ചേച്ചി വിങ്ങിപോട്ടാന്‍ തുടങ്ങി
ഷോപിലുള്ളവര്‍ എന്നെ നോക്കാന്‍ തുടങ്ങിഞാന്‍ പതിയെ എണീറ്റ് ബില്‍ ടാബിളില്‍ വച്ച് എണീറ്റു
വാ ചേച്ചി
ഞങ്ങള്‍ പുറത്തിറങ്ങി
ഓഫീസിലേക്ക് എത്തി ഞാന്‍ ചെച്ചിക്കരുകിലിരുന്നു വല്ലാത്ത ഒരു മണം ചെച്ചിയില്‍ നിന്നും വമിക്കുന്നുണ്ട് പക്ഷെ സത്യത്തില്‍ എനിക്ക് മറ്റൊന്നും തോന്നിയില്ല ആരും അടുത്തില്ല ഞാന്‍ ചേച്ചിയുടെ കൈ എടുത്തു പിടിച്ചു എന്നോട് പറയാന്‍ പറ്റുന്ന കാര്യാണോ
എങ്കില്‍ പറ ഇങ്ങനെ കരയാതെ
എനിക്കിനി അരുമില്ലെടാ ……. നിന്നോട് പറയാതെ പോണമെന്ന് കരുതിയതാ നീ വീട്ടില്‍ വിളിക്കുമ്പോ കാര്യങ്ങള്‍ അറിയും
ഞാന്‍ ആകെ ആകാംഷയോടെ ചേച്ചിയെ നോക്കി
പ്രദീപെട്ടനു മറ്റൊരു ബന്ധമുണ്ടയിരുന്നത് നിനക്കറിയാല്ലോ ചേച്ചിയുടെ എങ്ങലടി കൂടി വരുന്നു
അതൊക്കെ പറഞ്ഞു തീരത്തതല്ലേ ചേച്ചി
ചെച്ചിയെന്നെ നോക്കി കണ്ണീരോടെ
അയാള്‍ വീണ്ടും ആ ബന്ധം തുടങ്ങിയെടാ അവരൊന്നിച്ചാ ഇപ്പൊ താമസം
ഛെ അത് ചേച്ചിയുടെ തെറ്റിദ്ധാരണ ആയിരിക്കും
ചേച്ചി വീണ്ടും ഏങ്ങലടിച്ചു എന്‍റെ കൈയില്‍ മുറുകെ പിടിച്ചു
അല്ലേടാ അയാള്‍ തന്നെ വിളിച്ചു പറഞ്ഞു ഇനി എന്നേം മോനേം അയാള്‍ക്ക് വേണ്ടാന്ന്
ഞാന്‍ വേഗം നാട്ടിലേക്കു വിളിച്ചു കാര്യം ശെരിയാണ് അയാള്‍ക്ക് അവരില്‍ ഒരു കുട്ടിയുമുണ്ടെന്നാ കേള്‍ക്കുന്നതെന്ന് അമ്മ പറഞ്ഞു. ഫോണ്‍ ചേച്ചിക്ക് കൊടുക്കാന്‍ അമ്മ പറഞ്ഞു ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു ചേച്ചി ഫോണ്‍ എന്‍റെ കൈയില്‍ തന്നു.
ചേച്ചിയെ വിടണ്ടാ എന്ന് അമ്മ പറഞ്ഞു ഇപ്പൊ ഇങ്ങോട്ടുവന്നാല്‍ അവള് വല്ല കടുംകൈ ചെയ്യും നീയൊന്നു നോക്കികോണം
ഞാന്‍ ചേച്ചിയുടെ അടുത്ത് ചെന്ന്
ചേച്ചി ഇന്നെന്തായാലും പോകണ്ടാ ചേച്ചിക്ക് എന്‍റെ വീട്ടിലേക്കു വരന്‍ പറ്റില്ലേ
ആദ്യമൊന്നും ചേച്ചി സമ്മതിച്ചില്ല ഒടുവില്‍ ഞാന്‍ നിര്‍ബന്ധിച്ച് വീട്ടിലേക്കു കൊണ്ടുപോയി