വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

കൂടെ വന്നവർ,  റീനയും കീരിയുമുൾപ്പെട്ട മെക്കാനിക്കൽ ബാച്ച് ഒരു നിമിഷം കിടുങ്ങി നിന്നു.

‘പേര്  സഞ്ജയ്‌….’

ജാക്കിയുടെ മുഖത്ത് നോക്കി ദൃഢ ശബ്ദത്തിൽ സഞ്ജു മുരണ്ടു.ജാക്കിയുടെ കൈ അവൻ ബലത്തിൽ  തിരിച്ചു.എന്തോ പൊട്ടുന്നത് പോലെ അവന്റെ കയ്യിൽ നിന്നു ശബ്ദം ഉയർന്നു.

‘സഞ്ജയ്‌ ബാലകൃഷ്ണൻ..’

അവന്റെ കൈ കുത്തിയോടിച്ച കൊണ്ട് സഞ്ജു ആക്രോശിച്ചു പറഞ്ഞു.ജാക്കി വേദനയിൽ  അലറുന്നുണ്ടായിരുന്നു

‘വേദപുരം ചന്ദ്രോത്ത് സഞ്ജയ്‌ ബാലകൃഷ്ണ പെരുമാൾ..’

അവന്റെ ദേഹത്തേക്ക് ഒരു ചവിട്ടു വച്ചു  കൊടുത്തിട്ട് സഞ്ജു തന്റെ മുഴുവൻ പേരും പറഞ്ഞു.ജാക്കി മറിഞ്ഞു നിലത്തു വീണു.അവന്റെ വലതു കൈ ഒടിഞ്ഞു തൂങ്ങി കിടന്നു.

‘വേദപുരം പെരുമാൾ’

അവന്റെ നെഞ്ച്  ഒറ്റച്ചവിട്ടിനു കലക്കിക്കൊണ്ടു സഞ്ജു വീണ്ടും മുരണ്ടു.

‘ഇതെല്ലാം എന്റെ പേരുകളാ,  പറ ഇനി എന്താ നിനക്ക് അറിയേണ്ടത്’. അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കിക്കൊണ്ട് സഞ്ജു ചോദിച്ചു.

എല്ലാവരും അന്തിച്ചു  നിൽക്കുകയാണ്.കോളേജിലെ കിരീടം വയ്ക്കാത്ത രാജാവായ ജാക്കിയെയാണ് ഇന്നലെ വന്ന ഒരു ജൂനിയർ പയ്യൻ കുത്തിയൊടിച്ച് ഈ പരുവത്തിലാക്കിയത്.

സാഗറിന്റെ ഫോൺ സഞ്ജു ജാക്കിയുടെ പോക്കറ്റിൽ നിന്നെടുത്തശേഷം സഞ്ജു സാഗറിന് തിരിച്ചു കൊടുത്തു.

‘ഡാ കഴുവേറി മോനെ,  നിന്റെ ഈ വിരട്ടും പിത്തലാട്ടവുമൊക്കെ നിന്റെ തന്ത വർഗീസ് കുഴൽനാടന്റെ അമേരിക്കയിൽ പോയി ഇറക്കിയാൽ മതി.ഇത് പാലക്കാടാ.ഒറ്റ എല്ലു ബാക്കി വെയ്ക്കില്ലാ ഞാൻ.’അവനെ അവന്റെ സംഘാംഗങ്ങൾക്കു നേരെ എറിഞ്ഞുകൊണ്ട് സഞ്ജു പറഞ്ഞു.

‘കൊണ്ട് പോയിനെടാ,  മേലാൽ ഈ വഴി വന്നാൽ എല്ലാത്തിന്റെയും അന്ത്യപൂജ നടത്തും ഞാൻ.’

സഞ്ജുവിന്റെ ആ നിൽപിലും ഭാവത്തിലും മെക്കാനിക്കലുകാർ നന്നായി പേടിച്ചു.വേദന കൊണ്ട് പുളയുന്ന ജാക്കിയുമായി  അവർ ക്ഷണം സ്ഥലം വിട്ടു.

സഞ്ജുവിനെ അവന്റെ ക്ലാസ്സുകാർ അത്ഭുതത്തോടെ നോക്കി.ഹിന്ദി സിനിമയിലും മറ്റും കണ്ടിട്ടുള്ള പ്രണയനായകനെ പോലിരിക്കുന്ന പയ്യൻ എത്ര പെട്ടെന്നാണ് ഭാവപരിണാമം നടത്തിയത്.എതിർക്കാൻ വന്ന വൻപടയെ തകർത്തു തരിശാക്കിയ അശ്വാരൂഢനായ സൈന്യാധിപന്റെ ഭാവമായിരുന്നു അപ്പോൾ സഞ്ജുവിന്.

Leave a Reply

Your email address will not be published. Required fields are marked *