വരാന്തയിലേക്ക് കയറിയ അവൾ കയ്യിൽ ഇരുന്ന ബാഗ് താഴെ വച്ചു , അവിടെ ആരെയും കാണാൻ കഴിയാതെ അമ്മേടെ മുറിയിലും ശേഖരൻ മാമെടേ മുറിയിലും നോക്കി …….. അവിടെയും കാണാതാ യപ്പോൾ അവൾ നേരെ അടുക്കളയിലേക്ക് പോയി പാതയത്തോട് ചേർന്ന് നിന്ന് കറിക്ക് അരിയുകയായിരുന്ന ശാന്തയെ കണ്ട അവൾ അമ്മേ ……… എന്ന് പറഞ്ഞു ഓടി ചെന്ന് കെട്ടിപിടിച്ചു .
ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്ന് കരുതിയ തന്റെ എല്ലാമെല്ലാം ആയ മകളെ തിരികെ കിട്ടിയ സന്തോഷത്തിൽ മതിമറന്ന അവൾ ശ്രുതിയെ വാരിപുണർന്ന് ഉമ്മവച്ചു ………. ശ്രുതിയെ അടിമുടി നോക്കിയ അവൾ പറഞ്ഞു ഇൗ മുന്നു മാസം കൊണ്ട് എന്റെ മോൾ ആകെ മാറിയിരിക്കുന്നു …….. സാരി ഉടുത്ത പ്പോൾ അമ്മേടെ പൊന്നുമോൾ വല്യ പെണ്ണ് ആയപോലെ തോന്നുന്നു ……. അത് കേട്ട് നാണിച്ചുനിന്ന ശ്രുതിയെ അവൾ മാറോട് ചേർത്ത് തലോടി ………
അജയൻ വന്നില്ലേ മോളെ ! ……….. അജയേട്ടൻ ജോലി സ്ഥലം വരെ പോയമ്മേ വേഗം ഏത്താമെന്ന് പറഞ്ഞിട്ടുണ്ട് ……… അജയെട്ടനെ അമ്മയും ശേഖരൻ മാമനും വഴക്ക് പറയോന്ന് ഒരു പേടിയും ഉണ്ട് !……..
ശേഖരൻ മാമ ഇതുവരെ എത്തില്ലെ അമ്മേ ! വന്നു മോളെ ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു കവലയിലെ ക്ക് ഇറങ്ങി …….. മോള് പോയതിൽ ശേഖരൻ മാമക്ക് വല്യ വിഷമം ഉണ്ട് …..,. അത്രക്ക് അല്ലേ മോളെ ശേഖരൻ മാമ സ്നേഹിച്ചിരുന്നത് ……
……. എനിക്ക് അറിയാമ്മെ ! ശേഖരൻ മാമക്കു വിഷമം ഉണ്ടാകുമെന്ന് ! ……. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ നിങ്ങളോടു ചെയ്തത് ……..
വരട്ടെ ! ചെയ്തു പോയ തെറ്റിന് പ്രായചിത്തമായ് ആ കാൽകൽ വീണു മാപ്പ് ചൊതിക്കണം ………
സൈറ്റിൽ എത്തിയ അജയൻ കൂടെ യുള്ള ജോലിക്കാർക്ക് അന്ന് ചെയ്യാനുള്ള പണിയൊക്കെ പറഞ്ഞ് കൊടുത്ത ശേഷം അവൻ തന്റെ ബൈക്കിന് അടുത്തേക്ക് വന്നു ……. കടയിൽ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുമ്പോൾ ആണ് അവന്റെ ഫോൺ ശബ്ദിച്ചത് …….. സ്ക്രീനിൽ തെളിഞ്ഞ ശ്രുതിയുടെ പേര് കണ്ട അവൻ വേഗം അതിലെ പച്ച നിറത്തിൽ സ്പർശിച്ചുകൊണ്ട് ഫോൺ തന്റെ ഇടതു ചെവി യൊട് ചേർത്തു ………. മറു തലക്കൽ നിന്ന് കേട്ട അപരിചിതമായ മനസ്സിനെ ആർദ്രമാക്കുന്ന സ്ത്രീ ശബ്ദം കേട്ട അവൻ ഒരു നിമിഷം സ്തബ്ധനായി ……..
മോനേ ! ………. ഇത് ശ്രുതിയുടെ അമ്മയാണ് , അവൾ ഇവിടെ എത്തി കര്യങ്ങൾ ഒക്കെ പറഞ്ഞു ……… മോനെന്താ ഇവിടെ കയറാതെ പോയെ ? ഞങ്ങൾക്ക് മോനോട് ഒരു ദേഷ്യവും ഇല്ല , എന്തിനാ ദേഷ്യപെടുന്നെ ആജീവനാന്തം എന്റെ മോളെ സം രെക്ഷിക്കേണ്ട ആളെല്ലെ മോൻ ………. അപോ പിന്നെ എങ്ങനെയാ മോനോട് ഞങ്ങൾക്ക് ദേഷ്യപെടാൻ കഴിയുക …….. മോൻ കേൾക്കുന്നുണ്ടോ ? മോനെപ്പഴാ വരുക ………. ഒരമ്മയുടെ സ്നേഹ ത്തോടെയുള്ള വാക്കുകൾ കേട്ട അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി …….. അല്പം ഇടറിയ ശബ്ദത്തിൽ എങ്ങനെയാ അവൻ രണ്ടു വാക്ക് പറഞ്ഞ് ഒപ്പിച്ചു …….. ഉണ്ടമ്മെ ………. കേൾക്കുന്നുണ്ട് …….. ഞാൻ വേഗം എത്താം …,……