പെൺപുലികൾ 6 [Jon snow]

Posted by

ഞാൻ : ” സുമേഷ് എന്നെ പിടിച്ചു തള്ളി. ആ ഊക്കിൽ ഞാൻ വാതിൽ തുറന്നു അകത്തേക്ക് കേറിപ്പോയി. നല്ല ശക്തിയിൽ ഇടിച്ചതുകൊണ്ട് വാതിൽ തിരികെ വന്നു അടഞ്ഞു. സുമേഷ് ഒന്നും കണ്ടില്ല. എന്റെ പ്രണയം പൂത്തുലയുന്നത് മനസ്സിൽ കണ്ടോണ്ട് അവൻ പുറത്ത് നിന്നു. ”

അതുകേട്ട് ജെസ്സി ചിരിച്ചു പോയി

ഞാൻ : ” അകത്തേക്ക് കേറിയ ഞാൻ അവളുടെ കോലം കണ്ടു വാപൊളിച്ചു നിന്നു പോയി.”

ജെസ്സി : ” എന്തായിരുന്നു കോലം ”

ഞാൻ : ” പോടീ കോലം അറിയാഞ്ഞിട്ട അവൾക്ക്. ഫുള്ള് ഒന്നും കണ്ടില്ല. ആവശ്യത്തിന് തുണി ഉണ്ടായിരുന്നു പോരെ ”

ജെസ്സി : ” ഓ”

ഞാൻ : ” കുറച്ചു നേരത്തേക്ക് എന്റെ കിളി പോയേടി അവൾ പറയുന്നത് ഒന്നും ഞാൻ കേട്ടില്ല. മാത്രമല്ല കോളേജ് ഡേ ആയതുകൊണ്ട് ഉറക്കെ പാട്ട് വച്ചിട്ടുണ്ടല്ലോ. ശബ്ദം ഇല്ലാതെ എന്റെ മുന്നിൽ നിന്ന് സ്ലോ മോഷനിൽ അലറുന്ന ലക്ഷ്മിയുടെ ഒരു രൂപം ആണ് എന്റെ മനസ്സിൽ. ഞാൻ കിളി പോയി നിക്കുന്ന കണ്ടു അവൾ ദേഷ്യം കൊണ്ടു എന്റെ കവിളത്ത് ആഞ്ഞടിച്ചു. അതോടെ എനിക്ക് സ്ഥലകാല ബോധം വന്നു. ഞാൻ ഓടി പുറത്തിറങ്ങി. ഇതാണ് സംഭവിച്ചത്. അല്ലാതെ അവൾ പറയുന്ന പോലെ ഞാൻ ഞെരമ്പൻ ഒന്നുമല്ല ”

ജെസ്സി : ” അവൾ നിന്നെ തെറ്റിദ്ധരിച്ചു. ഒരു കാര്യം ചെയ്യാം നീ എന്റെ കൂടെ വാ ഇപ്പൊ തന്നെ ഞാൻ പറഞ്ഞ് എല്ലാം ശെരി ആക്കാം. ”

അത് ശെരിയാവില്ല. ഞാൻ ജെസ്സിയോട് പറയാത്ത ചില കാര്യങ്ങൾ ഉണ്ട്. എനിക്കും ലക്ഷ്മിക്കും മാത്രം അറിയാവുന്ന ചില കാര്യങ്ങൾ. അത് മറ്റാരും അറിയരുത്.

ഞാൻ : ” ഏയ് വേണ്ട ജെസ്സി ”

ജെസ്സി : ” അതെന്താ. എടാ പേടിക്കണ്ട ഞാൻ സംസാരിച്ചോളാം ”

ഞാൻ : ” വേണ്ടെടി ലക്ഷ്മി വിചാരിക്കും ഞാൻ നിന്നെ കൊണ്ട് ന്യായീകരിക്കാൻ വരുന്നതാണെന്ന് അത് വേണ്ട. വിട്ടേക്ക് ”

ജെസ്സി : ” എന്നാലും ആരെങ്കിലും നമ്മളെ തെറ്റിദ്ധരിച്ചാൽ അത് നമ്മൾ തിരുത്തണ്ടേ ”

ഞാൻ : ” ഹാ നീ അത് വിട് ”

ജെസ്സി : ” എന്നാൽ ശരി ”

അങ്ങനെ നഷ്ടപ്പെട്ടു എന്ന് കരുതിയ ചങ്കതിയെ തിരിച്ചു കിട്ടി. ഉച്ച കഴിഞ്ഞുള്ള ക്ലാസിൽ ഒന്നും ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ വല്യമ്മ പറയുന്നത് ആലോചിക്കുക ആയിരുന്നു. പ്രതിരോധിച്ചാൽ മാത്രം പോര ആക്രമിക്കണം. എങ്ങനെ ആക്രമിക്കും. ഞാൻ ചേച്ചി എങ്ങനെ ഒക്കെ ആണ് എന്നെ ആക്രമിച്ചത് എന്നെല്ലാം ചിന്തിച്ചു. എനിക്ക് ചിലതൊക്കെ മനസ്സിൽ തന്നെ ഓർമ്മ ഉണ്ട്. പല പൂട്ടുകൾ ചേച്ചി എങ്ങനെ അതൊക്കെ ഇട്ടു. അപ്പോൾ ചേച്ചി കയ്യ് എങ്ങനെ വച്ചു കാൽ എങ്ങനെ വച്ചു. എല്ലാം എനിക്ക് ഓർമ്മ ഉണ്ട്. അതുപോലെ ഒക്കെ ഇന്ന് ചേച്ചിയേ ഇന്ന് പൂട്ടിയെ പറ്റു. എനിക്ക് ആത്മവിശ്വാസം കൂടി. ശക്തി എനിക്ക് ഉണ്ട് ചേച്ചിയുടെ അത്ര തന്നെ അത് മര്യാദക്ക് പ്രയോഗിച്ചാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *