മനു വരുമ്പോള്‍ ഇങ്ങനെയൊരു മദ്യപാനം പതിവുള്ളതാണു അവന്‍ മംഗലാപുരത്ത് പഠിക്കാന്‍ പോയി ആദ്യത്തെ വരവിനു തന്നെ ഞങ്ങള്‍ മദ്യപാനം തുടങ്ങി ഏതാണ്ട് 7 മണി ആയപ്പോള്‍ ഞാന്‍ മദ്യം വാങ്ങി വീട്ടില്‍ എത്തി അപ്പോഴാണു ആഹ് കാഴ്ച്ച ഞാന്‍ കാണുന്നത് വീടിന്റെ തിണ്ണയിലിരുന്ന് അമ്മ കരയുന്നു ഞാന്‍ കാര്യം തിരക്കി പക്ഷേ അമ്മ ഒന്നും പറഞ്ഞില്ല കുറേ ചോദിച്ചങ്കിലും അമ്മ ഒന്നും മിണ്ടിയില്ല അപ്പോഴേക്കും ഹിമ അവിടേക്ക് വന്നുഎന്താടി എന്ത് പറ്റി ?
അപ്പന്‍ വന്നിരുന്നു
എന്നിട്ട്
എന്നിട്ടെന്താ പതിവുപോലേ വഴക്ക്
ആഹ് സാരമില്ല അമ്മേ എല്ലാം ശരിയാവും ഇതിപ്പോള്‍ ആദ്യമൊന്നും അല്ലല്ലൊ അപ്പന്‍ ഇങ്ങനെ വഴക്കുണ്ടാക്കുന്നത്
ഞാന്‍ അമ്മയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു
അല്ല കണ്ണേട്ടാ അപ്പന്‍ ഒരുപാട് തല്ലി ചേട്ടനു ഫീസ് അടക്കാന്‍ വച്ചിരുന്ന കാശ് എടുത്തുകൊണ്ട് പോയി
ഞാന്‍ അമ്മയുടെ അരികിലേക്ക് ചെന്നു അമ്മയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു
സാരമില്ല അമ്മേ ഫീസ് പിന്നെ അടച്ചാല്‍ മതി അമ്മ കരയാതെ അകത്തേക്ക് വാ
അതല്ല മോനേ അമ്മ വര്‍മ്മ സാറിനോട് വായ്പ്പ വാങ്ങിയ കാശാ നിനക്ക് ഫീസ് അടക്കാന്‍ ഇനി നമ്മള്‍ എങ്ങനെ അടക്കും ?
അതൊന്നും കുഴപ്പമില്ല ഞാന്‍ അതൊക്കെ കോളേജില്‍ പറഞ്ഞോളാം അമ്മ വിഷമിക്കാതെ അകത്തേക്ക് വാ
നമ്മുടെ ഈ കഷ്ട്ടപ്പാടൊക്കെ എന്ന് തീരും മോനേ ?
അതൊക്കെ തീരും അമ്മേ
ഞാന്‍ ഒരു വിധത്തില്‍ അമ്മയെ സമധാനിപ്പിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി അമ്മയെ എന്റെ മുറിയിലെ കട്ടിലില്‍ കിടത്തി

അമ്മ ഉറങ്ങിക്കൊ ഒന്നും ഓര്‍ക്കണ്ട
ഉം
ഞാന്‍ മനുവിന്റെ അടുത്തു വരെ പോകുവാ
വേഗം വരണേ മോനേ അങ്ങേരു ഇനിയും വരും അമ്മക്ക് പേടിയാ
വരാം അമ്മേ പെട്ടന്ന് വരാം
ഉം
ഞാന്‍ വീടിന്റെ വാതില്‍ അടച്ചു പുറത്തേക്കിറങ്ങി അപ്പോഴേക്കും മനു അവിടേക്ക് വന്നിരുന്നു
നീ എന്താടാ വിളിച്ചിട്ട് ഫോണ്‍ എടുക്കാഞ്ഞത് ?
ആഹ് ഫോണ്‍ സൈലന്റില്‍ ആയിരുന്നു
പോകാം ?
ആഹ്
കണ്‍നാ നീ ടച്ചിംങ്ങ്‌സ് വല്ലതും വാങ്ങിയോ ?
ഒരു മിച്ചര്‍ വാങ്ങിയിട്ടുണ്ട്
ആഹ് ഞാന്‍ വീട്ടില്‍ നിന്നും കുറച്ചു മീന്‍ കറി എടുത്തിട്ടുണ്ട്
ഉം