വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

‘അതേടീ, എന്റെ മുറപ്പെണ്ണുമാർ അപ്സരസ്സുമാർ തന്നെയാ. അവരുടെ വാലേൽ കെട്ടാന്‍ കൊള്ളാമോ നിന്നെ. ഞാൻ അവരെ ഓർത്തു സ്വപ്നം കാണുകയും ചെയ്യും അവരിലൊരാളെ കെട്ടി ഭാര്യയാക്കുകയും ചെയ്യും. നീ കണ്ടോ.’ സഞ്ജു വീറോടെ പറഞ്ഞു.

‘ഇപ്പം കിട്ടും. ഒരുങ്ങിയിരുന്നോ..അതിനു വേണ്ടിയാ അല്ലേ സുന്ദരക്കുട്ടൻ രാവിലെ കുളിച്ചൊരുങ്ങി പ്രാർഥിക്കാൻ വന്നത്. കള്ള ബ്രഹ്മചാരി.., നീയിങ്ങനെ പറന്നു നടന്ന് ഒടുവിൽ താഴെ വരും. അപ്പോ കാത്തിരിക്കാൻ സ്വാതി മാത്രമേ ഉണ്ടാകൂ.’ കുസൃതിച്ചിരിയോടെ സ്വാതി പറഞ്ഞു.

സഞ്ജുവിനു പെരുവിരലില്‍ നിന്നു ദേഷ്യം കുതിച്ചുയർന്നു.

‘ഡേ ഡേ , എന്റെ നടയിൽ കിടന്ന് അലമ്പുണ്ടാക്കാതെ പോടേ, വെളിയിൽ പോടേ …. ‘ കൃഷ്ണവിഗ്രഹം വീണ്ടും തന്നോടു പറയുന്നതായി സഞ്ജുവിനു തോന്നി.അവൻ ഒന്നു കൂടി നമസ്കരിച്ച്, സ്വാതിയേ ദേഷ്യത്തിലൊന്നു നോക്കി മേൽമുണ്ടൊന്നു വീശിയ ശേഷം അമ്പലത്തിനു പുറത്തേക്കു പോയി.

‘എടീ സ്വാതീ, നിനക്കെന്തിന്റെ കേടാ, അവനെ നിനക്ക് കിട്ടില്ലെന്നത് ഉറപ്പുകാര്യമാ. പിന്നെയെന്തിനാ ഇങ്ങനെ വായിനോക്കി നടക്കുന്നത്.ചന്ദ്രോത്തെ പയ്യനാ, അവൻ അവന്റെ സുന്ദരിമാരായ മുറപ്പെണ്ണുമാരിൽ ആരെയെങ്കിലും വിവാഹം കഴിക്കുമെന്ന കാര്യം ഉറപ്പല്ലേ…’അവളുടെ സഖിമാരിലൊരാൾ സ്വാതിയോടു ചോദിച്ചു.

‘എടീ പൊട്ടീ, ഈ പറയുന്ന സഞ്ജുവിന്റെ മുറപ്പെണ്ണുമാരെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴല്ലേ നമ്മളൊക്കെ അവസാനം കണ്ടത്. അന്നവരു സിനിമാനടികളെപ്പോലെയിരിക്കുകയായിരുന്നു എന്നതൊക്കെ ശരിയാണ്. പക്ഷേ ആറു വർഷം കഴിഞ്ഞു. ഇപ്പോ എങ്ങനെയുണ്ടാകും. ഒരുത്തി ബോംബേലും ഒരുത്തി ന്യൂയോർക്കിലും. അവിടത്തെ ചൂടും വെയിലുമൊക്കെ അടിച്ച് അവളുമാരൊക്കെ ഒരു വിധം ആയിട്ടുണ്ടാകും. സോ , എനിക്ക് ഇനിയും ചാൻസ് ഉണ്ട് ‘സ്വാതി അവളോടു പറഞ്ഞു.

‘ങൂം ശരി ശരി, നമുക്ക് നോക്കാം’ സഖി പറഞ്ഞു.

…………..

സ്വാതിയോടുള്ള ദേഷ്യത്തിൽ ആക്സിലറേറ്ററിൽ ആഞ്ഞുചവിട്ടി കാർ തെറിപ്പിച്ചു വിടുകയായിരുന്നു സഞ്ജു.പക്ഷേ അവന്റെ ഉള്ളിൽ ഒരു വിചാരം അങ്കുരിച്ചു. എന്താണ് തനിക്ക് ഇപ്പോ ദേഷ്യം വരാൻ കാരണം. അവൾ പറഞ്ഞതു സത്യമല്ലേ? എത്രയൊക്കെ ബ്രഹ്മചാരിയെന്നു നടിക്കാൻ ശ്രമിച്ചാലും തന്റെ മനസ്സ് അതിന് അനുവദിക്കാറില്ല.

ഓർക്കുമ്പോൾ തന്നെ തന്റെ ഊർ‍ജം നഷ്ടപ്പെടും, താൻ അശക്തനാകും.പ്രണയമെന്നു വിളിക്കാമോ ഇതിനെ. അതല്ല, ഒരു തരം തീവ്രമായ, നിറങ്ങൾ ചാലിച്ച അഭിനിവേശം…മറ്റാർക്കും മനസ്സിലാകാത്ത അഭിനിവേശം.നിറങ്ങൾ ചാലിച്ച ഒരു കുട്ടിക്കാലത്തിന്റെയും പിന്നീട് കൗമാരകാലത്തിന്റെയും നിഷ്കളങ്കമായ ഓർമകൾ.‌

Leave a Reply

Your email address will not be published. Required fields are marked *