വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

‘സോറി ചേട്ടാ, ഒന്നു പാളിപ്പോയി..’സഞ്ജു സമാധാനം പറഞ്ഞു.

‘പാളാൻ ഇതെന്നാടാ പട്ടമോ, ബ്ലഡി ഫൂൾ’, സഞ്ജുവിന്റെ കാറിൽ കൈ കൊണ്ടിടിച്ച് ബൈക്കുകാരൻ കയർത്തു. ഇത്തിരി ഷോയാണെന്നു തോന്നുന്നു.

‘എന്തുവാടാ അവിടെ ബഹളം,ആരാണു ചെറ്യമ്പ്‌രാനെ വഴക്കു പറയുന്നത്. ‘കഷണ്ടിത്തലയുള്ള ഒരു ആജാനുബാഹു അവർക്കരികിലേക്കു നടന്നടുത്തു, അയാൾക്കൊപ്പം രണ്ടുമൂന്നു ചട്ടമ്പികളുമുണ്ടായിരുന്നു. ഗോവിന്ദൻകുട്ടിയേട്ടനായിരുന്നു അത്. വേദപുരത്തെ ആസ്ഥാന ഗുണ്ട. ആൾ പ്രശ്നക്കാരനാണെങ്കിലും ചന്ദ്രോത്തു തറവാടിനോടു വലിയ വിധേയത്വമാണ്.

‘നീ ചെറ്യമ്പ്രാനെ വഴക്കു പറയും ഇല്ലേടാ’ ബൈക്കുകാരന്റെ തൊണ്ണയ്ക്കു കുത്തിപ്പിടിച്ചു ക്രുദ്ധനായി ഗോവിന്ദൻകുട്ടിയേട്ടൻ ചോദിച്ചു.

‘അത്,പി..പിന്നെ’ പേടിച്ചുപോയ ബൈക്കുകാരൻ ബബബ പറഞ്ഞു.

‘വിട്ടേക്ക് ഗോവിന്ദൻകുട്ടിയേട്ടാ, എന്റെ ഭാഗത്താ കുഴപ്പം. ‘ സഞ്ജു പ്രശ്നം രമ്യതയിലാക്കാൻ ശ്രമിച്ചു.

‘ആരുടെ ഭാഗത്ത് എന്തു പ്രശ്നമുണ്ടെങ്കിലും വേദപുരത്തിന്റെ മണ്ണിൽ വച്ചു ചന്ദ്രോത്തെ കൊച്ചുപെരുമാളിനെ വഴക്കുപറയാന്‍ ഗോവിന്ദൻകുട്ടിയും പിള്ളേരും ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല.’ അയാൾ പറഞ്ഞു.

‘വിട്ടേക്ക്,അയാൾക്കൊരു അബദ്ധം പറ്റിയതാ’, ഒന്നു ചൂടായന്നേ ഉള്ളൂ, സഞ്ജു ഗോവിന്ദൻ കുട്ടിയെ സമാധാനിപ്പിച്ചു. അയാൾ പിടിവിട്ടു.

‘വെക്കം പോകാൻ നോക്കെടാ’ ഗോവിന്ദൻകുട്ടി ബൈക്കുകാരനോടു പറഞ്ഞു.

അയാൾ കേട്ടപാതി ബൈക്കെടുത്തു പറപ്പിച്ചു.

ഗോവിന്ദൻകുട്ടിയോടു കുശലം പറഞ്ഞ് അയാൾക്കു ചായകുടിക്കാൻ ചെറിയൊരു തുകയും കൊടുത്ത് സഞ്ജു വണ്ടിയില്‍ വന്നു കയറി.

വേദപുരത്തെ ആണുങ്ങൾക്കു പൊതുവേ വീരരസം തുളുമ്പുന്ന മുഖമാണ്. എന്നാൽ സഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണന് അദ്ദേഹത്തിന്റെ അമ്മയായ വസുന്ധരാമ്മയുടെ മുഖഭാവമാണ് കിട്ടിയത്. അതു തന്നെ സഞ്ജുവിനും കിട്ടി.ഭയങ്കര റൊമാന്റിക്കായ മുഖഭാവം.ചന്ദ്രോത്ത് അപ്പുപ്പനെയും ഇളയച്ഛൻ, വല്യച്ഛൻമാരെയുമൊക്കെ കാണുമ്പോൾ തന്നെ മറ്റുള്ളവർക്ക് ഒരു ബഹുമാനം തോന്നും.എന്നാൽ തന്നെ കണ്ടാൽ ഒരു കുസൃതിക്കാരൻ ക്യൂട്ട് പയ്യന്‍ എന്നേ മറ്റുള്ളവർക്കു തോന്നൂ.

ഇക്കാര്യം ആലോചിച്ചപ്പോൾ താൻ ആദ്യമായി എൻജിനീയറിങ്ങിനു ചേർ‌ന്ന കാര്യമാണ് സഞ്ജുവിന് ഓർമ വന്നത്.

കോളേജ് അഡ്മിഷൻ ദിനം, 2 വർഷം മുൻപ്.

കേരള  എഞ്ചിനീയറിംഗ് എൻട്രൻസിലും  ദേശീയ എൻട്രൻസിലുമൊക്കെ നല്ല റാങ്ക് ഉണ്ടായിരുന്നിട്ടും സഞ്ജു പാലക്കാട്‌ എൻഎസ്എസ് കോളേജാണ് തന്റെ ബിരുദപഠനത്തിനു തിരഞ്ഞെടുത്തത്. വീട്ടിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *