വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

ഇത്രയും കേട്ടപ്പോള്‍ ഇതൊരു ആക്ഷന്‍ ഡ്രാമയോ, അല്ലെങ്കിൽ ചരിത്ര വിവരണമോ ഒക്കെയാണെന്നു തോന്നിയവർക്കു തെറ്റി, ഇതു മറ്റൊരു പൈങ്കിളി പ്രേമകഥയാണ്…പക്ഷേ കുറച്ചു ട്വിസ്റ്റൊക്കെയുണ്ടാവാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്.

നിങ്ങളെ എല്ലാവരെയും  വേദപുരം ദേശത്തേക്കു സാദരം ക്ഷണിക്കുകയാണ്. ആ നദിക്കടവിൽ കാണുന്ന പുരാതനമായ അമ്പലമാണ്  വേദപുരം കൃഷ്ണസ്വാമി ക്ഷേത്രം. തൊട്ടുപിന്നിൽ ഭാരതപ്പുഴ.ദേ ആ പടർന്നു പന്തലിച്ച ആൽമരം ഇവിടത്തെ പ്രധാന ഒത്തുകൂടൽ സ്ഥലമാണ്. ക്ഷേത്രം വിട്ടാൽ വേദപുരം കവല. കുഗ്രാമമൊന്നുമല്ല വേദപുരം, മൊബൈൽ ഷോപ്പുകള്‍, നല്ലൊരു ടെക്സ്റ്റൈൽ ഷോപ്പ്, കുവൈത്ത് രാമേട്ടന്റെ ബേക്കറി ,പച്ചക്കറി ചന്ത, വേദപുരത്ത ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കായി ഇറച്ചിച്ചന്ത തുടങ്ങിയവയുണ്ട്.പിന്നെ ചെറിയകടകളെല്ലാമുള്ള വേദപുരം ബസാറും.ഈ വസ്തുവകകളെല്ലാം പെരുമാളുമാരുടേതാണ്.

ബസാർ കഴിഞ്ഞു ചെന്നാൽ വലിയൊരു മതിൽക്കെട്ടിനു സമീപമെത്തും. അതിന്റെ ഒത്ത നടുക്കായി വലിയ ഒരു ഗേറ്റ്. ആ ഗേറ്റിങ്കൽ സുവർണ ഫലകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് …‘ചന്ദ്രോത്ത്’

കേരളചരിത്രത്തിൽ തന്നെ സ്ഥാനമുള്ള ചന്ദ്രോത്ത് തറവാടാണ് ഇത്. വേദപുരം പെരുമാളുമാരുടെ ജന്മകുടുംബം.ഗേറ്റിനപ്പുറം തറവാട്ടിലേക്ക് ഇന്റർലോക്ക് പാകിയ വഴിക്കിരുവശവും പരന്നു കിടക്കുന്ന ഏക്കറുകൾ വരുന്ന വാടി. അതിൽ നന്ത്യാർവട്ടം, വിവിധതരം തെറ്റികൾ റോസച്ചെടികൾ , മാവ് പ്ലാവ് തെങ്ങ് കവുങ്ങ് തുടങ്ങി ഒരു പഴയ ആഢ്യൻ തറവാട്ടിലുണ്ടാകുന്ന സകല പുഷ്പ, ഫല വൃക്ഷങ്ങളും. വലിയമാവിന്റെ ചോട്ടിൽ ചെറിയൊരു ചങ്ങല ബന്ധനത്തിൽ അവൻ കിടപ്പുണ്ട്..

ചന്ദ്രോത്ത് സേതുമാധവൻ…ആനയാണ്.

വെറും ആനയല്ല, ഗജരാജൻ.തൃശൂരിലും പാലക്കാട്ടും ഫാൻസ് അസോസിയേഷൻ വരെയുണ്ട് ഇഷ്ടന്.ശാന്തസ്വഭാവിയായിട്ടൊക്കെ നിൽക്കുമെങ്കിലും അത്ര ശാന്തനൊന്നുമല്ല സേതുമാധവൻ.ആരെയും കൊന്നിട്ടില്ല. പക്ഷേ ദേഷ്യം വന്നാൽ പിന്നെ ചുറ്റുമുള്ളതെല്ലാം തവിടുപൊടിയാണ്. നാലു പാപ്പാൻമാരുടെ കാല്, ഏതാണ്ട് പത്തു മുപ്പത് കടകൾ , കുറച്ചു കാറുകൾ, പിന്നെ അസംഖ്യം ബൈക്കുകൾ എന്നിവ അവൻ അടിച്ചുനശിപ്പിച്ച ലിസ്റ്റിലുണ്ട്.തറവാട്ടിലെ മൂത്ത പെരുമാളായ രാഘവേന്ദ്ര പെരുമാളിനെ ഒഴിച്ച് ആരെയും അനുസരിക്കയില്ലെന്ന പ്രത്യേകതയും സേതുമാധവനുണ്ട്. ഒരു തന്നിഷ്ടക്കാരൻ സേതുവാന.

പഴമയും പുതുമയും ഒന്നിക്കുന്നയിടമാണ്ചന്ദ്രോത്ത് തറവാട് .പഴയ എട്ടുകെട്ടിന്റെ സർവപ്രൗഢിയും കാത്തു സൂക്ഷിക്കുമ്പോൾ തന്നെ തറവാടിന്റെ തറ വിലകൂടിയ ഇറ്റാലിയന്‍ ടൈൽസിലാണ്

Leave a Reply

Your email address will not be published. Required fields are marked *