കനൽ പാത 3
Kanal Paatha Part 3 | Author : Bheem | Previous Part
![](https://i.imgur.com/nAasBz3.jpg)
വളരെ കുറഞ്ഞ പേജേയുള്ളു. ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടും ചില തിരക്കുകൾ കൊണ്ടും ഇത്രയേ കഴിഞ്ഞുള്ളു.
എന്നെ പേന എടുക്കാൻ പ്രേരിപ്പിച്ച നന്ദനും ഹർഷനും സ്നേഹത്തിന്റെ മഴവില്ല് തെളിയിക്കുന്ന MJയും ,എന്റെ അക്ഷരങ്ങൾ പ്രസിദ്ധീകരിക്കുന്ന Dr: കുട്ടേട്ടനും ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാക്ഷയിൽ… സ്നേഹത്തിന്റെ വാക്കുകളിൽ നന്ദി അറിയിച്ചു കൊണ്ട് 3ആം ഭാഗവുമായി നിങ്ങൾക്ക് മുന്നിൽ വരുന്നു.
എന്നും കടപ്പടും സ്നേഹവും മാത്രം.
സ്നേഹത്തോടെ🙏
ഭീം.♥️വിജയൽ മാഷ് ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു.
അൻസിയായുടെ നാലഞ്ച് മെസ്സേജുകൾ വന്നു കിടക്കുന്നു. രാത്രി വിളിക്കുകയോ വാട്ട്സ്സ്ആപ്പിൽ വരാനോ പറഞ്ഞിരുന്ന തോർത്തുകൊണ്ട് അവളുടെ കോൺടാക്റ്റ് തുറന്നു.
‘ഹായ്… മാഷേ… ഞാൻ അൻസി.മാഷ് എവിടെയാണ്’ എന്ന് തുടങ്ങുന്ന മെസ്സേജുകൾ .
അവൾ ഓൺലയണിൽ ആയിരുന്നു.
‘ഹലോ… അൻസിയാ…’
കാത്തിരുന്ന പോലെ അവൾ പെട്ടെന്ന് റിപ്ലൈയുമായെത്തി.
‘ഹലോ മാഷേ… ഞാൻ മെസ്സേജ് അയച്ചിരുന്നു.മാഷ് എവിടെയാ…?’
‘ ങ്ഹാ… ഞാനല്പം തിരക്കിലായിരുന്നു അൻസിയാ…’
അവൾ അക്ഷരങ്ങൾ വാക്കുകളാക്കി മാറ്റി.
‘മാഷേ … അൻസീന്നു വിളിച്ചാൽ മതി.അതാ എളുപ്പം. എനിക്കും കേൾക്കാൻ അതാണ് സുഖം.’
‘ OK അൻസി.’
ടൈപ്പിംഗിനേക്കാൾ എളുപ്പം ശബ്ദ സന്ദേശമാണെന്ന് അയാൾക്ക് തോന്നി.
‘ഗുരുകുലത്തിലെകാര്യങ്ങളൊക്കെ അൻസി ഇന്നറിഞ്ഞതല്ലെ? കൂടുതലൊന്നും പറയാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’
‘മാഷേ… വളരെ പ്രതീക്ഷയോടെയാണ് ഞാൻ വന്നത്. നിരാശപെടുത്തില്ലന്നു വിശ്വസിക്കുന്നു.’
കൂടുതൽ പറയാനുള്ളത് അവളും വോയിസ്സാക്കി അയച്ചു.
റബ്ബേ… മാഷ് വേണ്ടാന്ന് പറഞ്ഞാൽ… അടുത്തെങ്ങും സെന്ററുകളും ഇല്ല. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടാൽ … വീണ്ടും മതിൽ കെട്ടിനുള്ളിൽ തളച്ചിടപെടും.
അതുണ്ടാവല്ലേയെന്ന് അവൾ പ്രാർത്ഥിച്ചു.
‘മാഷ് അങ്ങനെ പറയരുത്. അടുത്ത് വേറെ സെന്ററുകളില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മാസങ്ങൾ … അതുവരെ വന്നോട്ടെ? … മാഷിനേതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഞാൻ.’
അമ്മയുടെ വാക്കുകളാണ് പെട്ടെന്ന് അയാൾക്ക് ഓർമ വന്നത്.
നമ്മൾ എത്രയൊക്കെ അനുഭവിച്ചാലും അത് മറ്റുള്ളവർക്ക് കൊടുക്കാതിരിക്കുക. അതാണ് മനുഷ്യത്വത്തിന്റെ അടയാളം.
താൻ എന്തൊക്കെ പറഞ്ഞാലും അവളെ വരണ്ടാന്ന് തീർത്ത് പറയാൻ തനിക്കാകുന്നില്ല.