ഞാൻ : ” അന്ന് ലക്ഷ്മി ഒറ്റയ്ക്ക് ഒരു ക്ലാസ്സ്മുറിയിൽ കയറി പോകുന്നത് സുമേഷ് കണ്ടു. അവൾ അവിടെ ഒറ്റയ്ക്ക് ഇരിക്കുകയാവും എന്ന് അവൻ അങ്ങ് ഊഹിച്ചു”
ജെസ്സി : ” എന്നിട്ട് ”
ഞാൻ : ” ഇവൻ ഉടനെ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു അവൾ ആ മുറിയിൽ ഒറ്റയ്ക്കാണ് പോയി പ്രൊപോസൽ ചെയ്യ് എന്ന്. എനിക്കാണെങ്കിൽ പെട്ടെന്ന് അവളോട് പറയാൻ പേടിയും നാണവും ഒക്കെ തോന്നി ”
ജെസ്സി : ” ഹ്മ്മ് ”
ഞാൻ : ” പക്ഷെ സുമേഷ് എന്ന എന്റെ ആത്മാർത്ഥ സുഹൃത്ത് എന്നോട് ഉള്ള സ്നേഹം മുഴുവൻ അന്ന് പുറത്ത് കാട്ടി. അവൻ എന്നെ പിടിച്ചു വലിച്ചു അവൾ ഇരുന്നിരുന്ന മുറിയുടെ മുന്നിൽ വരെ കൊണ്ട് വന്നു. എന്നിട്ടാണ് ആ അബദ്ധം പറ്റിയത്.
ആ ലക്ഷ്മി നിന്നോട് എന്താ പറഞ്ഞത് ഈ കഥ തന്നെ ആണോ ”
ജെസ്സി : ” അതെ അവൾ തുണി മാറിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് നീ ഉള്ളിലേക്ക് ഓടി കേറി വന്നു എന്നും. അവൾ ഒച്ചയുണ്ടാക്കിയിട്ടും നീ പോയില്ല അതുകൊണ്ട് അവൾ നിന്റെ കരണത്ത് അടിച്ചിട്ട് നിന്നെ ഇറക്കി വിട്ടു എന്നുമാണ് അവൾ പറഞ്ഞത്. ശെരിക്കും അടിച്ചോ? ”
ഞാൻ : ” അടിച്ചായിരുന്നു ” ഒരു ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞു. ജെസ്സിയും ചെറുതായി ചിരിച്ചു.
ജെസ്സി : ” ഹാ പെണ്ണുങ്ങൾ തുണി മാറുമ്പോൾ കേറി വന്നാൽ അടി ഒക്കെ കിട്ടും. അന്ത ഭയം ഇറുക്കട്ടും ഹിഹിഹി. എന്നാലും നീ എന്തിനാ ഇടിച്ചു കുത്തി കേറി ചെന്നത് വാതിലിൽ മുട്ടാൻ മേലായിരുന്നോ ”
ഞാൻ : ” ലക്ഷ്മി നിന്നോട് ഇത്രയേ പറഞ്ഞുള്ളൂ? ”
ജെസ്സി : ” അതെ ”
ഭാഗ്യം അവൾ എല്ലാം പറഞ്ഞിട്ടില്ല. മറ്റുള്ളവർ കേട്ടാൽ എന്റെ മാനം പോകുന്ന ചില കാര്യവും അവിടെ നടനായിരുന്നു
ഞാൻ : ” എന്നാ എന്റെ ഭാഗം കേൾക്. ഞാൻ അതിനകത്തേക്ക് ഓടി കയറിയതൊന്നുമല്ല ”
ജെസ്സി : ” പിന്നെ ”
ഞാൻ : ” സുമേഷ് എന്നെ ഉന്തി തള്ളി മുറിയുടെ വാതിൽ വരെ കൊണ്ടുവന്നല്ലോ. എന്നാ അത്രേം എത്തിയപ്പോ എനിക്ക് ധൈര്യം ഇല്ലാതെ ആയി. ഞാൻ പറയണ്ട എന്നു കരുതി തിരിച്ചു പോകാൻ ഒരുങ്ങി. എന്നാൽ എനിക്ക് ഇത് പറയാൻ കിട്ടിയ സുവർണ്ണാവസരം കളഞ്ഞു കുളിക്കാൻ എന്റെ ആത്മാർത്ഥ സുഹൃത്ത് സുമേഷ് സമ്മതിച്ചില്ല. അവൻ എന്നെ ബലമായി പിടിച്ച് അകത്തേക്ക് തള്ളി. അവൾ ഡ്രെസ്സ് മാറാൻ വന്നതായിരുന്നു എന്ന് എനിക്കോ അവനോ അറിയില്ലായിരുന്നു. ”
ജെസ്സി : ” അത് പെൺകുട്ടികൾക്ക് അനുവദിച്ച ഗ്രീൻ റൂം അല്ലായിരുന്നു. ഗ്രീൻ റൂമിൽ ചേച്ചിമാർ ചെറുതായി റാഗ് ചെയ്യുന്നു എന്ന് കേട്ടാണ് ലക്ഷ്മി അവിടെ പോയത്. ജനൽ എല്ലാം അവൾ അടച്ചു കുറ്റി ഇട്ടു. ക്ലാസ്സിലെ cctv വരെ അവൾ പേപ്പർ കൊണ്ടു മറച്ചു. അപ്പോളാണ് നീ അതിനകത്തേക്ക് ചെന്നത്. എന്നിട്ട് പോകാതെ അവിടെ നിൽക്കുകയും ചെയ്തു. അവൾക്ക് ദേഷ്യം വരില്ലേ അതായിരിക്കും അവൾ അടിച്ചത് ”