ഇടുക്കി ഗോള്ഡ് [നകുലന്‍]

Posted by

നേരം പുലര്‍ന്നപ്പോ പതിവ് പോലെ രാവിലെ കപ്പയും മീനും കഴിച്ചു എട്ടുമണിയോടു കൂടി ഷിബു തോട്ടത്തിലേക്ക് പോകാന്‍ ഇറങ്ങി പോയാല്‍ വൈകിട്ടെ തിരിച്ചു വരവ് ഉണ്ടാകൂ എന്ന് കണ്ടു സിബി സൂത്രത്തില്‍ പിന്‍വലിഞ്ഞു.. കുറച്ച് നേരം ടി വി കണ്ടിരുന്ന ശേഷം സിബി തന്റെ മുറിയിലേക്ക് പോയി തന്റെ ഐ പാഡില്‍ ഒരു ഇംഗ്ലീഷ് സിനിമ എടുത്തു കണ്ടു കൊണ്ട് ഇരുന്നു. ഒന്‍പതര ആയപ്പോഴേക്കും താഴെ ഒരു സ്കൂട്ടിയുടെ ശബ്ദം കേട്ട് അവന്‍ ജനലിലൂടെ താഴേക്ക്‌ നോക്കി. നാല്പത്തി അഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ, പുറകില്‍ അഞ്ചിലോ ആറിലോ പഠിക്കാന്‍ പ്രായം ഉള്ള ഒരു പയ്യന്‍ സ്കൂള്‍ യൂണിഫോറം ധരിച്ചു ഇരിക്കുന്നു.. സോഫി പുറത്തു നിന്ന് അവരോട് എന്തോ സംസാരികുകയാണ്.. സിബി പതിയെ താഴേക്ക്‌ ചെന്നു.

ഇതാരാ സോഫിയ – ആ ചേച്ചി ചോദിച്ചു

ഇത് ജോസ് ചേട്ടന്റെ മോന്‍ ഇന്നലെ വന്നതാ

ആ മോനെ നീ അങ്ങു വളര്ന്നല്ലോ എന്താ നിന്‍റെ പേര്

ഞാന്‍ സിബി

മം എന്നെ മനസ്സിലായിക്കാനില്ല അല്ലെ ഞാന്‍ ലില്ലി  ഇവിടെ നിന്നും മൂന്നാല്  വീടിന്റെ അപ്പുറത്താണ് താമസം

എടാ ഈ ചേച്ചിക്ക് ടൌണില്‍ ഒരു തയ്യല്‍ സ്ഥാപനം ഉണ്ട് ഞാന്‍ അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത് – സോഫി പറഞ്ഞു

ഓക്കേ

മോന്‍ ഇപ്പൊ എന്തു ചെയ്യുന്നു – ലില്ലി ചോദിച്ചു

ഞാന്‍ ഇപ്പൊ കമ്പ്യൂട്ടര്‍ സയന്‍സില്‍ പീ ജീ ചെയ്യുന്നു

മം മോനെ ഞാന്‍ വളരെ കുഞ്ഞിലെ ഒരിക്കല്‍ കണ്ടിട്ടേയുള്ളൂ ..അയ്യോ മോനെ നീ കമ്പ്യൂട്ടര്‍ ആണെന്നല്ലേ പറഞ്ഞത് ഈ സംസന്ഗ് ഫോണില്‍ നിന്നും ഡേറ്റ എല്ലാം ഐ ഫോണിലേക്ക് മാറ്റാന്‍ അറിയാമോ .. കേട്ടോടീ സോഫി   ഒരു ഐ ഫോണ്‍ ചേട്ടന്‍ അവിടുന്ന് കൊടുത്തു വിട്ടു എന്‍റെ പഴയ ഫോണ്‍ ബിജുമോന്  കൊടുക്കാന്‍ പറഞ്ഞു അതിന്‍റെ ഡേറ്റ എങ്ങനെ മാറ്റും എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു ഇരിക്കുക ആയിരുന്നു..

അതിനെന്താ ചേച്ചി ഇവന്‍ ശരിയാക്കി തരും അല്ലേടാ – സോഫി ചോദിച്ചപ്പോ അവന്‍ തലയാട്ടി

ഒത്തിരി സമയം എടുക്കുമോ മോനെ

അല്‍പ സമയം എടുക്കും ചേച്ചി ഫോട്ടോസും വീടിയോസും ഒക്കേ  മാറ്റെണ്ടേ

Leave a Reply

Your email address will not be published. Required fields are marked *