💛 ഹോസ്പിറ്റൽ ഗിഫ്റ്റ് 💛 [Arrow]

Posted by

( ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു, മനപ്പൂർവം അല്ല, കൊറോണ കാരണം മാറ്റി വെച്ച എന്റെ exam ഡേറ്റ് ഒക്കെ സപ്പ്ളിയുടെ എണ്ണം കൂട്ടി കീശ നിറക്കാൻ വേണ്ടി എന്നോണം അടുത്ത ആഴ്ച യിലേക്ക് ഞങ്ങളുടെ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട് ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും, സൊ എഴുതാൻ ഇരിക്കാൻ പോലും ടൈം കിട്ടുന്നില്ല, ഇപ്പൊ ഈ തട്ടിക്കൂട്ട് കഥ കൊണ്ട് തൃപ്തി പെടണം എന്ന് അഭ്യർത്ഥിക്കുന്നു.

പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ കടുംകെട്ട് part 3 യും  കല്യാണപ്പിറ്റേന്ന് എൻഡിങ്ങും സമർപ്പിക്കുന്നതാണ്

സസ്നേഹം Arrow 💛)

💛 ഹോസ്പിറ്റൽ ഗിഫ്റ്റ്  💛

Hospital Gift | Author : Arrow

തലയ്ക്കും ശരീരത്തിനും വല്ലാത്ത ഭാരം, നല്ല കനം ഉള്ള എന്തോ ദേഹത്തു വെച്ചത് പോലെ, മൊത്തത്തിൽ ഒരു തരം മന്ദത. കഷ്ട്ടപ്പെട്ടു കണ്ണ് വലിച്ചു തുറന്നു. ഞാൻ ഇത് എവിടെ ആണ്, ഒരു പിടിയും കിട്ടുന്നില്ല. ഏതോ ബെഡിൽ കിടക്കുകയാണ്, പരിചയം ഇല്ലാത്ത സീലിംഗ്. ബെഡിന്റെ സൈഡിൽ ഡ്രിപ്പും എന്തോ മിഷീനും ഒക്കെ ഉണ്ട്, സൊ ഹോസ്പിറ്റലിൽ ആണ്.

” പേര് ഗൗതം, ഏജ് 24, സെക്സ് മെയിൽ ”

അപരിചിതമായ ശബ്ദം,  ഞാൻ തല ഉയർത്തി നോക്കി. ഹോസ്പിറ്റൽ ഗൗൺ ഇട്ട ഒരു പെൺകുട്ടി ബെഡിന്റ സൈഡിൽ നിന്ന് എന്റെ ഡീറ്റയിൽസ് അടങ്ങിയ ഫയലോ മറ്റോ എടുത്തു വായിക്കുകയാണ്. ബെഡിലെ ഞെരുക്കം കേട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. ഒരു ഇരുപതു വയസ് തോന്നിക്കുന്ന അത്യാവശ്യം സുന്ദരി ആയ ഒരു പെണ്ണ്.

” ആഹാ ചേട്ടായി ഉണർന്നോ, നന്നായി ഞാൻ ബോർ അടിച്ചു ചത്തു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എന്നാ ബോർ ആണെന്നോ, ഇന്ന് രാവിലെ വരെ അപ്പുറത്തെ ബെഡിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു അവർ പോയി, പിന്നെ ആകെ ഇങ്ങോട്ട് വരുന്നത് ആ ഭദ്രകാളി നേഴ്‌സ് ആ, അവർക്ക് ആണേൽ മിണ്ടിയാൽ ദേഷ്യം. അഞ്ജലി എഴുന്നേൽക്കരുത്, അഞ്ജലി മിണ്ടരുത്, അഞ്ജലി അത് ചെയ്യരുത്, അഞ്ജലി ഇത് ചെയ്യരുത് ഹോ ” ഇത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ചുമച്ചു, ചുമച്ചപോൾ വേദന കൊണ്ട് ആണെന്ന് തോന്നുന്നു അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു. പിന്നെ അല്പം കഴിഞ്ഞു വീണ്ടും തുടങ്ങി.

” എന്തായാലും ചേട്ടായി ഉണർന്നല്ലോ, ഇപ്പൊ ഒരു കൂട്ട് ആയി. വേദന ഉണ്ടോ ചേട്ടായി?? ” എന്നും ചോദിച്ചു കൊണ്ടവൾ എന്റെ കൈ തണ്ടയിലെ ബാൻഡ് ഐഡ് ൽ വിരൽ ഓടിച്ചു, ഞാൻ aww എന്നൊരു ശബ്ദത്തോടെ ഒന്ന് ഞെരുങ്ങി, ഒരു ഞെട്ടലോടെ അവൾ കയ്യ് വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *