വീണു.

അതെന്താ, ഞാന്‍ അത്തരക്കാരനാണെന്നു കരുതിയോ..

അല്ല. ഞാന്‍ വെറുതെ… മനുവൊക്കെ ഒരുപാട് റിച്ച് ആണല്ലോ. എന്നെപ്പോലെയുള്ളവരെ
എത്രവേണമെങ്കിലും കിട്ടും.

ഹേയ്, രാഖിയെപ്പോലെ ഒരാളെ എനിക്ക് മഷിയിട്ടാലും കിട്ടില്ല. പിന്നെ എന്നെപ്പറ്റി
ഞാന്‍ വീമ്പിളക്കുന്നതു ശരിയല്ലല്ലോ. നമുക്ക് പരസ്പരം അറിയാമല്ലോ. ഇനിയും
കിടക്കുന്നല്ലോ സമയം.

ശരി, എങ്കില്‍ നാളെ 9 മണിക്കു കാണാം. ഗുഡ്‌നൈറ്റ് വീണ്ടും പറഞ്ഞ അവള്‍ ഫോണ്‍ കട്ടു
ചെയ്തു. പിന്നെ വിളിച്ചില്ല. എന്റെ മനസ്സിനു ചെറിയ വിഷമം ആയിട്ടുണ്ട് എന്ന് അവള്‍
കരുതിയെന്ന് തോന്നുന്നു.

സമയം 3 ആയിരുന്നു. ഏതോ ഒരു ഫ്രണ്ട് ഒരു ട്രോള്‍ അയച്ചു തന്നു.

കിടന്നിട്ട് എനിക്കുറക്കം വന്നില്ല. ബൗദ്ധികമായ ഒരുത്തേജനം ഉണ്ടായിരുന്നു. എന്റെ
ജിജ്ഞാസയെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍തക്കതായ എന്തോ നടന്നിരിക്കുന്നു. അതിന്റെ
വ്യാഖ്യാനങ്ങള്‍ക്കൊന്നും ഞാന്‍ നിന്നില്ല. എപ്പഴോ ഉറങ്ങിപ്പോയി.

 

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ വൈകിയിരുന്നു. വൈകാന്‍ പാടില്ലായിരുന്നു. എങ്കിലും അതു
സംഭവിച്ചു. രാവിലെ തന്നെ രാഖിക്ക് പറ്റിയ ഒരു സമ്മാനം വാങ്ങണം, അതില്ലാതെ വെറും
കയ്യോടെ എങ്ങനെ കാണും സംസാരിക്കും എന്നൊക്കെ വിചാരിച്ചിരുന്ന എന്നെ ഉറക്കം
പരാജയപ്പെടുത്തിക്കളഞ്ഞു. പലപ്പോഴും ഉറക്കം അങ്ങനെയാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍
അതു വരില്ല, ആവശ്യമില്ലാത്തപ്പോഴൊക്കെ അതു വന്നുകൊണ്ടിരിക്കുകയും ചെയ്യും.

രാഖിയുടെ നമ്പറിനു ഞാന്‍ റിങ്‌ടോണ്‍ സെറ്റ് ചെയ്തിരുന്നു. ഒരു പഞ്ചാരിമേളത്തിന്റെ
പാട്ട് ഡൗണ്‍ ലോഡ് ചെയ്ത് ക്ലിപ് ചെയ്ത് ചേര്‍ത്തു. ഉറക്കത്തില്‍ ഒന്നു രണ്ടു തവണ
കേട്ടെങ്കിലും ഞാന്‍ അതേതോ ക്ഷേത്രത്തിലെ ഉത്സവമാണെന്ന വിചാരത്തില്‍ ഗൗനിക്കാതെ
തിരിഞ്ഞു കിടക്കുകയായിരുന്നു. പിന്നീടാണ് ഒരു വെള്ളിടി പോലെ റിങ്ങ്‌ടോണിന്റെ കാര്യം
ഞാന്‍ ഓര്‍ത്തത്.

ദൈവമേ. ഒന്‍പതരയായല്ലോ. ഇനി എങ്ങനെ. ഞാന്‍ ഫോണ്‍ എടുത്തില്ല. പകരം ഞാന്‍ അല്പം
വൈകുമെന്നൊരു മെസ്സേജ് ഇട്ട ശേഷം ഒരു നിമിഷം ആലോചിച്ചു. ഫോണ്‍ എടുത്ത് കഥകള്‍
പറയുന്നതിനേക്കാല്‍ നല്ലത് നേരിട്ട് ചെന്ന് സത്യം പറയുന്നത് അല്ലേ.. അല്ലെങ്കിലും
പറയുന്നതല്ലല്ലോ, പറയാതിരിക്കലല്ലേ പ്രണയം.

ഞാന്‍ ജാക്കി ചാനെ വെല്ലുന്ന വേഗത്തില്‍ കുളിയും തേവാരവുമൊക്കെ തീര്‍ത്തു.
പുറത്തേക്ക് ഇറങ്ങുന്ന വേളയില്‍ ബ്രേക്ഫാസ്റ്റുണ്ടെന്ന് ഫ്രണ്ട് ഡസ്‌കിലെ
റിസപ്ഷനിസ്റ്റ് ഓര്‍മ്മിപ്പിച്ചു. ഞാന്‍ അവള്‍ക്ക് നന്ദിയും ഒരു ചിരിയും കൊടുത്ത്
വേഗം കാര്‍ പാര്‍ക്കിങ്ങിലേക്ക് ചെന്നു. ഡ്രൈവര്‍ അവരുടെ കാബിനടുത്തു തന്നെ വണ്ടി
കഴുകി വൃത്തിയാക്കി ഇട്ടിരിക്കുന്നുണ്ടായിരുന്നു. കണ്ണിലെ കൃഷ്ണമണിപോലെ അത്
വെട്ടിത്തിളങ്ങുന്നു. സമയം 10 മണി ആയിട്ടുണ്ട്. ഞാന്‍ ഒന്നും അയാളോട് പറയാന്‍
നിന്നില്ല. വൈകീട്ട് വരും എന്നു മാത്രം പറഞ്ഞു കൊണ്ട് വണ്ടി തിരിച്ചു.

പതിനഞ്ചുന്മിനിറ്റു കൊണ്ട് ഞാന്‍ ഗ്രൗണ്ടിലെത്തി. ആവേശത്തിന്റെ ഉച്ചകോടിയില്‍
ആയിരുന്നതു കൊണ്ട് വണ്ടി പാര്‍ക്ക് ചെയ്യാനൊന്നും നിന്നില്ല. കിട്ടിയിടത്ത്
ഇട്ടിട്ട് പോന്നു. ഗ്രൗണ്ടിനെ പ്രധാന വാതില് മുതല്‍ എല്ലാവരേയും ശ്രദ്ധിച്ചുകൊണ്ട്
ഞാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു, ഇന്നലെ കിട്ടിയ രണ്ട് പടങ്ങള്‍ ആണ് ആകെയുള്ള
അടയാളങ്ങള്‍. എന്നെ ഏതായാലും അറിയില്ലല്ലോ അതു കൊണ്ട് എനിക്ക് ധൈര്യമായി തിരയാം.
എന്നൊക്കെയുള്ള കണക്കുകൂട്ടലായിരുന്നു.

കുറച്ചുള്ളിലേക്കായി ഒരു കാന്റീനും അതിനു വശത്തായിട്ട് ഹോസ്റ്റലുമുണ്ട്.
അതിനുമപ്പുറത്താണ് മൈതാനം. വലത്തു ഭാഗത്ത് ബദാം മരങ്ങല്‍ പന്തല്‍ വിരിച്ചു
നില്കുന്നു. അവയുടെ നിഴലിന്റെ കുളിരേറ്റ് കുറച്ച് പടികള്‍. താഴെ പുല്‍ വിരിച്ച
മൈതനത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന ബദാമിന്റെ ഇലകള്‍ക്കിടയില്‍ ഒന്നു രണ്ട്
യുവമിഥുനങ്ങള്‍ തങ്ങള്‍ക്കു ചുറ്റും നോക്കിന്റെ മതിലുകള്‍ കെട്ടിയടച്ച് അവരവരുടെ
ദ്വീപുകളില്‍. ഇടക്ക് ഒരു പെണ്ണ്. പക്ഷെ അവള്‍ ഞാന്‍ കണ്ട പടങ്ങളിലേതു
പോലയൊന്നുമല്ല. ചന്ദനമരത്തിന്റെ നിറമാണ്. നീണ്ട കറുത്തമുടികളില്‍ കാറ്റ് കുസ്തൃതി
കാണിക്കുന്നു. കാറ്റിനോടു പരിഭവം പറഞ്ഞ് മുടി ഇടക്ക് മാടി ഒതുക്കുന്നു. ഇടക്കിടെ
മൊബൈലില്‍ നോക്കുന്നുണ്ട്.

ഞാന്‍ ചുറ്റും ഒന്നു പരതി നോക്കി. ദൂരെയായി ഒരു പെണ്‍കുട്ടി ഫോണില്‍

സംസാരിക്കുന്നുണ്ട്. അവള്‍ ഞാന്‍ നില്‍കുന്നയിടത്തേക്ക് നടന്നു വരികയാണ്. അവള്‍
അടുത്തുവരുന്നതും കാത്ത് ഞാന്‍ നിന്നു. അത് രാഖിയാവാന്‍ വഴിയില്ല. അവര്‍
ഉച്ചത്തില്‍ ഫോണില്‍ ആരെയോ വഴക്കു പറഞ്ഞു കൊണ്ട്കടന്നു പോയി.

എനിക്ക് ക്ഷമ കെട്ടു തുടങ്ങി. അപ്പോള്‍ ഞാന്‍ രാഖിയുടെ അവസ്ഥ ആലോചിച്ചു ഒന്നര
മണിക്കൂറായിരിക്കണം അവള്‍ എന്നെയും പ്രതീക്ഷിച്ച് അവിടെ നില്കുന്നു. എന്നോട് ദേഷ്യം
തോന്നിത്തുടങ്ങിയിട്ടുണ്ടാവാണം. ഞാന്‍ പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല. ഫോണ്‍
എടുത്തു കുത്തി. രണ്ട് സെക്കന്റ് കഴിഞ്ഞില്ല. ആ ചന്ദനനിറമുള്ള കോലന്‍
മുടിക്കാരിയുടെ ഫോണ്‍ ശബ്ദിച്ചു. ഞാന്‍ അല്പം പുറകിലേക്ക് മാറി നിന്നു, അവള്‍
കാണാതിരിക്കാന്‍.

ഹലോ, ങാ, എവിടയാണു? വരുന്നില്ലേ? . അവള്‍ പരിഭവം കലര്‍ന്ന ഭാഷയില്‍. ആദ്യമായിട്ടാണ്
ആ ടോണ്‍…

ഗുഡ് മോണിങ്ങ്…ഞാന്‍ ഇവിടെ ഉണ്ടല്ലോ. കുറേ നേരമായി തിരയുന്നു. ഇന്നലെ വാട്‌സാപ്പ്
ചെയ്ത മുഖങ്ങള്‍ തപ്പി നടക്കുകയായിരുന്നു.

ഹ. ഹ. ഹ.. അവള്‍ടെ ചിരി കുപ്പിവളകള്‍ തട്ടി ചിതറിയ ശബ്ദം പോലെ…

അവരെ കാണാനൊന്നും പറ്റില്ല. ഞാന്‍ ഇവിടെ ഹോസ്റ്റലിനു തെക്കു ഭാഗത്തുണ്ട്.

മന്യു എവിടെയാണ്. ഞാന്‍ എങ്ങനെ കണ്ടു പിടിക്കും ….

അതിനെന്താ ഞാന്‍ ഇപ്പോ വരാം. ഞാന്‍ സംസാരിക്കുന്നതിനിടയില്‍ അവളുടെ അരികിലേക്ക്
നടന്നെത്തിയിരുന്നു. ഫോണിലൂടെയുള്ള ശബ്ദത്തേക്കാള്‍ എന്റെ കാല്‍ച്ചുവടുകള്‍ അവള്‍
കേള്‍ക്കരുതെന്നു വിചാരിച്ച് പയ്യെയാണ് അവളുടെ പിറകില്‍ എത്തിയത്. ഫോണ്‍ കട്ട്
ചെയ്യാനൊന്നും നിന്നില്ല. പയ്യെ അവളുടെ പിറകില്‍ ഇരുന്ന് അവളുടെ കണ്ണ് പൊത്തി.

ആദ്യം ഒന്നു ഞെട്ടിയെങ്കിലും അതു പുറത്തുകാണിക്കാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.
അവള്‍ ചിരിക്കുകയാണെന്ന് അവളുടെ മുഖത്തെ സപര്‍ശിച്ചിരുന്ന എന്റെ വിരലുകള്‍ എനിക്ക്
പറഞ്ഞു തന്നു. ആ ചിരി എന്നിലേക്കും പട്ന്നിരുന്നു.

എന്റെ കൈകളില്‍ അവള്‍ രണ്ടും കയ്യും ചേര്‍ത്തു പിടിച്ചു, കൂടെ അവള്‍ടെ മൊബൈലും…
എന്നിടവള്‍ പറഞ്ഞു..

മന്യുവല്ലേ…. ‘

ന്‍ഹൂഹും, അല്ല. ഞാന്‍ അല്പം ശബ്ദം വ്യത്യാസപ്പെടുത്തി മൂളി.

പെട്ടന്ന് മുഖത്തെ ചിരി അപ്രത്യക്ഷമായ പോലെ, എനിക്ക് എന്റെ വിരലുകളിലൂറ്റെ അറിയാന്‍
കഴിഞ്‌നു, പിന്നെ അവള്‍ടെ കൈകള്‍ എന്റെ കയ്യില്‍ മുറുകെ പ്ടിച്ച് മാറ്റാന്‍ ശ്രമം
ആരംഭിച്ചു..

അവിടെയുണ്ടായിരുന്ന ചിലരൊക്കെ നോക്കാന്‍ തുടങ്ങിയിരുന്നു. ഇല്ലെങ്കില്‍ കുറച്ചു
നേരം കൂടി ഞാന്‍ കണ്ണുപൊത്തിക്കളിച്ചേനെ.

ഞാന്‍ കൈകള്‍ അയച്ചു. അതില്‍ പിടിച്ചുകൊണ്ടു തന്നെ അവള്‍ തിരിഞ്ഞു നിന്ന് എന്റെ
മുഖത്തേക്ക് നോക്കി. എന്നേക്കാല്‍ ഒരു അഞ്ചിഞ്ചെങ്കിലും ഉയരം കുറവായിരിക്കണം.
മുകളിലേക്ക് നോക്കി അപരിചിതനെ അവള്‍ തിരിച്ചറിഞ്ഞു. ആ കണ്ണിലെ തിളക്കം അത് വിളംബരം
ചെയ്യുന്നുണ്ടായിരുന്നു.

ഹായ്… അവള്‍ മുത്തുപോലെയുള്ള പല്ലുകള്‍ കീഴ് ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച്, കവിളിലെ
ആഴമുള്ള നുണക്കിഴി നീട്ടി എന്നെ നോക്കി മന്ദഹസിച്ചു.

ഹേയ്. ഞാനും അതേ പോലെ, അത്ര ഭംഗിയുള്ള ചിരി അല്ലെങ്കിലും, ഒന്ന് അവള്‍ക്കും
സമ്മാനിച്ചു.

പിന്നെ കുറച്ചു നേരം ഞാനാ കണ്ണിന്റെ പരപ്പും നുണക്കുഴിയുടെ ആഴവും അളന്ന് അവിടെ
ഒന്നും മിണ്ടാതെ നിന്നു പോയി.

നമുക്ക് ഇവിടെ ഇരുന്നാലോ… കോണ്‍ക്രീറ്റ് ബെഞ്ചുകളൊന്നിലേക്ക് ചൂണ്ടി അവള്‍
ചോദിച്ചു.

വേണ്ട. നമുക്ക് ഒന്നു ചുറ്റിയിട്ടു വരാം. ഇവിടെ നിറയെ ആളുകള്‍. എനിക്ക് അല്പം
ക്ലോസ്‌റ്റ്രോഫോബിയ ഉണ്ട്. മാത്രവുമല്ല മഴ വരുമോ എന്നു സംശയം ഉണ്ട്.

എന്താ? ..

ങും ശരി. മന്യു ചായ കുടിച്ചില്ലല്ലോ. ആദ്യം അതാവാം.

ഞാന്‍ ചായ കുടിച്ചിട്ടില്ല എന്നെങ്ങനെ ഇവള്‍ക്ക് മനസ്സിലായി.? എനിക്ക് കൗതുകമായി.
ഇനി ടൂത്ത്‌പേസ്റ്റെങ്ങാനും ചുണ്ടത്ത് പറ്റിയിരിക്കുന്നുണ്ടോ. ഞാന്‍ പതുക്കെ വിരല്‍
കൊണ്ട് തടവി നോക്കി.

എങ്ങനെ മനസ്സിലായി?

അതോ.. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലല്ലോ. എനിക്ക് തോന്നി ഉറങ്ങുകയാണ്
എന്ന്. പിന്നെ 25ന്മിനിറ്റിനുള്ളില്‍ ഇവിടെ എത്തിയല്ലോ. ആ സ്പീഡ് കണ്‍ടപ്പോള്‍
ഞാന്‍ ഊഹിച്ചു എന്തൊക്കെ ചെയ്തു തീര്‍ത്തിട്ടുണ്ടാവും ആ സമയത്തിനുള്ളില്‍ എന്ന്.

ഹ ഹ. ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചില്ലറക്കാരിയല്ല ഞാന്‍ കണ്ടെത്തിയ കൂട്ട്
എന്നെനിക്കു തോന്നി..

ശരി. എവിടെ നിന്നെങ്കിലും കഴിച്ചിട്ട് പോകാം. എന്താ, രാഖി പ്രാതല്‍ കഴിയ്‌ച്ചൊ?

അതൊക്കെ എപ്പഴേ ദഹിച്ചു.

എന്നാല്‍ ഒന്നു കൂടെ ആവാം. വരൂ..

പോകുന്ന വഴിക്കുള്ള കാന്റീനില്‍ നിന്ന് മസാല ദോശ കഴിച്ച്. രാഖി രണ്ട് ഉഴുന്നു
വടയും. എന്തോ പ്രത്യേക സ്വാദായിരുന്നു മസാല ദോശക്ക്. ഞാന്‍ ആസ്വദിച്ച് തിന്നുന്ന
കണ്ടപ്പോള്‍ അവള്‍ വീണ്ടും മുത്തുച്ചിപ്പി തുറന്നു ചിരിച്ചു എന്നെ കളിയാക്കി. ഞാന്‍
പ്രതീക്ഷിച്ച ഒരു പെണ്ണില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു രാഖി എന്നു ഞാന്‍
ആലോചിച്ചു.

എന്താ, എന്നെയല്ലേ പ്രതീക്ഷിച്ചത്..

എന്തായിത്, ഈ പെണ്ണിനു മനസ്സു വായിക്കാന്‍ അറിയാമോ?

കുറെ നേരമായല്ലോ അവള്‍ എന്റെ മനസ്സിലുള്ളത് അതേ പടി വെളിപ്പെടുത്തുന്നു.

ഹേയ്, എന്താ അങ്ങനെ ചോദിച്ചത്. കാഷ്യര്‍ക്ക് കാശു കൊടുക്കുന്‍പോഴാണ് ഞാന്‍ അതിനു
മറു പടി പറഞ്ഞത്

ഇല്ല എന്നെ നോക്കുന്നതു കണ്ടപ്പോള്‍ സംശയം തോന്നിയതാണ്.

ഞങ്ങള്‍ കാന്റീനു പുറത്തുള്ള മാംഗോസ്റ്റീന്‍ മരത്തണലില്‍ ഒരല്പം നിന്നു. ഞാന്‍
നിന്നപ്പോള്‍ അവളും നിന്നു പോയതാണ്.

സത്യം പറയൂ രാഖി. മനുഷ്യര്‍ടെ മനസ്സ് വായിക്കാന്‍ പഠിച്ചിട്ടുണ്ടോ? എന്റെ
മനസ്സിലുള്ളതൊക്കെ എങ്ങനെ അറിയുന്നു? ഞാന്‍ തെല്ലു കൗതുകത്തോടെ ചോദിച്ചുകൊണ്ട്
വീണ്ടും നടക്കാനാരംഭിച്ചു

അങ്ങനെയൊന്നുമില്ല. സംസാരിക്കാതിരുന്നാല്‍ പിന്നെ ഭാവങ്ങള്‍ വച്ച് ഊഹിക്കുകയല്ലേ
നിവൃത്തിയുള്ളൂ..

ശരിയാണ്. ഞാന്‍ വെറും ബോറനാണ്. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ മുന്നില്‍
കിട്ടിയിട്ട് വെറുതെ നോക്കിയിരുന്ന് മസാല ദോശ തിന്നോണ്ടിരിക്കുന്ന മണ്ടന്‍,..
ഇപ്പോള്‍ ഞങ്ങള്‍ രണ്ടും പേരും ചിരിച്ചു. അവള്‍ ചിരി കൈതണ്ട കൊണ്ടു മറക്കാനും
ശ്രമിച്ചു.

നടന്ന് എന്റെ കാറിലെത്തി. ഞാ കാറിന്റെ ഡോര്‍ തുറന്ന് അവളോട് കയറാന്‍ പറഞ്ഞു. അവള്‍
പുരികം ഉയര്‍ത്തി ഗംഭീരം എന്ന് ആംഗ്യം കാണിച്ചു. കാറിനെയാണ് ഉദ്ദേശിച്ചത്.

കാര്‍ സ്റ്റാര്‍ട്ടാക്കി, എയര്‍ കണ്ടീഷണറിന്റെ കാറ്റ് അവളുടെ മുടികളില്‍ വീണ്ടും
കുസൃതികാട്ടിത്തുടങ്ങി.

ഈ മുടി ഇങ്ങനെ കെട്ടതെയിടുന്നത് നല്ല രസമുണ്ട്. രാഖിക്ക് ചേരുന്നുണ്ട്.

മുടി ഉണങ്ങിയില്ല. അതോണ്ടാ കെട്ടാത്തത്.

വേണ്ട, കെട്ടണ്ട ഇങ്ങനെയിരുന്നോട്ടെ.

തണുപ്പ് പെട്ടന്ന് വ്യാപിച്ചു. പുറത്ത് മഴക്കാരുണ്ടായിരുന്നതു കൊണ്ടായിരിക്കണം.
കാര്‍ അഴിഞ്ഞില്ലത്തെ പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഞാന്‍ താമസിച്ചിരുന്ന റാവീസ്
ഹോട്ടലിനു സമീപത്ത് എത്തി.

ഇവിടെയാണ് ഞാന്‍ ഇന്നലെ രാഖിയെ വിളിച്ചത്. ഞാന്‍ ഹോട്ടലിലിനു മുന്നില്‍
നിര്‍ത്തിയതിനു ഒരുദ്ദേശ്യം ഉണ്ടായിരുന്നു. രാഖി എങ്ങനെയുള്ള ആളാണെന്ന്
അളക്കുകയായിരുന്നു അത്. അവള്‍ പക്ഷെ ആ പരീക്ഷണത്തില്‍ വിജയിച്ചു.

ഇത് പുതിയതല്ലേ. ഇതിനു മുന്‍പ് ഇവിടം പാടമായിരുന്നു… അവള്‍ മറ്റൊന്നും പറഞ്ഞില്ല.
ഞാന്‍ വണ്‍ടിയെടുത്തു. പിന്നെ കുറേ ദൂരം ഞാന്‍ വണ്ടിയോടിച്ചു, ഇടക്ക് ചാറ്റല്‍ മഴ.
ഞാന്‍ ബോറനാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. മസാല ദോശ തിന്നുന്ന ലാഘവത്തോടെയാണ് ഞാന്‍
വണ്ടിയോടിച്ചതും അവളോട് സംസാരിക്കുകയ് എന്നതായിരുന്നു കഠിനം. എനിക്ക്
ലാഘവമായിത്തോന്നുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. ഷോപ്പിങ്ങ് ആയിരുന്നു അത്…

കാര്‍ പന്തീരം കാവും ഇരിങ്ങല്ലൂരും താണ്ടി കോഴിക്കോട് ടൗണിലെത്തി. മാവൂര്‍ റോഡിലെ
ഫോക്കസ് മാളില്‍ കയറ്റി.

രാഖി എന്റെ ഉദ്ദേശ്യം അറിയാതെ ഇടക്കിടക്ക് എന്റെ മുഖത്തു നോക്കുന്നുണ്ട്.

എന്റെ ഒരു സുഹൃത്തിനു കുറച്ചു ഡ്രസ്സും മറ്റും വാങ്ങണം. രാഖി സഹായിക്കുമോ..

അതിനെന്താ.. എന്നേക്കാള്‍ ആവേശമായിരുന്നു അവള്‍ക്ക്.

സുഹൃത്ത്, ആളെങ്ങനെ? അവള്‍ കൗതുകം കൊണ്ടു,

രാഖിയെപ്പോലെ തന്നെ. അല്പം വെളുത്തിട്ടാണ്.

ആണോ. എങ്കില്‍ എളുപ്പമായി.

അവള്‍ കരിമ്പിന്‍ കാട്ടില്‍ കയറിയ ആനക്കുട്ടിയെപ്പോലെ അവിടെ തുണിക്കടയില്‍
ഉണ്ടായിരുന്ന സകലതു വലിച്ചു വാരിയിട്ട്, കണ്ണാടിയില്‍ പോയി ദേഹത്ത് ചേര്‍ത്ത് വച്ച്
ചേര്‍ച്ച ഉറപ്പു വരുത്തി. ഇടക്ക് എന്റെ അടുക്കല്‍ വന്ന് ഒരോന്നിന്റെയും വില
കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒരു കൂളിങ്ങ് ഗ്ലാസ് എടുത്തു വച്ചു
ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി.

എന്റെ കയ്യില്‍ അത്യാവശ്യം പണമുണ്ട്. ഇല്ലാത്തത് അതാണ്, സൗഹൃദവും സെക്‌സും.
റോസാപ്പൂക്കളോടുള്ള ഇഷ്ടം കൊണ്ട് അത് കടയില്‍ നിന്നു വാങ്ങിക്കുന്നവരും അവയെ
വളര്‍ത്തി ഉദ്യാനം സൃഷ്ടിക്കുന്നവരുമുണ്ട്. ഈ പനിനീര്‍പൂ വിരിഞ്ഞ ശേഷമാണ് ഞാന്‍ അത്
ചട്ടിയോടെ വാങ്ങിക്കാന്‍ തീരുമാനിക്കുന്നത്.

ഒരു മണിക്കൂറു നേരത്തെ താണ്ഡവത്തിനുശേഷം ഒന്നു രണ്ട് കവറുകളുമായി ഞങ്ങള്‍
കൗണ്ടറില്‍ എത്തി. മനേജര്‍ ഇടക്ക് വന്ന് മാഡത്തിനു ഒരു കവറില്‍

ഗിഫ്റ്റും കൊടുത്തു. മാഡം വളരെയധികം സന്തോഷവതിയായി. ഇത്രയും നേരം പണിയെടുത്തതിന്റെ
കൂലിയായിട്ട് സമ്മാനം കിട്ടിയല്ലോ. ഗിഫ്റ്റ് ബോക്‌സ് എന്നെ കാണിച്ച്, ഇതെനിക്ക്
എന്ന് മുഖം കൊണ്ട് വക്രിച്ചു കാണിച്ചു. ഞാന്‍ ചിരിച്ചു തലയാട്ടി. അപ്പോള്‍ ഈ
വാങ്ങിയതെല്ലാം അവള്‍ക്കാണെന്നറിഞ്ഞാല്‍ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കുമെന്ന്
ആലോച്ചിച്ച് ഊറി ച്ചിരിക്കുകയായിരുന്നു ഞാന്‍.

പുറത്തിറങ്ങി, പെര്‍ഫ്യൂം ഷോപ്പില്‍ നിന്ന് ബള്‍ഗാരിയുടെ ചാനല്‍ എന്ന പെര്‍ഫ്യൂമും
വാങ്ങി. അതു ഞാന്‍ തന്നെ സെലക്റ്റ് ചെയ്തു. ആ ഡിപാര്‍ട്‌മെന്റില്‍ അധികം പരിചയ
സമ്പന്നത രാഖിക്കില്ല എന്നെനിക്കു മനസ്സിലായിരുന്നു. പൊട്ടനാട്ടം കാണുന്ന പോലെ സകല
ടെസ്റ്ററുകളും മണത്ത് മണത്ത് സമയം കളയുകയായിരുന്നു അവള്‍. പിന്നെ ഡമാസില്‍ നിന്ന്
ഒരു ചെറിയ പെന്‍ഡന്റും. അതു അവള്‍ തന്നെ സെലക്റ്റ് ചെയ്തു.

എല്ലാം കഴിഞ്ഞ് തിരിച്ച് കാറില്‍ കയറുമ്പോള്‍ മണി ഒന്നരയായിരുന്നു. ഇനി ഭക്ഷണം
കഴിക്കേണ്ടെ.. ഞാന്‍ ചോദിച്ചു.

വേണോ, ഇപ്പോള്‍ തന്നെ വയറു നിറഞ്ഞിട്ടുണ്ടാവില്ലേ ബില്ല് കണ്ടിട്ട്.

ഹേയ് നല്ല വിശപ്പുണ്ട്.. ബില്ല് തിന്നാല്‍ പറ്റില്ലല്ലോ…

രണ്ടു പേരും ചിരിച്ചു. കാര്‍ വയനാട് റോഡില്‍ ചീറിപ്പാഞ്ഞു.

കാറിന്റെ പിന്‍ സീറ്റില്‍ കവറുകള്‍ താളം ഇല്ലാതെ ആടിയുലഞ്ഞു കൊണ്ട് താഴെ വീണു. രാഖി
അത് എടുത്ത് വെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും സാധിച്ചില്ല.

സാരമില്ല. പിന്നെയാവാം. വീട്ടില്‍ ചെന്നിട്ട് എല്ലാം കൂടി ഒരു കവറിലിട്ട് എടുത്ത്
കൊണ്ടു പോയാല്‍ പോരെ?

അവള്‍ ഒരു നിമിഷം അമ്പരന്നു… എന്നിട്ട് എന്നോടായി പറഞ്ഞു..

നിര്‍ത്തു വണ്ടി….. ഇപ്പോള്‍ അമ്പരന്നത് ഞാനാണ്.

തിരിച്ചു പോവാം…ഇതൊന്നും വേണ്ട….

അതു ശരിയാവില്ല. ഇത് രാഖിക്കു വേണ്ടി വാങ്ങിയതാണ്>

പിന്നെ എന്തേ നേരത്തേ പറയാഞ്ഞത്.

അത് പിന്നെ…

എന്റെ മനു….ഷ്യാാ.. നേരത്തേ പറഞ്ഞിരുന്നു എങ്കില്‍ ഈ നാലു തുണികള്‍ക്ക് പകരം 40
തുണികള്‍ ഞാന്‍ വാങ്ങില്ലായിരുന്നോ, ഇത്രേം വിലപിടിപ്പുള്ള തുണിയിടാന്‍ എനിക്ക്
പ്രാന്തൊന്നുമില്ല.

അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. കാറിന്റെ വേഗത ഏതാണ്ട്
നിര്‍ത്താവുന്നത്രയായിരുന്നു.

അതൊന്നും സാരല്യ. രാഖിക്ക് ഇനിയും വാങ്ങിത്തരണമെന്നുണ്ടായിരുന്നു. അപ്പഴക്കും
ഒടുക്കത്ത വിശപ്പ്. അതാ ഞാന്‍ പിന്നെ..

അതിന്റെന്താ, ഇനീം സമയം ഉണ്ടല്ലോ. നുണക്കുഴി കുഴിച്ച് അവള്‍ ചിരിച്ചു, പിറകെ ഞാനും…

ഞങ്ങള്‍ വീണ്ടും ചിരിച്ചു. കുറേ കാലമായി ഞാന്‍ അങ്ങനെ തൊട്ടതിനും പിടിച്ചതിനും
ഒക്കെ ചിരിച്ചിട്ട്. ആഡിറ്റര്‍മാരുടെ സ്‌പ്രെഡ് ഷീറ്റുകള്‍ക്കിടയില്‍ ഞാന്‍
ജീവിക്കാന്‍ മറന്നിരുന്നു. എന്റെ ചിരി ഞാന്‍ എവിടെയൊ മറന്നിരുന്നു.

പുറത്ത് മഴ തകര്‍ത്തുപെയ്യുകയായിരുന്നു. നേര്‍ത്ത മഴ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍

അത് ആസ്വദിച്ച്, അതിന്റെ വികൃതികള്‍ ഏറ്റുവാങ്ങി നടാക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന
ഒരാളായിരുന്നു. സാങ്കേതികതയുടെ മികവില്‍ ഇതൊന്നുമറിയാത്ത കാര്‍ കുതിച്ചു പാഞ്ഞു.
അതിന്റെ യന്ത്രത്തിനും വിശക്കുന്നാണ്ടായിരുന്നിരിക്കണം. അതോ വിശപ്പ്
എനിക്കായിരുന്നോ?

വയനാട് റോഡിലുള്ള വലിയ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ പോര്‍ച്ചിലേക്ക് കയറ്റി
നിര്‍ത്തി. കാര്‍ നിര്‍ത്തിയ ഉടന്‍ വാലേ വന്നു രാഖിക്ക് ഡോര്‍ തുറന്നു കൊടുത്തു.
അത്തരം ആചാരങ്ങള്‍ ഒന്നും ശീലമില്ലാത്തതു കൊണ്ടാവും ഒരു ചമ്മല്‍ മുഖത്തു
കാണാമായിരുന്നു. ഞാന്‍ താകോല്‍ വാലേക്കു കൊടുത്ത് രാഖിക്കൊപ്പം ചേര്‍ന്നു നിന്നു.
ആദ്യം അവള്‍ അല്പം അകന്നും നില്‍കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ വലതു കൈ നീട്ടി
അവളുടെ വയറ്റില്‍ പിറകിലൂടെ ചുറ്റി എന്നോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ ചേര്‍ന്നു
നിന്നു. ഞങ്ങള്‍ അപ്പോഴാണ് മഴയുടെ ഭംഗി ശരിക്കും ആസ്വദിച്ചത്. അത്രനേരം മഴവീഴുന്നത്
കാണാമായിരുന്നെങ്കിലും ശബ്ദം കേള്‍ക്കാനാവാത്തതു കൊണ്ട്
ബധിരന്മാരെപ്പോലെയായിരുന്നു. അങ്ങനെ ചേര്‍ന്ന് കുറേ നേരം നില്‍കണമെന്നുണ്ടായിരുന്നു
എനിക്ക്. ആ കിഴങ്ങന്‍ സെക്യൂരിറ്റി വന്നില്ലായിരുന്നു എങ്കില്‍.

സാര്‍… റൂമെടുക്കുന്നുണ്ടൊ… ? സമയവും സന്ദര്‍ഭവും ഒന്നും നോക്കാതെ ഞങ്ങളുടെ
സ്വകാര്യതയിലേക്ക് അയാള്‍ ഇരച്ചു കയറുകയായിരുന്നു. തെമ്മാടി.

”ഉണ്ടെങ്കില്‍… എനിക്ക് ദേഷ്യം വന്നു. ഇനി അങ്ങനെ രാഖിയെ ചേര്‍ത്തു നിര്‍ത്താന്‍
എനിക്ക് സാധിക്കുമോ. ഇനി കസേരയുടെ അപ്പുറവും ഇപ്പുറവുമായി ഇരിക്കേണ്ടേ, അതു
കഴിഞ്ഞാല്‍ വീണ്ടും കാറില്‍ രണ്ടിടത്തായി..

ഉണ്ടെങ്കില്‍ എന്താ…… എന്റെ നോട്ടത്തില്‍ നിന്ന് കാര്യങ്ങള്‍ പന്തിയല്ലെന്നു
അയാള്‍ക്ക് ബോധ്യമായി.

സാര്‍, ബാഗു വല്ലതും ഡിക്കിയില്‍ നിന്ന്…

എനിക്ക് അയാളോട് സഹതാപം തോന്നി. അയാള്‍ അയാളുടെ ജോലി ചെയ്യുകയാണല്ലോ.

എങ്കിലും അല്പം വക തിരിവു കാണിക്കാമായിരുന്നു..

ഞങ്ങള്‍ പിന്നെ മെല്ലെ അകത്തേക്കു നടന്നു. വലിയ ലോബിയില്‍ നിന്ന് മാനേജര്‍മാരില്‍
ഒരാള്‍ ഞങ്ങളെ റെസ്റ്റാറന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടേയും പരിചരണം
രാഖിക്ക്. ഇത്തവണ അവള്‍ കുറച്ചുകൂടി അത് ആസ്വദിക്കുന്നുണ്ടായിരുന്നു തോന്നി.

ഞാന്‍ മെനുവില്‍ നോക്കി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. ആവശ്യത്തിലും കൂടുതല്‍
ആയിരുന്നു എനിക്കറിയമായിരുന്നു. അവള്‍ കൃത്യമായ ബോധ്യത്തോടെ തനിക്ക് വേണ്ടത് മാത്രം
പറഞ്ഞു.

അല്പം കത്തിയാണ് അല്ലേ…. മെനുവിലെ വില നിലവാരം കണ്ട് അവള്‍ തന്നോട് തന്നെയായാണ്
പറഞ്ഞത് എങ്കിലും ഞാന്‍ കേട്ടു.

വില നോക്കിയാണെങ്കിലും പിന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങി വീട്ടീല്‍ പാചകം
ചെയ്യേണ്ടി വരും. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും അവരുടേതായ ലാഭം ഉണ്ടാക്കണ്ടെ.
എന്റെ ബിസിനസ്സ് ജ്ഞാനം ഞാന്‍ രണ്ടു വരിയിലൊതുക്കുകയായിരുന്നു.

ഞാന്‍ റെഡി… അവള്‍ നുണക്കുഴി കൂട്ടി ചിരിച്ചു കൊണ്ടാണ്..

എന്തിന്? മാര്‍ക്കറ്റില്‍ പോകാനോ?

അല്ല, മന്യുവിനു.. ഭക്ഷണം ഇഷ്ടമാണെങ്കില്‍ ഞാന്‍ ഉണ്ടാക്കി തരാം. എനിക്ക് പാചകം
ഇഷ്ടമാണ്. വിളമ്പാനും …. ഒരു ദിവസം വീട്ടില്‍ വരൂ… അവളുടെ മനസ്സിലെ ഇഷ്ടങ്ങള്‍
അവള്‍ ഒരോന്നായി വെളിപ്പെടുത്തുകയായിരുന്നു. എന്റെ മനസ്സാണെങ്കില്‍ അവള്‍ പറയാതെ
തന്നെ വായിച്ചെടുക്കുകയും ചെയ്യുന്നു.

എനിക്കിഷ്ടമാണ് പാചകം… വിളമ്പാന്‍ ഇഷ്ടമല്ല. പാത്രം കഴുകാനും. ഞാന്‍ തമാശയായി
പറഞ്ഞു. സത്യത്തില്‍ എനിക്ക് പാചകം ഇഷ്ടമായിരുന്നു. എന്റെ ആദ്യഭാര്യ തന്ന
സര്‍ട്ടിഫിക്കറ്റ് പോലും എന്റെ കയ്യില്‍ ഉണ്ട്.

എന്നാലും ഞാന്‍ വരാം. രാഖിയുടെ അമ്മയെയും ഒന്നു കാണണ്ടേ..

അതേ… അമ്മക്ക് വലിയ സന്തോഷമാവും, എന്നാലും മന്യു ആരാണെന്നു പറയും…

പറയൂ, രാഖിയുടെ പുതിയ ബോസ് ആണെന്ന്. രാഖിക്കിഷ്ടമാണെങ്കില്‍ കൊച്ചിയിലേക്ക് വരൂ
അമ്മയേയും കൂട്ടി. എന്റെ കമ്പനിയില്‍ ഇഷ്ടമുള്ള ഒരു ജോലി ചെയ്‌തോളൂ..

ഓര്‍ക്കാപ്പുറത്തുള്ള ഓഫറായതു കൊണ്ട് അവള്‍ ആദ്യം വായ പൊളിച്ചു ഒരു നിമിഷം എന്നെ
നോക്കി.. ഞാന്‍ തമാശ പറയുകയാണോ എന്ന രീതിയില്‍ തല വെട്ടിച്ചു കണ്ണൂ ചൂളി..

ഞാന്‍ സീരിയസായി പറഞ്ഞതാണ്. അമ്മയോട് പറയാന്‍ വേണ്ടി മാത്രമല്ല.

അമ്മക്ക് സന്തോഷമാവും. അമ്മയുടെ ബന്ധുക്കള്‍ കോഴിക്കോട് ആരുമില്ല..
കൊച്ചിയാണെങ്കില്‍ അമ്മക്ക് സന്തോഷമാവും.. അവള്‍ക്കും സന്തോഷമാവും എന്ന് ആ മുഖത്തു
നിന്നും ഞാന്‍ വായിച്ചെടുത്തു. ആദ്യമായി അവള്‍ടെ മനസ്സു വായിക്കാന്‍ കഴിഞ്ഞതിന്റെ
നിര്‍വൃതിയിലായിരുന്നു ഞാന്‍

അപ്പോഴേക്കും ഭക്ഷണം വന്നു, തീന്‍ മേശ നിറയെ ഉണ്ട്. വയ്ക്കാന്‍ സ്ഥലമില്ലാതെ
വന്നപ്പോള്‍ ഞാന്‍ ഫോണ്‍ വച്ചിരുന്നത് എടുത്ത് പോക്കറ്റില്‍ ഇടേണ്ടി വന്നു.
വെയിറ്റര്‍ വിളമ്പി തന്നു വെങ്കിലും അതില്‍ തൃപ്തിപ്പെടാതെ രാഖി എനിക്ക് കുറച്ചു
ചിക്കനും സാലഡും വിളമ്പി. വിളമ്പാന്‍ ഇഷ്ടമുള്ളയാളാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു.
ഞാനും തിരിച്ചു വിളമ്പാന്‍ തുടങ്ങിയപ്പോള്‍ എന്നെ തടുത്തു.

വിളമ്പുന്നത് ഇഷ്ടല്ലാത്തെ ആളല്ലേ… എന്റെ പോലെ അല്ലല്ലോ.. അവള്‍ വീണ്ടും മൈന്‍ഡ്
റീഡിങ്ങ് തുടങ്ങി. വീട്ടില്‍ എനിക്ക് വിളമ്പി തരാറില്ല ആരും. ഞാന്‍ മിക്കപ്പൊഴും
അസമയത്തായിരിക്കും വരുന്നത്. ജോലിക്കാരികള്‍ ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തു
വച്ചിരിക്കും ഞാന്‍ ആവശ്യമുള്ളത് കഴിച്ച് പാത്രം പോലും എടുത്തു വക്കാതെ പോവും.
പലപ്പോഴും അവര്‍ ഉണ്ടാക്കിയ ഭക്ഷണം ഞാന്‍ കഴിക്കേണ്ടി വരാറില്ല. വീട്ടീല്‍
കൃത്യമായി വരുന്ന ഏര്‍പ്പാടൊന്നും ഉണ്ടായിരുന്നില്ല എനിക്ക്. വിവാഹം കഴിഞ്ഞ്
കുറച്ചു കാലം ജീവിതം ഒരു ചിട്ടയൊക്കെ വന്നതായിരുന്നു. പിന്നിട്ട് വീണ്ടും അതു താളം
തെറ്റിത്തുടങ്ങിയിരുന്നു. എന്റെ ഭാര്യപോലും വിളമ്പിത്തന്നിട്ടില്ല എനിക്ക്…

സീഫുഡ് ആണല്ലേ ഇഷ്ടം. പിന്നെ മട്ടണും…. സീഫുഡില്‍ ഇഷ്ടം ചെമ്മീനും ചാളക്കറിയും..
അല്ലേ.. ചോദ്യം രാഖിയുടേതാണ്>

താനാരാ. ഷെര്‍ലക്ക് ഹോംസോ. എനിക്ക് അതിശയത്തേക്കാള്‍ പേടിയാണ് തോന്നിയത്.
സിനിമകളിലും മറ്റും കണ്ടിട്ടുള്ള പോലെ എന്നെ അറിയുന്ന ആരോ, ഒരു പക്ഷെ എന്റെ ബിസിനസ്
എതിരാളികള്‍ വല്ലതും എന്നെക്കുടുക്കാന്‍ ചെയ്യുന്നതാണോ എന്നായിരുന്നു എന്റെ
മനസ്സില്‍

എന്താ ആലോചിക്കുന്നത്. ഞാന്‍ പറഞ്ഞത് ശരിയല്ലേ? ആദ്യ ചോദിത്തിനു ഇനി ഉത്തരം വേണ്ട.
ഇപ്പോള്‍ ചോദിച്ചതിനു മതിയാകും

അതെ. ഞാന്‍ തോല്‍വി സമ്മതിച്ചു.

അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മിസ് ചെയ്യുന്നുണ്ടല്ലേ.?

അതെ. 10 വര്‍ഷമെങ്കിലും കഴിഞ്ഞു കാണും അമ്മ മരിച്ചിട്ട്. അന്നു മുതല്‍ ഞാന്‍ ഭക്ഷണം
ആസ്വദിച്ചു കഴിച്ചിട്ടില്ല എന്നു പറയാം.

”ഇത്രയധികം സൈഡ് ഡിഷുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എനിക്ക് തോന്നി. ഏത് ഡിഷിനാണ് രുചി
എന്ന് തിട്ടമില്ലാതെ വരുമ്പോള്‍ ചിലര്‍ ചെയ്യുന്ന ട്രിക്കാണ്. കാശുള്ളവര്‍. ‘

അവസാനത്തെ വാചകം എനിക്കുള്ള ഒരു കുത്തായിരുന്നു. എല്ലാ കാശുള്ളവരും ഇങ്ങനെയാണ്,
ധാരാളികള്‍. ഭക്ഷണം ആവശ്യമില്ലാതെ നശിപ്പിക്കുന്നവര്‍..

ഇത് മുഴുവനും തിന്നേക്കണം. ബാക്കി വക്കരുത്. അവള്‍ എന്റെ ചേച്ചിയെപ്പോലെയായി അതു
പറഞ്ഞപ്പോള്‍.

ഞാന്‍ അനുസരിച്ചു. കുറേ കാലത്തിനു ശേഷം ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അത്ര
സ്വാദുള്ളതായിരുന്നില്ല എങ്കിലും രാഖിയും നന്നായി കഴിച്ചു എന്നു തോന്നി.

ഹോട്ടലിനു പുറത്തിറങ്ങുമ്പോള്‍ മഴ നിന്നിരുന്നു. അവളോട് ചേര്‍ന്ന് നില്‍കാനുള്ള
എന്റെ ഒരു ആഗ്രഹം മഴ കെടുത്തിക്കളഞ്ഞു.

ഇനി എന്താ പരിപാടി, തെല്ല് നിരാശയോട് ഞാന്‍ ചോദിച്ചു,

എനിക്കറിയില്ല. ഞാന്‍ ആറു മണിവരെ ഫ്രീ ആണ്. എന്തു വേണമെന്ന് പറഞ്ഞോളൂ, ഞാന്‍
റെഡിയാണ്.

ആ വാക്കില്‍ ഒരു കീഴ്‌പ്പെടലിന്റെ സൂചനയായിരുന്നു എന്നു എനിക്കു തോന്നി. ഇനി അവള്‍
എന്തിനും തയ്യാറാണെന്നു വെളിപ്പെടുത്തുകയാണോ. അവളുടെ യജമാനന്‍ഊനി ഞാന്‍ ആണെന്നാണോ.
ശരിയായിരിക്കാം അവള്‍ എന്നെ അറിഞ്ഞു കാണണം. മനസ്സു വായിക്കുന്നയാളല്ലേ. അധികം
ചോദ്യങ്ങള്‍ ഒന്നും വേണ്ടായിരിക്കും

എന്തും? ഞാന്‍ കണ്ണുകള്‍ തുറന്നു പിടിച്ച് ചോദിച്ചു,

എന്തും.. അവള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു പിടിച്ചു പറഞ്ഞു.

ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്റെ ഇടതു കയ്യില്‍ വച്ച് വലതു കൈകൊണ്ട് മൂടി.

ഇനി ഒരു കന്യാദാനം കൂടി നടത്താന്‍ ഒരാളുണ്ടെങ്കില്‍ ചടങ്ങു കഴിഞ്ഞു അല്ലേ..

ഞങ്ങള്‍ ചിരിച്ചു.

ആ കൈ പിടിച്ചു ഞാന്‍ കുറേ നേരം നിന്നു. സുന്ദരമായ് നീണ്ട വിരലുകള്‍. ചന്ദന
മരച്ചില്ലയില്‍ ഞാവല്‍ക്കായകള്‍ തൂങ്ങിനില്‍കുന്നപോലെ.. നഖങ്ങളില്‍ വയലറ്റ്
നിറമുള്ള നെയില്‍ പോളീഷ്. എന്റെ കാറിനു പോലും അത്രയും തിളക്കമില്ല എന്നെനിക്കു
തോന്നി.

റോഡില്‍ സ്‌കൂള്‍ ബസുകളുടെ തിരക്ക്, സമയം നാലുമണി കഴിഞ്ഞിരിക്കും എന്നെനിക്ക്
തോന്നി.

വരൂ പോകാം. ഞാന്‍ അതു പറഞ്ഞപ്പോള്‍ അവള്‍ക്ക് അല്പം വിഷമം തോന്നിയോ.

മനുവിനെക്കുറിച്ച് പറഞ്ഞില്ലല്ലോ ഒന്നും.

രാഖി ചോദിച്ചില്ലല്ലോ..

ഞാന്‍ മനോജ്, വയസ് 40 ആവാറായിട്ടുണ്ട്. അത് കണ്ടാലറിയാമായിരിക്കും അല്ലേ.

അവള്‍ വിശ്വസിക്കാത്ത മട്ടില്‍ തലയാട്ടി. ദ ഫേമസ് ഇന്ത്യന്‍ നോഡ്! ഇംഗ്ലണ്ടിലെ
എന്റെ സുഹൃത്തുക്കള്‍ ചിലര്‍ പറയാറുണ്ട്, ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി.
എന്തിനും ഉത്തരമായി തലയാട്ടി കാണിക്കും നമ്മളത്രെ. അവര്‍ക്ക് അതു കണ്ടാല്‍
പ്രാന്താവും. എന്തിനു അറബികള്‍ വരെ ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി കളിയാക്കും.

അവള്‍ വീണ്ടും കേള്‍ക്കാനായി ആകാംക്ഷയോടെ കാത്തിരുന്നു.

ഒരു കല്യാണം കഴിച്ചു, 12 വയസ്സുള്ള മോളുണ്ട് എനിക്ക്. സുനയന. ഭാര്യയും ഞാനും വഴി
പിരിഞ്ഞ് ഇപ്പോള്‍ വര്‍ഷങ്ങളായി. മോളെനിക്കു ജീവനാണ്.

എനിക്ക് കുറച്ചു ബിസിനസുകള്‍ ഉണ്ട്. പുതിയ സംരഭങ്ങള്‍ക്ക് ഏഞ്ചല്‍ ഫണ്ടിങ്ങും
ചെയ്യാറുണ്ട്.

ഇനി.. വിവാഹം കഴിക്കുന്നില്ലേ? അവളുടെ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാ
പെണ്ണുങ്ങളും എന്നെ പരിചയപ്പെട്ടാല്‍ ആദ്യം ചോദിക്കുന്ന അതായിരുന്നു.

എന്താ… രാഖിക്കു സമ്മതമാണോ? ….

ഞാന്‍ ഒരു തമാശക്കു ചോദിച്ചതാണെന്ന് അവള്‍ വിചാരിച്ചു.

ഹോ.. ഈ കിളവനെയോ… എനിക്കെങ്ങും വേണ്ട. അവള്‍ ഉരുളക്കുപ്പേരി പോലെ മറുപടി തന്നു.

സമയമായല്ലോ. ഇനി ഈ ട്രാഫിക്കില്‍ നമ്മള്‍ വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമാവും
കേട്ടോ.

കാറില്‍ കയറി കുറച്ചുനേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല. ഞാനും.

ഐസ് രൂപപ്പെട്ടുവരികയാണോ. ഞാന്‍ അതുടക്കാന്‍ തീരുമാനിച്ചു.

രാഖീ, ഇന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു.

എന്റേയും.. അവള്‍ ഇടക്ക് കയറി പ്പറഞ്ഞു..

ഞാന്‍ പറഞ്ഞു തീരട്ടെ,… ബിസിനസ് മീറ്റിങ്ങിലൊക്കെ ഇങ്ങനെ ആരെങ്കിലും ഇടക്ക് കയറി
സംസാരിച്ചാല്‍ അവന്റെ അവസാനമായിരിക്കും അന്ന്.

അവള്‍ നിശബ്ദയായി.

ഒരു പാടു നാളുകള്‍ക്ക് ശേഷം, ഞാന്‍ മനസ്സു തുറന്ന് ചിരിച്ചു, മഴ ആസ്വദിച്ചു, അതും
ഒരു പെണ്ണിന്റെ ഒപ്പം, ഒരു കളിപ്പാട്ടം ഓടിക്കുന്ന ലാഘവത്തോടെ ഞാന്‍ കാര്‍ ഓടിച്ചു,
വയറു നിറയെ ഭക്ഷണം കഴിച്ചു., കുറെ കാര്യങ്ങള്‍ ഞാന്‍ രാഖിയില്‍ നിന്ന് പഠിച്ചു…
ഇതിന്റെയെല്ലാം അര്‍ത്ഥം ഞാന്‍ രാഖിയുടെ കൂടെയായിരിക്കുമ്പോള്‍ തികച്ചും
സന്തോഷവാണാണെന്നല്ലേ..?

രാഖി ചിരിച്ചതു മാത്രമേയുള്ളൂ. നേരത്തേയുണ്ടാ എന്റെ ശാസന അവള്‍ സീരിയസ്സയി എടുത്തു
എന്നു തോന്നുന്നു.

എനിക്ക് രാഖിയുമൊത്ത് ഇനിയും സമയം ചിലവിടണമെന്നുണ്ട്. വെറുതെ വേണ്ട. രാഖിയുടെ
സമയത്തിനു ഒരു വിലയിടാം. എന്നിട്ട് അത് രാത്രിയായാലും പകലായാലും 8 മണിക്കൂര്‍
കണക്കാക്കി ഞാന്‍ സാലറി തരാം. അല്ലാതെ വെറുതെ എനിക്കു വേണ്ടി സമയം കളയേണ്ട.
ജോലിക്കാര്യം അമ്മയോട് പറഞ്ഞോളൂ, കൊച്ചിയിലേക്ക് താമസം മാറ്റേണ്ടി വരികയാണെങ്കില്‍
അതും.

അത്.. അത്.. അവള്‍ക്ക് കണ്‍ഫ്യൂഷന്‍ ആയിക്കാണും, ഉത്തരം തരാന്‍ അവള്‍ക്കായില്ല.

ആലോചിച്ചിട്ട് മതി. നാളെയോ മറ്റന്നാളോ പറഞ്ഞാല്‍ മതി. അതിനിടക്ക് നമുക്ക്
കൊടുങ്ങല്ലൂര്‍ യാത്രയും പ്ലാന്‍ ചെയ്യണം. എനിക്ക് സംസാരിച്ച് മതിയായില്ല.

”എനിക്കും” അവള്‍ പെട്ടന്നു തന്നെ അതിനുത്തരം പറയും മട്ടില്‍ എന്നോടൊപ്പം പറഞ്ഞു.
”ഈ ദിവസം വളരെ പെട്ടന്നു തീര്‍ന്നു പോയതു പോലെ. എനിക്കു ഇനിയും മനുവേട്ടനോട്
സംസാരിക്കാനുണ്ട്”

ആദിമ മനുഷ്യന്‍ മനുവായിത്തീര്‍ന്നു അതിനുശേഷം അവന്‍ മനുവേട്ടനായി. അപ്പോള്‍ അവന്‍
വിവാഹം കഴിച്ചിരുന്നു. അതിനുശേഷമായിരിക്കണം അവന്‍ മനുസ്മൃതി തന്നെ എഴുതി
പെണ്ണുങ്ങളെ അതില്‍ തളച്ചിട്ടത്.

എനിക്ക് 30-32 വയസ്സേ കാണുകയുള്ളു എന്നായിരിക്കണം അവളെ ആദ്യം മനുവെന്ന് എന്നെ
വിളിക്കാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. 40 ആയി എന്നു പറഞ്ഞത്
മടിയോടെയാണെങ്കിലും അവള്‍ വിശ്വസിച്ചു കാണണം. മനുവേട്ടനായത് അപ്പോഴാണ്. അതല്ലാതെ
എനിക്ക് ബഹുമാനം പിടിച്ചു വാങ്ങാനായിട്ടില്ല എന്നെനിക്കു നിശ്ചയം ഉണ്ടായിരുന്നു.

അഞ്ച് മണി കഴിഞ്ഞതോടെ ഞങ്ങള്‍ രാമനാട്ടുകരയെത്തില്‍ അവളെ ഒരു ബസ് സ്റ്റോപ്പില്‍
ഇറക്കി വിട്ടു. ചില കണ്ണുകള്‍ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ അവള്‍
കൂസലൊന്നുമില്ലാതെ ഇറങ്ങി. എന്നോടു യാത്ര പറഞ്ഞു നടന്നകന്നു. ഞാന്‍ തിരിച്ച്
ഹോട്ടലിലേക്കും

തിരിച്ചുള്ള യാത്ര അരമണിക്കൂര്‍ നേരത്തേതായിരുന്നുവെങ്കിലും അതിലെ ഏകാന്തത
വല്ലാത്തതായിരുന്നു. ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി. ഒരു
ദിവസമെങ്കില്‍ ഒരു ദിവസം ഞാന്‍ അത് ശരിക്കും ജീവിക്കുകയായിരുന്നല്ലോ. ഒരു പച്ചയായ
മനുഷ്യനെപ്പോലെ.

ഇന്റനെറ്റിലെ വെബ്‌സൈറ്റിനെ ഞാന്‍ മനസ്സുകൊണ്ട് നന്ദി പറഞ്ഞു. അസംഖ്യം പിമ്പുമാരെ
അതില്‍ കണ്ടതില്‍ പിന്നെ പുതിയ ജനറേഷനില്‍ വ്യാപരം നടക്കുന്നതിപ്പോള്‍ നെറ്റ്
വഴിയാണെന്നു എനിക്കു പിടികിട്ടി.

അന്നു രാത്രി കോളുകളൊന്നും വന്നില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം
വെളുപ്പിച്ചു. രാവിലെ 8 മണിക്ക് പഞ്ചാരിമേളം കേട്ടു. എന്റെ മനസ്സില്‍ ഒരു നേര്‍ത്ത
പുഞ്ചിരി വിടര്‍ന്നു

അമ്മ സമ്മതിച്ചൂട്ടോ. ജോലിക്കാര്യവും താമസം മാറുന്നതും. ഞാന്‍ പറഞ്ഞു
സമ്മതിപ്പിച്ചു. എങ്കിലും അതിനു മുന്‍പ് നമുക്ക് കൊടുങ്ങല്ലൂര്‍ വരെ പോകണ്ടെ?

കൊടുങ്ങല്ലൂര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് അച്ഛനെ ഓര്‍മ്മ വരും. അച്ചന്‍
എനിക്ക് ചെറിയ വയസ്സുള്ളപ്പഴാണ് മരിച്ചത്. ഞാനോര്‍ക്കുന്നു, ഇത്ര അനായസമാണോ മരണം.
അമ്മ വന്ന് എന്നെ കോരിയെടുത്തു ആ മഴയില്‍ നിന്ന് രക്ഷനേടാനായി ജനലുകള്‍
ചാരിയടക്കുമ്പോള്‍ ആ പാളികള്‍ക്കിടയിലൂടെ ഞാന്‍ പുറത്തേക്കൊന്നു പാളി നോക്കി.
അപ്പോഴേക്കും അവിടെ അവശേഷിച്ച് നിഴലുകള്‍ക്കു മുകളില്‍ നിലാവ് തന്നെ മഞ്ഞ ശവക്കച്ച
പുതപ്പിച്ചിരുന്നു.

ഇന്നും ബലി ദിനങ്ങളിലെ മഴച്ചാറ്റലിന്റെ കണ്ണീരില്‍ അകലെ വെള്ളിമുകില്‍
മേഘമുടികള്‍പ്പറുത്ത് നക്ഷത്രജടാകലാപങ്ങള്‍ക്കിടയില്‍ മുഖം പാതിയൊളിപ്പിച്ച് എന്നെ
നോക്കി അച്ഛന്‍ തന്റെ തളിര്‍ വെറ്റിലച്ചിരി ചിരിക്കും . ഓട്ടുരുളയിലെ എള്ളു വിതറിയ
ബലിച്ചോറു പോലെ തെളിഞ്ഞ ചിരി. ഞാന്‍ ശരീരത്തിലെ അഴുക്കു വസ്ത്രങ്ങള്‍ മാറ്റുന്ന
ആത്മാക്കളെയോര്‍ക്കും. അഴുക്കുള്ള ശരീരത്തിനെ എന്നെന്നേക്കുമായി പിടിച്ചു
നിര്‍ത്താന്‍ ശ്രമിക്കുന്ന പാഴ് ജന്മങ്ങളേയും … കൊടുങ്ങല്ലൂര്‍ എന്നു
കേള്‍ക്കുമ്പോള്‍ എനിക്ക് പലതും ഓര്‍മ്മവരും. കൈവിട്ട് പോയ എന്റെ പ്രണയത്തെ, എന്നെ
ആദ്യം തിരസ്‌കരിച്ച പെണ്ണിനെ, അവളെ ജീവിതത്തിന്റെ അവസാന കാലത്ത് തിരിച്ചു
കിട്ടിയതും അവളോട് എനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞതും അവള്‍ അത്
കേട്ട് ചിരിച്ചതും ഒക്കെ ഓര്‍മ്മ വരും.

”നാളെയായാലോ? ‘ . ഇന്നെനിക്ക് കോയമ്പത്തൂര്‍ വരെ പോണം വൈകീട്ട് വരും.

”ശരി. ഞാന്‍ റെഡിയാണ്. സമയം പറഞ്ഞാല്‍ മതി. അമ്മയെ നോക്കാന്‍ അയല് പക്കത്ത് ഒരു
ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. അവര്‍ രാത്രി വന്നു കിടന്നോളും..”

എനിക്ക് ഇത്തരം ഡീറ്റയില്‍സ് ഒക്കെ കേട്ടാന്‍ പെട്ടന്ന് ഒന്നും തോന്നുകയില്ല.
എല്ലാം ചെയ്യിച്ച് ശീലമുള്ളതു കൊണ്ടാവണം.

രാത്രി ശരിക്കും ഉറങ്ങിയില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, കോയമ്പത്തൂര്‍ പോകുന്ന
വഴിക്കൊക്കെ ഞാന്‍ പാതി മയക്കത്തിലായിരുന്നു.

അവിടൈാരു ത്രി ഡി. പ്രിന്റര്‍ വാങ്ങാനായിരുന്നു . 37 ലക്ഷം രൂപയുടെ പ്രിന്റര്‍ .
അതു പുതിയ ഒരു ബിസിനസു തുടങ്ങാനായിരുന്നു. ആ കമ്പനിയിലെ ഒരു മേല്‍നോട്ട
സ്ഥാനമായിരുന്നു ഞാന്‍ രാഖിക്കു വേണ്ടി ആലോചിച്ചത്.

ഛെ. അവളെ കൂടെ കൊണ്ടു കാണിക്കണമായിരുന്നു. കമ്പനിയുടെ എഞ്ചിനീയര്‍ അതിന്റെ
പ്രവര്‍ത്തന രീതികള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഒരു പക്ഷെ അവള്‍ക്ക്
ഇത് ഒരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നേനേ.

നേരത്തേ ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാഞ്ഞതിനെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ
ശകാരിച്ചു. ഞാന്‍ അങ്ങനെയാണ്. എല്ലാം അവസാന നിമിഷത്തിലായിരിക്കും. എന്റെ
പ്ലാനിങ്ങില്‍ പേടിയായതു കൊണ്ടാവണം കമ്പനിയുടെ സി.ഇ.ഓ. മാരും ഡയറക്റ്റര്‍ മാരും
പ്ലാനിങ്ങ് ഒക്കെ നേരത്തെ തയ്യാറാക്കി കൊണ്ടുവരുന്നത്.

ശിവരാത്രിയായതു കൊണ്ട് കമ്പനിയുടെ മുതലാളി അന്നുണ്ടായിരുന്നില്ല. അയാള്‍
ബലിയര്‍പ്പിക്കാന്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ ഒരിക്കല്‍െടുത്ത് ഇന്ന് അച്ഛന്
ബലിയിടേണ്ടതുമായിരുന്നു എന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പകരം ഇന്നലെ ഇല്ലാത്ത ഭക്ഷണം
വരെയുണ്ടാക്കി കഴിക്കുകയായിരുന്നല്ലോ.. ഭാഗ്യം രാഖിയുടെ ഒപ്പം കിടന്നുറങ്ങിയില്ല.
കുറഞ്ഞ പക്ഷം ആ പാപമെങ്കിലും ചെയ്തില്ല.. ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു കാറില്‍
കയറി. വീണ്ടും ജര്‍മ്മന്‍സാങ്കേതിക വിദ്യകള്‍ നമ്മെ ഉറക്കിക്കളയുന്നു. ഏത് കുണ്ടും
കുഴിയുമുള്ള റോഡാണെങ്കില്‍ പോലും..

 

ഉറക്കത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും
വിമുക്തനായിരുന്നില്ല. തിരിച്ചു കോഴിക്കോട്ടെക്കു വരുന്ന വഴിക്കു ഞാന്‍ നന്നായി
ഉറങ്ങി. ഇനി രാത്രി ഉറങ്ങാന്‍ പറ്റില്ല. കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ രാഖിയെ
വിളിച്ചു. നാളത്തെ കൊടുങ്ങല്ലൂര്‍ യാത്ര ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

അവള്‍ ആദ്യം കുറേ നേരം കുശലാന്വേഷണങ്ങള്‍ ചോദിച്ചു. എന്നെ പ്പറ്റി അവളുടെ
സുഹൃത്തിനോടു പറഞ്ഞുവത്രെ. മെര്‍സിഡസില്‍ കേറിയതും ഷോപ്പിങ്ങ് നടത്തിയതുമെല്ലാം.
ഞാന്‍ ചിരിച്ചതേയുള്ളൂ. അവള്‍ക്കതൊരു ആദ്യാനുഭവമായിരുന്നിരിക്കാം. എനിക്ക് അവളുടെ
ചിരിയായായിരുന്നു ആകെ ഓര്‍മ്മയുണ്ടായിരുന്ന കാര്യം. അതിന്റെ ആഴവും .

പിറ്റേന്ന് 8 മണിക്ക് പുറപ്പെടാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഒന്നു
വിഷമിച്ചു. ഇന്ന് വണ്ടിയില്‍ കിടന്നുങ്ങിയതുകൊണ്ട് രാത്രി വൈകിയേ ഉറങ്ങൂ,
അതുകൊണ്‍ട് വൈകിയേ എണീക്കു. ഞാന്‍ ഒരു മണീക്കൂര്‍ കൂടി വൈകിപ്പിച്ചു.

ഞാന്‍ എത്ര ദിവസത്തേക്കു പാക്ക് ചെയ്യണം? എന്ന് തിരിച്ചുവരും? കയ്യില്‍
എന്തെങ്കിലും കരുതണോ? .. അങ്ങനെ നിരവധി ചോദ്യങ്ങള്‍ ചോദിച്ച് എന്നെ
ബുദ്ധിമുട്ടിച്ചു അവള്‍.

എന്റെ കയ്യില്‍ എല്ലാത്തിനും പോന്ന ഉത്തരങ്ങള്‍ വ്യക്തമായുണ്ടായിരുന്നില്ല.

അതേയ്. എല്ലാം രാഖിയുടെ ഇഷ്ടം. കൊടുങ്ങല്ലൂര്‍ എത്ര ദിവസം വേണമെങ്കിലും നിന്നോളൂ.
നമുക്ക് കൊച്ചിയില്‍ താമസിക്കാം. എനിക്കവിടെ വീടുണ്ട്. എപ്പോല്‍ വേണമെങ്കിലും
തിരിച്ചു പോകാം. ഞാന്‍ ഒരു ലോങ്ങ് ഡ്രൈവ്, പിന്നെ രാഖിക്കൊപ്പം അല്പം
സ്വകാര്യനിമിഷങ്ങള്‍ ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഇടക്കുള്ള ഐനറി രാഖിക്ക്
തീരുമാനിക്കാമല്ലോ.

എങ്കില്‍ ശരി. ഞാന്‍ ഒരാഴ്ചക്ക് കണക്കാക്കി പാക്ക് ചെയ്യാം. ഇടക്ക് ഈ കിളവനെ
ബോറടിച്ചാല്‍ ഞാന്‍ ഒരു ട്രെയിന്‍ വിളിച്ച് തിരിച്ചു പോന്നേക്കാം. എന്താ…

ഞാന്‍ ചിരിച്ചു. കിളവന്മാര്‍ ലോകപരിചയം ഉള്ളവരാണ് കേട്ടോ.. ഞാന്‍ പല

അര്‍ത്ഥങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. അതെല്ലാം അവള്‍ക്ക്
മനസ്സിലായോ ആവോ.

അമ്മയോട് എന്തു പറഞ്ഞു?

അമ്മയോട് ഞാന്‍ ജോലിക്കാര്യം പറഞ്ഞു. ഇന്റര്‍വ്യൂവിനു പോകുകയാണെന്നും
കൊടുങ്ങല്ലൂരില്‍ മാമനെ കാണാന്‍ പോകുമെന്നും പറഞ്ഞു. അമ്മ മാമനെ വിളച്ചു എനിക്ക്
താമസം ഒക്കെ ശരിയാക്കിയിട്ടുണ്ട്. ഞാന്‍ വൈ.ഡബ്യു.സി.എ. ഹോസ്റ്റലില്‍ നിക്കാം
എന്നാക്കി.

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ടി.വി. യിലെ ഒരു വാര്‍ത്താ ചാനലിലെ
വാര്‍ത്താവായനക്കാരിയുടെ പേരും രാഖി എന്നായിരുന്നു. ഞാന്‍ അവളുടെ വാര്‍ത്തവായന
മുഴുവനായും ഇരുന്നു കേട്ടു. ഒരു പാട് നാളായി മലയാളം വാര്‍ത്ത ടി.വി.യില്‍
കണ്ടിട്ട്. രാഖിയോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയോ? അവളെ ഒന്നു കാണണമെന്നു
തോന്നിയപ്പോള്‍ ഞാന്‍ വെറുതെ ഫോണില്‍ ഒന്നു പരതി. പിന്നെയാണ് ഓര്‍ത്തത്, രാഖിയ്‌ടെ
സ്വകാര്യതക്ക് തടസ്സമാവേണ്ട എന്നു കരുതി ഞാന്‍ അവളോടൊത്തു ഒരു ഫോട്ടോ പോലും
എടുത്തില്ലായിരുന്നു. . ഇത് സെല്‍ഫിയുടെ കാലമല്ലേ. തൊട്ടതിനും പിടിച്ചതിനും
സെല്‍ഫിയെടുക്കുന്ന പെണ്ണുങ്ങളാണെവിടേയും. രാഖിയുടെ കയ്യില്‍ ഒരു പഴയ ഫോണ്‍
ആണിരിക്കുന്നത്. അതോണ്ടായിരിക്കുമോ അവള്‍ സെല്‍ഫി എടുക്കാഞ്ഞത്. അതോ സ്വന്തം
സ്വകാര്യതിയില്‍ അതീവ ശ്രദ്ധയുള്ളതുകൊണ്ടായിരിക്കുമോ?

എന്തായാലും ഞാന്‍ അവള്‍ക്കായി ആ രാത്രി ഒരു പുതിയ ഫോണ്‍ വാങ്ങി. അന്ന്
മാര്‍കറ്റില്‍ ലഭിച്ച ഏറ്റവും നല്ല ഫോണ്‍ ആയിരുന്നു. അത്. നാളെ അതു അവള്‍ക്ക്
സമ്മാനിച്ച് ഞെളിഞ്ഞിരിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടല്‍. ഫോണിന്റെ കവര്‍
പൊട്ടിച്ച് അതിനുള്ളില്‍ ഒരു ചെറിയ നോട്ട് എഴുതിയിട്ടു

”സ്‌നേഹപൂര്‍വ്വം കിളവന്‍” എനിക്ക് അവള്‍ അത് വായിക്കുമ്പോഴുള്ള തമാശയോര്‍ത്ത്
ചിരിവന്നു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഞാന്‍ തലേന്നേ തന്നെ ഡ്രൈവറെ എറണാകുളത്തേക്ക്
അയച്ചു. അയാള്‍ക്ക് വളരെയധികം സന്തോഷമായിട്ടുണ്ടാവണം. ഒരാഴ്ച ലീവ് കൊടുത്തിരുന്നു.

 

വൈകുണ്ടം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായിരുന്നു അവള്‍ നിന്നിരുന്നത്.
വാട്‌സാപ്പ് ലൊകേഷന്‍ അയച്ചു തന്നതിനാല്‍ കണ്ടു പിടിക്കാന്‍ എളുപ്പമായിരുന്നു.
മാത്രവുമല്ല. ആ ചന്ദനനിറക്കാരിയെ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എനിക്ക്
കണ്ടെത്താന്‍ പറ്റുമായിരുന്നു.

കാറില്‍ കേറിയ ഉടനെ അവള്‍ എന്ന് വീണ്ടും ഞെട്ടിച്ചു കളഞ്ഞു. എനിക്കേറ്റവും
ഇഷ്ടമുള്ള കോഴിക്കോടന്‍ കറുത്ത ഹലുവ ഒരു പാക്കറ്റ് അവള്‍ എനിക്ക് വച്ച് നീട്ടി.

ഇതാ, നിങ്ങള്‍ടെ ഇഷ്ടമുള്ള ഹലുവ..

ഇതെങ്ങനെ മനസ്സിലായി പെണ്ണേ.. നീ ഒരു അത്ഭുതച്ചെപ്പാണല്ലോ? ഇനിയും ഉണ്ടോ
സ്റ്റോക്ക്?

ഇന്നലെ ആ ഹോട്ടലിലെ ബേക്ക് ഹൗസിനും മുന്നില്‍ നിന്നപ്പോള്‍ ഹല്‍വ നോക്കി
വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റില്ലല്ലോ. എന്റെ
വീടിനടുത്ത്. ധര്‍മ്മ്ശാസ്താ ഹല്വാ സ്റ്റാള്‍ ഉണ്ട്. അവിറ്റത്തെ ചേട്ടനോടു പറഞ്ഞു
സ്‌പെഷല്‍ ആയി ഉണ്ടാക്കിയതാണിത്.

എനിക്ക് ആശ്ചര്യവും സന്തോഷവും എല്ലാം ഇടകലര്‍ന്നുള്ള ഒരു പ്രത്യേക വികാരമായിരുന്നു.
ഞാന്‍ ഓര്‍ത്തുപോയി. 4-5 വര്‍ഷം കഴിഞ്ഞിട്ടുപോലും അവള്‍ക്ക് എനിക്ക് ഇഷ്ടപ്പെട്ട
രീതിയില്‍ ഒരു ചായ പോലും ഉണ്ടാക്കിത്തരാന്‍

പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങള്‍ അവള്‍ക്ക് അറിയുകപോലുമുണ്ടായിരുന്നില്ല. എനിക്ക്
എന്റെ ആദ്യഭാര്യയോട് പുച്ഛമാണ് അപ്പോള്‍ തോന്നിയത്.

വണ്ടിയില്‍ കാച്ചിയവെളച്ചെണ്ണയുടെ മണം പരന്നു. ഹലുവയില്‍ നിന്നാണോ അതോ അവളുടെ
മുടിയില്‍ നിന്നാണോ എന്നെനിക്കു നിശ്ചയം ഇല്ലായിരുന്നു.

ഞാന്‍ ഫോണ്‍ എടുത്തു നീട്ടി. ഇതാ. ഹല്വക്കുള്ള മറുപടി.

”ശ്ശൊ, ഈ കിളവനെക്കൊണ്ടു തോറ്റു…’

‘എന്തേയ്…’ എനിക്കൊന്നും മനസ്സിലായില്ല. അവള്‍ക്ക് ഐഫോണായിരുന്നോ ഇഷ്ടം. അതു
വാങ്ങിക്കാന്‍ ആദ്യം തുനിഞ്ഞതാണ്. പിന്നെ അവള്‍ക്ക് അതു പഠിച്ചെടുക്കാന്‍
സമയമെടുക്കുമെന്നോര്‍ത്ത് അന്‍ഡ്രോയ്ഡിലേക്ക് മാറിയത്.

”ഇതു വാങ്ങുന്ന കാശുണ്ടെങ്കില്‍ ഒരു ലാപ് ടോപ്പ് വാങ്ങായിരുന്നല്ലോ.”

”ലാപ്പ് റ്റോപ്പുകൊണ്ട് ഫോണ്‍ ചെയ്യാന്‍ പറ്റില്ലല്ലോ, സെല്‍ഫി എടുക്കാന്‍
പറ്റില്ലല്ലോ..”.

”ഒഹോ. അപ്പോള്‍ അതായിരുന്നു ഉദ്ദേശ്യം അല്ലെ. എന്നെക്കൊണ്ട് സെല്‍ഫി
എടുപ്പിക്കണമല്ലേ…’

‘ശരി ആയിക്കോട്ടേ… ‘ അവള്‍ കവര്‍ തുറന്നു ഫോണ്‍ എടുത്തു, ബാറ്ററിയും സിമ്മുമൊക്കെ
ഇട്ടു. അല്പ നേരത്തിനുള്ളില്‍ അവള്‍ ഓണ്‍ലൈനായി.. എന്നെ നോക്കി നുണക്കുഴിയുടെ
ചുഴിയില്‍ എന്നെ തമോഗര്‍ത്തത്തിലെത്തിപ്പെട്ട കുള്ളന്‍ ഗ്രഹത്തെപ്പോലെ
മുക്കിക്കളഞ്ഞു.

കാര്‍ തേഞ്ഞിപ്പാലം പിന്നിട്ടിരുന്നു. ഹൈവേയില്‍ എത്തിയതോടെ അല്പം വേഗത കൈവരിച്ചു.
കാറില്‍ ഇപ്പോള്‍ അധികം അനക്കവും ഇല്ല. അവള്‍ ഫോണില്‍ എന്റെ കുറേ ഫോട്ടൊ എടുത്തു.
സ്‌ക്രീനില്‍ നോക്കി പറഞ്ഞു.

”കൊള്ളാം കാമറ നല്ലതാാ.. കൊരങ്ങനെ ചുള്ളനാക്കിയിട്ടുണ്ട്. നല്ല കാമറ”

ഞാന്‍ ഊറിയൂറി ചിരിച്ചു. രാഖിയുടെ നര്‍മ്മബോധം അവള്‍ക്ക് ഒരു പാടു സുഹൃത്തുകളെ
സമ്മാനിച്ചിരിക്കും . ഞാന്‍ ഷെര്‍ലക് ഹോംസാവാന്‍ തീരുമാനിച്ചു.

”ഒരു പാട് ഫ്രൃന്‍ട്‌സുണ്ടല്ലേ രാഖിക്ക്?”

”അതെ. അവരെത്തട്ടിയിട്ട് നടക്കാന്‍ വയ്യ ഇപ്പോള്‍”

”സ്‌കൂളിലും കോളേജിലും ഒക്കെ നിരവധി പേരുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാവശ്യമുള്ള
സമയത്ത് ഒരാളുപോലുമില്ല. ‘ ആ മുഖത്ത് നിരാശയൊന്നുമില്ലായിരുന്നു.
നിശ്ചയദാര്‍ഢ്യമുള്ള ഒരു യോദ്ധാവിന്റെ ആത്മവീര്യമാണ് ഞാന്‍ ദര്‍ശിച്ചത്.

ഞാന്‍ വഴിയില്‍ ഒരിടത്ത് വണ്ടി ഒതുക്കി നിര്‍ത്തി. ഞങ്ങള്‍ പുതിയ ഫോണില്‍ കുറെ
സെല്‍ഫികള്‍ എടുത്തു. കാറിനുള്ളില്‍ ഇരുന്നും അതിനു പുറത്തു നിന്നും. കാറിനു
പുറത്ത് നിന്ന് സെല്‍ഫി എടുക്കുമ്പോള്‍ ഞാന്‍ രാഖിയുടെ തോളില്‍ എന്റെ താടി
അടുപ്പിച്ച് വെച്ച് പോസ് ചെയ്തപ്പോള്‍ കാച്ചിയ എണ്ണയുടെ ഉറവിടം എനിക്ക് മനസ്സിലായി
. എനിക്ക് കാറോടിക്കാനുള്ള താല്പര്യം കുറഞ്ഞിരുന്നു. ഇത്തിരിനേരം കൂടെ ആ കാച്ചിയ
എണ്ണയുടെ അസുലഭ ഗന്ധം പറ്റി സെല്ഫി എടുക്കാനായിരുന്നു എനിക്കു അപ്പോള്‍ തോന്നിയത്.

എന്റെ ശരീരം ഉണര്‍ന്നു. അരക്കെട്ടിലെ ഊഷ്മാവ് ഉയര്‍ന്നു. അവളുടെ ദേഹം

ഞാന്‍ എന്റെ കൈപ്പിടികളില്ല് ഒതുക്കി. ഒരു ചെറു പരല്‍ മീനിനെപ്പോലെ അവള്‍ പിടഞ്ഞു
കൊണ്ടു അറിയാതെ ഒരു സെല്‍ഫി എടുത്തുകാണണം. എന്റെ പെരുവിരലിനും
ചൂണ്ടുവിരലുകള്‍ക്കുമിടയില്‍ അവള്‍ടെ മൊട്ടുകള്‍ ഞെരിഞ്ഞു. അവളുടെ വായില്‍ നിന്ന്
വേദനയോടെ ഒരു ശീല്‍ക്കാര ശബ്ദം പുറത്തേക്കു പോയി. അധിക നേരം ആ തുറസ്സായ സ്ഥലത്തു
നില്‍കാന്‍ ഞങ്ങള്‍ക്കു തോന്നിയില്ല.

വീണ്ടും കുറച്ചു നേരത്തെ നിശബ്ദത. ഒരു ചെറിയ തീയാണ് ഞാന്‍
കൊളുത്തിവിട്ടിരിക്കുന്നത്. അവളിലൂടെ അത് കത്തിപ്പടരുന്നുണ്ട്. അത് എപ്പോഴാണാവോ
അതൊരു അഗ്‌നിമര്‍വ്വതമായിത്തിരുന്നത്. അതിനുമുന്‍പ് കൊടുങ്ങല്ലൂരില്‍ എത്തണ്ടേ.
നടന്ന സംഭവങ്ങളിലെ അപ്രതീക്ഷിതമായ വിസ്മയമോര്‍ത്ത് അവള്‍ ചിരിക്കുന്നുണ്ടായിരുന്നോ?

പോകുന്നവഴിക്ക് കോട്ടക്കല്‍, എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തി. അവനോട്
വിളിച്ചു പറഞ്ഞിരുന്നു തലേന്ന്. ഞാനും ഒരു സുഹൃത്തും വരുമെന്ന്. സഹദേവന്‍ കാര്‍
നിര്‍ത്തിയ ഉടനെ ഓടിവന്നു. രാഖിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു,

”ഹോ. അവസാനം ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവല്ലേ..?”

സഹദേവന്റെ ഭാര്യയും അപ്പോഴേക്ക് വന്നു ചേര്‍ന്നു. അസാധാരണമായ സൗന്ദര്യത്തിനുടമായാണ്
ദീപികക്ക്. ആ സൗന്ദര്യത്തില്‍ മയങ്ങിയാണ് സഹദേവന്‍ സ്വന്തം നാടും വീടുമൊക്കെ വിട്ട്
അവളുടെ വീട്ടില്‍ ദത്തുവന്നു ചേര്‍ന്നത്. സ്ത്രീധനം വേണ്ടുപൊലെ
കിട്ടുമായിരുന്നിട്ടും അവന്‍ അതു വേണ്ടെന്നും വക്കുകയായിരുന്നു. അവന്റെ ട്യൂഷന്‍
സ്റ്റുഡന്റ് ആയിരുന്നു ദീപിക.

”കൊള്ളാമല്ലോ ജോഡി.” ഞങ്ങളെ നോക്കി ദീപിക പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു..

”ഹേയ്.. അങ്ങനെ തീരുമാനിച്ചില്ല. രാഖിക്ക് ഇപ്പഴും ഇഷ്ടായിട്ടില്ല. നോക്കട്ടെ.
അതിനുള്ള ശ്രമങ്ങളാണ്.”

രാഖി എന്നെ നോക്കി നെറ്റി ചുളിച്ചു.

ദീപിക അവരുടെ കല്യാണ ആല്ബവും മറ്റും കാണിച്ചു. രാഖി അതില്‍ എന്റെ പഴയ കോലം
തിരയുകയായിരുന്നോ അതോ എന്റെ പഴയ ഭാര്യയെ നോക്കുകയായിരുന്നോ എന്നറിയില്ല.

ചായ കുടിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞു. പോരാന്‍ നേരത്തു സഹദേവനേയും
ദീപകയേയും നിര്‍ത്തി അവള്‍ സെല്‍ഫി എടുക്കാനും മറന്നില്ല. ദീപിക അമ്മായി
അമ്മക്കക്ക് കൊടുക്കാനായി ഒരു പൊതി രാഖിയെ ഏല്പിച്ചു. കൊടുങ്ങല്ലൂരേക്ക് എന്നു
പറഞ്ഞതു കൊണ്ട് നെരത്തെ തന്നെ ഉണ്ടാക്കി വച്ചതാണ്.

”കുറച്ച് ഉണ്ണിയപ്പമാണ്” ഈ സ്ത്രീകള്‍ എല്ലാം മറ്റുള്ളവരുടെ വയറിനെക്കുറിച്ച് നല്ല
ബോധമുള്ളവരാണ്.

”ഇനിയും ഇങ്ങനത്തെ സുഹൃത്തുക്കള്‍ ഉണ്ടോ?” രാഖിക്ക് അവരെ നന്നായി ബോധിച്ചു എന്നു
തോന്നു. അവള്‍ എന്റെ സുഹൃദ് വലയം ആസ്വദിക്കുന്നുണ്ട്. അവള്‍ പ്രതീക്ഷിക്കുന്ന ഒരു
തരം ലെവലിലേക്ക് അവള്‍ തന്നെ എത്തിച്ചേര്‍ന്ന പോലെ. പക്വതയോടെയുള്ള
പെരുമാറ്റങ്ങള്‍.

”അധികം ഇല്ല. സ്‌കൂളില്‍ ഒപ്പം പഠിച്ചവരേ ഒള്ളൂ. എല്ലാവരും ഇപ്പോള്‍ പല

ദിക്കിലായി. ചെറു സൗഹൃദങ്ങള്‍ക്കൊന്നും നേരമില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍
മാത്രമുണ്ട്. അതാണെങ്കില്‍ ചുരുക്കം ചില പേരെ സംസാരിക്കുകയുള്ളൂ. അധികവും
നാണക്കാരാണ്. അല്ലെങ്കില്‍ സമയമില്ല.”

എങ്കിലും പഴയ കുറേ പേരെയൊക്കെ പുതിയതായി കിട്ടാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ രാഖിയെ
നോക്കി പരോക്ഷമായി സൂചിപ്പിച്ചു. എന്റെ ബാല്യ കാല സഖികളില്‍ ചിലരെ കിട്ടിയതും
അവരില്‍ ആദ്യമായി ഞാന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ പെണ്ണിനെ വാട്‌സാപ്പു വഴി കിട്ടിയ
കഥയും പറഞ്ഞു. സ്‌കൂളിന്റെ ഗ്രൂപ്പില്‍ അവളാണെന്നു കരുതി അവളെ പോലെയിരുന്ന ഒരു
ജൂനിയര്‍ പെണ്ണിനോട് കൊഞ്ചി ചാറ്റ് ചെയ്തതും അവള്‍ വളരെ കഴിഞ്ഞ് അത് അവളല്ല എന്നും
പറഞ്ഞപ്പോഴുണ്ടായ ചമ്മലും ഒക്കെ ഞാന്‍ അഭിനയിച്ചു കാണിച്ചു.

രാഖി എടുത്ത പടങ്ങള്‍ ഒക്കെ കാണിക്കാന്‍ ശ്രമിച്ചു. സഹദേവനുമായി എടുത്ത പടത്തില്‍
അവള്‍ പരമാവധി എന്നോട് ചേര്‍ന്ന് നില്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ടാല്‍
ഭാര്യയാണെന്നേ ആരും പറയൂ. ദീപികയും രാഖിയും സഹോദരിമാരെന്നേ പറയൂ. നല്ല ചേര്‍ച്ച.
എന്റെ മകളുടെ ഫോട്ടൊ ചോദിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു കൊടുത്തു. അതിലെ
ഗാലറിയില്‍ ഒരു ഫോള്‍ഡര്‍ മുഴുവനും അവള്‍ടെ പടങ്ങള്‍ ആയിരുന്നു. അതില്‍ നിന്നും
ആദ്യ ഭാര്യയുള്ള ഒരു ഫോട്ടൊ എടുത്തിട്ട് അവള്‍ എന്നോടു ചോദിച്ചു

”സുന്ദരിയായിരുന്നല്ലോ. എന്നിട്ട് എന്തേ വേണ്ടന്നു വച്ചു”… ഞാന്‍ ഒരു
സൗന്ദര്യാരാധകനാണെന്നാണവള്‍ വിചാരിച്ചിരിക്കുന്നത്.

”സൗന്ദര്യത്തിനു വെറും തൊലിയുടെ ആഴമേ ഉള്ളൂ. അത് മനസ്സിലും കൂടി വേണ്ടതല്ലേ.”

ഞാന്‍ വീണ്ടും എന്റേതായ ലോകത്തേക്ക് പോയി. അല്പ നേരം മിണ്ടാതിരുന്നപ്പോള്‍ രാഖിക്ക്
വല്ലായ്മ തോന്നിക്കാണണം. അവള്‍ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ചോദിച്ചു

”എന്നെ എന്ത് ചെയ്യാനാണ് പ്ലാന്‍?”

”എന്ത് ചെയ്യണം.” ഞാന്‍ ഒരു പാവമായി അഭിനയിച്ചു.

”നേരത്തേ ചെയ്തപോലെ പൊതുസ്ഥലത്ത് വച്ചെങ്ങാനും ഞെക്കിക്കൊല്ലുമോ?”

ഞാന്‍ ചെയ്തതിന്റെ അനൗചിത്യം അപ്പോഴാണ് എനിക്ക് ബോധ്യമായത്

”ഹേയ്, അതു തന്റെ കാച്ചിയ എണ്ണയുടെ കുഴപ്പമാണ്. ഇനി ഉണ്ടാവാതെ ഞാന്‍
നോക്കിക്കൊള്ളാം.” ഞാന്‍ ഒരു ഇമ്പള്‍സീവ് കാരക്റ്റര്‍ ആണെന്നവക്ക് വിചാരിച്ചു
കാണുമോ?

”ങു ങും. ബ്ലേം ഇറ്റ് ഓണ്‍ ദ റെയിന്‍ അല്ലേ…. കിളവന്‍ ആളു കൊള്ളാല്ലോ”

വീണ്ടും അന്തരീക്ഷം പ്രസന്നമായി. ഉച്ച വെയിലിന്റെ കാഠിന്യം മൂലം അവളുടെ നെറ്റിയില്‍
ചെറിയ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ഞാന്‍ എയര്‍ കണ്ടീഷണര്‍ ആട്ടോ
മോഡിലേക്കിടാന്‍ കൈ എത്തിചുവെങ്കിലും അവള്‍ തന്നെ അത് ചെയ്തു. കുറച്ചു നേരം കൊണ്ടു
തന്നെ അവള്‍ കാറിലെ കണ്ട്രോള്‍ ബട്ടനുകളൊക്കെ പഠിച്ചിരുന്നു. വിയര്‍പ്പുനീരുകള്‍
അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

”ഇന്നു മഴയില്ലല്ലൊ?” ഞാന്‍ വെറുതെ ചോദിച്ചു.

”മഴ ഇഷ്ടമാണ്. ചാറ്റല്‍ മഴ പ്രത്യേകിച്ചു. ആ സമയത്ത് ബക്കോടിക്കാനും…’

‘ഞാനും പോന്നോട്ടെ..”

”മഴ ഇഷ്ടാണോ? .. എങ്കില്‍ അങ്ങനെയാവട്ടെ.”

രാഖി ഒരു മഴച്ചാറ്റല്‍ പോലെ വാ തോരാതെ കുറേ നെരം സംസാരിച്ചു. അവളുടെ ബാല്യകാലത്തെ
പറ്റി, ബാല്യകാല സഖാക്കളെപ്പറ്റി, അദ്ധ്യാപകരെപ്പറ്റി. അവരില്‍ എറ്റവും സ്‌നേഹമുള്ള
അദ്ധ്യാപികയെയും സുഹൃത്തിനെയും പറ്റി. അവളുടെ നാട്, നാട്ടിലെ ആള്‍ക്കാര്‍,
അയല്‍ക്കാര്‍, ജോലി ചെയ്തിരുന്ന കമ്പനി, അവിടത്തെ സതീര്‍ത്ഥ്യരെപ്പറ്റി അങ്ങനെ
നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്ന അവളെ കാണാന്‍ ഒരു പ്രത്യേകഭംഗിയാണെന്നെനിക്കു
തോന്നി.

പുത്തനത്താണി താണ്ടിയപ്പോള്‍ അവള്‍ കാടാമ്പുഴ ക്ഷേത്രത്തെക്കുറിച്ച് വാചാലയായി.
അവള്‍ടെ ആദ്യ വിവാഹം കഴിഞ്ഞ് പൂമൂടലിനായി ക്ഷേത്രത്തില്‍ പോയതും പറഞ്ഞ് അവള്‍
പൊട്ടിച്ചിരിച്ചു. പിന്നീടാണറിഞ്ഞതത്രെ അവള്‍ടെ ഭര്‍ത്താവ് ഒരു
സ്വര്‍വഗ്ഗാനുരാഗിയാണെന്ന്. അയാള്‍ അത്തരക്കാരനാണെങ്കിലും അവള്‍ക്ക് അയാളോട്
ബഹുമാനമായിരുന്നു എന്നു തോന്നി. ഒന്നും അയാളെ പറ്റി കുറ്റമായി പറഞ്ഞില്ല. ഇപ്പോഴും
ഇടക്ക് വിളിക്കാറുണ്ടത്രെ.

”ഞാന്‍ ക്ഷേത്രങ്ങളിലൊന്നും പോവാറില്ല. അഗ്‌നോസ്റ്റിക് ആണു.”

”എന്നു വച്ചാല്‍?” അവള്‍ കൗതുകം പൂണ്ടു.

”ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ അന്വേഷിക്കാറില്ല. ഇപ്പോഴുള്ള ദൈവത്തിന്റെ
വിവരണങ്ള്ളിലും ക്ഷേത്രം പള്ളികളിലൊന്നും എനിക്ക്വിശ്വാസവുമില്ല. ഞാന്‍ എന്റെ കടമ
ചെയ്യുന്നു. ഒരു മാതിരി ബുദ്ധിസ്റ്റുകളുടേതു പോലെ. ‘ അഗ്‌നോസ്റ്റിസത്തിന്റെ
കൃത്യമായ വിവരണം അതായിരുന്നില്ല എങ്കിലും എനിക്ക് തോന്നിയത് പറഞ്ഞു എന്നു മാത്രം.

ബുദ്ധമതം എനിക്ക് ഇഷ്ടമായിരുന്നു. ആരെയും ഹനിക്കാത്ത അഹിംസയുടെ വാദക്കാര്‍.
ലോകത്തിലെ ഏറ്റവും സൗമ്യശീലരായവര്‍ ബുദ്ധമതക്കാരാണെന്നാണ് എന്റെ പക്ഷം.

സ്‌റ്റ്രേഞ്ജ്! അവള്‍ ഒരു വാക്കിലൊതുക്കി.

”കോടീശ്വരന്മാര്‍ക്ക് ഒരു പക്ഷെ അഗ്‌നോസ്റ്റിക്കുകളാവാം. പക്ഷെ ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്ന സാധാരണക്കാര്‍ ദൈവവിശ്വാസികളായിപോവും”

അവളുടെ ഫിലോസഫി എനിക്ക് പുതുതായിരുന്നില്ല

”കോടീശ്വമ്ന്മാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ല എന്നാരു പറഞ്ഞു. എല്ലാര്‍ക്കും
അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ആ സമയത്ത് ദൈവത്ത് വിളിച്ച് കരയുകയല്ലാതെ അത് സ്വയം
തീര്‍ക്കാന്‍ ശ്രമിക്കണം.” ഞാന്‍ അവളുടെ തത്വശാസ്ത്രത്തിനെതിരെ പിടിച്ച് നില്‍കാന്‍
ശ്രമിച്ചു. എങ്കിലും ഈ ചര്‍ച്ച മുന്നോട്ടു പോയാല്‍ അടി പിടിയാവും
എന്നെനിക്കറിയാമായിരുന്നു. അതു കൊണ്ട് ഞാന്‍ വിഷയം തിരിച്ചുവിടാന്‍ ശ്രമിച്ചു.

”രാഖിക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ?”

”ഉണ്ട്. പക്ഷെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്തേ?”

”ഹേയ്, ഒന്നുമില്ല. വിദേശത്തൊക്കെ പോവേണ്ടി വരികയാണെങ്കില്‍ പാസ് പോര്‍ട്ട്
അത്യാവശ്യമല്ലേ.?”

”ആരു വിദേശത്തു പോണു. ഇപ്പോള്‍ തന്നെ ഈ ദൂരം യാത്ര ചെയ്തത് തന്നെ എത്ര നാള്‍
കഴിഞ്ഞിട്ടാണ്.”

”പറയാന്‍ പറ്റില്ലല്ലോ. എപ്പോഴാണ് അതിനുള്ള യോഗം വരികയെന്ന് പറയാന്‍ പറ്റില്ല.
കൈനോട്ടക്കാരെയൊക്കെ കണ്ട് വച്ചാല്‍ കൃത്യമായി പറഞ്ഞു തരും. ‘

എന്റെ ശബ്ദത്തിനു അല്പം മാറ്റം വന്നപോലെ എനിക്കു തോന്നി. അടുത്തിടെയായി ഫോണ്‍
ചെയ്യുമ്പോള്‍ല്പലരും ആരാണെന്ന് ചോദിക്കാറുണ്ട്. ശബ്ദം അത്രക്കു മാറിയിരിക്കുന്നു.
എന്നാലും രാഖിക്ക് അറിയാന്‍ വഴിയില്ല. രണ്ടു ദിവസം കൊണ്ട് അത്ര
മാറ്റമൊന്നുമില്ലല്ലോ.

തൃശ്ശൂരു നിന്നും ചാലക്കുടി വഴി എറണാകുളത്തേക്ക് പോകാനായിരുന്നു ഞാന്‍ ആദ്യം
പരിപാടിയിട്ടത്, എങ്കിലും വാളാഞ്ചേരിയില്‍ നിന്ന് പൊന്നാനി വഴി പോകാമെന്നു വച്ചു
പിന്നീട്, ഏതെങ്കിലും ബീച്ചിനരുകിലുള്ള ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കാം
എന്നു പറഞ്ഞു. രാഖിക്കും അതു സമ്മതമായിരുന്നു.

ഉച്ചയോടെ മഴച്ചാറല്‍ തുടങ്ങിയിരുന്നു. വിശപ്പും ഞാന്‍ ആനോത്ത് ബീച്ച്
കഴിഞ്ഞയുടെനെയുള്ള ഹോട്ടലും റിട്രീറ്റ് സെന്ററുമുള്ളയിടത്തേക്ക് കാറോടിച്ചു.
വിശാലമായ ബീച്ചിനെതിരെയുള്ള ഹോട്ടലാണവിടെ. ഹോട്ടലെത്തുന്തോറും വിശപ്പ് കൂടിക്കൊണ്ടു
വന്നു.

ചെറിയ മഴയുണ്ട്. ഞാന്‍ ആദ്യം പുറത്തിറങ്ങി ബൂട്ടില്‍ നിന്ന് വലിയ ഒരു കാലന്‍
കുടയെടുത്തു വിരിച്ചു. എന്നിട്ട് രാഖിയുടെ ഡോര്‍ തുറന്നു അവള്‍ക്ക്
മഴകൊള്ളാതിരിക്കാന്‍ കുട വിരിച്ചു കൊടുത്തു. രാഖിക്ക് അത് തമാശയായി തോന്നിയെങ്കിലും
ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ റെസ്റ്റോറന്റിലേക്ക് നടക്കാതെ
ബീച്ചിനടുത്തേക്ക് നടന്നു.

നടക്കുമ്പോള്‍ അവളുടെ ശരീരം എന്റെ ദേഹത്ത് ഇടക്കിടക്ക് മുട്ടുന്നുണ്ടായിരുന്നു.
അവള്‍ അകന്നു നടക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ എന്റെ വലതു
കൈ നീട്ട് അവളുടെ അരക്കെട്ടില്‍ പിടിച്ച് എന്നോട് ചേര്‍ത്തു പിടിച്ചു. അവള്‍ ഒരു
അപ്പൂപ്പന്‍ താടിയെപ്പോലെ ഭാരമില്ലാത്ത ഒരു വസ്തുവാണെന്ന് തോന്നി. ഒന്നു
തൊട്ടപ്പോഴേക്കും ചേര്‍ന്നുവന്നു.

ഉച്ചയായിരുന്നതിനാല്‍ ബീച്ചില്‍ ആരുമില്ലായിരുന്നു. ചില മീന്‍ പിടുത്ത വള്ളങ്ങള്‍
കരക്കു നിര്‍ത്തിയിട്ടുണ്ട്. അകലെ ചക്രവാളത്തില്‍ രൂപപ്പെട്ട മഴവില്ലു ആ മനോഹരമായ
ദൃശ്യത്തിനു ചാരുത കൂട്ടി. അവള്‍ മഴവില്ലിന്റെ ഫോട്ടൊ എടുക്കാന്‍
ശ്രമിക്കുകയായിരുന്നു. അപ്പോഴും ഞാന്‍ അവളുടെ മേല്‍ നിന്നുള്ള പിടി
വിട്ടിരുന്നില്ല. ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു ചെവിയില്‍ മെല്ലെ ചുംബിച്ചു.
മഴത്തുള്ളികളാല്‍ നനഞ്ഞ അവളുടെ മുടികള്‍ എന്റെ മുഖത്തെ ആര്‍ദ്രമാക്കി. അവള്‍ തല
ഒന്നുകൂടെ ചരിച്ചു. കുടചരിച്ചു ഞാന്‍ ഒരു മറ തീര്‍ത്തിരുന്നു. അപ്പോള്‍ ഞങ്ങളുറ്റെ
മുഖത്തും കഴുത്തിലും മഴത്തുള്ളികള്‍ പതിച്ചു തുടങ്ങി. വലവീശി പ്പിടിച്ച ആറ്റിലെ
വരാല്‍ മീനിനെ പോലെ അവള്‍ തന്റെ ശരീരം പുളച്ചു. എന്റെ അരക്കെട്ടിലെ ഊഷ്മാവ് വീണ്ടും
തിളച്ചുവന്നു.

”ഈ കിളവനു വാക്കു തന്നാല്‍ പാലിക്കാനറിയില്ല.”

എനിക്ക് പരിസര ബോധം വന്നതപ്പോഴാണ്.

ഞങ്ങള്‍ പിന്നെ പോയി ഊണു കഴിച്ചു അല്പ നേരത്തിനുള്ളില്‍ കൊടുങ്ങല്ലൂരിലേക്ക്
തിരിച്ചു. ഹൈവേക്കു വീതി കുറവായതിനാല്‍ അല്പം വേഗം കുറച്ചേ ഓടിക്കാന്‍
പറ്റിയിരുന്നുള്ളു. വളവുകളും ട്രാഫിക്കും കൂടുതലായതു കൊണ്ട് കൂടുതല്‍ ശ്രദ്ധ
റോഡില്‍ കൊടുക്കേണ്ടിയിരുന്നു. റോഡുകള്‍ ചെറിയ ചെറിയ ടൗണുകള്‍ക്കുള്ളിലൂടെ വളഞ്ഞു
പുളഞ്ഞ് ഒരു നീളന്‍ മലമ്പാമ്പിനെപ്പോലെ. പുരാതന കാലങ്ങളില്‍ നദികള്‍ക്ക് സമീപത്ത്
നഗരസംസ്‌കാരം ഉരുത്തിരുഞ്ഞു വന്നതു പോലെ നാഷണല്‍ ഹൈവേകള്‍ക്കിരുവശങ്ങളിലുമായി
ആധുനിക കേരളം രൂപപ്പെട്ടു വരുന്നവരെ പോലെ തോന്നും.

മൂന്നു നാലു മണിയോടെ കൊടുങ്ങല്ലൂരെത്തി. രാഖി കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴാന്‍
പോണമെന്നു പറഞ്ഞതു കൊണ്ട് അവളെ ആദ്യം അവളുടെ

അമ്മാവന്റെ വീട്ടില്‍ ചെന്നാക്കി. അവള്‍ കുളിച്ച് വേഷം വാറി സാരിയുടുത്തു വന്നു.
ഞാന്‍ ആരാണെന്ന ചോദ്യത്തിനു അവള്‍ എന്ത് മറുപടിയാണാവോ അമ്മാവനു കൊടുത്തത്. ഞാന്‍
ചോദിച്ചില്ല. അവള്‍ അതൊന്നും ഗൗരവമായി എടുത്തുമില്ല. പകരം അവന്റെ നക്ഷത്രം മാത്രം
ചോദിച്ചു.

സെറ്റുസാരിയുടുത്തുവന്ന രാഖിയെ കണ്ടാല്‍ ഒരു ദേവിയെപ്പോലെ നവ വധുവിനെപ്പോലെ
തോന്നിച്ചു. ഞാന്‍ അമ്പലമുറ്റത്തു നിന്നു രണ്ടുമുഴം മുല്ലപ്പൂ വാങ്ങിക്കൊടുത്തു.
അതും ധരിച്ചു അമ്പലത്തിലേക്ക് പോയപ്പോള്‍ അവള്‍ കണ്‍ വെട്ടത്തു നിന്നും മറയും വരെ
ഞാന്‍ നോക്കി നിന്നു. അവള്‍ ചെന്നതോടെ ക്ഷേത്രത്തിലെ വിളക്കുകള്‍ക്ക് ഒരു തെളിച്ചം
വന്നതു പോലെ. വിശ്രമിക്കാന്‍ പോയ ദേവത തിരിച്ചു വന്നതോ… അല്പ നേരം നിറമാലയില്‍
നിന്ന് കണ്ണെടുക്കാനെനിക്കായില്ല. ഈ ക്ഷേത്രമുറ്റത്തല്ലേ പണ്ട് കളിച്ചു
നടന്നിരുന്നത്. ഇവിടത്തെ താലപ്പൊലിക്കല്ലേ രാവിലെ മുതല്‍ രാത്രി വരെ ജലപാനം
പോലുമില്ലാതെ കറങ്ങി നടന്നിരുന്നത്. എന്നിട്ടും ഈ നിറമാലക്ക് ഇത്ര ഭംഗിയും
തേജസ്സുമുണ്ടെന്ന് ഇതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.

അവിടെ നിന്നു പുറപ്പെട്ടപ്പോള്‍ ക്ഷേത്രത്തിന്റെ വിളക്കുകള്‍ അണഞ്ഞു
തുടങ്ങിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെയൊപ്പമാണല്ലോ ദേവി.. ഞാന്‍ അതോര്‍ത്തു
ചിരിച്ചു. രാഖി ചിരിയുടെ കാരണം ചോദിച്ചു.

”ഹേയ്, ഞാന്‍ കുരുംബക്കാവിലെ ദേവിയെ അടിച്ചോണ്ടു പോകുന്നതായി ഒരു ദിവാ സ്വപ്നം
കണ്ടു.

”ദേ.. ദൈവദോഷം ഒ”ന്നും പറയല്ലേട്ടോ”.. അവള്‍ അല്പം സീരിയസ്സ്‌നെസ്സ് ഭാവിച്ചു.
എന്റെ നെറ്റിയില്‍ പ്രസാദമായി കിട്ടിയ ചന്ദനം തൊട്ടു തന്നു.

”സത്യായിട്ടും രാഖി ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവിടത്തെ ദേവിയും കൂടെ
പോന്നോ എന്നു സംശയം”

അവള്‍ ചിരിച്ചു. അതിനൊപ്പം മഴയും

 

ഏഴുമണിയോടെ കാക്കനാടുള്ള എന്റെ ഫ്‌ലാറ്റിലെത്തി. വാച്ച് മാന്‍ ഓടി വന്നു താക്കോല്‍
തന്നിട്ട് പോയി. രാഖിയെ രണ്ടുമൂന്നുവട്ടം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാള്‍
. ഞാന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കമ്പനിയില്‍ നിന്ന് മുറിയൊക്കെ
വൃത്തിയാക്കാന്‍ ആളെ വിട്ടിട്ടുണ്ടാവും. അവര്‍ കാര്യം കഴിഞ്ഞപ്പോള്‍ താക്കോല്‍
ഏല്പിച്ചു പോകുന്നതാണ്.

എട്ടാം നിലയിലാണു എന്റെ ഫ്‌ലാറ്റ്. ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ തൃക്കാക്കര
വാമനമൂര്‍ത്തി ക്ഷേത്രം കാണാം. ആകാശത്ത് ഉദയസൂര്യന്‍ ഹോളി കളിച്ചതിന്റെ തെളിവുകള്‍
മാഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അവള്‍ ബാല്‍ക്കണിയില്‍ വന്ന് എന്റെയൊപ്പം
ചേര്‍ന്നു നിന്നു. ഇത്തവണ എനിക്ക് അവളെ ചേര്‍ത്തു പിടിക്കേണ്ടി വന്നില്ല. അവളുടെ
മനസ്സില്‍ നിന്ന് ഭയം അപ്രത്യക്ഷമായപോലെ തോന്നി.

അടുക്കളയില്‍ എല്ലാം ഒരുക്കി വച്ചിരുന്നു. രാഖിയുടെ മുഖം പ്രസന്നമായിട്ടുണ്ട്.

ഞാന്‍ നേരത്തേ വിളിച്ചു പറഞ്ഞിരുന്നു മാനേജറെ, എല്ലാം ഒരുക്കി വക്കാന്‍.
അല്ലെങ്കില്‍ അയാളുറ്റെ പ്രബേഷന്‍ പിര്യയ്ഡ് തീരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു
വിട്ടേനേ. അവള്‍ റൂമില്‍ പോയി വസ്ത്രം മാറി വന്നു അടുക്കളയിലേക്ക് കയറി.
കയറുന്നതിനു മുന്‍പ് അവള്‍ എന്നോട് സമ്മതം ചോദിക്കാനും മറന്നില്ല. ഞാന്‍ ഒരു ജാക്ക്
ഡാനിയേലും പിടിപ്പിച്ച് ബാല്‍കണിയില്‍ ഇരുന്നു മഴയെ നോക്കി സ്വപ്നം
നെയ്തുകൊണ്ടിരുന്നു. അടുക്കളയില്‍ നിന്ന് സാമ്പാറിന്റെ ഹൃദ്യമായ ഗന്ധം ഒഴുകിയെത്തി.
അവള്‍ പാചകം അറിയാമെന്നു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല.

എനിക്ക് ഡോക്റ്റര്‍ കാര്‍ത്തികേയന്റെ ഫോണ്‍ വന്നു. അപ്പോഴാണ് എനിക്ക് അക്കാര്യം
ഓര്‍മ്മ വന്നത്. മദ്യപാനവും പുകവലിയും വിലക്കിയിട്ടുണ്ട്. അദ്ദേഹം പ്രത്യേകം
നിര്‍ദ്ദേശിച്ചിരുന്നു. കുടുംബ സുഹൃത്താണ് കാര്‍ത്തികേയന്‍ ഡോക്റ്റര്‍. എന്റെ
ഓന്‍കോളജിസ്റ്റിന്റെ സഹപാഠിയാണ്. അദ്ദേഹമാണ് എന്നെ ചികിത്സക്കായി ചെന്നൈയിലെ
അപ്പോളോ ആശുപത്രിയിലെത്തിച്ചത്. പാവം എന്നേക്കാള്‍ കൂടുതല്‍ വിഷമിച്ചത്
അദ്ദേഹമായിരുന്നിരിക്കണം. അല്ലെങ്കില്‍ എന്റെ കൂടെ അത്ര ദൂരം വരികയും ആശുപത്രിയില്‍
കൂടെയിരിക്കുകയും ഒക്കെ ചെയ്യുമോ. എനിക്ക് ഏറ്റവും നല്ല ചികിത്സ കിട്ടുന്നുണ്ട്
എന്നുറപ്പു വരുത്താന്‍ അദ്ദേഹം ഇടക്കിടെ ആശുപത്രി മാനേജ്മന്റുമായും
സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം അന്നാളില്‍ ഞാന്‍
അറിഞ്ഞതേ ഇല്ല.

ഞാന്‍ ഫോണ്‍ എടുത്തില്ല. എടുത്താല്‍ എനിക്ക് നല്ല ശകാരം കേള്‍ക്കേണ്ടി വരുമെന്ന്
അറിയാമായിരുന്നു. ഞാന്‍ പയ്യെ രണ്ടാമത്തെ വിസ്‌കി കൂടെ ഒഴിച്ചു. ഐസ് കട്ടകള്‍
കൊണ്ട് ഗ്ലാസ്സ് നിറച്ചു. അടുക്കളയില്‍ നിന്ന് വന്നു കൊണ്ടിരുന്ന ആ പ്രത്യേക
സുഗന്ധത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.

ഒരു മൂളിപ്പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടക്ക് രാഖി എന്റെ അടുത്തു വന്നു കുറച്ചു
നേരം നിന്നു. ഞാന്‍ അവളുടെ കൈ പിടിച്ച് കൂടെ ഇരിക്കാന്‍ പറഞ്ഞെങ്കിലും അവള്‍
ഇരിക്കാന്‍ കൂട്ടക്കിയില്ല. അടുക്കളയില്‍ ദോശ ചുടാന്‍ വച്ചിരിക്കുകയാണത്രെ.
പാട്ടുകേള്‍ക്കാന്‍ സംഗതികള്‍ ഒന്നുമില്ലേ എന്ന് ചോദിക്കാനായിരുന്നു അവള്‍ വന്നത്.
എന്റെ മൂളിപ്പാട്ട് അത്ര അസഹനീയമായിരുന്നോ. ഞാന്‍ ഇടനാഴിയില്‍ വച്ചിരുന്ന വലിയ
മൂസിക് സിസ്റ്റം ചുണ്ടിക്കാണിച്ച്ഉ കൊടുത്തു. അത് ഉപയോഗിച്ചിട്ട്
ഒരുപാടുനാളായിരുന്നു.

വര്‍ക്ക് ചെയ്യുമോ ആവോ, ഞാന്‍ ഒരു നിസംഗതയോടെ പറഞ്ഞു.

ങും നോക്കട്ടെ. പഴയ ആറു സിഡി ചേഞ്ചര്‍ മൂസിക് സിസ്റ്റമാണ്. ഓണാക്കിയിട്ടെ കാലം കുറേ
ആയിട്ടുണ്ട്.

അവള്‍ ആദ്യം പോയത് അടുക്കളയിലേക്കാണ് പിന്നീട് ഇടനാഴിയിലെത്തി പാട്ട്
ശരിയാക്കിയെന്നു തോന്നുന്നു. തീരെ കുറഞ്ഞ ശബ്ദത്തില്‍ പാട്ടുകള്‍
കേള്‍ക്കാമായിരുന്നു. അവള്‍ മിടുക്കിയാണ് അഞ്ച് മിനിറ്റിനുള്ളില്‍ പുതിയ ഫോണിന്റെ
നിയന്ത്രണങ്ങള്‍ പഠിച്ച ആളല്ലേ പാട്ടുപെട്ടിയൊക്കെ നിസാരമായിരിക്കണം.
അല്പസമയത്തിനുള്ളില്‍ ജഗ്ജിത് സിങ്ങിന്റെ ഗസലുകള്‍ കേട്ടു തുടങ്ങി. അത്രയും നേരം
അവള്‍ പാട്ടുകള്‍ തിരയുകയായിരുന്നു. ഗസലിന്റെ നൊമ്പരപ്പെടുത്തുന്ന സംഗീതം എനിക്ക്
പണ്ട് വളരെ ഇഷ്ടമായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ പ്രത്യേകിച്ച്
പ്രണയവും സ്വന്തം മകനെയും വരെ നഷ്ടപ്പെട്ട ജഗ്ജിത് സിങ്ങിന്റെ വരികള്‍ക്ക് നമ്മുടെ
മനസ്സില്‍ മായാത്ത പോറലേല്പിക്കാനാവുമെന്ന് തീര്‍ച്ചയാണ്. ഞാന്‍ ഒറ്റക്കായ
നാളുകളില്‍ എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ അവയായിരുന്നു. പക്ഷെ ഇന്നു ഞാന്‍
ഒറ്റക്കല്ലല്ലോ. എനിക്കു സ്‌നേഹിക്കാന്‍ എന്നെ പുണരാന്‍ ഒരാളെ

കിട്ടിയിരിക്കുന്നു.

ഞാന്‍ പെട്ടന്നും പോയി കുളിച്ചിട്ടു വന്നു. അതിനിടക്ക് അവള്‍ ഗസല്‍ മാറ്റി
മലയാളത്തിലെ റൊമാന്റിക് പാട്ടുകളുടെ കളക്ഷന്‍ ഇട്ടു. ഗസലിനും ഒരു മൂഡ് ഉണ്ടാക്കാന്‍
പറ്റുന്നില്ല എന്നു അവള്‍ക്കും തോന്നിക്കാണും.

പാതിരാമഴയേതോ എന്ന പാട്ടോടെ തുടങ്ങുന്ന കൊമ്പിലേഷന്‍. രാഖിയുടെ കവിളുകള്‍ തുടുത്തു.
ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയതിനു പിന്നാലെ അവളും വന്നു. പാട്ട് ശരിയായ അളവില്‍
ബാല്‍കണിയില്‍ എത്തുന്നുണ്ട് എന്നുറപ്പാക്കാന്‍ രണ്ടുവട്ടം അങ്ങോട്ടും നടന്നു.
തൃപ്തിയായപ്പോള്‍ എന്റെയൊപ്പം വന്നിരുന്നു. എന്റെ തോളില്‍ ചാരി. ഞാന്‍ എന്റെ വലതുകൈ
വിരലുകള്‍ അവളുടെ ഈറന്‍ മാറാത്ത മുടിയികളിലില്‍ തഴുകി സംഗീതവും മദ്യവും
ആസ്വദിച്ചുകൊണ്ടിരുന്നു. അവള്‍ എന്റെ നെഞ്ചിലെ അവിടവിടെയൊക്കെ നരച്ചു തുടങ്ങി
രോമങ്ങളിലൂടെ വിരലോടിച്ച് പറഞ്ഞു.

”കിളവനായി”

ശരിയാണെന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്നു മൂളിയതു മാത്രമേയുള്ളൂ.

ദോശയും സമ്പാറും എനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു. അത് വിളമ്പിത്തരാന്‍ കൂടെ
ഒരാള്‍ ഇരിക്കുക എന്നതും കുറേ കാലത്തിനുശേഷം ആദ്യമായിരുന്നു. എത്ര
നിര്‍ബന്ധിച്ചിട്ടും അവള്‍ എന്റെയൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല.

എവിടെ നിന്നോ ഒരു പാണന്റെ പാട്ടു കേള്‍ക്കാമായിരുന്നു. അത് അടുത്തുവരുന്നതു പോലെ
തോന്നി. ആ പാട്ടില്‍ നിന്ന് രണ്ട് നാഗസര്‍പ്പങ്ങള്‍ ഇഴഞ്ഞ് ഞങ്ങളുടെ ശരീരത്തില്‍
പ്രവേശിച്ചു. കെട്ടിപ്പിണഞ്ഞ ആ സര്‍പ്പങ്ങള്‍ കൊത്തിയും ഞെക്കിയും ശ്വാസം
മുട്ടിച്ചും പരസ്പരം കീഴടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതീകങ്ങളായി അങ്ങ്
ആകാശത്താഴ്വരകള്‍ വരെ കണ്ടെത്തി തിരിച്ചു വന്നു. അവരുടെ മനസ്സും ശരീരവും
ഒന്നായിത്തീര്‍ന്നു. അവളോടൊപ്പമുള്ള എല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യത്തെ ഫോണ്‍
കോള്‍ മുതല്‍ ദാ. ഇതു വരെയുള്ള എല്ലാം. എന്റെ ജീവിത ത്തിലെ നഷ്ടപ്പെട്ട ഏതോ ഒരു
കണ്ണി വന്നു ചേര്‍ന്നതു പോലെ. ജീവിതത്തിനു ഒരു അര്‍ത്ഥമൊക്കെ വക്കുകയാണോ?

രാഖി പുലര്‍ച്ചെ എഴുന്നേറ്റുകാണണം. ബെഡില്‍ അവള്‍ ഇല്ലായിരുന്നു. ഫോണ്‍ ഇടക്കിടെ
ശബ്ദിക്കുന്നുണ്ടായിരുന്നത് കാരണം ഞാന്‍ എണീറ്റു സൈലന്റ് മോഡിലാക്കിയിരുന്നു.
കാര്‍ത്തികേയന്‍ ഡോക്റ്റര്‍ ആയിരുന്നു. പിന്നെയും ഞാന്‍ കിടന്നുറങ്ങി. വളരെ
കാലത്തിനുശേഷം അങ്ങനെയൊന്ന് ഉറങ്ങാന്‍ ഞാന്‍ കൊതിച്ചിരുന്നു. 2 മണിക്കൂറെങ്കിലും ആ
കിടപ്പ് കിടന്ന ശേഷം ഉണര്‍ന്ന് ഫോണ്‍ തപ്പി നോക്കിയപ്പോള്‍ അതു കാണുന്നില്ല.

എണീറ്റു നോക്കുമ്പോള്‍ മുറിയുടെ ഒരു മൂലക്കിരുന്ന് കണ്ണീര്‍ തുടക്കുന്ന രാഖിയെ ആണു
ഞാന്‍ കണ്ടത്. ഞാന്‍ കാര്യാമറിയാന്‍ അടുത്തു ചെന്നു. ഇന്നലെ രാത്രി മദ്യലഹരയില്‍
ഞാന്‍ വേണ്ടത്തത് വല്ലതും ചെയ്തുവോ. ഛെ. മോശമായിപ്പോയി. ഞാന്‍ അവളുടെ അടുത്ത്
ചെന്നിരുന്നു.

”സോറി” ഞാന്‍ അറിയാതെ……

അവളുടെ കയ്യില്‍ എന്റെ ഫോണ് ഉണ്ട്. അതില്‍ വാട്‌സാപ്പില്‍ ആരുടേയോ ചാറ്റ് എടുത്ത്
നോക്കിയാണ് അവള്‍ ഈ വിതുമ്പുന്നത്.

ഞാന്‍ ഫോണ്‍ വാങ്ങി. അതിലെ ചാറ്റുകള്‍ പരിശോധിച്ചു. കാര്‍ത്തികേയന്‍ അങ്കിള്‍.
വാട്‌സാപ്പിലെ ചാറ്റ് ഹെഡ് അങ്ങനെയായിരുനു. സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോള്‍
രാഖിയുമായി അദ്ദേഹം സംസാരിച്ചിരിക്കുന്നു. എന്നിട്ട് എന്റെ റിപ്പോര്‍ട്ടും മറ്റും
അയച്ചു കൊടുത്തിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ ഡലീറ്റ് ചെയ്ത് കളഞ്ഞവയാണ്. ദാ വീണ്ടും
അയച്ചിരിക്കുന്നു.

അതിലെ ലാസ്റ്റ് ലൈന്‍ വായിച്ചു.

ഞാന്‍ ഇന്നലെ കിമോ സെഷനു പോകാതെ കറങ്ങി നടക്കുകയാണ്. അതിനുത്തരവാദി എന്റെ കൂടെയുള്ള
ആരാണൊ അയാളാണ്. ഈ ചികിത്സയാണ് എന്റെ മുന്നിലുള്ള ഏക ആശ്രയം. അല്ലെങ്കില്‍ എന്റെ
ആയുസ്സിനു വെറും നാലുമാസം കൂടിയേ ബാക്കിയുള്ളൂ എന്നാണ് അതില്‍ പറയുന്നത്.

ഞാന്‍ രാഖിയുടെ തോളില്‍ പിടിച്ച് അവളെ എഴുന്നേല്പിച്ചു. വിതുമ്പിക്കൊണ്ട് അവള്‍
എഴുന്നേറ്റയുടനെ എന്റെ മാറണഞ്ഞു.

”എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ. ഞാന്‍ കാരണം
മനുവേട്ടനു ഒന്നും വരരുത്…’

‘അയ്യോ,. അത് ഞാന്‍ മനഃപൂര്‍വ്വം വിട്ടതാണ്. രാഖി ഇങ്ങോട്ട് വരണമെന്നു പറഞ്ഞപ്പോള്‍
പിന്നെ ഞാന്‍ ഒന്നും ഓര്‍ത്തില്ല. ‘

‘പ്ലീസ് എന്നെ വിട്ടെക്കു, അതിനേക്കാളൊക്കെ പ്രധാപ്പെട്ടതല്ലേ ഇത്”. തേങ്ങല്‍
അവസാനിക്കുന്നില്ല. ”ഉടനെ ആശുപത്രിയിലേക്ക് ചെല്ലണം. കീമോ എടുക്കണം.. ഞാനും വരാം”
ഞാന്‍ കൂടെയിരിക്കാം” അവള്‍ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു. ഇങ്ങനെയൊരു കാര്യം
ഉണ്ടായിരുന്നത് എന്നോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു”

ഞാന്‍ വിറളിയ ഒരു ചിരി സമ്മാനിച്ചു എന്നല്ലാതെ എനിക്കു പ്രത്യേകിച്ച് ഒന്നും
ചെയ്യാനില്ലായിരുന്നു

”വരൂ. നമുക്ക് പോവാം. എങ്ങനെയാണ് പോകുന്നത്. എനിക്കും കൂടെ ടിക്കറ്റ് ബുക്ക്
ചെയ്‌തോളൂ.. ‘

‘ഇപ്പഴോ? ‘ ഞാന്‍ പുരികം ഉയര്‍ത്തി.

”പിന്നെ എപ്പോഴാ. വൈകരുതെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. ‘

ഞങ്ങള്‍ പോകുന്ന വഴിക്ക് ഓഫീസില്‍ നിര്‍ത്തി അവള്‍ക്കുള്ള അപ്പോയ്ന്റ്മന്റ് ലറ്ററും
മറ്റും ഒപ്പിട്ടു. മാനേജറെ കൊണ്ട് അതെല്ലാം കൊടുപ്പിച്ചു. പിറ്റേന്നത്തെ
വൈകുന്നേരത്തെ ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. അവളെ മിക്കവാറും അന്ന് ട്രയിനില്‍ മടക്കി
അയക്കണം എന്ന് തന്നെയായിരുന്നു എന്റെ പദ്ധതി. അവളുടെ ഈയൊരും മുഖം കാണെണ്ടിവരുമെന്ന്
മാത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ അടുത്ത ആഴ്ച ജോലിക്ക് പ്രവേശിക്കുവാന്‍
വരുമല്ലോ അപ്പോഴേക്കും ചെന്നൈയില്‍ പോയി തിരിച്ചു വരാം എന്നു കരുതി.

കാറില്‍ കയറുമ്പോളേക്കും അവള്‍ പഴയ രാഖിയായിട്ടുണ്ടായിരുന്നു. ഫോണ്‍ വിളിച്ച്
അമ്മയോട് ജോലി ശരിയായ കാര്യം പറഞ്ഞു. അവളുടെ വാക്കുകളില്‍ സന്തോഷത്തേക്കാല്‍
നിശ്ചയദാര്‍ഢ്യമായിരുന്നു നിഴലിച്ചിരുന്നത്.

ഫോണില്‍ പഴയ പരസ്യം എടുത്തു നോക്കി. പുതിയ കുറേ എങ്ക്വയറീസ് വന്നിട്ടുണ്ട്. മുന്‍പ്
ഡീറ്റെയില്‍ ചോദിച്ച് അയച്ച മറുപടിക്കു റിപ്ലൈ വന്നിട്ടുന്‍ട്. അമൃത, 28 വയസ്സ്,
തേവര. ഞാന്‍ എന്റെ പരസ്യം മുഴുവനായി ചെയ്തു കളഞ്ഞു.

”ഇനി ഇതിന്റെ ആവശ്യമില്ലല്ലൊ.. ‘ രാഖിയെ എന്നെ നോക്കി.

അവള്‍ എന്റെ കയ്യില്‍ പിടിച്ചു, ഒന്നും സംഭവിക്കില്ല എന്ന ഭാവത്തില്‍ കണ്ണുകള്‍
അടച്ചു.

ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങി, വാമന മൂര്‍ത്തി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍
അവള്‍ എന്നോട് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്റെ വണ്ടിയില്‍ നിന്ന് ദേവി
വീണ്ടും പോയതു പോലെ തോന്നി.

അല്പ സമയത്തിനുശേഷം രാഖി തിരിച്ചു വന്നു. എന്നെ പ്രസാദ ചന്ദനം തൊടുവിച്ചു തന്നു.
എന്നിട്ട് മുടിയെടുത്ത് മുന്നിലേക്കിട്ട് എന്ന് നോക്കി പുറത്തേക്കു നോക്കാന്‍
പറഞ്ഞു. അപ്പോഴാണ് അവിടെ മുല്ലപ്പൂ വില്‍കുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍
ഇറങ്ങിച്ചെന്ന് രണ്ടു മുഴം മുല്ലപ്പൂ വാങ്ങി തിരിച്ചു വന്നു.

രാഖി മുഖ തിരിച്ച് നിന്നു. എന്നോട് മുല്ലപ്പൂ ചൂടിച്ചു കൊടുക്കാന്‍ പറയുകയാണ്.
ഓഫര്‍ ലെറ്റര്‍ ഒപ്പിട്ട് വാങ്ങിക്കുമ്പോള്‍ പോലും അവള്‍ ഇത്ര സന്തോഷം
അനുഭവിക്കുന്നതായി തോന്നിയില്ല. ഞാന്‍ പണിപ്പെട്ടാനെങ്കിലും ആ കൃത്യം നിര്‍വഹിച്ചു.
ഏതോ കണക്കു പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍.

അവള്‍ തിരിഞ്ഞ് നേരെയിരുന്നു. മുടിയും ചൂടിയ പൂവും ഒതുക്കിയിട്ടും കണ്ണാടിയില്‍
നോക്കി എല്ലാം ശരിയായിട്ടുണ്ട് എന്നു റപ്പുവരുത്തി.

”പോവാം” ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്ന എന്നോടായി..

”എങ്ങോട്ട്?”

”എങ്ങോട്ടെങ്കിലും…. ഈ ലോകത്തിന്റെ അവസാനത്തിലേക്കാണെങ്കിലും.. ഞാന്‍ റെഡി”

” ഉറപ്പാണോ? അവസാനം മാറ്റി പ്പറയുമോ?

” ഹേയ് ഒരിക്കലുമില്ല” ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

” എന്നാല്‍ ഞാനും റെഡി., പോയ്ക്കളയാം അല്ലേ….”

എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം വന്നു ചേര്‍ന്നു.

സിറ്റിയിലെ മറ്റു മുരളുന്ന കാളകളെ പിന്നിട്ട്, ഉയര്‍ന്ന കോണ്‍ക്രീറ്റ് സ്മാരകങ്ങളെ
പിന്നിട്ട്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളിലൂടെ അവര്‍ ഗ്രാമത്തിന്റെ
നിഷ്‌കളങ്കതയിളെക്ക് യാത്രയായി. അവര്‍ക്ക് കൂട്ടായി ആ ജര്‍മ്മന്‍ കാളയും. അതിനു
പക്ഷെ മനസ്സു വായിക്കാനറിയില്ലായിരുന്നു.

അവസാനിച്ചു.

Leave a Reply