കാരണം പത്താം ക്ലാസ്സിൽ രണ്ടാം വട്ടം എഴുതി കഷ്ടപ്പെട്ട് പാസായ കർഷകൻ ആയ ഷിബു പെണ്ണ് കിട്ടാൻ വളരെ ബുദ്ദിമുട്ടി.. ഇരുപത്തി ആറാം വയസിൽ തുടങ്ങിയ പെണ്ണുകാണൽ മുപ്പത്തി രണ്ടാം വയസ്സ് ആയപ്പോഴാണ് ഒരു വിധം ശരിയായത്.. അപ്പോഴേക്കും പെണ്ണിനെ ഇഷ്ടപ്പെടുക എന്ന അവസ്ഥ മാറി പെണ്ണിന് എങ്ങനെ എങ്കിലും ഇഷ്ടപ്പെട്ടാൽ മതി എന്ന മാനസീക അവസ്ഥയിൽ എത്തിയിരുന്നു ഷിബുവും മാതാപിതാക്കളും.. അവസാനം നാട്ടിൽ തന്നെ ഉള്ള പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും ആണ് വിവാഹം ശരിയായത്.. പ്രീ ഡിഗ്രി കഴിഞ്ഞു നെടുങ്കണ്ടത്തു തന്നെ ഉള്ള ഒരു തയ്യൽ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സോഫിയ എന്ന ഇരുപത്തിനാലുകാരി, മാനസീക ആസ്വാസ്ഥ്യമുള്ള മൂത്ത സഹോദരിയും കഞ്ചാവ് കടത്തു കേസിൽ ജയിലിൽ പോയ സഹോദരനും പിതാവ് ഉപേക്ഷിച്ചു പോയതും ആയ ഒരു കുടുംബം ആയിരുന്നു സോഫിയുടേത്..മോശം അല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു എങ്കിലും ഇപ്പറഞ്ഞ കുടുംബ പശ്ചാത്തലം മൂലം അവളുടെയും വിവാഹം നടക്കാതെ ആയിരുന്നു.. കർഷകൻ ആണെങ്കിലും നല്ല സാമ്പത്തികം ഉള്ള കുടുംബം ആയതിനാൽ സോഫിയുടെ മാതാവിന് അധികം ആലോചിക്കേണ്ടി വന്നില്ല.. നിർധനകുടുംബത്തിൽ പിറന്ന കുട്ടി ആയതു കൊണ്ട് ഷിബുവിന്റെ വിദ്യാഭ്യാസ കുറവിനെ മറ്റു പല പെൺകുട്ടികളും ആക്ഷേപിച്ചത് പോലെ ആക്ഷേപിക്കുക ഇല്ല മര്യാദക്കാരിയായി കുടുംബത്തിൽ നിൽക്കുമല്ലോ എന്ന പ്രതീക്ഷയിൽ ഷിബുവിന്റെ മാതാപിതാക്കളും വിവാഹത്തിന് സമ്മതിച്ചു.. ക്ലാസ് നടക്കുന്ന സമയം ആയതിനാൽ വിവാഹത്തിന് പോകാൻ ആകെ മൂന്നു ദിവസത്തെ അവധി മാത്രം ആണ് സിബിക്ക് കിട്ടിയത്.അന്ന് വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഇപ്പോഴാണ് സിബി നെടുംകണ്ടതിനു പോകുന്നത്.. ചരിത്രം തീർന്ന സ്ഥിതിക്ക് നമുക്കിനി കഥയിലേക്ക് വരാം.
നെടുങ്കണ്ടം വീടിനു മുന്നിൽ സിബി ബൈക്ക് നിർത്തി, ബൈക്കിന്റെ ശബ്ദം കേട്ടതും പുറത്തേക്കു ഇറങ്ങി വന്ന ജോലിക്കാരൻ തമിഴൻ പയ്യൻ സെൽവൻ ഓടി വന്നു തോളിൽ കിടന്ന ബാഗ് വാങ്ങി പിടിച്ചു..
എന്ന സെൽവൻ സൗഖ്യമാ (കേരളത്തിൽ തന്നെ ജനിച്ചു വളർന്ന സെൽവനോട് അറിയാവുന്ന തമിഴിൽ സിബി ചോദിച്ചു)
ആമ അണ്ണാ
നീ ഇന്ന് തോട്ടത്തിൽ പോയില്ലേ
ഇല്ല അണ്ണാ ഷിബു അണ്ണൻ രാവിലെ പോയി ഇന്ന് സിബി അണ്ണാ വരും റൂം ഒക്കെ ശരിയാക്കാൻ പറഞ്ഞിട്ട് പോയി