കനൽ പാത 3 [ഭീം]

Posted by

ട്രെസ്സുകളുണ്ട്… എന്നാലും പഴയതൊക്കെ… നൊമ്പരത്തിന്റെ പൊള്ളുന്ന ഓർമപെടുത്തലുകളായി നിൽക്കുന്നു. അത് കൊണ്ടാണ് മറ്റുള്ളവടെ വേദന തന്റെയുംകൂടിയാണെന്ന് അവൾ തിരിച്ചറിയുന്നത്.
വേഗം അൻസി ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു. മാഷറിയാതെ എടുത്ത മഷിന്റെ ഫോട്ടോ കളിലേക്ക് നോക്കി.
‘ഡോ… മാഷേ… താൻ ഇത്ര പാവമായിരുന്നോ..? ആരോരും ഇല്ലാത്തവനായി ഒറ്റയ്ക്ക് എല്ലാ ദുഃഖങ്ങളും പേറി കഴിയുന്ന ഒരാളായിരുന്നോ? ഉള്ളിൽ നെരിപ്പോടുമായി വെളുക്കെ ചിരിച്ചു കാണിക്കുന്ന താൻ…സൗന്ദര്യത്തിന്റെ
ഒരു രാജകുമാരനാണല്ലൊ…’
ചിന്തകൾ മനസ്സിലേക്ക് കുലംകുത്തി ഒഴുകുമ്പോൾ എപ്പോഴോ ഉറക്കം അവളെ പുണർന്നു.
പതിവുപോലെ മാഷ് ഉച്ചയ്ക്ക് ട്യൂട്ടോറിയിൽ നിന്നിറങ്ങി.കൂടെ പിറകെ അൻസിയും.
‘മാഷ് എവിടേയ്ക്കാ പോണേ…?’
അത് കേട്ട് തിരിഞ്ഞ മാഷ് കാണുന്നത്
തൊട്ടു പിറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അൻസിയെയാണ്.
‘ങ്ഹാ… ഞാൻ ഉണ്ണാൻ പോകുന്നു.’
‘ഉണ്ണാനോ?’
‘അതെ അൻസി…’
‘അതിന് ഇവിടെ എവിടെയാണ് ഹോട്ടൽ…? മോഹനപുരത്തല്ലേ… ഹോട്ടലുള്ളു…’
‘അവിടെയേ ഉള്ളു…’
ജമന്തിപൂക്കളുടെ വർണാഭ പോലെ തിളങ്ങുന്ന ആ മുഖത്ത് അയാൾ കണ്ണെടുക്കാതെ നോക്കി.
‘ എന്നാൽ ഞാനും വരുന്നു ഉണ്ണാൻ…’
‘അൻസി ഊണ് കൊണ്ട് വന്നില്ലേ…?’
‘ കൊണ്ടുവന്നു. എന്നാലും ഇന്ന് മാഷിന്റെ കൂടെ വന്ന് ഉണ്ണാന്നു വിചാരിച്ചു.’
അത് കേട്ട് അയാൾക്ക് അത്ഭുതം തോന്നി. അപ്പോൾ സുറുമ എഴുതിയ കണ്ണുകളിൽ പോലും അവൾ ചിരി ഒളിപ്പിച്ച് വച്ചിരിക്കുന്നതായി തോന്നി.
‘മാഷേ… മോഹനപുരത്ത് ഹോട്ടലിൽ ഊണ് ഉണ്ടെന്ന് എനിക്കറിയാം. അപ്പുറത്ത് വണ്ടി കടയിൽ ഊണ്ഉണ്ടെന്ന് എനിക്കറിയില്ല.
ഉത്തരമില്ലാതെ മാഷ് പരുങ്ങുന്നത് അവൾ ശ്രദ്ധിച്ചു.
‘മാഷേ… ഉച്ചയ്ക്ക് നാരങ്ങാവെള്ളവും കപ്പലണ്ടി മിഠായിയും കഴിച്ചോണ്ടാണോ പിള്ളാരെ പഠിപ്പിക്കണെ…? ഒരു നേരത്തെ ആഹാരമെങ്കിലും സ്ട്രോങ് ആയി കഴിക്കണ്ടെ…’
പലപ്പോഴും ഉണ്ണാൻ പോകാതെ താൻ അങ്ങനെ തന്നെയല്ലെ?… അതിന്നലെ ഇവൾ കണ്ടു പിടിച്ചിരിക്കുന്നു .
‘അതെ…മാഷേ… ഞാൻ എങ്ങനെ അറിഞ്ഞന്നായിരിക്കും ചിന്തിക്കുന്നത് അല്ലെ ?’
ഒരു വല്ലാത്ത ജാള്യത അയാൾക്ക് തോന്നി.
അവൾ തുടർന്നു.
”ചമ്മണ്ട മാഷേ …. ഉത്തരം സിംബിൾ … മോഹനപുരത്ത് ഉണ്ണാൻ പോയിട്ട് വരണമെങ്കിൾ കറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വേണം. ഇന്നലെ മാഷ് അര മണിക്കൂർ പോലും എടുത്തില്ല തിരികെ എത്താൻ…”
‘അതു പിന്നെ… അൻസി … ചിലപ്പോ വിശപ്പില്ലങ്കിൾ…’
‘സത്യൻ ചേട്ടന്റെ അല്പം പുട്ട് തിന്നാൽ 24 മണിക്കൂർ ഇരിക്കാൻ പറ്റുമോ മാഷേ…’ അവൾ കളി മട്ടിൽ പറഞ്ഞു.
സ്മിത ആയിരിക്കും ഇതൊക്കെ പറഞ്ഞു കൊടുത്തതെന്ന് അയാളോർത്തു.
‘മാഷ് വന്നേ….’ എന്ന് പറഞ്ഞ് അയാളുടെ കൈപിടിച്ച് വലിച്ച് കൊണ്ട് അകത്തെ ബെഞ്ചിലിരുത്തി.പെട്ടെന്ന് ബാഗ് തുറന്ന് ചോറ് പാത്രം അയാൾക്ക് മുന്നിലേയ്ക്ക് വച്ചു.
ഇതെല്ലാം കണ്ട് അത്ഭുതം കൂറുകയാണുണ്ടായത് സ്മിതയ്ക്കും മാഷിനും .
‘എന്താണൻസി ഇത്?’

Leave a Reply

Your email address will not be published. Required fields are marked *