വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

സഞ്ജുവിന്റെ കാർ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കടന്ന് ഉള്ളിൽ പ്രവേശിച്ചു. ക്ഷേത്രത്തിന്റെ വശത്തു പടർന്നു പന്തലിച്ചു നിന്ന കൃഷ്ണനാലിന്റെ തണലിൽ അവൻ വണ്ടി പാർക്കു ചെയ്തു. വണ്ടിയിൽ നിന്നു കുടയുമെടുത്ത് അമ്പലത്തിലേക്ക് ഓടിക്കയറുന്നതിനിടെ മഴത്തുള്ളികൾ അവന്റെ ശരീരത്തെ ഇക്കിളിയാക്കി.’ഹൂൂഷ്’ അവൻ ഹർഷാതിരേകത്തോടെ ഒന്നു ചിരിച്ചു.

‘ആ സഞ്ജുക്കുഞ്ഞ് ഇങ്ങെത്തിയോ, പക്കപ്പിറന്നാളായിട്ട് അമ്പലത്തിൽ വന്നില്ലല്ലോ എന്നു ഞാൻ നിരീച്ച് ഇരിക്കുകയായിരുന്നു. ‘ക്ഷേത്രം അടിച്ചുതളിക്കുന്ന നാരായണി അവന്റെ സമീപമെത്തി പറഞ്ഞു.

എന്തെങ്കിലും കൈനീട്ടം തരപ്പെടുത്താനുള്ള വരവാണ്.അതറിയാമെങ്കിലും സഞ്ജു ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു.

‘നാരായണിയമ്മയ്ക്കു സുഖമാണോ,’ അവൻ അവരോടു ചോദിച്ചു.

‘ഓഹ്,  ഇങ്ങനെയൊക്കെ പോകുന്നു കുഞ്ഞേ,’ അവര്‍ മറുപടി പറഞ്ഞിട്ടു മുറ്റമടി തുടർന്നു. മഴ ഒട്ടൊന്നു ശമിച്ചു.

‘മുങ്ങുന്നുണ്ടേൽ ഇപ്പോ പൊയ്ക്കോ കുഞ്ഞേ…മഴ ഒന്നു മാറി നിൽക്കുവാ.’നാരായണി ഉറക്കെ വിളിച്ചുപറഞ്ഞു.

സഞ്ജു ധൃതിപ്പെട്ട് ക്ഷേത്രക്കുളത്തിലേക്കു ചെന്നു. കുർത്തയും മുണ്ടും അഴിച്ചു പടവിങ്കൽ വച്ചു. തോർത്തുടുത്ത് കുളത്തിലേക്കിറങ്ങി.

‘ശ്ശ് ‘തണുത്ത വെള്ളം അവന്റെ പാലുപോലെ വെളുത്ത മനോഹരമായ ശരീരത്തെ തണുപ്പിച്ചു.അവൻ കോരിത്തരിച്ചു പോയി. വീണ്ടും മഴചാറിത്തുടങ്ങിയിരുന്നു. മഴ പെയ്യുമ്പോൾ കുളത്തിൽ കുളിക്കുന്നതു പോലെയുള്ള ഒരു അനുഭൂതി…അവന്റെ മുഖത്തേക്കു വെള്ളത്തുള്ളികൾ ചാറി വീണു.ചുറ്റുമുള്ള കുളത്തിലെ വെള്ളത്തിൽ മഴ വീഴുന്നതിന്റെ സംഗീതം ആസ്വദിച്ച് അവൻ കുളത്തിൽ അൽപനേരം നിന്നു.

കുളത്തിൽ നിന്നു കൽക്കടവിലേക്കു കയറുമ്പോൾ സഞ്ജുവിന്റെ മനസ്സിലും ശരീരത്തിലും ഒരുപോലെ കുളിരുകോരുന്നുണ്ടായിരുന്നു. കടുത്ത ബ്രഹ്മചര്യത്തിന്റെ നിഷ്ഠകൾക്കിടയിൽ മനസ്സിന്റെ ഉള്ളിലുള്ള കോണിൽ ഒളിപ്പിച്ച ഏതോ വികാരങ്ങൾ തള്ളിത്തള്ളിയെത്തുന്നു.ഛെ എന്തായിത്, അവൻ മനസ്സിൽ പറഞ്ഞു. പുറത്തു മഴ കടുക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള തോപ്പുകളിൽ കാറ്റുവീശിയടിക്കുന്നതിന്റെ ശബ്ദം അവന്റെ കാതുകളിൽ വന്നലച്ചു.

‘അച്യുതം കേശവം രാമനാരായണം ജാനകീവല്ലഭം രാമചന്ദ്രം ….’

മുണ്ടുടുത്ത് നേരീയ മേൽമുണ്ട് ഉടലിൽ ചുറ്റി ശ്രീകൃഷ്ണ കീർത്തനം ജപിച്ചുകൊണ്ട് സഞ്ജു പടികയറി ശ്രീകോവിലിനടുത്തേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *