കാമുകി [പ്രണയരാജ]

Posted by

കാമുകി

KAAMUKI | AUTHOR : PRANAYARAJA

രാത്രിയുടെ ഈ യാമത്തിൽ അവൻ ബൈക്കുമായി വിജനമായ വഴിയിലൂടെ യാത്ര തിരിച്ചു. മരണത്തെ
മുഖാമുഖം കാണുവാനായി.
മദ്യലഹരിയിൽ വിവേകം നഷ്ടമായ ഏതോ ഒരു നിമിഷത്തിൽ അവന്റെ മനസിൽ തെളിഞ്ഞു വന്ന മോഹം.
ആഗ്രഹസഫലീകരണത്തിനായി അവസാന യാത്ര.[https://i.imgur.com/1jS3p9x.jpg]ഇടക്കെപ്പോയോ
ചാറ്റൽ മഴ പതിയെ
പെയ്തു തുടങ്ങി. തന്റെ കണ്ണുനീർ മറച്ചു പിടിക്കാനെന്നോണം മഴ പതിയെ അതിന്റെ പൂർണരൂപം
കൈവരിച്ചു.ബൈക്കിന്റെ ഹെഡ്‌ലൈറ് വെളിച്ചത്തിൽ മുന്നിലെ കാഴ്ച കാണാമെങ്കിലും
നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന മഴ തുള്ളി കാഴ്ച മറച്ചു കൊണ്ടിരിന്നു… !!

ഉള്ളിലെ സങ്കടവും ദേഷ്യവും ആക്സിലേറ്ററിലൂടെ ശമിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
!

മഴ അരിശം പൂണ്ടു പെയ്തു കൊണ്ടിരിക്കുന്നു അവൾക്കും ആരോടോ ദേഷ്യം ഉള്ളത് പോലെ.. !!

ആകെ നനഞ്ഞു… !

തണുപ്പ് ധമനിയിൽ അരിച്ചു കേറി…. !!

മുന്നേ സ്ഥാനം പിടിച്ചിരുന്ന മദ്യം തോറ്റു പിന്മാറി തുടങ്ങി… !!

ആദ്യം കണ്ട കടയിലേക്ക് വണ്ടി നിർത്തി കയറി നിന്നു

കയ്യിൽ കരുതിയ ബോട്ടിലിലേക് ഒലിച്ചിറങ്ങുന്ന മഴ വെള്ളം പിടിച്ചെടുത്തു.

ചുറ്റും കണ്ണോടിച്ചു
എല്ലാം ഉറങ്ങിയിരിക്കുന്നു…
ചീവീടുകൾ പോലും..

ഓരോ മഴ തുള്ളിയും നഷ്ട്ട പ്രണയത്തിൽ മനം നൊന്തു തല തല്ലി ചാവുന്ന പോലെ തോന്നി

മഴ അത്ര ശക്തമായി പെയ്യുകയാണ്..

എങ്ങോട്ടണി യാത്ര… ??

അറിഞ്ഞുകൂടാ.. !!

ഒരു തരം ഒളിച്ചോട്ടം… !

ഓർമകളിൽ നിന്നോ അതോ സ്വപ്നങ്ങളിൽ നിന്നോ… ??

അവസാനമായി അവൾ എനിക്ക് തന്നിട്ട് പോയത് ഈ ഏകാന്തത മാത്രം
അത് ഈ നിമിഷം വരെ വിട്ടു പോകാതെ എന്നെ വേട്ടയാടുന്നു… !!

ചിന്തകൾ കാടുകയറുവാൻ തുടങ്ങിയിരിക്കുന്നു, ഭ്രാന്തമായ നിമിഷങ്ങൾ…!!

തളർന്നു…!!

അതെ മനസും ശരീരവും ഒരു പോലെ തളർന്നിരിക്കുന്നു. എനിയെന്തു ചെയ്യും..??

കയ്യിലെ ബോട്ടിലിലേക്ക് വെള്ളം പതിയെ നിറഞ്ഞു തുടങ്ങിയത് ശ്രദ്ധയിൽ പെടുന്നത്.

ഒറ്റ വലിക്കു കുടിച്ചു തീർത്തു,,,

നെഞ്ചിലെ നീറ്റൽ ശമിപ്പിക്കാൻ മനുഷ്യൻ കണ്ടെത്തിയ ഒറ്റമൂലി.

അവൾ ധമനിയിലൂടെ പടവെട്ടി മുന്നേറുകയാണ്. തണുപ്പ് പതിയെ വിട വാങ്ങി.
ലഹരി തൻ മായാലോകത്തേക്ക് ഒരു അപ്സരസിനെ പോലെ അവൾ കൈ പിടിച്ചു കൊണ്ടു പോയി…!!

ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ അവൾക്കൊപ്പം അനുഗമിച്ചു…!!

കാലുകൾ നിലത്തുറയ്ക്കാതായി, ബോട്ടിലിൽ എനിയും അവശേഷിക്കുന്നു. പതിയെ ഞാനവിടെ
ഇരുന്നു.

പതിയെ ആ മദ്യം നുകർന്നു കൊണ്ടിരുന്നു.

മദ്യലഹരിയിൽ ഞാൻ രാത്രി കാഴ്ചകൾ കണ്ടു തുടങ്ങി.

എവിടെയും കൺമഷി പരത്തിയ പോലെ കറുത്ത നിറം.

അങ്ങിങ്ങായി മിന്നി മറയുന്ന മിന്നാമിനുങ്ങുകൾ…!!

കാർമേഘ പുരിതമായ ആകാശം..!!

ഇടക്ക് നാണത്തോടെ ഒളിക്കണ്ണിട്ടു നോക്കുന്ന പൗർണ്ണമി..!!

ആകാശത്തിലെ മിന്നാമിനുങ്ങകൾ, നക്ഷത്രക്കുഞ്ഞുങ്ങൾ പരിഭവം പറയുന്ന പോലെ കണ്ണു
ചിമ്മി…!!

മണ്ണിൻ മാറിൽ തല തല്ലി ചാവുന്ന മഴത്തുള്ളികളും…!!

ഇരുളിൽ തെളിയുന്ന നിഴലുകൾ തൻ പാവക്കുത്തുകളും…!!

രാത്രി ഇത്ര മനോഹരമായിരുന്നോ.??

ഇന്നാദ്യമായി രാത്രിയുടെ മനോഹരിത ഞാൻ കൺകുളിർക്കെ ആസ്വദിച്ചു…!!

മനസു പതിയെ ശാന്തമായതുപ്പോലെ തോന്നി.
ഒരു പുതു ഉൻമേഷം ലഭിച്ചതു പോലെ…!!

പെട്ടെന്നായിരുന്നു അതുണ്ടായത്…!!
ഭൂമി രണ്ടായി പിളർന്നു പോകുന്ന ശക്തിയിൽ ഒരു കൊള്ളിയാൻ മിന്നി..

സർവ്വ ശാന്തതയേയ്യും ചിന്നാഭിന്നമാക്കിക്കൊണ്ട് ആ കൊള്ളിയാൽ കടന്നു പോയി…!!

ഇരുളിൽ ഒരു നിഴൽ രൂപം അനാവൃതമായി. പതിയെ പതിയെ അതു തെളിഞ്ഞു വരികയാണ്…!!

അതെ അതൊരു സ്ത്രീ രൂപമാണ്…!!

കണ്ണുകൾ സൂക്ഷ്മമായി ആ രുപത്തെ ശ്രദ്ധിക്കുകയാണ്. പതിയെ ആ രൂപം അനാവൃതമായി…!!

അവന്റെ കണ്ണുകൾക്ക് അതു വിശ്വസിക്കാനാവുന്നില്ല…!!

അതവളാണ്….

‘കാർത്തിക’……..

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ ഈ രാത്രിയിൽ ഇത്രയും ദൂരെ തനിക്കു
മുന്നിൽ, അവിശ്വസനീയമായ നിമിഷങ്ങൾ…!!

അവനു ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി.
അവൻ അവന്റെ കണ്ണുകളെ ഇറുക്കെ അടച്ചു പിടിച്ചു. തന്റെ കണ്ണുകളെ കപളിപ്പിക്കുവാനായി
അവൻ ആ കണ്ണുകൾ അടച്ചു പിടിച്ചത്..??

നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
അവൻ പതിയെ കണ്ണു തുറന്നു നോക്കി. തനിക്കു മുന്നിൽ ശൂന്യമായ കാഴ്ച്ച കണ്ട് അവൻ
അമ്പരന്നു..!!

അവൾ, മദ്യ ലഹരിയിൽ തന്റെ കണ്ണുകൾ തന്നെ കപളിപ്പിച്ചിരിക്കുന്നു…!!

കഴിഞ്ഞ മൂന്നു ദിനങ്ങൾ അവന്റെ മനസിലേക്കു കടന്നു വന്നു….!!

ഒരു ഭ്രാന്തനെ പോലെ താൻ കാട്ടിക്കൂട്ടിയതും, ഒരു ദിനം മുഴുവൻ ഒരു മുറിയിൽ ഒറ്റക്കു
കരഞ്ഞു തീർത്തതുമെല്ലാം…!!

ആ ഓർമ്മകൾ അവന്റെ മനസ്സിന്റെ ഓർമ്മകളുടെ പുസ്തക താളുകൾ പതിയെ മറച്ചു…!!

പ്രണയം, 90 വയസ്സിലും യവ്വനം തിരിച്ചു നൽകുന്ന ദേവാമൃതം.

ഒന്നിനെയും ആഗ്രഹിക്കാത്ത സന്യാസിമാരെയും ആഗ്രഹം എന്ന മായാലോകത്തേക്ക് ക്ഷണിക്കുന്ന
ദിവ്യാനുഭവം.

പ്രണയം അതൊരു അനുഭൂതിയാണ്, അനുഭവിക്കും തോറും മാധുര്യം ഏറിടുന്ന അനുഭൂതി.

ഞാൻ നിവിൻ, എനിക്കുണ്ടായ ഒരു പ്രണയവും, ആ പ്രണയം മാറ്റി മറിച്ച എന്റെ ജീവിതവുമാണ്
നിങ്ങളിപ്പോൾ വായിക്കുന്നത്..!!

ഞാൻ ഡിഗ്രി പഠിക്കുന്ന കാലം, സൗഹൃദങ്ങൾ ആഘോഷമാകുന്ന യവ്വനത്തിലെ മറക്കാനാവാത്ത
നിമിഷങ്ങൾ പകരുന്ന കോളേജ് ജീവിതം…!!

കോളേജ് ജീവിതം തുടങ്ങിയിട്ട് രണ്ടു വർഷം കൊഴിഞ്ഞു പോയി. ഇന്ന് ഞാൻ സീനിയറാണ്.
ഞങ്ങളുടെ കയ്യിലാണ് അവിടുത്തെ അധികാരം…!!

എല്ലാ കോളേജുകളിലും പതിവുള്ളതുപ്പോലെ
സീനിയർസിന്റെ ലൈഫ് ഞങ്ങൾ ആഘോഷിച്ചു.

സന്തോഷത്തോടെ ആറാടിയിരുന്ന എന്റെ ജീവിതത്തിലേക്ക് ആരുടെ കറുത്ത കണ്ണകളാണ്
പതിഞ്ഞതെന്നറിയില്ല.

പ്രണയമെന്ന കൊലക്കയറിലേക്ക് എന്നെക്കൊണ്ട് തല വെപ്പിച്ചതാരെന്നും എനിക്കിതുവരെ
മനസിലായില്ല.

അന്നൊരു ഞായറാഴ്ച ആയിരുന്നു. എന്റെ ഒരു കൂട്ടുക്കാരൻ എന്നെ ഒരിടത്തേക്കു വിളിച്ചു
കൊണ്ടു പോയി…!!

ഒരു ഡാൻസ് പരിപാടിയുടെ റിഹേർസൽ നടക്കുവായിരുന്നു. കൊച്ചു കുട്ടികളുടെ
പരിപാടിയായിരുന്നു…!!

അവരെ ഡാൻസ് പഠിപ്പിക്കുന്നത് ഒരു പെൺക്കുട്ടിയായിരുന്നു. അവളുടെ പേരായിരുന്നു
‘കാർത്തിക’.

അവരുടെ നൃത്തച്ചുവടുകൾ ഒന്നടുക്കും ചിട്ടയും വെരുത്താനായി ഒരു സഹായത്തിനായ് എന്റെ
കൂട്ടുക്കാരൻ എന്നെ അങ്ങോട് കുട്ടിക്കൊണ്ടു പോയത്…!!

ഞാൻ അവരുടെ ചുവടുകൾ അടുക്കും ചിട്ടയോടെയും ഞാൻ ശരിയാക്കി കൊടുത്തു.
അങ്ങനെ ദിവസവും റിഹേർസലിനു ഞാൻ അവളോടൊപ്പം ഉണ്ടാവാൻ തുടങ്ങി..!!

നല്ലൊരു പരിചയം ഞങ്ങൾക്കിടയിൽ ഉടലെടുക്കുവാൻ അതു തന്നെ ധാരാളമായിരുന്നു…!!

ആ പരിചയം ഒരു പ്രണയത്തിലേക്ക് ചെന്നെത്തുമെന്ന് ഞാൻ ഒരിക്കലും
പ്രതീക്ഷിച്ചിരുന്നില്ല…!!

അങ്ങിനിരിക്കെ അവരുടെ നൃത്ത പരിപാടി അരങ്ങിലേറുന്ന ദിവസം അവൾ എന്നോട് വാട്സ് ആപ്പ്
നമ്പർ വാങ്ങി. ഡാൻസിന്റെ വീഡിയോ അയച്ചു തരാനാണെന്നും പറഞ്ഞു… !!

ഞാനും എന്റെ നമ്പർ അവൾക്കു കൊടുത്തു…!!

അന്ന് ആ നമ്പർ കൊടുത്തതാണ് തൻ്റെ ജീവിതം മാറ്റി മറിച്ചത്. ഒരിക്കലും
പ്രതീക്ഷിക്കാത്ത പലതും തന്നെ തേടി വന്നു.

കാർത്തിക കാണുവാൻ അഴകുള്ള മങ്ക എന്നവളെ വിശേഷിപ്പിക്കാം. നല്ല നിറമാണ് അവൾക്ക്.
അഴകാർന്ന പുഞ്ചിരി, ആരെയും മയക്കുന്ന സംസാരം. ഉയരം കുറവായതിനാൽ ഒരു കുഞ്ഞായി
തോന്നും

കുടിച്ച മദ്യത്തിനെക്കാൾ ലഹരി അവളെ കുറിച്ച് ഓർക്കുമ്പോയാണ് , അതും ഭ്രാന്തമായ
ലഹരി. !!

ആർത്തിരമ്പുന്ന മഴയുടെ അലർച്ച , ഒഴുകി അകലുന്ന മഴവെള്ളത്തിൽ കൂട്ടമായി ഒഴുകുന്ന
ഉറുമ്പിൻ കൂട്ടം.

ഈ മഴയിൽ തന്നെ തനിക്കു മുന്നോട്ടു നീങ്ങണം , എനിയും ഒരുപാട് ദൂരം താണ്ടാനുണ്ട് .
ലക്ഷ്യം കൃത്യമല്ല എന്നാലും പോയേ മതിയാവു.

കോരിച്ചൊരിയുന്ന മഴയിൽ താൻ ബൈക്കെടുത്ത് മുന്നോട്ടു നീങ്ങി. പതുക്കെ പോയ താൻ ,
പതിയെ വികാരകൾക്കടിമയായി. വേഗത അതു അനിയന്ത്രിതമായി ഉയരുകയാണ്.’

ഒന്നും കാണാതെ, ഒരു ബോധവുമില്ലാതെ വിജനമായ റോഡിലൂടെ വഴിയറിയാതെ പോകുന്ന യാത്രികനായി
ഞാൻ

ആകാശത്ത് തെളിയുന്ന മിന്നൽ പിളർപ്പുകൾ എൻ്റെ മിഴികളിലെ ഞരമ്പുകൾ പോലെ തെളിഞ്ഞു
നിന്നു.

മഴയുടെ കാഠിന്യം കൂടി, എൻ്റെ യാത്രയെ മുടക്കാൻ പ്രകൃതി അവൾ ചെയ്ത ക്രൂരത.

ആദ്യമായി കാർത്തികയെ കാണുമ്പോൾ ആരും തടഞ്ഞില്ല, ഇപ്പോ അവസാനമായി കാണാൻ തേടുമ്പോ വഴി
മുടക്കാൻ മാത്രം പ്രകൃതി.

ഉയർന്നു വരുന്ന കോപം തീർക്കുക എന്ന പോലെ ആക്സിലറേറ്റർ ഒന്നുകൂടി കൊടുത്തു.

വണ്ടി ചീറി പാറി മുന്നോട്ടു കുതിച്ചു , പോകരുത് എന്ന് കരഞ്ഞു പറഞ്ഞ പ്രകൃതിയുടെ
കണ്ണുനീരായ മഴയെ അവഗണിച്ച ഞാൻ പായുകയാണ് ലക്ഷ്യമില്ലാത്ത ലക്ഷ്യ സ്ഥാനത്തേക്ക്.

എതിരെ വന്ന വാഹനത്തിൻ്റെ വെളിച്ചവും മഴയിൽ മിഴികൾക്കു മീതെ ഒഴുകുന്ന ജലവും
രക്തത്തിൽ പടർന്നു പന്തലിച്ച മദ്യവും എൻ്റെ മിഴികളെ വഴിമുടക്കിയപ്പോ ഞാൻ ആ കാറിൽ
തട്ടി തെറിച്ചു വീണു.

ആ കാർ നിശ്ചലമായി, പതിയെ ഒരു കാൽ പുറത്തേക്ക് വന്നു. അതിൽ നിന്നും ഒരു പെൺകുട്ടി
എൻ്റെ അരികിലേക്ക് ഓടി വന്നു.

അവളെ കണ്ട നിമിഷം അവളോടായി ഞാൻ പറഞ്ഞത്

“കാർത്തിക ”

ചുവന്ന വർണ്ണത്തിൽ ഒഴുകുന്ന മഴവെള്ളം എൻ്റെ ബൈക്കിൻ്റെ വെളിച്ചത്തിൽ ഞാൻ
കണ്ടിരുന്നു. ഹോളിക്ക് ഞങ്ങൾ ഒരുക്കിയ ചായം പോലെ

തൻ്റെ മിഴികൾ പതിയെ അടയുന്ന നിമിഷവും തനിക്കരികിൽ അവൾ നിന്നിരുന്നു കാർത്തിക. ഞാൻ
തേടിയ എൻ്റെ ലക്ഷ്യം എന്നെ തേടി വന്നു.

മിഴികൾ തുറക്കുമ്പോ താൻ മറ്റൊരു ലോകത്താണ്. അതൊരു ഹോസ്പിറ്റൽ ആണ്

കീർത്തന എന്ന പേരും ഇന്നലെ ഉണ്ടായ മഴയും മാത്രം മനസിൽ , ആ പേരിനെ താൻ വെറുക്കുന്നു
പക്ഷെ എന്തിന്

ഉത്തരമില്ലാത്ത ചോദ്യമായി താൻ മാറി, തനിക്കിപ്പോ താനാരെന്ന് അറിയാത്ത അവസ്ഥ
ഓർമ്മകൾ തൻ ചീട്ടു കൊട്ടാരം തകർന്നു.

Leave a Reply