മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]

Posted by

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 

Mazhathullikal Paranja Pranayam Part 2| Author : Candlelight

Previous Part

ഇത്രയും പ്രോൽസാഹനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല, എല്ലാവരോടും സ്നേഹം മാത്രം, പ്രതീക്ഷകൾ തെറ്റിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ , തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമെന്ന പ്രതീക്ഷയോടെ..
*******************************
സമയം ഏകദേശം 2 മണിയായപ്പോൾ ബാങ്കിലെ തിരക്കൊതുങ്ങി. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് “❤️ചിന്നു❤️” എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അവളുടെ മുഖം ഫോണിന്‍റെ ഡിസ്പ്ലേയിൽ തെളിഞ്ഞു. ഇതൊക്കെ തന്നെ അവളുടെ പണിയാണു സമയാസമയങ്ങളിൽ എന്‍റെ ഫോൺ എടുത്ത് അവളുടെ കോണ്ടാക്ട് നെയിം , ഫോട്ടോ , ട്യൂൺ എന്നിവ മാറ്റുക എന്നത്. ഒരു റിംഗ് അടിച്ചപ്പോൾത്തന്നെ കോൾ കട്ട് ചെയ്തു, ഫോൺ കീശയിലേക്കിട്ടു. ജോലിസമയത്ത് അത്യാവശ്യത്തിനല്ലാതെ അവളെ വിളിക്കാറില്ല, ഇനി ചുമ്മാ വിളിക്കാൻ തോന്നുവാണെ ഒരു മിസ് കോൾ അടിക്കും അപ്പോ ഫ്രീ ആണേൽ അവൾ തിരിച്ചു വിളിക്കും അതാ പതിവ്.ഞാൻ കാബിനിൽ നിന്നിറങ്ങി അകത്തുള്ള ഒരു റൂമിലേക്ക് ചെന്നു. എല്ലാവരും സാദാരണ ഇവിടെ ഇരുന്നാണ് ഊണ് കഴിക്കാറ്, ഒരു ചെറിയ ബ്രാഞ്ച് ആണ് ഞങ്ങളുടേത് , ADB വിഭാഗത്തിൽപ്പെടും, മൊത്തം മാനേജര്‍ അടക്കം ഞങ്ങള്‍ 6 പേരാണുള്ളത്.കൈ കഴുകി, അവിടെ ഇട്ട ബെഞ്ചിലേക്ക് ഇരുന്നു. അവിടെ അടുത്ത് തന്നെയുള്ള കുടുംബശ്രീ ഹോട്ടെലിൽ നിന്നാണ് ഭക്ഷണം. അവര്‍ ഹോട്ടൽ തുടങ്ങിയപ്പോള്‍ മാനേജര്‍ ആയ ജിതിൻ സാറിനോട് ചോദിച്ചതാണ് സ്ഥിരമായി ഭക്ഷണം തരട്ടെ എന്നത് , നാടൻ ഊണ് ആയതുകൊണ്ടും അവർക്കൊരു സഹായമായിക്കോട്ടെ എന്നും കരുതി സമ്മതിച്ചു.വൈബ്രേറ്റ് മോഡിൽ കിടന്ന ഫോണടിച്ചപ്പോൾ എടുത്തു നോക്കി, ചിന്നുവാണ് , ഞാന്‍ ഫോൺ എടുത്ത് ചെവിയോട് ചേർത്തു .

“തിരക്കിലായിരുന്നോടി പെണ്ണേ?”

“ഒരു പേഷ്യൻറ് ഉണ്ടായിരുന്നു അതാ വിളിക്കാന്‍ താമസിച്ചേ”

“ഊണ് കഴിച്ചോ?”

“ഇല്ല, ഇപ്പോ വന്ന പേഷ്യൻറ് ഒരു X-Ray എടുക്കാൻ പോയതാ, ഇച്ചായൻ കഴിച്ചോ?”

“കഴിച്ചോണ്ടിരിക്കുവാ, അന്നേരവാ നീ വിളിച്ചെ”

” പിന്നെ, ഇന്ന് 4 മണിക്ക് വരില്ലേ?”

” ആടീ പെണ്ണേ ,ജിതിനോട് പറഞ്ഞിട്ട് ഇറങ്ങാന്നെ”

“എന്നാ ശരി , കഴിച്ചോ”

Leave a Reply

Your email address will not be published. Required fields are marked *