💞എന്റെ കൃഷ്ണ 2 💞 [അതുലൻ ]

Posted by

….💞എന്റെ കൃഷ്ണ💞….
ENTE KRISHNA | AUTHOR : ATHULAN | PREVIOUS PARTS
[https://kambimaman.com/tag/athulan/]

——————————————————————————–

ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ…
പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
ഈ പാർട്ട്‌ വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട്‌ ആദ്യം
വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…💓💓💓💓💓💓💓💓💓

ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ…
എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ
വരവ്വ്….

അവളെ കണ്ടപാടെ വെപ്രാളപ്പെട്ട് പുതപ്പ് വലിച്ചു മേത്തേക്കിട്ടതും

കിച്ചു ചേച്ചീ കേറല്ലേ…എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അകത്തേക്ക് വന്ന കിച്ചൂസിന്റെ
കണ്ണും പൊത്തിയവൾ പുറത്തിറങ്ങി വാതിലടച്ചു…..

എന്റ ദൈവമേ…..
ആകെ പ്ലിങ്ങിയല്ലോ….

ബോക്സർ ഇട്ടിട്ടുണ്ടെങ്കിലും മുണ്ട് ഇല്ലാത്തത്, ഇല്ലാത്തത് തന്നെയല്ലേ ….
ഒരു കണക്കിന് മുണ്ടൊക്കെ തപ്പിയെടുത്തു പുറത്ത് വന്നതും കിച്ചൂസിനെ കാണാനില്ല…
അമ്മൂസ് സോഫയിൽ ചാരിക്കിടന്നു ടീവി കാണുകയാണ് …

നേരെ ചെന്ന് തലക്കിട്ടൊന്ന് കിഴുക്കി…
ഇങ്ങനെയാണോടി ഒരു ചെക്കന്റെ മുറിയിൽ കേറി വരുന്നേ….

ഓഹ് പിന്നെ ഒരു ചെക്കൻ വന്നേക്കണു…. സമയം എത്രായിന്ന് വല്ല വിചാരമുണ്ടോ… ഇന്ന്
എന്റെകൂടെ വരാമെന്ന് പറഞ്ഞിട്ട്….

ഞാൻ ക്ലോക്കിൽ നോക്കിയപ്പോ 7.45…

അതിനു ഇന്നലെ അമ്മയോട് 8.30 ഇറങ്ങാം എന്നല്ലേ പറഞ്ഞെ…. അതിനു നീ എന്തിനാ 7.30ക്ക്
കേറി വന്നേ….

ഹോ ഞാൻ ഇനി തർക്കിക്കാൻ ഇല്ല …. മഹാൻ ഒന്ന് വേഗം റെഡി ആയമതി…
അതും പറഞ്ഞു അവളൊന്ന് തൊഴുതു…

അത് കണ്ടു ചിരിച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി…

നേരെ പല്ലുതേപ്പ് തുടങ്ങി……അത് 4മിനിറ്റ്…..8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു… 13
മിനിറ്റ് കുളി…. 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു…

കൃത്യം 8.15 നു ഞാൻ സെറ്റ്…

എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ
കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു…

ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല 😜) കാക്കി പാന്റും ആണ് എന്റെ
വേഷം

അമ്മൂസിന്റെ നിൽപ് കണ്ടിട്ട് അവളോടായി അമ്മയുടെ വക കമെന്റ് ….

മോളിതൊന്നും നോക്കണ്ട…പണ്ട് പഠിക്കാൻ പോകുന്ന സമയത്ത് 20 മിനുട്ട് ആയിരുന്നു ഇവന്റെ
പ്രാഥമികകർതൃനിർവഹണ സമയം…
ഇപ്പോ അത് കൂടിയിട്ടുണ്ട്… പുരോഗമനം 😜😜😜

അമ്മ പറഞ്ഞു തീർന്നതും ഞാൻ കണ്ടത് കയ്യിൽ ചായയുമായി ഒരു പ്രത്യേക മുഖഭാവത്തോടെ
എന്നെ നോക്കിനിൽക്കുന്ന പെണ്ണിനെയാണ്……
എന്റെ കിച്ചൂസിനെ….

ഈശ്വര അമ്മ നാറ്റിച്ചല്ലോ…..

അവളുടെ മുഖത്തെ ഭാവം മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല….
ഇങ്ങനെയൊരു ജന്തു ആയിരുന്നോ ദൈവമേ ഇത്…. അത് അവൾ എക്സ്സ്പ്രഷൻ ഇട്ട് ചോദിക്കാതെ
ചോദിച്ചു….

എന്തായാലും എന്നെ അവൾ കൂടുതൽ മനസ്സിലാക്കിയല്ലോ 😁…അത് നന്നായി എന്ന് മനസ്സിൽ
സമാധാനിച്ചു തീൻമേശയിലേക്ക് ഇരുന്നു ….

അമ്മ അടുക്കളയിലേക്ക് മാറിയതും എനിക്കുളള ചായ നീട്ടികൊണ്ട് കിച്ചൂസ്സൊന്ന്
ചിരിച്ചു…
ഒരു റോസ് നിറമുളള ചുരിദാർ ആയിരുന്നു കിച്ചൂസിന്റെ വേഷം…
അവൾ അടുത്തേക്ക് വന്നപ്പോ അത്തറിനെക്കാൾ സുഗന്ധമുളള വിയർപ്പ്മണം എന്റെ മൂക്കിലേക്ക്
അടിച്ചു കേറി….
എന്തൊരു മണമാണ് എന്റെ പെണ്ണിന്…

ഗ്ലാസ്സ് വാങ്ങിക്കൊണ്ടു ആഹാരം കഴിച്ചോ എന്ന് ഞാൻ പയ്യെ ചോദിച്ചു…

അവൾ കഴിച്ചെന്നു പറഞ്ഞതിനൊപ്പം തലയൊന്ന് പയ്യെ ആട്ടി കാണിച്ചു….

അവളുടെ അങ്ങനെയുളള ആക്ഷൻസ് കാണാൻ എന്താ രസം….ഒരു കുഞ്ഞു കുട്ട്യേ പോലെ തോന്നും
അപ്പോൾ….

പെട്ടെന്ന് അമ്മ വന്നതും കിച്ചൂസ് കുറച്ചു ഗ്യാപ്പിട്ട് നിന്നു…

ഞാൻ സ്വല്പം ഗൗരവത്തിൽ അമ്മൂസിനോട്…

ഡി അമ്മു…..ടീവി കണ്ടിരിക്കാതെ കഴിക്കാൻ നോക്ക്….

ഞാൻ വീട്ടിൽ നിന്ന് കഴിച്ചു ചേട്ടാ… ചേട്ടൻ വേഗം കഴിക്ക്… എന്നിട്ട് വേഗം ഇറങ്ങാം
നമുക്ക് ….

നീ ചാടല്ലേ പെണ്ണെ…. 10 മണിക്ക് ഓഫീസ് തുറന്നാലും 11 ഒക്കെയാവും മാനേജ്മെന്റ്
സ്റ്റാഫ്‌സ് എത്തുമ്പോ…

അതും പറഞ്ഞു ഇഡലി കഴിച്ചു തുടങ്ങി…..
പ്ലേറ്റിൽ ഉണ്ടായ ഏഴാമത്തെ ഇഡലിയും തീർന്നു…. കിച്ചൂസ് വേഗം ഒരെണ്ണം കൂടി വെക്കാൻ
പോയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു….

പെണ്ണിന്റെ മുഖത്തു പിന്നേം നാണം… അത് കണ്ടപ്പോ എനിക്കും ഒരു കൗതുകം…

ഇക്കണക്കിനു ഇവളെ പിടിച്ചൊരു ഉമ്മയെങ്ങാനും വെച്ച മുഖത്ത്‌ നിന്ന് ചോര ചീറ്റുമല്ലോ

അത്രെയും നേരം എന്നെയവൾ ഒരു ഭാര്യയെ പോലെ അടുത്ത് നിന്ന് കഴിപ്പിക്കുകയായിരുന്നു….

അങ്ങനെ എണീറ്റ് കയ്യൊക്കെ കഴുകി വന്നു…

ഫയൽ ഒക്കെയെടുത്തു ഒരു മഞ്ഞ ടോപ്പും വെളള ലെഗ്ഗിങ്‌സ് ഒക്കെയിട്ട് ചുന്ദരിയായി
അമ്മൂസും റെഡി……

അങ്ങനെ ബൈക്കിന്റെ അടുത്തേക്ക് പോയ എന്നെ കണ്ടപ്പോ ഇത്രയും ദൂരം ബൈക്കിൽ പോകാൻ
നിനക്ക് വല്ല പ്രാന്ത് ഉണ്ടോടാ…? പത്രം വായന നിർത്തി അച്ഛൻ ചോദിച്ചു

അത് കേട്ടതും അമ്മ എന്നോട്….
ഡാ പോത്തേ ഇത്രയും ദൂരം നീ മോളായി ബൈക്കിൽ പോകാൻ പോകുവാണോ…. നിനക്ക് വെയിലത്തു പോയി
ശീലമാണെന്ന് കരുതി കൊച്ചിനെയും വെയിൽ കൊളളിക്കാണോ……..?
നിങ്ങൾ കാറിനു പോയാമതി എന്നും പറഞ്ഞു അമ്മ താക്കോൽ എടുത്ത് തന്നു…

അങ്ങനെ കാർ പോർച്ചിൽ നിന്നിറക്കി അമ്മൂസിനോട് കയറാൻ പറഞ്ഞു…

അപ്പോളാണ് അച്ഛൻ ആഹ്ലാദകരവും ആനന്ദകരവുമായ കാര്യം മൊഴിഞ്ഞത്….

കാറിനാണ് പോകുന്നതെങ്കിൽ കൃഷ്ണമോൾക്കും ഒപ്പം പൊയ്ക്കൂടേയെന്ന് ..

അത് കേട്ടതും അവളുടെ മുഖത്തു സന്തോഷം അലതല്ലി… പക്ഷെ പെട്ടെന്ന് എന്തോ ഓർത്തെന്നോണം
അച്ഛനോടായി പറഞ്ഞു…..

അത് അച്ഛാ….മുത്തശ്ശൻ ഒറ്റയ്ക്ക് ആവില്ലേ…..ചെറിയൊരു വേവലാതിയോടെയാണ് അവളത് പറഞ്ഞത്
…..

അപ്പോൾ പെണ്ണിന് വരാൻ ആഗ്രഹമൊക്കെയുണ്ട്….
എന്നിലെ ആവേശം മുഖത്തു പ്രകടമായെങ്കിലും ആറ്റം ബോംബ് അടുത്തിരിക്കുന്നത്കൊണ്ട് വന്ന
കളളച്ചിരി നൈസ് ആയിട്ട് വിഴുങ്ങി 😆

പക്ഷെ അമ്മൂസ് ആരാ മോൾ…. കയ്യിലൊന്ന് നുളളികൊണ്ട് എന്നെയൊന്നു ആക്കി ചിരിച്ചു….

ഹിഹി….കൈ വിരൽ കൂട്ടിപ്പിടിച്ചു ചുണ്ടിൽ നിന്നൊരു ഉമ്മയെടുത്ത്‌ അവളുടെ കവിളിൽ
കൊടുത്തതും…. അവൾ ചിരിച്ചു പോയി ….
എന്റെ ആഹ്ലാദം കണ്ടിട്ടാകണം…..

അതിനെന്താ മോളെ മുത്തശ്ശനെ ഞാൻ പോയി ഇങ്ങോട്ട് കൊണ്ടുവരാം… ഞാനും അമ്മയും ഇല്ലേ
ഇവിടെ… ഞങ്ങൾ നോക്കിക്കോളാം
അച്ഛൻ ഉറപ്പിച്ചു പറഞ്ഞു….

ആഹ്ഹ് നല്ല കാര്യം…..നിങ്ങളുടെ ക്ലബ്ബിൽ പോക്ക് ഒന്ന് കുറയട്ടെ…. അമ്മയും അതിനെ
പിന്താങ്ങി…..

അതുകൂടി കേട്ടതോടെ കിച്ചൂസ് ഉളളിലുളള സന്തോഷം മുഴുവൻ പുറത്തുകാട്ടി ചിരിച്ചു……
അവൾക്ക് യാത്ര വരാൻ ഇത്രയും ഇഷ്ട്ടം ഉണ്ടായിരുന്നോ ദൈവമേ….

ഷാളോക്കെ ഒന്ന് നേരെയിട്ട് ഇറങ്ങാൻ പോയ അവളെ പിടിച്ചു നിർത്തി ഒന്നുകൂടി
ഒരുങ്ങിയിട്ട് പോയാമതിയെന്നു പറഞ്ഞു അവളെയമ്മ അകത്തേക്ക് കൊണ്ടുപോയി….

ഇതെല്ലാം അച്ഛൻ ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുകയാണ്…

ഒരു മകളെ ഒരുക്കുന്ന പോലെ മുഖം ഒക്കെ ഒന്നുകൂടി കഴുകിച്ചു,,,, ലേശം പൗഡർ ഒക്കെ
ഇട്ട് കൊടുത്ത്….. ചന്ദനം കൂടി തൊടിയിച്ചു പുറത്തേക്ക് കൊണ്ടുവന്ന എന്റെ പെണ്ണിനെ
കണ്ടപ്പോ ഉളളിൽ കൊളളിയാൻ മിന്നിയ അവസ്ഥയായിരുന്നു എനിക്ക് …..

ഇപ്പോ എന്റെ മോൾ ഒന്നുകൂടെ സുന്ദരിയായി എന്ന് പറഞ്ഞു അമ്മ അവളുടെ നെറ്റിയിൽ
ചുംബിച്ചു…. അത് കണ്ടപ്പോളാണ് എനിക്ക് ബോധം വന്നത്….

മുഖം കഴുകിയ വെള്ളം ഇത്തിരി താഴേക്കിറങ്ങിയ കൃതാവിലും…. കഴുത്തിലുമൊക്കെ തുളളി
തുളളിയായി പറ്റിയിരിക്കുന്നു…
എന്തിനാ ദൈവം എന്നെയിങ്ങനെ പരീക്ഷിക്കണത്….
ഞാൻ ചിലപ്പോ അവളെ എടുത്തോണ്ട് ഓടിയെന്ന് വരും…. അത്രക്കും സുന്ദരിയാണ് എന്റെ
കൃഷ്ണ….

അങ്ങനെ അമ്മയോടു പോയിട്ട് വരാമെന്നും… അച്ഛനോട് അനുവാദം ചോദിക്കുന്ന പോലെ തലയാട്ടി
ചിരിച്ചും അവൾ ഇറങ്ങി കാറിനടുത്തേക്ക് നടന്നു….

ഇറങ്ങി പിന്നിലേക്ക് ഇരിക്കോ മോളെ എന്ന ഭാവം മുഖത്തു വരുത്തി അമ്മൂസിനെ ഞാൻ
ദയനീയമായി ഒന്ന് നോക്കി….

നടക്കില്ല മോനെ….. എനിക്ക് മുന്നിലിരിക്കണം എന്ന് എന്റെ നോട്ടം കണ്ട് അവൾ
അപ്പോൾത്തന്നെ മറുപടി പറഞ്ഞു….

എനിക്ക് ചിരി വന്നെങ്കിലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന ഭാവത്തിൽ അവളെയൊന്ന്
നോക്കി…..

അപ്പോളേക്കും കിച്ചൂസ് കാറിനടുത്തെത്തി പിന്നിലെ ഡോർ തുറന്ന് കയറിയിരുന്നു…..

ആഹ് ഡ്രൈവർ വണ്ടിയെടുക്കു…..

ശബ്ദത്തിനു ഇത്തിരി കനം ഇട്ടുകൊണ്ട് അമ്മൂസ് പറഞ്ഞതും കിച്ചൂസ് ചിരിച്ചു… അമ്മുവിനെ
മിണ്ടാതിരിക്കു പെണ്ണെ എന്നർത്ഥത്തിൽ തോളിൽ പയ്യെ അടിച്ചു….

ഒരു ഫോർഡ് ഫിഗോ ആണ് കാർ….

അങ്ങനെ വീട്ടിൽ നിന്നും ഞങ്ങൾ യാത്രതിരിച്ചു…മെയിൻ റോഡിൽ എത്തിയതും അവിടെ പാർക്ക്‌
ചെയ്തിട്ട എന്റെ അന്നദാതാവിനെ ഒന്ന് നോക്കിയിട്ട് ഞാൻ വീണ്ടും നേരെ ശ്രദ്ധ
ഡ്രൈവിങ്ങിലേക്കാക്കി ….

അച്ചുച്ചേട്ടാ… നമുക്ക് ലോറിയിൽ പോകാമായിരുന്നു….. അമ്മൂസ് ഒരു തമാശ പോലെ പറഞ്ഞു….

ആഹ്ഹ് പിന്നെ…. ഒരു ടിസി വാങ്ങാൻ നിന്റെ സ്കൂളിലേക്ക് ഇനി ലോറിയിൽ പോകാം…..ഒന്ന്
പോടീ…
അല്ല സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ലോറിയൊന്ന് കേറ്റി ഒരു റൗണ്ട് ഒക്കെ അടിച്ചു
ചെന്നിറങ്ങുന്നത് ഒരു ഗമയല്ലേ… അതോണ്ട് പറഞ്ഞതാ…

എങ്ങനെ കിച്ചൂസിനോട് മിണ്ടിത്തുടങ്ങും എന്നാലോചിച്ചു ഇരുന്ന എനിക്ക് അതൊരു
അവസരമായി…..

കിച്ചൂസ്സേ അനിയത്തീടെ ഓരോ ആഗ്രഹങ്ങൾ കേട്ടില്ലേ……
റിയർ മിററിലൂടെ അവളെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു….

ഏട്ടൻ അതൊന്നും കേൾക്കണ്ടാട്ടൊ…. അവൾ അങ്ങനെ പൊട്ടത്തരം പറഞ്ഞു
ഇരുന്നോളും…ബുദൂസ്സ്…

ആഹാ ഇപ്പോ നിങ്ങൾ രണ്ടും ഒരു ടീം ആയോ… അപ്പോൾ ഞാൻ ഒറ്റ… അതും പറഞ്ഞു കളള പിണക്കം
കാണിച്ചു അമ്മു നേരെ നോക്കിയിരുന്നു….

ഏട്ടാ … സീറ്റ്‌ ബെൽറ്റ് ഇട്ടിട്ടില്ലാട്ടോ…..ഡ്രൈവിംഗ് സീറ്റിൽ പിടിച്ചു കുറച്ചു
മുന്നോട്ടായി വന്നു കിച്ചൂസ് പറഞ്ഞു….

അപ്പോളാണ് ഞാൻ അത് ഓർക്കുന്നത്….
ആദ്യം ആയിട്ട ഞാൻ ഇതൊക്കെ ചെയ്യാൻ മറക്കണേ…. അത്രയും ശ്രദ്ധയാണ് എനിക്ക് വണ്ടിയിൽ
കേറിക്കഴിഞ്ഞാൽ….

രാവിലെ തന്നെ എന്റെ പെണ്ണും കൂടെ വരുന്നു എന്ന് കേട്ടു കിളി പോയത് കൊണ്ടാവും
ഇങ്ങനെയൊക്കെയുളള അബദ്ധങ്ങൾ പറ്റുന്നത്….
ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നെ….
എന്നാലും കിച്ചൂസിനു നല്ല ശ്രെദ്ധയാണല്ലോ …..
അങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് സീറ്റ്‌ ബെൽറ്റ്‌ ഇട്ടു, അമ്മൂസിനെ കൊണ്ടും
ഇടീപ്പിച്ചു ഡ്രൈവിംഗ് തുടർന്നു……

കിച്ചൂസിന്റെയും അമ്മുവിന്റെയും കുട്ടിക്കാലത്തുണ്ടായ ഓരോ തമാശകളും…. ഞാനും ഫെബിനും
ഒപ്പിച്ചിട്ടുളള കുസൃതികളും ഒക്കെ പറഞ്ഞു ചിരിയും കളിയുമായി ഞങ്ങൾ യാത്ര
തുടർന്നു….സത്യത്തിൽ ഞാനും കിച്ചൂസ്സും കൂടുതൽ അടുക്കുകയായിരുന്നു….

അങ്ങനെ ഞങ്ങൾ 11 ആയപ്പോ ഗുരുവായൂർ സെന്റർ എത്തി….

അവിടെനിന്നും അമ്മൂസ് ആയിരുന്നു സ്കൂളിലേക്കുളള വഴി പറഞ്ഞു തന്നത്… അങ്ങനെ
പുന്നത്തൂർ കോട്ട വഴി ഒരു 3 km ഓടിയതും അവളുടെ സ്കൂൾ എത്തി….

വണ്ടി ഇത്തിരി സ്പീഡിൽ തന്നെ ഉളളിലേക്കു കേറ്റി ചെറുതായൊന്നു കറക്കി ഓഫീസ്
കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തു…അത് ആഗ്രഹിച്ചെന്നോണം അമ്മൂസ് എന്നെനോക്കി
ചിരിച്ചു…. ക്ലാസ്സ്‌ മുറിയിൽ നിന്നും കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട്……

കിച്ചൂസ് ആകട്ടെ ഹാൻഡ് റെസ്റ്റിൽ പിടിമുറുക്കി ഇരിക്കുകയാണ്….

എന്താ ഏട്ടാ…. എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നേ…..

അവളെന്നെ ചെറുതായൊന്നു ശകാരിച്ചു…
അത് പിന്നെ നമ്മുടെ അമ്മൂസിനൊരു ത്രില്ല് ആയിക്കോട്ടേന്ന് വെച്ചല്ലേ ചെയ്തേ…. ഇനി
കാണിക്കില്ലാട്ടോ… അവളുടെ ശകാരംഞാൻ ശിരസാ വഹിച്ചെന്ന രീതിയിൽ പറഞ്ഞു…..

ഒരു കളളച്ചിരി ചിരി അതിനവൾ പാസ്സാക്കി തന്നൂട്ടോ…

അങ്ങനെ പൊടിപടലം ഒന്നടങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങാൻ തയ്യാറെടുത്തു…

അച്ചുച്ചേട്ടാ… ആ ഗ്ലാസ്സ് എടുത്ത് വെച്ചിട്ട് വന്നാമതി….അമ്മൂസിന്റെ ഓഡർ വന്നു

ഞാൻ വേണോ എന്നർത്ഥത്തിൽ കിച്ചൂസിനെ നോക്കിയതും….

പുരികം ഉയർത്തി വെച്ചോളാൻ കിച്ചൂസും ആക്ഷൻ കാണിച്ചു….

അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഓഫീസ് റൂം ലക്ഷ്യമാക്കി വരാന്തയിലൂടെ നടന്നു…. ഒരു
കയ്യിൽ ഫയൽ ഉണ്ടെങ്കിലും എന്റെ കയ്യിൽ തൂങ്ങിയാണ് അമ്മു നടക്കുന്നത്….
കിച്ചൂസ് എന്റെ വലതുഭാഗത്തായി നടക്കുന്നു…

സ്കൂളിൽ വെച്ചുണ്ടായ സകല കാര്യങ്ങളും പറഞ്ഞാണ് അമ്മൂസ് നടക്കുന്നെ…..
ലവ് ലെറ്റർ കിട്ടിയതും, അനഘ എന്ന കുട്ടിയുമായി നടന്ന പൊരിഞ്ഞ വഴക്കും… പിന്നീട് അനഘ
അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആയതും ഒക്കെ അവൾ പറഞ്ഞു തന്നു…

അങ്ങനെ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി ടിസിയിൽ പ്രിൻസിപ്പലിനെക്കൊണ്ട്
ഒപ്പിടീക്കാൻ കാത്ത് നിന്നപ്പോളാണ്….

രണ്ട് ചെക്കന്മാർ ഞങ്ങളുടെ മുന്നിലൂടെ പോയി … അതിലൊരുത്തൻ അമ്മുവിനെ ദഹിപ്പിക്കുന്ന
ഒരു നോട്ടം കൂടി നോക്കിയിട്ടാണ് പോയത്…

എന്താ മോളെ അവൻ നിന്നെ ദേഷ്യത്തിൽ നോക്കിപോയതെന്ന് ചോദിക്കാൻ പോയതും പ്രിൻസി
എത്തി…. അങ്ങനെ ഒപ്പൊക്കെ ഇടീച്ചു പുറത്തേക്ക് വന്നതും ഞാൻ അമ്മുവിനോട് കാര്യം
തിരക്കി…..

അങ്ങനെയാണ് സ്കൂളിൽ ഉണ്ടായ സംഭവം എന്നോട് പറഞ്ഞത്….

ഒരിക്കൽ ഫിസിക്സ്‌ ലാബ് കഴിഞ്ഞു എല്ലാവരും തിരികെ ക്ലാസിലെത്തി….
ക്ലാസ്സ്‌ റെപ്പ് ആയിരുന്ന അമ്മൂസ് ട്യൂണിങ്ഫോര്ക് ഒക്കെ എണ്ണിത്തിട്ടപ്പെടുത്താൻ
ലാബിൽ തന്നെ നിൽക്കുകയായിരുന്നു… അപ്പോളാണ് ഒരെണ്ണം കുറവുള്ളളതായി കണ്ടത്… നേരെ
ബിന്ദു ടീച്ചറിനോട്‌ കാര്യം പറഞ്ഞു…

അപ്പോൾ തന്നെ ക്ലാസ്സിലെ എല്ലാവരുടെയും ബാഗ് തപ്പാനായി ടീച്ചറും അമ്മുവും കൂടി
ക്ലാസ്സിലേക്ക് പോയി…ഇമ്മാതിരി കുരുത്തക്കേടൊക്കെ നമ്മൾ ആമ്പിളേളർ അല്ലേ കാട്ടു…

അങ്ങനെ ആദ്യം ആണ്പിളേളരുടെ സൈഡ് ഒരറ്റത്ത് നിന്നും പരിശോധിച്ച് തുടങ്ങി….
സാധനം അടിച്ചുമാറ്റിയ തൊരപ്പൻ പിടിക്കപെടുമെന്നായപ്പോ അത് ഏറ്റവും അടുത്തായി
തുറന്നിരുന്ന അമ്മുവിന്റെ ബാഗിലേക്ക് ഇട്ടു….
അവൾക്കിട്ടൊരു പണിയും കൊടുക്കാമെന്ന് വിചാരിച്ചിട്ടുണ്ടാവും

അങ്ങനെ അവസാനം ആ തൊരപ്പൻറെ ബാഗും പരിശോധിച്ച് പെൺകുട്ടികളുടെ സൈഡ് പരിശോധന തുടങ്ങി…
അമ്മു തന്നെയാണ് എല്ലാ ബാഗും പരിശോധിക്കുന്നതും….

അവൾ തന്നെ ബാഗെടുത്തു ഡെസ്ക്കിൽ വെച്ച് ഉളളിലേക്ക് കയ്യിട്ടതും സാധനം കയ്യിൽ
തടഞ്ഞു… അവൾ അത് പുറത്തേക്കെടുത്തു ഞെട്ടിത്തരിച്ചു ടീച്ചറിനെ നോക്കി….

അപ്പോളേക്കും ക്ലാസ്സിൽ പിളേളർ തമ്മിൽ കുശുകുശുക്കൽ തുടങ്ങി….

ആഹാ അപ്പോ കളളി തന്നെ തൊണ്ടിമുതൽ കണ്ടെടുത്തു എന്നക്കെയുളള കമെന്റുകൾ പിളേളർ
പാസ്സാക്കി…

അതൊക്കെ കേട്ട് ഒന്നും മിണ്ടാനാകാതെ നിൽക്കാനേ അമ്മുവിന് കഴിഞ്ഞുളളു

ഇതാരുടെ ബാഗാണ്?? ചോദിച്ചത് കേട്ടില്ലേ… ആരുടേയ ഈ ബാഗെന്ന്???
ടീച്ചർ ഒച്ചയെടുത്തു തന്നെ ചോദിച്ചു….

ഇതെന്റെ ബാഗാണ് ടീച്ചറെ….ഉളളിൽ സങ്കടവും പേടിയുമൊക്കെ നിറഞ്ഞ അവസ്ഥയിലും
ടീച്ചറിന്റെ മുഖത്തു നോക്കി അവൾ പറഞ്ഞൊപ്പിച്ചു….

അപ്പോളും കുട്ടികൾ അടക്കിപിടിച്ചു സംസാരിച്ചു വലിയൊരു ഒച്ചപ്പാടുതന്നെയായി
അവിടെ……..

……. സൈലെൻസ്…….
അമ്മുവും കൂടെ എല്ലാ പിളേളരും ഒരുപോലെ ഞെട്ടി…
ക്ലാസ്സ്‌ സൈലന്റായി….

അശ്വതി…. നേരെ നോക്ക്….
ടീച്ചർ കനത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു….
അമ്മു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു…

ടീച്ചറെ ഞാനല്ല… മറ്റാരോ എന്ന് പറയാൻ തുടങ്ങിയ അമ്മുവിന്റെ തോളിൽ കയ്യ് വെച്ച്
ടീച്ചർ പറഞ്ഞു…..

അത് എനിക്കും മനസ്സിലായി കുട്ടി…. കാരണം കുട്ടി ലാബ് കഴിഞ്ഞ് ഇവിടേക്ക് വന്നില്ലലോ…
എന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു… ഇതൊന്നും ഞാൻ കണ്ടില്ലായിരുന്നു എങ്കിലും,
കുട്ടി അങ്ങനെ ചെയ്യില്ലെന്ന് ടീച്ചർക്ക്‌ അറിയാം….
അത് കേട്ടതും അമ്മു കരഞ്ഞു പോയി……

അപ്പോളാണ് ക്ലാസ്സിലെ മിണ്ടാപ്പൂച്ച എന്ന് എല്ലാവരും കളിയാക്കുന്ന വിദ്യ
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എണീറ്റു നിന്ന് താൻ കണ്ട കാര്യം പറഞ്ഞത്…..

ടീച്ചറെ ഈ ടോണി ലാബിൽ വെച്ച് അത് പോക്കറ്റിൽ ഇടുന്നത് ഞാൻ കണ്ടു….
അത് കേട്ടതും…….
ഡാാ എന്നലറികൊണ്ട് ടീച്ചർ അവന്റെ നേരെനിന്നു….
ടോണിക്കുട്ടൻ താനേ എണീറ്റ് നിന്നു….

അവനെ കണക്കിൽ പെട്ടതും പെടാത്തതുമായ ചീത്ത

ബിന്ദു ടീച്ചർ വിളിച്ചു….അവനത് കട്ടത്തിലല്ല… അമ്മുവിനെ പെടുത്താൻ നോക്കിയതിനാണ്
കൂടുതലും കേട്ടത്….

അങ്ങനെ അവനെ പിടിച്ചുവലിച്ചു സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി… അവിടെന്നും കിട്ടി
കണക്കിന്….
കരടി എന്ന് വിളിപ്പേരുളള ജയൻ സാറും അണലി സാബു എന്ന് പിളേളർ പേരിട്ട സാബു സാറും ഒരു
ഇരയെ കിട്ടിയ പോലെ അവനെ കടിച്ചു കുടഞ്ഞു…..

അങ്ങനെ ഒരു പീരീഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോ ടോണി ക്ലാസിൽ തിരിച്ചെത്തി….

കൂട്ടംകൂടിയിരുന്നു വർത്താനം പറഞ്ഞിരുന്ന വിദ്യയെ നോക്കി…
ഡീ എന്നലറികൊണ്ട് അവൻ വിദ്യയുടെ നേരെ പാഞ്ഞടുത്തു…

അവൾക് നേരെ കയ്യോങ്ങിയതും അമ്മു അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞിരുന്നു…അങ്ങനെ അവനും
അമ്മുവും നല്ല രീതിയിൽ തന്നെ ഒന്നും രണ്ടും പറഞ്ഞു കലിപ്പായി….

അമ്മുവിന്റെ വായിൽ നിന്നും വയറുനിറച്ചു കിട്ടിയതും അവൻ
എല്ലാവരുടെയും മുന്നിൽ പിന്നെയും നാണം കേട്ടു…..
ഇതവന്റെയുളളിൽ അമ്മുവിനോടുളള പക കൂട്ടി…

അങ്ങനെ ഒരു ദിവസം കെമിസ്ട്രി ലാബിൽ വെച്ചാണ് അവൻ അമ്മുവിനോട് പകരം വീട്ടാൻ
നോക്കിയത്….

സൾഫ്യുരിക് ആസിഡ് വെച്ച് എന്തോ എക്സ്‌പിരിമെന്റിൽ ആയിരുന്നു എല്ലാവരും…. നീട്ടി
പണിതിരിക്കുന്ന സ്ലാബിൽ അപ്പുറവും ഇപ്പുറവുമായി മുഖത്തോടു മുഖം നോക്കുന്ന
രീതിയിലാണ് എല്ലാവരും നിന്ന് ചെയ്യുന്നത്…. ഇടയിൽ ആസിഡുകൾ വെക്കാൻ പണിത ഷെൽഫുകൾ
മാത്രം….

ഇത് തന്നെ അവസരമെന്ന് കണ്ട അവൻ കയ്യിൽ കിട്ടിയ ആസിഡ് എടുത്ത് മൂടി തുറന്ന്
ഷെൽഫിലേക്ക് കുപ്പി വെച്ചു.. എന്നിട്ട് ചുറ്റുമൊന്ന് നോക്കി… ആരും
നോക്കുന്നില്ലെന്ന് ഉറപ്പിച്ച ശേഷം അവനാ കുപ്പി അമ്മുവിന്റെ ഭാഗത്തേക്ക്‌
മറിച്ചിട്ടു…..

പക്ഷെ ആരൊക്കെ കണ്ടില്ലെങ്കിലും മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടല്ലോ….

കുപ്പി മറിഞ്ഞ സമയത്ത് തന്നെ അമ്മുവിനെ അനഘ അവൾ ചെയ്ത എക്സ്പിരിമെന്റ
ശെരിയാണോയെന്ന് നോക്കാൻ പിടിച്ചു അപ്പുറത്തേക്ക് നീക്കിയതും ഞൊടിയിടയിൽ കഴിഞ്ഞു……

പക്ഷെ സ്ലാബിൽ വീണ ആസിഡ് തുളളി അമ്മുവിന്റെ കയ്യ്മുട്ടിൽ തെറിച്ചു ഒഴുകി….
പൊളളലിൽ അമ്മു കരഞ്ഞു പോയി…
വേഗം തന്നെ വെളളമൊക്കെ ഒഴിച്ച് മരുന്ന് പുരട്ടിയത് കൊണ്ട് അവൾക്ക് ഒരു ആശ്വാസം
കിട്ടി….

ഈ സംഭവം അവൻ മനഃപൂർവം ചെയ്തതാണെന്ന് ബിന്ദു ടീച്ചർ മനസ്സിലാക്കിയതോടെ ടോണിക്ക്
ഒരാഴ്ച സസ്‌പെൻഷൻ കിട്ടി ….

അവൾ അന്നനുഭവിച്ച പൊളളലിന്റെ വേദനയും തീവ്രതയും ഓർമ്മിപ്പിക്കാൻ എന്നോണം കയ്യിലെ
പാട് എന്നെ കാട്ടിത്തന്നു മുഖത്ത് ചിരി വരുത്തി …..

കൈമുട്ടിൽ ആയതുകൊണ്ടാണ് ഞാൻ അത് ഇതുവരെ കാണാതിരുന്നത്…
ആ സമയം എനിക്ക് നെഞ്ചിലേക്കൊരു ചൂട് കയറുകയായിരുന്നു…
മുഖം ആകെ ഇരുണ്ടു
അവളുടെ കൈയ്യിലെ പാടിൽ മെല്ലെ തഴുകികൊണ്ട് തലകുനിച്ചു തന്നെ നിൽക്കുകയാണ് ഞാൻ ….

അപ്പോഴേക്കും ചോറുണ്ണാനുളള ബെൽ അടിച്ചു….കുട്ടികൾ ഞങ്ങളുടെ ഇടയിൽകൂടി കലപില കൂട്ടി
കൈയ് കഴുകാൻ ഒക്കെ പോകുന്നുണ്ട്….

അമ്മു പറഞ്ഞതെല്ലാം കേട്ട എനിക്ക് നമ്മുടെ ടോണികുട്ടനെ കാണണമെന്ന് ഒരാഗ്രഹം…….
അമ്മൂസിന്റെ കയ്യിലെ ഫയൽ കിച്ചുവിന് കൊടുത്തിട്ട്
അമ്മുവിന്റെ കയ്യിൽപിടിച്ചു ക്ലാസ്സ്‌ എവിടെയാണെന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു….

മുകളിലാണെന്ന് പറഞ്ഞതും ഞാൻ അവളെയും വലിച്ചു മുകളിലേക്കുളള സ്റ്റെപ്പിലേക്ക്
കാലെടുത്തുവെച്ച് ഒന്ന് രണ്ട് പടികൾ കയറിയതും

ഞാൻ എന്തോ പ്രശ്നം ഉണ്ടാക്കാൻ പോകയാണെന്ന് മനസ്സിലായ കിച്ചൂസ് പിന്നിൽ നിന്നും

ഏട്ടാ……….എങ്ങോട്ടാ…… എവിടെക്കാ ഈ പോണേ….പ്രശ്നമൊന്നും വേണ്ട ഏട്ടാ……

അച്ചേട്ടാ………

എന്നൊരു വിളിയോടെ കിച്ചൂസ് നിർത്തി….

അത് കേട്ടതും ഹാൻഡ്ബ്രേക്കിട്ട പോലെ ഞാൻ നിന്നു…

അവളെ വല്ലാത്തൊരു ചിരിയോടെ ഞാൻ തിരിഞ്ഞു നോക്കി..

എന്റെ നോട്ടം കണ്ടിട്ട് അവളും എന്നെ തന്നെ നോക്കി നിൽക്കുകയാണ്….

എന്താ വിളിച്ചേ…..

എന്റെ ചോദ്യം അവളെ ഒന്നുലച്ചു… പയ്യെ നാണത്തോടെ അവൾ തല താഴ്ത്തി..

എന്താ വിളിച്ചേ എന്നെ ……?

ഒന്ന് പറ കിച്ചു …. ഞാൻ പിന്നെയും ചോദിച്ചു…

അച്ചേട്ടൻ…….

എന്തോ കേട്ടില്ല… ഇത്തിരി ഉറക്കെ പറ കിച്ചു….. ഞാൻ കേട്ടെങ്കിലും ഒന്നൂടി അവളുടെ
നാണം കാണാൻ പിന്നെയും ചോദിച്ചതാ……

അച്ചേട്ടാന്ന്…………………

അവൾ മുഖമൊന്നുയർത്തി ഒരു പ്രത്യേക ഈണത്തിൽ വിളിച്ചു…

അപ്പോൾ പെണ്ണിന്റെ മുഖമൊന്ന് കാണണം….
ഹോ എന്താ ഭംഗി… ഇനി നാണം വരുമ്പോ ഭംഗികൂടണ വല്ല മരുന്നും കഴിക്കുന്നുണ്ടോ ഇവൾ…
സംശയമില്ലാതില്ല…

കിച്ചൂസിന്റെ വിളി കേട്ട് അമ്മുവും കണ്ണ്മിഴിച്ചു നിൽക്കുകയാണ്..

എവിടെക്കാ ഏട്ടാ പോണേ… വന്നേ നമുക്ക് വീട്ടിലേക്ക് പോകാം….

കിച്ചൂസ്സേ എനിക്ക് വെറുതെ അവനെയൊന്ന് കാണാനാ… അല്ലാതെ വഴക്കിനൊന്നും അല്ലന്നേ…
പിളേളർ അല്ലേ.. ഒന്ന് ഉപദേശിച്ചിട്ട് വരാം…. മോൾ പോയി കാറിലിരിക്ക് എന്ന് പറഞ്ഞു
താക്കോൽ ഞെക്കി കാർ അൺലോക്ക് ആക്കി കൊടുത്തു…

അങ്ങനെ ഞാൻ അമ്മുവിന്റെ കയ്യും പിടിച്ചു മുകളിലേക്ക് പോയി…
അവളുടെ ക്ലാസ്സിലേക്ക് തിരിഞ്ഞതും വരാന്തയിലെ തടയിണയിൽ കയ്യും കുത്തി നിന്ന്
പുറത്തെ കാഴ്ച്ച കാണുകയാണ് ടോണികുട്ടൻ….

ഞങ്ങൾ അടുത്ത് ചെന്നപ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊരപ്പൻ അവനെ തട്ടി
വിളിച്ചു ഞങ്ങളെ കാണിച്ചു കൊടുത്തു ….
അപ്പോഴാണ് ഞങ്ങൾ അടുത്ത് നിക്കുന്ന കാര്യം അവനറിയുന്നത്….

ഞങ്ങൾ എന്തിനുളള പുറപ്പാടാണെന്ന് അവനു ചിന്തിക്കാനുളള അവസരം കൊടുത്തില്ല…..

അതിനു മുന്നേ കയ്യ് നീട്ടി ഒരു ഷെയ്ക്ഹാൻഡ് കാണിച്ചു… അവൻ തിരിച്ചും കൈ തന്നു ….

ഹായ്… ഐ യാം അതുൽ….

അവൻ തിരിച്ചു പേര് പറയാൻ വാ തുറന്നിട്ടും…….. പേര് പറയാൻ അവനു കഴിയുന്നില്ല…. പകരം
വേദനയെടുത്തു പയ്യെ ഷോൾഡർ പൊക്കി കണ്ണിൽ നിന്നും വെളളം വരുന്ന അവസ്ഥയിലുളള
ടോണിയെയാണ് അമ്മൂസ് കണ്ടത്…

അവന്റെ പുറകിൽ നിൽക്കുന്ന കൂട്ടുകാരൻ ഇവന്റെ എക്സ്പ്രഷൻ ഒന്നും കാണുന്നില്ല….

അമ്മൂസ് എന്താ ഇവിടെ നടക്കണേ എന്നാലോചിച്ചു കയ്യിലെ നഖം കടിച്ചുകൊണ്ട് താഴേക്ക്
നോക്കി…

അപ്പോഴാണ് അവന്റെ സ്ലിപ്പർ ഇട്ട കാലിൽ എന്റെ ഷൂ ഇട്ട കാലുവെച്ച് അവന്റെ തളളവിരൽ
അമർത്തി പിഴുതെടുക്കുന്ന കർത്തവ്യം വളരെ കൃത്യതയോടെ ഞാൻ നിർവ്വഹിക്കുന്നത് അമ്മു
മനസ്സിലാക്കിയത്…. (ബാബ കല്യാണിയിൽ നമ്മുടെ ലാലേട്ടൻ ചെയ്യുന്നില്ലേ… അങ്ങനെ തന്നെ
)
ഞാൻ ചിരിച്ചുകൊണ്ട് കൂടുതൽ കൂടുതൽ ഞെരിച്ചു ഉളളിലെ കലി തീർക്കുകയായിരുന്നു

ഇനിയും തിരുമ്മിയാൽ നഖം പൊളിഞ്ഞു മാംസം പുറത്തുവരുമെന്നു ഉറപ്പായതുകൊണ്ട് ഞാൻ അത്
അവസാനിപ്പിച്ചു കാലെടുത്തു…

അവൻ പേടിച്ചു പിന്നിലേക്ക് മാറിയതും അമ്മൂസ് ഒരു പ്രേത്യേക ധൈര്യത്തോടെ സംസാരിച്ചു
തുടങ്ങി….

ഡാ ചെക്കാ… നീയൊക്കെ എന്താ കരുത്യേ… എനിക്ക് ആരുമില്ലെന്നോ….
എന്നെ ഉപദ്രവിച്ചാൽ ആരും ചോദിക്കാൻ വരില്ലെന്നോ….. അതൊക്കെ പണ്ട്…..
ഇപ്പോ അതൊക്കെ മാറി പോയി ടോണി…..

ദേ ശെരിക്കും കണ്ടോ… ഇതെന്റെ ചേട്ടനാ….

അവൾ തെല്ലൊരു അഹങ്കാരത്തോടെ പറഞ്ഞുകഴിഞ്ഞതും…. വലതു കയ്യ് എന്റെ പിന്നിലേക്ക്
കൊണ്ടുപോയി ഇടതു കൈ എന്റെ നെഞ്ചിലേക്കുമായി ചേർത്ത് വെച്ച് എന്നോട് ഒന്നുകൂടി
ചേർന്ന് നിന്നു…..

ഞാൻ അവളെയും ചേർത്ത് പിടിച്ചു…. പാവം…

അമ്മു കുറച്ചുകൂടി കനത്ത ശബ്ദത്തിൽ അവനോടായി പറഞ്ഞുതുടങ്ങി….

ചേട്ടൻ പോലീസിൽ ആണ്…

അത് കേട്ടതും അവൻ ഞെട്ടി

ഏഹ് പോലീസിലോ…ഞാനോ … എപ്പോ… ഞാനും ഒന്ന് പരുങ്ങി

അപ്പോളാണ് എന്റെ വേഷമൊന്നു നോക്കിയത് ….

കാക്കി പാന്റ്……ഷർട്ട്‌ കൈ മുട്ട് വരെ മടക്കി വെച്ചിരിക്കുന്നു …കട്ടിയുളള മീശ…
താടി ഷേവ് ചെയ്തിട്ട് രണ്ട് ദിവസം ആയിട്ടുളളു… ഒരു റെയ്ബാനും വെച്ചിട്ടുണ്ട്….ഗ്രേ
കളർ ലെതർ ഷൂ …
നല്ല അസ്സൽ പോലീസ് വേഷംഅങ്ങനെ ആലോചിച്ചു നിന്ന എന്നെനോക്കി കണ്ണിറുക്കികൊണ്ട് അവൾ
പിന്നെയും സംസാരം തുടർന്നു…..

നീ എന്നെ പൊളളിച്ചതിനു നിന്നെ വേണമെങ്കിൽ എനിക്ക് അകത്താക്കാം… പക്ഷെ ഞാൻ അത്
ചെയ്യിക്കുന്നില്ല….പക്ഷെ ഇനി നീ മേലാൽ ആരോടും ഇത് ആവർത്തിക്കരുത്…. അതിനാണ് ഇപ്പോ
ചേട്ടൻ നിനക്കൊരു സമ്മാനം തന്നത്…..

അമ്മുവിന്റെ മുഖഭാവവും ഡയലോഗും ഒക്കെ കേട്ടെനിക്ക് ചെറിയൊരു രോമാഞ്ചം വന്നു…
ഞാൻ കൂടെയുളളതിന്റെ ധൈര്യം ആണെന്ന് എനിക്ക് മനസ്സിലായി… അതിൽ എനിക്ക് സന്തോഷവും
തോന്നി…

അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ തുടങ്ങി…..

ഡാ മോനെ…. ഇനി……
ഇനി നീ ഇതുപോലത്തെ പണിയായിട്ട് വല്ല പിള്ളേളരേ ഉപദ്രവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ…..
നിന്റെ അച്ഛനെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അവരുടെ മുന്നിൽ വെച്ച്
നിന്നെ ഷെഡ്‌ഡി പുറത്ത് കുനിച്ചു നിർത്തി
ലാത്തികൊണ്ടടിച്ചു നട്ടെല്ലൊടിച്ചു പഞ്ചസാര വെളളം കുടിപ്പിച്ചിട്ടേ വീടു…..

ഇത്രയും കേട്ടതോടെ അവന്റെ കൂട്ടുകാരൻ തൊരപ്പൻ ഓടി…

ഇവളോട് ക്ഷമ പറയെടാ….
ഞാൻ ഇത്തിരി കനത്തിൽ തന്നെ പറഞ്ഞു….

പേടികൊണ്ട് വിക്കി വിക്കി സോറി പറഞ്ഞതും പിന്നെ അവിടെ നിൽക്കാൻ നമ്മുടെ
ടോണിക്കുട്ടന് സാധിച്ചില്ല…
അവൻ പേടിയോടെ കാലും വലിച്ചു വെച്ച് അവിടെ നിന്നും ഓടി എന്ന് വേണം പറയാൻ….

അപ്പോഴേക്കും അമ്മൂസിന്റെ ഒരു കൂട്ടുകാരി അവളെ കണ്ടു……
ദേ അശ്വതി വന്നേക്കണു എന്ന് പറഞ്ഞു വിളിച്ചു കൂവി….

അത് കേട്ടതും ഒരു 5, 8 പിളേളർ ഞങ്ങളുടെ ചുറ്റും കൂടി….

അമ്മൂനോട് വിശേഷമൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ ഞാൻ ആരാണെന്ന് ആരോ ചോദിച്ചു…..

അവൾ ഒന്നാലോചിച്ചിട്ടു…….
ഇതെന്റെ ചേച്ചിയെ കെട്ടാൻ പോകുന്ന ചേട്ടനാ……..അതും പറഞ്ഞു എന്നെ കളളകണ്ണിട്ടു
നോക്കിചിരിച്ചു

അത് കേട്ടതും എന്റെ മുഖത്തേക്കുളള ചോരയോട്ടം കൂടി…. കാര്യം എന്തൊക്കെയാണേലും
അമ്മൂസിന്റെ വായിൽനിന്നും പെട്ടെന്ന് അങ്ങനെ കേട്ടപ്പോ ഞാൻ തരിച്ചു നിന്നുപോയി….

അപ്പോളാണ് ഒരാൾ അവിടേക്ക് കേറി വരുന്നത് കണ്ടത്…. ഞങ്ങളെ കുറെ നേരമായി കാണാത്തതു
കൊണ്ട് അന്വേഷിച്ചു വരികയാണ് കിച്ചൂസ്…

ദേ കിച്ചുചേച്ചിയും വന്നിട്ടുണ്ടോ….

അനഘയാണ് അത് പറഞ്ഞതെന്ന് പിന്നീടുളള പരിചയപ്പെടലിൽ എനിക്ക് മനസ്സിലായി….
അങ്ങനെ കിച്ചു നടന്നു ഞങ്ങളുടെ അടുത്തെത്തി…..

നല്ല ആളുകളാണ്…. പുതിയ സ്ഥലത്തു ചെന്നിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല…. അനഘ
പരിഭവം കാണിച്ചു പറഞ്ഞു

നിനക്കറിയില്ലേ കുട്ട്യേ എനിക്ക് ഫോൺ ഇല്ലന്നുളളത്…… കിച്ചൂസ് അനഘയുടെ പിണക്കം
കണ്ട് ചിരിയോടെയാണ് അത് പറഞ്ഞത്….

അങ്ങനെ പിളേളർ വിശേഷങ്ങളും തമാശകളും ഒക്കെ പറഞ്ഞു കഴിഞ്ഞതും….ഞങ്ങൾ ഇറങ്ങുകയാണെന്ന്
അവരോട് പറഞ്ഞ് തിരിയാൻ പോയ ഞങ്ങളുടെ അടുത്തേക്ക് വന്ന അനഘ…….

എന്നെയും കിച്ചുവിനെയും ചേർത്ത് നിർത്തിക്കൊണ്ട്….
അടിപൊളി …ചേട്ടനും ചേച്ചിയും സൂപ്പർ മാച്ചാണെന്നുപറഞ്ഞു ആക്ഷൻ കാണിച്ചു 👌👌….

ദൈവമേ ഈ പിളേളർ ഇത് എന്ത് ഭാവിച്ചാ…… കിച്ചൂസിനെ നോക്കിയതും ഞാൻ കണ്ടത് അവൾ
വെട്ടിവിയർക്കുന്നതാണ്…. ചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു…. കഴുത്തിൽ
ചെറുമുടികൾ വിയർപ്പിൽ പറ്റി പിടിച്ചിരിക്കുന്നു….. മുഖമാണെങ്കിൽ നാണം വന്നു ചൊക
ചൊകാന്നു ആയി….

അങ്ങനെയൊരു കോലത്തിൽ അവളെ കണ്ടപ്പോ സത്യം പറയാലോ…. എനിക്കപ്പോൾ തന്നെ അവളെ
കെട്ടിപിടിച്ചു കഴുത്തിൽ മുഖം ചേർത്ത് ഒരുമ്മ കൊടുക്കാൻ തോന്നി

പിന്നെ അധികനേരം അവിടെ നിന്നില്ല… എല്ലാവരോടും യാത്ര പറഞ്ഞു താഴെയിറങ്ങി ഞങ്ങൾ
കാറിന്റെ അടുത്തെത്തി……

ഞാൻ നേരെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു….
വന്നപോലെതന്നെ അമ്മൂസ് മുന്നിൽ കേറുമെന്ന എന്റെ പ്രതീക്ഷ തെറ്റി…
അമ്മൂസ് എന്തോ മനസ്സിൽ കരുതിയ പോലെ ഓടി പിന്നിൽ കയറി…..

കിച്ചൂസിനു അതുകണ്ടതും ആകെ വെപ്രാളമായി……

അങ്ങനെ എന്നെയൊന്നു പാളി നോക്കി കിച്ചൂസ് പിന്നിലെ ഡോർ തുറന്ന് കയറിയിരുന്നു….

എന്നെ എന്താ ചേച്ചിയും അനിയത്തിയും കൂടി വെറും ഡ്രൈവർ ആക്കിയോ….ആരെങ്കിലുമൊരാൾ
മുന്നിലിരിക്കു….

അമ്മൂസ് എണീക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു….

എന്റെ പറച്ചിൽ കേട്ട് കിച്ചൂസ് ആകെ ഷോക്കായി… അമ്മൂസ് എന്റെ ചോദ്യം കേട്ട്
ചിരിക്കയാണുണ്ടായത്….

അയ്യോ ഏട്ടാ… അത് ഇവൾ മുന്നിൽ കയറുമെന്ന് കരുതി….
അതുകൊണ്ടാ ഏട്ടാ….
അല്ലാതെ വേറൊന്നും കരുതിയിട്ടല്ല…..
അത് പറഞ്ഞതും കിച്ചൂസിന്റെ കണ്ണൊന്നു നിറഞ്ഞു

പിന്നെ ഒട്ടും ആലോചിക്കാതെ അവൾ ഇറങ്ങി മുന്നിൽ കയറി….

എന്നിട്ട് എന്നെ നോക്കി……..

സീറ്റ്‌ ബെൽറ്റ്‌ ഇട്ടോളൂട്ടോ…..
അതും പറഞ്ഞു അവൾ മുഖം താഴ്ത്തിയിരുന്നു….

ഉവ്വ് സാർ… ഇട്ടോളാം എന്ന് ഞാനും ചിരിയോടെ പറഞ്ഞു

അപ്പോഴാണ് എന്റെ കിച്ചൂസ്സിന്റെ മുഖമൊന്നു തെളിഞ്ഞത്….
പോ ഏട്ടാ… കളിയാക്കല്ലേ എന്നും പറഞ്ഞു അവൾ സൈഡിലേക്ക് നോക്കിയിരുന്നു…

ഇതെല്ലാം കാണുന്ന അമ്മൂസിന്റെ കളളച്ചിരി മിററിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു…..

അങ്ങനെ വണ്ടി റിവേഴ്‌സ് എടുത്ത് നേരെയാക്കി മുന്നോട്ടെടുത്തതും മുകളിൽ നിന്നും
പിളേളരുടെ വക ഒരു
ഹാപ്പി മാരീഡ് ലൈഫ് കേട്ടു…….
അത് കേട്ടതും ഞാൻ ഫ്ലാറ്റ് 😌😆…..കിച്ചൂസ് ഇപ്പൊ അറ്റാക് വരുമെന്ന അവസ്ഥയിലും…..
💞

എന്നാലും അമ്മുവും കിച്ചുവും കൂടി എല്ലാവർക്കും റ്റാറ്റ കൊടുക്കുന്നുണ്ടായിരുന്നു……

അങ്ങനെ സ്കൂൾ ഗേറ്റ് കടന്ന് റോഡിലേക്ക് വണ്ടി കയറിയതും

അച്ചുച്ചേട്ടാ…… ന്ന് നീട്ടി വിളിച്ചോണ്ട് അമ്മൂസ് രണ്ട് കയ്യും പിന്നിലൂടെ
കൊണ്ടുവന്ന് എന്റെ കഴുത്തിൽ ചുറ്റി പിടിച്ചോണ്ട് കവിളിൽ അമർത്തിയൊരു ഉമ്മ തന്നു…..

ഞാൻ ഒന്ന് ചിരിക്ക മാത്രമാണ് ചെയ്തത്… അവളുടെ ചക്കരയുമ്മ എന്തിനാണെന്ന് എനിക്ക്
അറിയാമായിരുന്നു…..

എന്താ പെണ്ണെ ഈ കാണിക്കുന്നേ… വണ്ടി ഓടിക്കുബോളാണോ ഓരോന്ന് കാട്ടണേ…… ഇതൊക്കെ കണ്ട
കിച്ചൂസ് അമ്മുവിനെയൊന്ന് പിണങ്ങി…..

അപ്പോളാണ് മുകളിൽ നടന്ന ലീലാവിലാസങ്ങൾ അമ്മു വളളി പുളളി വിടാതെ കിച്ചൂസിനോട്‌
പറഞ്ഞത്……
എല്ലാം കേട്ടിട്ട് എന്തിനാ അങ്ങനെയൊക്കെ ചെയ്യാൻ പോയെ എന്നർത്ഥം വെച്ച് അവളെന്നെ
നെറ്റിചുളിച്ചു നോക്കുകയാണ്.. ….

അവളുടെ നോട്ടം കണ്ടിട്ട് ഞാൻ…
അമ്മുകുട്ടിയെ ഉപദ്രവിച്ചിട്ടല്ലേ ഞാനും അങ്ങനെ ചെയ്തതെന്ന രീതിയിൽ അവളെയും നോക്കി
ചിരിച്ചു….. 😁

പെട്ടെന്ന് മുഖം താഴ്ത്തിയ കിച്ചുവിന്റെ മടിയിലേക്ക് കണ്ണുനീർ വീഴുന്നതാണ് ഞാൻ
പിന്നെ കാണുന്നത്…
റോഡരികിലേക്ക് വേഗം വണ്ടി ഒതുക്കിയതും…
കിച്ചൂസ്സേ എന്ന് ഞാൻ പതിയെ വിളിച്ചു….

അന്നൊക്കെ ആരുമില്ലായിരുന്നു ഏട്ടാ…
മൗനം വിട്ട് കിച്ചൂസ് പറഞ്ഞു തുടങ്ങി…..
അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഞങ്ങള്ക്ക് ഇതൊന്നും അനുഭവിക്കേണ്ടി
വരില്ലായിരുന്നു…..
ആളുകൾ നോക്കുമ്പോൾ എന്താ… രണ്ട് പെൺകുട്ടികൾ…
പിന്നെ വയസ്സായൊരു മുത്തശ്ശനും….
എന്ത് ചെയ്താലും പറഞ്ഞാലും ആരും ചോദിക്കാനും വരില്ല….
അപ്പോൾ ആളുകൾക്ക് എന്തും ആകാം അല്ലേ ഏട്ടാ എന്ന് ചിരി മുഖത്തു വരുത്തി
പറഞ്ഞുതീർത്തതും കണ്ണിൽ നിന്നും കണ്ണുനീർ പിന്നെയും ഒഴുകി തുടങ്ങി….

പലരും ഉപദ്രവിച്ചിട്ടുണ്ട്…
വാടക വീടിന്റെ മുതലാളി ഒരു മാസത്തെ വാടക വൈകിയതിന് ട്യൂഷൻ ക്ലാസ്സിൽ ഞാൻ
പഠിപ്പിച്ചുകൊണ്ടിരുന്നപ്പോ
കേറി വന്നു എല്ലാവരുടെയും മുന്നിലിട്ട്
കണ്ണുപൊട്ടണ ചീത്ത വിളിച്ചു… ശെരിക്കും നാണം കെടുത്തി ഏട്ടാ ….
അങ്ങനെ ഓരോ ആളുകളായി പലവിധത്തിൽ അവരാൽ കഴിയുന്ന രീതിയിൽ ദ്രോഹിച്ചു..

രാത്രി വാതിലിൽ കൊട്ടിയുളള ശല്യം കൂടി ആയപ്പോളാ ഏട്ടാ വീട് മാറി ദൂരെ
എവിടേക്കെങ്കിലും പോകാമെന്ന് ഉറപ്പിച്ചത്….

ഏട്ടനറിയോ… മുത്തശ്ശൻ ഞങ്ങളെ മുറിയിലാക്കി ഊന്ന് വടിയും പിടിച്ചോണ്ട് ഒരു രാത്രി
മൊത്തം ഉറങ്ങാതെ കാവലിരുന്നിട്ടുണ്ട്….

ഇത്രയൊക്കെ ഞങ്ങളെ ശിക്ഷിക്കാൻ മാത്രം ഞങ്ങൾ എന്ത് തെറ്റാ ചെയ്തതെന്ന് അറിയില്ല
അച്ചേട്ടാ …അത് പറഞ്ഞു പിന്നെയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു എന്റെ മോൾ…

അമ്മൂസിനെ നോക്കിയപ്പോൾ ചേച്ചി പറഞ്ഞതൊക്കെ ഓർത്ത് അവളും കരയുകയായിരുന്നു ..

ഞാൻ കിച്ചൂസ്സേ എന്ന് അവളുടെ വലതു കൈ കോർത്തു പിടിച്ചുകൊണ്ടു വിളിച്ചു….

കലങ്ങിയിയ കണ്ണുകൊണ്ട് അവളെന്നെ പയ്യെ നോക്കി….

കരയല്ലേ മോളെ….
ഇനിയൊന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ….ഒരുപാട് അനുഭവിച്ചില്ലേ….വിഷമിച്ചില്ലേ ….
അത്രയൊക്കെ മതി….
ഇപ്പോൾ ഒറ്റയ്ക്കല്ലലോ, എല്ലാവരും ഇല്ലേ…
അതുകൊണ്ട്
ഇനി കരഞ്ഞിട്ടുണ്ടെങ്കിൽ മൂക്കിടിച്ചു ഞാൻ പപ്പടം ആക്കും എന്ന് സങ്കടം വന്നു വിങ്ങി
പൊട്ടുമ്പോളും ഞാൻ പറഞ്ഞൊപ്പിച്ചു…

അത് കേട്ടതോടെ ചെറുതായി ചിരിച്ചു കൊണ്ട് കണ്ണൊക്കെ തുടച്ചു അവളൊന്ന്
നേരെയിരുന്നു…..

പെട്ടെന്ന് സങ്കടപ്പെടുകയും പെട്ടെന്നു അതൊക്കെ മറന്ന് ചിരിക്കുകയും ചെയ്യുന്ന ഒരു
പൊട്ടിപെണ്ണാണ് കിച്ചുവെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു….

ശെരിയ ഏട്ടാ… ആരുമില്ലെന്ന് കരുതിയ ഞങ്ങള്ക്ക് ഇപ്പോ എല്ലാവരും ഉളളപോലെ… അച്ഛനും
അമ്മയും പിന്നെ……….. അത് പറഞ്ഞതും അവൾക് പിന്നേം നാണം വന്നു

പിന്നെ?…… പറ കിച്ചു….. എനിക്കും ആകാംഷയായി…..

പിന്നെ അച്ചേട്ടനും…..
അത് പറഞ്ഞ അവളുടെ കളളചിരിയൊന്ന് കാണണം…..

എനിക്കാണേൽ കുട്ടികൾ വിഷുവിനു പൂത്തിരി കത്തിക്കുമ്പോ ഉണ്ടാവണ സന്തോഷവും……
അങ്ങ് വേറെ ലോകത്തേക്ക് പോയ ഫീൽ…..

ഞാൻ എന്റെ രണ്ടു കൈ കൊണ്ടും അവളുടെ കവിളിൽ പിടിച്ചു തളളവിരലിനാൽ കൺപീലികളിൽ
പറ്റിയിരുന്ന കണ്ണുനീർ കൂടി തുടച്ചുകളഞ്ഞു….അവളുടെ നെറ്റിയിലേക്ക് ഞാൻ പതിയെ എന്റെ
ചുണ്ടുകളെ അടുപ്പിച്ചു….

അതെയ് എനിക്ക് വിശക്കുന്നു…..
അമ്മൂസിന്റെ ഒച്ചയാണ് ഞങ്ങളെ ഉണർത്തിയത്….

നോക്കിയപ്പോ അമ്മൂസ് കൈ കൊണ്ട് കണ്ണുമറച്ചാണ് ഇരിക്കുന്നത്…

അതിനുളള സമയമായിട്ടില്ല എന്നു ദൈവം നിശ്ചയിച്ചത് കൊണ്ടാകും
കൃത്യ സമയത്ത് അമ്മു ഇടപെട്ടത്…

കിലുക്കത്തിലെ രേവതി എനിക്ക് വിശക്കുന്നു എന്ന് പറയുന്ന സീൻ പെട്ടെന്നോർത്ത എനിക്ക്
ചിരിയും വന്നു…..

അങ്ങനെ വേഗം വണ്ടിയെടുത്തു നേരെ ഹോട്ടലിലേക്ക്…
അൽ-ഫലാഹ് എന്നൊരു ബിരിയാണി കട…..
ചെന്നിറങ്ങിയതും ബിരിയാണിയുടെ മണമടിച്ചു…..

കുരങ്ങാ കോയീന്റെ മണം എന്ന് അമ്മു അതേ ട്യൂണിൽ പറഞ്ഞത് കേട്ട് ഞാനും കിച്ചൂസും ചിരി
തുടങ്ങി…

അങ്ങനെ ബിരിയാണിയൊക്കെ കഴിച്ച് ഒരു 3 മണിയായപ്പോ കൊടുങ്ങലൂർ ടൗണിൽ എത്തി….. നേരെ
പോകുന്നതിനു പകരം ചന്തപ്പുര ജംഗ്ഷനിൽ നിന്നും ഞാൻ ലെഫ്റ്റ് എടുത്തു….

എവിടെക്കാ ഏട്ടാ…. നമുക്ക് നേരെയല്ലേ പോവണ്ടേ…..

ആഹ് പറയാം കിച്ചൂസ്സേ…. അവിടെ ഇരിക്ക് ഇപ്പോ….
അവൾ എന്നിട്ടും ഞങ്ങൾ എവിടെക്കാ പോകുന്നതെന്നുളള ജിജ്ഞാസയിൽ ആയിരുന്നു……

നേരെ സെന്റർ മാളിലേക്ക് വണ്ടി കേറ്റി……
പാർക്കിങ്ങിൽ വണ്ടിയിട്ട് നേരെ മാളിലേക്ക് കേറി …….. അമ്മൂസ് പശ വെച്ച് ഒട്ടിച്ച
പോലെ എന്റെ കയ്യിൽ തൂങ്ങിയാണ് നടക്കുന്നത് ….

ഞാൻ നടക്കുന്നതിനു പിന്നാലെ കിച്ചുവും മാളോക്കെ നോക്കി നടന്നു…
ഞാൻ നേരെ ഒരു മൊബൈൽ ഷോപ്പിൽ കേറി….എന്റെ പുറകെ കിച്ചൂസും..

കടയിൽ സെയിൽസിൽ നിന്നത് അറിയുന്ന ഒരു പയ്യനായിരുന്നു….. ഞാൻ അവനുമായി വിശേഷം പറഞ്ഞു
നിന്നപ്പോൾ

അമ്മു ഡിസ്പ്ലേ ചെയ്ത് വെച്ച മൊബൈലിലേക്ക് കണ്ണോടിച്ചു നോക്കുകയായിരുന്നു ….
കിച്ചൂസ് ആകട്ടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…

ഡാ ഇപ്പോഴുളള ഏറ്റവും നല്ല മോഡൽ ഏതാണ്???

ചേട്ടാ ഇവിടെയിപ്പോ ‘റെഡ്മി നോട്ട് 9 പ്രൊ ‘ ആണുളളത് … നല്ല ഫീച്ചേഴ്സ് ഉളള ഫോൺ
ആണ്… ക്യാമറ ഒരു രക്ഷയില്ല…
അവൻ പാക്കറ്റ് ഓപ്പൺ ആക്കി ഫോൺ കാണിച്ചു തന്നു….

കിച്ചൂസും അമ്മുവും സംശയത്തോടെ നോക്കി നിൽക്കുകയാണ്….

ഡി അമ്മൂസ്സേ… ഫോൺ ഇഷ്ട്ടായില്ലേ……
ഇനി വാങ്ങിയിട്ട് ക്യാമറ പോരാ എന്നൊന്നും പറഞ്ഞേക്കരുത്…..

അങ്ങനെ ഞാൻ പറഞ്ഞപ്പോളാണ് അവർക്ക് ഫോൺ വാങ്ങാനാണ് നിൽക്കുന്നതെന്ന സംശയം
ശെരിയാണെന്ന് അവർ ഉറപ്പിച്ചത്….

ആഹ് എന്ന ബിൽ അടിച്ചോടാ … ഒരു സിം കാർഡും വേണം… ജിയോ കണക്ഷൻ മതി…

അത് പറഞ്ഞതും കിച്ചൂസ് എന്റെ കയ്യിൽ പിടിച്ചു…. എന്തിനാ ഏട്ടാ ഇതൊക്കെ…വെറുതെ പൈസ
കളയണ്ട എന്നൊക്കെ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രെമം നടത്തി….

പക്ഷെ അമ്മൂസ്സിനെ നോക്കിയപ്പോൾ അവൾ ഹാപ്പി ആയിരുന്നു….. ഒരു ഫോൺ വേണമെന്ന അവളുടെ
ആഗ്രഹം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും… അത് അറിഞ്ഞു നടത്തികൊടുത്തതിന്റെ
സന്തോഷം മുഖത്തു കാണാമായിരുന്നു…

അങ്ങനെ ഫോൺ പേ വഴി പൈസ കൊടുത്ത് ഞങ്ങൾ അവിടെന്നും ഇറങ്ങി…

ഫോൺ ഇട്ട കവർ അമ്മു വാങ്ങി പിടിച്ചു .. പെണ്ണിന് സന്തോഷം അടക്കാൻ കഴിയുന്നില്ല….
ഞാൻ 15000 രൂപ ചിലവാക്കിയതിന്റെ ഇഷ്ടക്കേട് കിച്ചൂസിന്റെ മുഖത്തുനിന്ന്
പോയിട്ടില്ല….

അങ്ങനെ ഒന്ന് കറങ്ങാമെന്ന് പറഞ്ഞു നേരെ മുകളിൽ ഫുഡ്‌ കോർട്ടിലേക്ക് വിട്ടു….. അവിടെ
ചെന്ന് പിസയും അമ്മൂസിനു kFC ഉം ഓർഡർ ചെയ്ത് ടേബിളിൽ സ്ഥാനം പിടിച്ചു…
ഞാനും കിച്ചൂസും ഒരു സൈഡിലും അമ്മു അപ്പുറത്തും ആയാണിരുന്നത്…

സ്വൽപ്പം പിണക്കം കാണിച്ചാണ് കിച്ചു ഇരിക്കുന്നത്…

എന്തിനാ കിച്ചൂസ്സേ മുഖം വീർപ്പിച്ചു ഇരിക്കണേ…. ഒരു ഫോൺ അത്യാവശ്യം അല്ലേ…..
അതോണ്ടല്ലേ വാങ്ങിയേ….. (അവളുടെ പിണക്കം കാണാൻ നല്ല രസാട്ടോ…. )

അതുകൊണ്ട് …….? ഇത്രയും വിലയുളളതൊക്കെ വാങ്ങണോ?…എന്തിനാ ഇങ്ങനെ പൈസ കളയന്നെ……

അവളുടെ ചോദ്യത്തിന് ഞാനൊന്ന് ചിരിച്ചുകൊടുത്തു…

എന്നിട്ട് അവളോടായി പറഞ്ഞു…
ഇത്രയും നാളും വണ്ടിയോടിച്ചു കിട്ടിയിരുന്ന പൈസ സേവിങ്സ് ആയിരുന്നു…. ഫെബിൻ ആയിട്ട്
വല്ലപ്പോഴുമുളള ബിയറടിക്കലും,സിനിമ കാണലും, ചെറിയ ഷോപ്പിംഗും ഒക്കെയേ ചിലവെന്ന്
പറയാൻ ഉളളു….
വീട്ടിലെ കാര്യങ്ങൾ ഒക്കെ അച്ഛന്റെ ബാങ്ക് അകൗണ്ടിൽ നിന്നും നല്ല രീതിയിൽ തന്നെ
നടക്കുന്നുണ്ട്…
പിന്നെ പൈസ ചിലവാക്കാൻ ആരുമെന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുമില്ല…

പക്ഷെ ഇപ്പോൾ അങ്ങനെയല്ലല്ലോ ….. അതും പറഞ്ഞു ഇടം കണ്ണിട്ട് കിച്ചുവിനെയൊന്ന്
നോക്കി…..

അവളെയെന്റെ പെണ്ണാക്കി എന്ന് പറയാതെ പറയുന്ന എന്നെ നോക്കാതെ ചുണ്ടിലൊരു ചിരി
വരുത്തി ചെറുതായി തലകുനിച്ചു ഇരിക്കയാണ് അവൾ….

പറഞ്ഞ കാര്യം അവൾക് ഏറെക്കുറെ മനസ്സിലായെന്ന് എനിക്കും ബോധ്യമായി

അപ്പോളേക്കും നല്ല ചൂട് പിസ മുന്നിലെത്തി…..
അതിൽനിന്നൊരു പീസ് എടുത്ത് കിച്ചൂസിന്റെ നേർക്ക് കൊണ്ടുപോയി….

അപ്പോഴേക്കും പെണ്ണ് പിന്നെയും കളളപിണക്കം കാണിച്ചു ….

പിണങ്ങാതെ കഴിക്കെന്റെ കിച്ചുവേ…..
പ്ലീസ് മാഡം….. എന്ന് കൂടി പറഞ്ഞതോടെ പെണ്ണിന് ചിരിവന്നു….
ചിരിച്ചുകൊണ്ട് തന്നെയവൾ എന്റെ കയ്യിൽനിന്നുതന്നെ കഴിച്ചു…..

ഹോ എന്താ സ്നേഹം രണ്ടിനും… അമ്മൂസ് കളിയാക്കിയ പോലെ പറഞ്ഞു

അമ്മൂസും കൂടെയുണ്ടെന്ന് ഇപ്പൊ പലപ്പോഴായി ഞങ്ങൾ മറക്കുന്നു 😊😊

ഇവളിപ്പോ പല വട്ടമായി നന്നായി തന്നെ താങ്ങുന്നു….
അത് മനസ്സിൽ കരുതി അവളുടെ ചെവിക്ക് പിടിക്കാൻ പോയതും അവളെന്റെ കയ്യിൽ പിടിച്ചു….
പ്ലീസ് പ്ലീസ് പ്ലീസ്… അമ്മൂസ് പാവല്ലേ എന്ന് പറഞ്ഞു കൊഞ്ചി….

ഞങ്ങളുടെ കാണിക്കൽ ഒക്കെ കണ്ടിട്ട് ക്ലീനിങ്ങിനു നിൽക്കുന്ന ചേച്ചിമാർ വരെ
ചിരിക്കയാണ്…

അമ്മു അപ്പോൾ പെട്ടിതുറന്നു ഫോൺ എടുത്ത് അവളുടെ സെൽഫി എടുക്കാൻ ആരംഭിച്ചു… ഞങ്ങൾ
അതൊന്നും മൈൻഡ് ചെയ്യാതെ ഓരോന്ന് ഒക്കെ പറഞ്ഞിരിക്കുകയായിരുന്നു…

ദേ രണ്ടുപേരും എന്റെ ഫോട്ടോസ് ഒക്കെയൊന്ന് നോക്കിയേ .. നേരിട്ട് കാണുബോളാണോ
ഫോട്ടോയിൽ കാണുന്നതാണോ ഭംഗിയെന്ന് നോക്കി പറ എന്നുംപറഞ്ഞവൾ ഫോൺ എനിക്ക് നേരെ
നീട്ടി…..

ഞാൻ ഫോൺ വാങ്ങിയതും ഫോട്ടോ കാണാൻ കിച്ചൂസും എന്നോട് ചേർന്നിരുന്നു….

പക്ഷെ ഗാലറി ഓപ്പൺ ചെയ്തപ്പോൾ കണ്ടത് എന്റെയും കിച്ചൂസിന്റെയും കുറെ കാന്റിഡ്
പിക്സ് ആണ്….. അത് കണ്ടതും ഞങ്ങൾ പരസ്പ്പരം നോക്കി കണ്ണുമിഴിച്ചിരുന്നു….
വല്ലാത്തൊരു നാണം രണ്ടിനും…. 😊😊😊
ആ ഫോട്ടോകൾ കണ്ടാൽ ശെരിക്കും ഭാര്യയും ഭർത്താവും ആണെന്നെ പറയു….. മോശം പറയരുതല്ലോ….
അത്രക്കും മാച്ച് ആണ് ഞങ്ങൾ 😇..

ഒരു നന്ദി വാക്കെന്നോണം ഞങ്ങൾ അമ്മുവിനെ നോക്കി ചിരിച്ചു…
ഇതൊക്കെ ചെറിയ നമ്പർ എന്ന രീതിയിൽ അമ്മുവും ഞങ്ങളെ നോക്കി KFCയും കഴിച്ചു
ഇരിക്കുകയാണ്….
ഇങ്ങനെയൊരു ചിക്കൻ കൊതിച്ചി….

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു അവിടെനിന്നും ഇറങ്ങിയപ്പോ സമയം 4 മണിയായി…..
നേരെ കാറിൽ കേറി വണ്ടിയെടുത്തു..
അമ്മുവാണ് ഇപ്പോൾ മുന്നിലിരിക്കുന്നത്…..
അവിടെനിന്നും കഷ്ട്ടിച്ചു 4 km മാത്രേ വീട്ടിലേക്ക് ദൂരമുളളു…
അപ്പോഴാണ് എന്റെ ഫോൺ ബെൽ അടിച്ചത്…

അമ്മു എന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആരാണെന്ന് നോക്കി….

ഇതെന്താ ചിലന്തിവലയോ…..
എന്റെ ഫോണിന്റെ അവസ്ഥ കണ്ടിട്ട് അമ്മു സ്വയം ചോദിച്ചു…

ഒരു ഹോണർ 5x ആണ് എന്റെ ഫോൺ…ലോറിയിൽ ലോഡ് ഷീറ്റിട്ട് കെട്ടാൻ കേറുമ്പോളും
ഇറങ്ങുമ്പോളും ഒക്കെ നിലത്തു വീണു വീണു അതൊരു പരിവമായി….

അച്ചുച്ചേട്ടാ അമ്മയാണ് വിളിക്കുന്നത്…

ഞാൻ നേരെ വണ്ടിയിലെ ബ്ലുടൂത് ഓൺ ആക്കി……
ഹലോ അമ്മേ പറഞ്ഞോ…..

പോയകാര്യമൊക്കെ ശെരിയായോഡാ …..ഉച്ചക്ക് വല്ലതും കഴിച്ചോ…. എവിടെയാ ഇപ്പൊ…. എന്റെ
മക്കളെവിടെ…
ഇങ്ങനെ നോൺസ്റ്റോപ് ആയാണ് അമ്മ സംസാരിക്കുന്നത്….

ഹോ എന്റമ്മേ.. ഞങ്ങൾ ഇപ്പോ വീടെത്തും…. എന്നിട്ട് വിശദമായി തന്നെ പറഞ്ഞുതരാം…..

ആഹ് നീ എവിടേക്ക് പോയാലും ഞാൻ വിളിക്കാറില്ലലോ…
ഇത് ന്റെ കുട്ടികൾ ഒപ്പമുളളതുകൊണ്ട ഞാൻ വിളിച്ചേ…. എന്ന വേഗം എത്താൻ നോക്ക്… അതും
പറഞ്ഞു അമ്മ ഫോൺ കട്ടാക്കി….

ഈ അമ്മ… എന്നും പറഞ്ഞു അമ്മുവിനെയും കിച്ചുവിനെയും നോക്കിയതും രണ്ടും അമ്മയുടെ
സംസാരം കേട്ട് കണ്ണ് നിറച്ചിരിക്കുന്നതാണ് കണ്ടത്…..

അമ്മയുടെ കരുതലും അവരോടുളള സ്നേഹവും ഒക്കെ കേട്ടതുകൊണ്ടാവാം…ഇതൊന്നും ഇതുവരെ
കിട്ടിയിട്ടില്ലലോ എന്ന് ഞാൻ ഊഹിച്ചു…

നേരെ കൊടുങ്ങല്ലൂർ അമ്പലമെത്തിയപ്പോൾ ചുണ്ടുകൾകൊണ്ട് എന്തോ മന്ത്രിച്ചു നെറ്റിയിലും
കഴുത്തിലും വിരലോടിക്കുന്ന കിച്ചുവിനെ മിററിലൂടെ ഞാൻ കാണുന്നുണ്ട്…

അമ്മുവാകട്ടെ എവിടെയോ വായിനോക്കി ഇരിക്കുകയാണ്…
ഇവൾക്ക് കിച്ചുവിന്റെ സൗന്ദര്യം മാത്രേ കിട്ടിയിട്ടുളളു… അല്ലാതെ വേറെ ഒരു ഗുണവും
ഞാൻ കാണുന്നില്ല…. അത് ഓർത്ത് അമ്മുവിനെ നോക്കി ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച എന്നെ
എന്തായെന്ന അർത്ഥത്തിൽ അമ്മുവും നോക്കി….

അങ്ങനെ പിന്നെയും വണ്ടി ഓടിക്കുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു…. വണ്ടി ഓടിക്കുമ്പോ
ഫോൺ വരുന്നത് എനിക്ക് കലിയാണ്….

ഞാൻ ഫോൺ നോക്കാതെയിരിക്കുന്ന കണ്ടപ്പോ
അമ്മു തന്നെ ബ്ലുടൂത് ഗ്രീൻ ബട്ടൺ അമർത്തി കോൾ എടുത്തു…

ഡാ മോനെ അച്ചൂ ……
ആ വിളികേട്ടപ്പോ തന്നെ ആളെ മനസ്സിലായി….. തോമസ്സേട്ടൻ ആണ്…..
10 ml തോമസ് എന്ന് കളിയാക്കി വിളിക്കുന്ന തോമസ്സേട്ടൻ….

ഡാ നാളെ ഒരു ഓട്ടം തരാൻ വിളിച്ചതാടാ….
നിനക്കൊകെ ഓട്ടം തരുന്നത് ഇപ്പോ എന്റെ ആവശ്യം പോലെയായല്ലോ…
3 ദിവസമായി നിന്നെ ഈ വഴി കണ്ടിട്ട്… എന്താടാ മറുപടി ഇല്ലാത്തെ…
നീ എന്താ വണ്ടി ഓടിക്കുകയാണോ?

ആഹ് തോമസ്സേട്ട… ഒരു 15 മിനിറ്റ്… ഞാൻ വീട്ടിൽ എത്തീട്ട് വിളികാം…

നീ എപ്പോഴെങ്കിലും വിളിക്ക് എന്നും പറഞ്ഞു പുളളി ദേഷ്യത്തിൽ ഫോൺ കട്ടാക്കി….

ആരാ അച്ചുച്ചേട്ടാ ഇത്….എന്തിനാ അച്ചുചേട്ടനെ പിണങ്ങിയത്…ഓട്ടം പോകുന്ന കാര്യമൊക്കെ
പറഞ്ഞല്ലോ. ..അമ്മൂസ് അത് പറഞ്ഞതും…… കിച്ചുവും അതേ കാര്യം മനസ്സിൽ കരുതിയെന്നോണം
എന്നെ നോക്കി ..

ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് കിച്ചുവിനോടായി ചോദിച്ചു….. കിച്ചു നേരത്തെ
അമ്പലത്തിലേക്ക് നോക്കി കൊടുങ്ങല്ലൂരമ്മയെ പ്രാർത്ഥിച്ചല്ലോ…. എന്തുകൊണ്ട അങ്ങനെ
ചെയ്തേ?…..

എന്തൊരു ചോദ്യ അച്ചേട്ടാ ചോദിക്കണേ…. കൊടുങ്ങല്ലൂരമ്മ ദൈവം അല്ലേ…ആപതൊന്നും വരാതെ
നമ്മളെ കാക്കുന്നത് ദൈവങ്ങളല്ലേ… അപ്പോ നമ്മൾ അവരെ തൊഴുകണ്ടേ….
എന്റെ ചോദ്യം ഇഷ്ട്ടായില്ലന്ന് അവളുടെ പറച്ചിലിൽ തന്നെയുണ്ട്

ആഹ് അതുപോലൊരു ദൈവം ആണ് മോളെ ഈ തോമസ്സേട്ടൻ….എന്റെ ദൈവം….
അത് പറഞ്ഞതും ആകാംഷയോടെ കേട്ടിരിക്കുന്ന അമ്മുവിനെയും കിച്ചുവിനെയും നോക്കികൊണ്ട്
ഞാൻ പിന്നെയും തുടർന്നു…

ഡ്രൈവിംഗ് തുടരുന്നതിനിടയിൽ എന്റെ കഥ പറഞ്ഞു തുടങ്ങി….
ഓർമ്മകൾ കുറച്ചു വർഷം പിന്നിലേക്ക് പോയി……

ചെറുപ്പം മുതലേ ഒഴിവ് കിട്ടുമ്പോളൊക്കെ അച്ഛന്റെ കൂടെ വണ്ടിയിൽ പോകുമായിരുന്നു…
തമിഴ്‌നാടൊക്കെ പോയി ലോഡ് ഇറക്കാതെ പെട്ട് പോയാൽ ഒരു ആഴ്ച ഒക്കെ കഴിഞ്ഞേ
തിരിച്ചെത്താൻ പറ്റു..
അങ്ങനെ ക്ലാസ്സൊക്കെ കുറെ മിസ്സാക്കിയത് കൊണ്ടാണ് പ്ലസ് 2 എട്ടുനിലയിൽ പൊട്ടിയത്…

അങ്ങനെ അച്ഛന്റെ കൂടെ വണ്ടിയിൽ പോകുന്നതിനൊപ്പം
ഒരു കണക്കിന് പ്ലസ് 2 ഒക്കെ എഴുതിയെടുത്തു…
അത്കഴിഞ്ഞു ഐ ടി ഐയും…

21 വയസ്സ് തികഞ്ഞതോടെ നേരെ ഹെവി ലൈസ്സൻസ് എടുത്തു..
എന്റെ പ്രായത്തിലെ പിളേളർ ബൈക്ക് ഓടിച്ചു നടക്കുമ്പോ അച്ഛന്റെ കൂടെ ഞാൻ സെക്കന്റ്‌
ഡ്രൈവറായി
ലെയ്‌ലാൻഡ് 10 വീൽ നാഷ്ണൽ പെർമിറ്റ്‌ ലോറിയാണ് ഓടിച്ചത്….

കുഞ്ഞിലേ മുതൽ അച്ഛന്റെ മടിയിലിരുന്ന് വളയം പിടിച്ച ഞാൻ ഡ്രൈവർ അല്ലാതെ വേറെ
എന്താകാനാ..
ഡ്രൈവർ ആകാൻ അത്രയും ഇഷ്ട്ടമായിരുന്നു… അതുകൊണ്ടാണ് ഗൾഫിലേക്ക് ഒരു പണി
ശെരിയായിട്ടും ഞാൻ പോകാതിരുന്നത്…

അങ്ങനെ വണ്ടി ഏത് ദുനിയാവിലും, എവിടെയും ഞാൻ ഒറ്റയ്ക്ക് ഓടിച്ചോളുമെന്നു അച്ഛന്
പൂർണ ബോധ്യം വന്ന ദിവസം…
വണ്ടി എനിക്ക് ഒറ്റക്കായി തന്നുകൊണ്ട് അച്ഛൻ സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചു….

പറവൂർ റാവുത്തർ എന്ന മുതലാളിയുടെ ആയിരുന്നു വണ്ടി…. അച്ഛനോടുളള വിശ്വാസത്തിൽ
മുതലാളിയും സമ്മതിച്ചു….

അങ്ങനെ പല ലോഡുകളും കയറ്റി പിന്നീടങ്ങോട്ട് ഇന്റർ സ്റ്റേറ്റ് കളികളായിരുന്നു…..

ഒരു വർഷം മുന്നേ ലോഡ് കയറ്റി കാശ്മീർ വരെ പോയതൊക്കെ ജീവിതത്തിൽ ഒരിക്കലും
മറക്കാനാകില്ല…. മഞ്ഞുമലകൾ കണ്ടതോടെ വണ്ടിയൊക്കെ നിർത്തി ഒരു കൊച്ചുകുട്ടിയുടെ
ആവേശത്തോടെ ഓടി ചെന്ന് മഞ്ഞിൽ ചാടി മറിഞ്ഞതും ഒക്കെ ഞാൻ പറയുന്നത് ആവേശത്തോടെ
കേട്ടിരിക്കുകയാണ് രണ്ടും….

അങ്ങനെയിരിക്കെയാണ് സ്വന്തമായി ഒരു വണ്ടി വേണമെന്ന് ആഗ്രഹം തോന്നിയത്….
നടക്കില്ലെന്നു ഉറപ്പിച്ചുകൊണ്ട് ഇറയത്തു പത്രം വായിച്ചിരുന്ന അച്ഛനോടും അമ്മയോടും
കാര്യം തട്ടിയും മുട്ടിയും അവതരിപ്പിച്ചു…..

പക്ഷെ താങ്ങില്ല മോനെ…. നീ അത് ആലോചിക്കുകയെ വേണ്ട എന്നാകും
അച്ഛന്റെ മറുപടിയെന്നു കരുതിയിരുന്ന എനിക്ക് തെറ്റി….

ആഹ് ഏത് വണ്ടിയ നിന്റെ മനസ്സിൽ…
അച്ഛന്റെ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു …
അമ്മയും ആശ്ചര്യപ്പെട്ടു അച്ഛനെ നോക്കി…..

അത് 37 ടൺ കപ്പാസിറ്റയുളള ഭാരത്ബെൻസ് എടുക്കാമെന്ന കരുതിയെ…

ആഹ് ഡൗൺപേയ്മെന്റ് എന്ത് കൊടുക്കേണ്ടിവരും? അച്ഛൻ കുറച്ചുകൂടി താൽപര്യത്തിൽ
ചോദിച്ചു…

ഒരു 12ലക്ഷം വേണ്ടി വരും…. ഇത്തിരി മടിച്ചാണ് ഞാനത് പറഞ്ഞത്…

ഒന്ന് ആലോചിച്ച ശേഷം അച്ഛൻ…

ആഹ് മാളയിലെ പറമ്പ് വെറുതെയിട്ടിട്ട് എന്തിനാ… അത് കൊടുത്തേക്കാം… കെട്ടിച്ചയക്കാൻ
പെൺകുട്ടികളും ഇല്ലലോ നമുക്ക്……
പിന്നെ ആർക്ക് വേണ്ടിയാ കാത്തുവെക്കുന്നെ……
പറമ്പ് വിൽക്കുന്നതിനു അനുവാദം വാങ്ങിക്കാനെന്ന പോലെ അമ്മയെ നോക്കിയാണ് അച്ഛനത്
പറഞ്ഞത്… ഒന്ന് ചിരിച്ചുകൊണ്ട് അമ്മയുടെ അനുവദവും കിട്ടി….

പക്ഷെ ഇപ്പോളാണെങ്കിൽ അച്ഛൻ പറമ്പ് വിറ്റു വണ്ടി വാങ്ങാൻ സമ്മതിക്കില്ലെന്ന് ഞാൻ
അമ്മുവിനെ നോക്കിപറഞ്ഞു…

അതെന്താ ഏട്ടാ അങ്ങനെയെന്ന് നമ്മുടെ നസ്രിയ ഒക്കെ ആലോചിക്കും പോലെയുളള ആക്ഷൻ
ഇട്ടോണ്ട് അമ്മൂസ്സും ആലോചിച്ചിരുന്നു…

ഹോ എന്റ ട്യൂബ് ലൈറ്റേ……

ഇപ്പോൾ രണ്ട് പെൺകുട്ടികളെ അല്ലേ അമ്മ പെറ്റിട്ടേക്കുന്നേ…. അപ്പോ അതിലെ ഇളയ
കുട്ടിയുടെ കല്യാണം നടത്താൻ സ്ത്രീധനം കൊടുക്കണ്ടേ….അതും പറഞ്ഞു ഞാൻ
ചിരിച്ചുപോയി….ഹിഹിഹി… അമ്മൂസും കിച്ചൂസും എന്റെ വർത്താനം കേട്ട് ചിരിക്കാൻ
തുടങ്ങി…

പെട്ടെന്നെന്തോ ഓർത്തെന്ന പോലെ അമ്മു പറഞ്ഞു…
അപ്പോൾ മൂത്ത കുട്ടിയുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കണ്ടേ…..

ഏയ്യ്…. ഞാൻ സ്ത്രീധനതിന് എതിരാടി…. ഞാൻ ഒന്നും വാങ്ങില്ല എന്ന് പറഞ്ഞു കിച്ചുവിനെ
കളള കണ്ണിട്ട് നോക്കി….

ചില നേരം കിച്ചുവും ട്യൂബ് ലൈറ്റ് ആണെന്ന് എനിക്ക് മനസ്സിലായി…. ഇത്തിരി
കഴിഞ്ഞപ്പോളാണ് ഞാൻ ഉദ്ദേശിച്ചത് അവൾക് കത്തിയത്….
ദേ എന്റെ പെണ്ണ് കണ്ണൊക്കെ വിടർന്നു ഉളളിലെ ചിരിയടക്കാൻ കഷ്ടപ്പെടുന്നു…..

ഹോ കുറുക്കന്റെ ബുദ്ധി തന്നെ അച്ചുച്ചേട്ടന്…. അമ്മൂസ് അത് പറഞ്ഞു എന്റെ മുടിയിൽ
പിടിച്ചു….
ആഹ്ഹ് ബാക്കി കഥ പറ അച്ചുച്ചേട്ടാ…. അമ്മൂസ് ഇന്ട്രെസ്റ്റ് ആണെന്ന് കാണിച്ചുകൊണ്ട്
പറഞ്ഞു

അങ്ങനെ എന്നോട് ബാക്കി കാര്യങ്ങൾ എന്താണെന്ന് വെച്ച ചെയ്തോ… വണ്ടി നമുക്കെടുക്കാം…
അത് എന്റെയും കൂടി ഒരു സ്വപ്നമായിരുന്നു…. അതും പറഞ്ഞു അച്ഛൻ പിന്നെയും പത്രം വായന
തുടർന്നു…..

ഇതെല്ലാം കേട്ട എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു… അങ്ങനെ യുദ്ധകാല അടിസ്ഥാനത്തിൽ
40 സെന്റ് പറമ്പ് നല്ല വിലക്ക് തന്നെ കച്ചവടമാക്കി ….
പിന്നെ ഫെബിനെയും കൂട്ടി ഷോറൂമിൽ ചെന്ന് വണ്ടി ബുക്ക്‌ ചെയ്ത് ബാക്കി കാര്യങ്ങൾ
ഒക്കെ ശെരിയാക്കി….

അങ്ങനെ വണ്ടി കിട്ടുന്ന ദിവസം അച്ഛനും അമ്മയും കൂടെ ഫെബിനെയും കൂട്ടി ഷോറൂമിൽ
എത്തി…
അച്ഛനെ കൊണ്ട് താക്കോൽ വാങ്ങിപ്പിച്ചു… അച്ഛൻ തന്നെയാണ് വണ്ടി ആദ്യം എടുത്തതും…അത്
എന്റെയൊരു ആഗ്രഹമായിരുന്നു…

അങ്ങനെ അമ്മയെയും കേറ്റി ഞാനും കയറിയിരുന്നതോടെ അച്ഛൻ വണ്ടിവിട്ടു…..
അല്ലെങ്കിലും ലെയ്‌ലാൻഡ് ഓടിച്ചിരുന്ന അച്ഛന് ഭാരത്ബെൻസ് ഒക്കെ പൂ പോലെ ആയിരുന്നു
….
ഫെബിൻ എന്റെ കാറായി പിന്നാലെയും….

അങ്ങനെ ദിവസങ്ങൾ കടന്നു പോയി…

സ്ഥിരമായി ഗോവയിലെ ഡിസ്റ്റിലറിയിൽ നിന്നും കേരളത്തിലേക്ക് മദ്യകുപ്പി
കൊണ്ടുവന്നിരുന്ന ഓട്ടം കിട്ടിയതോടെ വരുമാനം കിട്ടിത്തുടങ്ങി….

പക്ഷെ എന്റെ തലയിൽ തേങ്ങ വീണപോലെയാണ് ബാർ ഒക്കെ പൂട്ടിയത്….
അതോടെ ഓട്ടവും കുറഞ്ഞു…. സീസിയും, ടാക്സും, ഇൻഷുറൻസും ഒക്കെ അവതാളത്തിലായി,
ഇനിയെന്ത് കാട്ടുമെന്ന അവസ്ഥയിൽ വിഷമിച്ചിരുന്നപ്പോളാണ് ദൈവത്തെ പോലെ തോമസ്സേട്ടൻ
വന്നത്…

നീയെൻറെ കൂട്ടുകാരന്റെ മോനാണ്.. ആ നിനക്കൊരു പ്രശ്നം വരുന്നത് എന്റെ മക്കൾക്കൊരു
പ്രശ്നം വരുന്നത് പോലെയാണ്… അതുകൊണ്ട് എന്റെ ബാറിലേക്കുളള ഡിസ്റ്റിലറി ഓട്ടം ഇനി
നിനക്കാണെന്നു പറഞ്ഞു കരകയറ്റിയ ദൈവമാണ് തോമസ്സേട്ടൻ..

കൂടാതെ സ്വന്തമായി ക്വോറിയും ബാറും ഒക്കെയുളള ചെറിയൊരു വേദനിക്കുന്ന കോടീശ്വരൻ
കൂടിയാണ് തോമസ്സേട്ടൻ…

അത് കേട്ടതും രണ്ടും കിടന്ന് ചിരിക്കാൻ തുടങ്ങി….
അപ്പോളണ് ഞങ്ങളുടെ കാറിന്റെയൊപ്പം ഓവർ ടേക്ക് ചെയ്യാനെന്ന പോലെ ആറ്റുപറമ്പത്
ലിമിറ്റഡ് ബസ്സ് നിന്ന് ഓടുന്നത്….
അയ്യോ അച്ചേട്ടാ ബസ്സ്‌…. ബസ്സ്‌ എന്ന് പറഞ്ഞു കിച്ചു പേടിച്ചു വിറച്ചു …..

എന്റെ കൂട്ടുകാരൻ തെണ്ടിയാണ് ബസ്സ് ഓടിക്കുന്നത്….ആഷിക്ക്.. ഡ്രൈവിംഗ് സ്കൂൾ
മുതലുളള കൂട്ടാണ് ….എന്റെ കാറുകണ്ടപ്പോ അവനൊന്ന് സ്നേഹം പ്രകടിപ്പിച്ചതാണ് 😂😂😂….

ഞാൻ ഹോൺ മുഴക്കിയതോടെ അവനും ഹോൺ അടിച്ചു ഓവർ ടേക്ക് ചെയ്ത് പോയി….

“മനസ്സിലായെടാ മൈരേ നീയാണ് ഓടിക്കുന്നത് “എന്നാണ് ഞാനടിച്ച ഹോണിന്റെ
അർത്ഥമെന്നും…..
“എന്ന പോകുവാട മൈരേ” എന്നാണ് അവനടിച്ച ഹോണിന്റെ അർത്ഥമെന്നും എനിക്കും അവനും അറിയാം
😂😂😂…
അത് ഞങ്ങൾ ഡ്രൈവർമാർക്ക്‌ മാത്രം മനസ്സിലാകുന്ന ഭാഷയാണ്….

അപ്പോഴാണ് ജെസ്സി ബസ്സിൽ നിന്നും നോക്കിയത് ഞാൻ ശ്രദ്ധിച്ചത്…
കിച്ചുവിനെയും അമ്മുവിനെയും അവൾ ഇതുവരെ കണ്ടിട്ടില്ലല്ലോ …അതുകൊണ്ട് തന്നെ
ആരൊക്കെയാ എന്റെ കൂടെയുളള പെൺകുട്ടികൾ എന്ന് ഇത്തിരി നേരം കൊണ്ടവൾ സ്കാൻ ചെയ്തു
നോക്കി…..

അത് കണ്ടപ്പോളാണ് എനിക്കൊരു ബുദ്ധി തോന്നിയത്….. ജെസ്സിയെ ഒന്ന് പറ്റിക്കാം….
അങ്ങനെ കുറച്ചു നേരം കൊണ്ട് ഞാൻ ജെസ്സി ആരാണെന്നും ഒക്കെ അമ്മുവിനും കിച്ചൂസിനും
പറഞ്ഞുകൊടുത്തു….

എന്റെ പ്ലാൻ ഇങ്ങനെയായിരുന്നു…… ഞാൻ ആരുമറിയാതെ സ്നേഹിച്ചിരുന്ന പെണ്ണിനെ വീട്ടിൽ
നിന്നും വിളിച്ചിറക്കി കൊണ്ടുവരുന്ന വഴിയാണ് ഇപ്പോൾ…. അങ്ങനെ സീൻ ആക്കാതെ ഈ കാര്യം
എന്റെ വീട്ടിൽ അവതരിപ്പിക്കണം എന്നത് ജെസ്സിയെ കൊണ്ട് ചെയ്യിക്കണം……
എന്നിട്ട് ഇതൊക്കെ വെറുതെ പറഞ്ഞതാണെന്ന് അവളറിയുമ്പോ അച്ഛന്റെയും അമ്മയുടെയും
മുന്നിലിട്ട് അവളെ കളിയാക്കി കൊല്ലണം… ഇത്രേ ഉളളു.. 😂

പ്ലാൻ പറഞ്ഞു കഴിഞ്ഞതും കിച്ചൂസ്… ഇതൊന്നും വേണ്ട ഏട്ടാ, എന്തിനാ ഒരാളെ
പറ്റിക്കന്നെ… കഷ്ട്ടം ആന്നെട്ടോ അതൊക്കെ…..
അവളുടെ നിഷ്കളങ്കത കേട്ട് ചിരിയാണ് വന്നതെനിക്ക്…
തമാശക്ക് പോലും ഒരാളെ പറ്റിക്കാൻ അവൾക് കഴിയില്ല….

പക്ഷെ അതൊക്കെ എന്റെ അമ്മൂസ്….
ഹോ ഒരു പണി ഒപ്പിക്കാൻ എന്താ അവളുടെ ആക്രാന്തം….
അച്ചുച്ചേട്ടാ നമുക്ക് അതിനെ പറ്റിക്കാം…. നല്ല ഐഡിയ ആണ്…..
എന്നിട്ട് കിച്ചുവിനോടായി പ്ലീസ് കിച്ചുചേച്ചി…..ഒരു തമാശ അല്ലേ… ഒന്ന് കൂടെ നിക്ക്
എന്നും പറഞ്ഞു കെഞ്ചി…..

ഞാനും കൂടി പ്ലീസ് പറഞ്ഞതോടെ… പൂർണമനസ്സോടെ അല്ലെങ്കിലും അവൾ സമ്മതിച്ചു….

രണ്ടും എന്താന്ന് വെച്ച ആയിക്കോ….

അത് കേട്ടതും ഞാനും അമ്മൂസും പ്ലാനിങ് തുടങ്ങി…… ജെസ്സി ബസ് സ്റ്റോപ്പിൽ
ഇറങ്ങുമ്പോളെക്കും നമുക്ക് അവിടെ എത്തണം… എന്നിട്ട് ഞാൻ ആദ്യം ഇറങ്ങി അവളോട് കാര്യം
അവതരിപ്പിക്കും… എന്നിട്ട് കൈ കൊണ്ട് ആക്ഷൻ കാണിക്കുമ്പോ കിച്ചൂസ് ഇറങ്ങി വരണം….

ഏയ്യ് ഞാൻ ഇല്ലാട്ടോ ഏട്ടാ….. എനിക്ക് ചിരി വരും… മാത്രല്ല നിക്ക് ഇഷ്ട്ടല്ല ആരെയും
പറ്റിക്കാൻ…

പണി പാളിയല്ലോ…. ഇനി എന്താ ചെയ്യാ എന്നർത്ഥത്തിൽ ഞാൻ അമ്മൂസിനെ നോക്കി…..

( മണി ഹീസ്റ്റിലെ നമ്മുടെ പ്രൊഫസറെ ധ്യാനിച്ചപ്പോൾ ഐഡിയ കിട്ടി… ക്രിയേറ്റ് എ പ്ലാൻ
A….ദെയർ ഈസ്‌ ഓൾവെയ്‌സ് എ പ്ലാൻ B )

എന്തുകൊണ്ട് അമ്മൂസിനെ എന്റെ കാമുകി ആക്കിക്കൂടാ 😂
എന്റെ നോട്ടം കണ്ടപ്പോ തന്നെ അമ്മൂസിനു കാര്യം മനസ്സിലായി….
അങ്ങനെ ഞാൻ റെഡി….
കമോൺ ചെയ്‌സ് എന്ന് പറഞ്ഞു അമ്മു ആക്ഷൻ ഇട്ടതോടെ എനിക്കും കിച്ചൂസിനും ചിരി
പിടിച്ചു നിക്കാനായില്ല…
അതോടെ കിച്ചൂസും കുറച്ചു താൽപ്പര്യത്തിലായി….

ശോ ഈ മൈരൻ വെടിയുണ്ട പോലെയാണല്ലോ പോകുന്നത്…ആരെങ്കിലും കാലകത്തി വെച്ച
അതിന്റെയുളളിൽ കൂടി ബസ് ഓടിക്കുന്നവനാണ് ആഷിക്ക്… അങ്ങനെ മനസ്സിലോർത്തുകൊണ്ട് ഞാനും
പുറകെ വിട്ടു…..

കൃത്യം ജെസ്സി ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾ അവിടെയെത്തി വണ്ടി
നിർത്തിയിരുന്നു…

അപ്പോ എല്ലാം പ്ലാൻ ചെയ്ത പോലെയെന്ന് പറഞ്ഞു അമ്മുവിന്റേയും കിച്ചൂസിന്റെയും
കൈയ്യിൽ അടിച്ചുകൊണ്ട് ഞാൻ ഇറങ്ങി നേരെ ജെസ്സിയുടെ അടുത്തേക്ക് ഓടി….

ജെസ്സീ…..

അവൾ തിരിഞ്ഞു നോക്കികൊണ്ട്….
ആഹ് ഇതാര് അച്ചുചേട്ടനോ…. വണ്ടി എന്താ അവിടെ നിർത്തിയിട്ടത്… അല്ല ആരാ
അച്ചുച്ചേട്ടാ വണ്ടിയിൽ രണ്ട് പെൺകുട്ടികൾ…..
അത് പറഞ്ഞു അവൾ വണ്ടിക്കുളളിലേക്ക് നോക്കി…..

ഞാൻ ചിരി വരല്ലേ ഭഗവാനെ എന്ന് മനസ്സിൽ ധ്യാനിച്ച് അവളോടായി…..
ജെസ്സി…. അത് നിന്നോട് എങ്ങനെ പറയണം എന്ന് ഒരു….. എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും
അമ്മൂസിനോട് ഇറങ്ങാൻ കൈ കൊണ്ട് കോഡ് കാണിച്ചു….

പക്ഷെ അമ്മൂസിനു പകരം കിച്ചുവാണ് കാറിൽ നിന്നും ഇറങ്ങിയത്.. എനിക്ക് ഉളളിൽ സന്തോഷം
വന്നിട്ട് വയ്യ…..

കിച്ചു അടുത്ത് വന്നതും ഞാൻ ജെസ്സിയോട്……
ഇതാണ് ജെസ്സി നിങ്ങളാരും അറിയാതെ ഇത്രയും നാൾ ഞാൻ സ്നേഹിച്ചിരുന്ന എന്റെ പെണ്ണ്…
ഇന്ന് ഞാൻ ഇവളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു……

ഞെട്ടിതരിച്ചു നിൽക്കുകയായിരുന്നു ജെസ്സി…
ജെസ്സീ… എന്നുളള എന്റെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്….

ഞാൻ വീട്ടിലേക്ക് വിളിച്ചു ഇവളെ വിളിച്ചിറക്കി കൊണ്ടുവന്നത് പറഞ്ഞിട്ടുണ്ടെങ്കിലും…
അമ്മയും അച്ഛനും വീട്ടിൽ കയറ്റില്ലെന്ന പേടിയുണ്ട്
വീട്ടിൽ കയറ്റിയില്ലെങ്കിൽ മരിക്കുകയല്ലാതെ വേറെ നിവർത്തിയില്ല….
അമ്മയോടും അച്ഛനോടും ഞങ്ങളെ സപ്പോർട് ചെയ്ത് സംസാരിക്കാൻ നീ കൂടി ഒപ്പം വേണം
ജെസ്സീ….

കിളി പോയി നിക്കുന്ന ജെസ്സിയെ നോക്കി അവൾക്ക് ആലോചിക്കാൻ അവസരം കൊടുക്കാതെ
കിച്ചൂസ്സിനോടായി ഞാൻ… നമുക്ക് ജെസ്സിയുണ്ട് കൂടെ എന്നും പറഞ്ഞു ചേർത്ത് കെട്ടി
പിടിച്ചു……

ഞാൻ അവസ്സരം മുതലാക്കിയതാണെന്ന് മനസ്സിലാക്കിയ കിച്ചു വയറ്റിൽ നല്ല പിച്ചു പിച്ചി…

ഹോ എന്റ ദൈവമേ…. കണ്ണിൽ നിന്നും വെളളം വന്നു പോയി… അതെന്തായാലും ലാഭായി….

ഞാൻ കരയുകയാണെന്ന് വിചാരിച്ചു ജെസ്സി പിന്നെയൊന്നും ആലോചിക്കാതെ ചിരിച്ചുകൊണ്ട്
കിച്ചുവിന്റെ കയ്യിൽ പിടിച്ചു പേരൊക്കെ ചോദിച്ചു…. എന്നിട്ട് എന്നോട് കാർ
എടുത്തോളാൻ പറഞ്ഞു….

സംഭവം ക്ലിക്ക് ആയി…. ജെസ്സി പൊട്ടി വിശ്വസിച്ചു… ഹിഹി 😆

അങ്ങനെ കാറിൽ കേറിയപ്പോ ഞാൻ കിച്ചുവിന്റെ കൂട്ടുകാരിയാണ്, ഒരു ധൈര്യത്തിന് കൂടെ
വന്നതാണെന്നൊക്കെ അമ്മുവും തട്ടിവിട്ടു….
അമ്മു ഒരു ലവ് സ്റ്റോറി നിമിഷനേരം കൊണ്ട് ഉണ്ടാക്കിപറഞ്ഞത് എന്നെ
ആശ്ചര്യപ്പെടുത്തി…

പോകുന്ന പോക്കിൽ ജെസ്സി കിച്ചുവിനെ നോക്കി എന്നോട്….
എന്തായാലുംഅച്ചുച്ചേട്ടന്റെ സെലെക്ഷൻ കൊളളാം…. നല്ല ഭംഗിയുണ്ട് ചേച്ചിയെ കാണാൻ….
എന്നൊക്കെ പറയുകയായിരുന്നു…. അതൊക്കെ സത്യമായ കാര്യമായത് കൊണ്ട് ഞാൻ
കേട്ടിരുന്നു…..

അങ്ങനെ കാർ വീടിന്റെ മുറ്റത്തു എത്തി….ഇനി നടക്കാൻ പോകുന്നതോർത്തു
ചിരിയടക്കാൻ ഞാനും അമ്മുവും കിച്ചുവും പെട്ട കഷ്ടപ്പാട്…… അതോർത്താൽ തന്നെ ചിരി
വരും….

ഇഷ്ട്ടപെട്ടുവെന്ന് കരുതുന്നു😊 തുടരും……………. 💓💓💓💓

Leave a Reply