“…… ഭാരതീന്ന് വിളിക്കാല്ലോ ….”.
“…… അത് … അങ്ങനെ വിളിച്ച് ശീലം ഇല്ലല്ലോ …..”.
“….. ശീലം …. ശീലം എന്നത് പുതിയത് ഉണ്ടാക്കിയെടുക്കേണ്ടതാണ് … “.
“…… ചെറിയൊരു ബുദ്ധിമുട്ടുണ്ട് അങ്ങനെ വിളിക്കാൻ ….”.
“…… അങ്ങനെ വിളിക്കണം പ്രേമാ …. തികച്ചും ആധികാരികമായി തന്നെ വിളിക്കണം , എന്നാലേ എനിക്ക് പറയാനുള്ള കാര്യങ്ങൾ തുടർന്നങ്ങോട്ട് പറയാൻ കഴിയുകയുള്ളു … കേട്ടോ …”.
“….. ഉം …”.
“…. എന്നാൽ നീ വിളിക്ക് ….”.
“…… ഏയ് .. അങ്ങനെ വിളിക്കാൻ വല്ലാത്ത മടി….”.
“….. കേഴ്ക്കാനുള്ള കൊതികൊണ്ടല്ലേ …..”.
” ….. പിന്നെയാവട്ടെ കൊച്ചമ്മേ …..”.
“……. നീ പഠിച്ചവനല്ലേ …. ഇതിപ്പോൾ അടിയാൻ ഉടമ സമ്പ്രതായം പോലെ …. ഒരു വ്യക്തി അറിയപ്പെടുന്നത് അവരുടെ പേരിലാണ് ….. സ്വന്തം പേര് വിളിച്ച് കേഴ്ക്കാനാണ് വിവരമുള്ള ഏതൊരു വ്യക്‌തിക്കും ആഗ്രഹം …. വെറുതെ പേരിന്റെ പിന്നിലെ വാലോക്കെ വെറുതെയല്ലേ ….”..
ഭാരതി തമ്പുരാട്ടി പതുക്കെ എഴുന്നേറ്റ് കഷ്ടപ്പെട്ട് ഉള്ളിലേക്ക് നടന്നു. പോക്കറ്റിൽ നിന്നും സിഗരറ്റിന്റെ കൂട് തുറന്നവൻ ചുണ്ടിൽ വച്ച് അൽപ നേരത്തിന് ശേഷം കത്തിച്ചു.
പുക അന്തരീക്ഷത്തിൽ അവ്യക്തമായ ചിത്രങ്ങൾ രചിച്ചു. അതിലേക്ക് നോക്കിക്കൊണ്ട് തീർത്തും ശ്യൂന്യമായ മനസ്സാൽ വെറുതെ നോക്കിയിരുന്നു.
അടുത്ത പ്രഭാതം ……
പുലർച്ച തന്നെ പ്രേമൻ ഭാരതി തമ്പുരാട്ടിയുടെ മുറിയിലേക്ക് നടന്നു. ഉഴിച്ചിൽ തുടങ്ങാനുള്ള തൈലം അടുക്കളയിൽ ചൂടാക്കിയിരുന്നു.
പുതപ്പിൽ ചുരുണ്ട് കിടക്കുന്ന അവൾ ഒരു മാലാഖയെ പോലെ അവന് തോന്നി. ചുള നിറഞ്ഞ മുടിയിഴകൾ അലസമായി അവളുടെ അരികിൽ അവനിരുന്നു.
പ്രേമന്റെ പുരുഷഗന്ധം തിരിച്ചറിഞ്ഞ ഭാരതി തമ്പുരാട്ടി കണ്ണുകൾ തുറന്നു. ഒരു പ്രതീക്ഷയുടെ പുലർവെട്ടം അവളുടെ കണ്ണുകളിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു.
“….. നന്നായി ഉറങ്ങി …പ്രേമനോ ???”.
അവൻ ചിരിച്ചതേയുള്ളു. അവൾ അവന്റെ കയ്യെടുത്ത് തലയിണയുടെ മുകളിൽ വച്ചതിന്മേൽ മാർദ്ദവമേറിയ കവിൾത്തടം വച്ചു. മനോഹരമായ ആ പ്രഭാതത്തിൽ നന്മയേറിയ ആ സ്പർശനം ആവോളം അവൻ ആസ്വദിച്ചു.
“…. ഞാൻ തൈലം ചൂടാക്കിട്ടുണ്ട് ….”.
“…. തൈലമോ ????”.
” …. ശരീരത്തിലെ വേദനയൊക്കെ പോകണ്ടേ !!! “.