അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Posted by

പ്രിയ വായനക്കാരെ,

സാദിഖ് അലി ഇബ്രാഹിം ന്റെ കഥ പറഞ്ഞ ‘അബ്രഹാമിന്റെ സന്തതി’ എന്ന കഥയുടെ മുഴുവൻ പാർട്ട്കളും പോസ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. പോസ്റ്റ് ചെയ്യപെട്ട ക്ലൈമാക്സ് ഒറിജിനൽ അല്ല. അത് തിരുത്തപെട്ടതാണു. അത് ഞാൻ പറഞതിനുശേഷം തന്നെയാണു പോസ്റ്റ് ചെയ്തതും. ഇപ്പൊ, ആ ഒറിജിനൽ ക്ലൈമാക്സ് പോസ്റ്റ് ചെയ്യണമെന്ന് കരുതുന്നു. അതാണു ഇത്.
ഈ പാർട്ടിലെ ഓരൊ വരിയിലും ഇതെഴുതിയ എന്റെ കണ്ണുനീരിന്റെ ഉപ്പ് രസം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. ഇതിലെ പല വരികളും എഴുതാൻ സാധിക്കാതെ മണിക്കൂറുകളോളം ഞാൻ ഇരുന്നിട്ടുണ്ട്. ഈ ഒരു പാർട്ട് എഴുതാൻ ഞാൻ ഒരുമാസത്തിലധികം സമയമെടുത്തിട്ടുണ്ട്. ഞാൻ മുമ്പെ പറഞ്ഞത് തന്നെയാണു ഇതിനു കാരണം. ഇത് സാങ്കല്പിക കഥയല്ല. ജീവിതമാണു. കേരളത്തിൽ ജീവിച്ചിരുന്ന, ഇപ്പോൾ ജീവിക്കുന്ന ഒരാളുടെ ജീവിതം.. ആ ജീവിതം നേരിട്ടറിയാവുന്ന ഞാൻ അത് കഥയാക്കുമ്പോൾ സ്വാഭാവികമായും വേദനയോടെയാകും ഉണ്ടാവുക.

നമ്മളൊരു കാര്യം ഒരാളോട് പറയുമ്പോൾ അയ്യാൾക്കത് ഉൾകൊള്ളാൻ കഴിയണമെങ്കിൽ , പറയുന്ന കാര്യം കേൾക്കുന്നവനൊ അല്ലെങ്കിൽ അവന്റെ അറിവിൽ ആരെങ്കിലുമൊ അനുഭവിച്ചിട്ടുണ്ടാകണം. അല്ലാത്തത് എത്രയൊക്കെ വർണ്ണിച്ച് പറഞ്ഞാലും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും. ഇത് അതുപോലെയാകരുത്. ഇതിലെ ഓരൊ വരികളും നിങ്ങൾ ഫീൽ ചെയ്ത് വായിക്കണം എങ്കിൽ തീർച്ചയായും നിങ്ങളുടെ കണ്ണിൽ നിന്ന് ചുടുകണ്ണീർ വരും.

വായിക്കുക…. അഭിപ്രായം പറയുക.

“നന്ദി”
സാദിഖ് അലി ഇബ്രാഹിം

*അബ്രഹാമിന്റെ സന്തതി 8* Cl!max 2

Abrahaminte Santhathi Part 8 | Author : Sadiq Ali

Previous Part

നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് ഒളിച്ചോടി പോകേണ്ടിവന്ന എന്റെ ദുരവസ്ഥ… സാദിഖ് അലി ഇബ്രാഹിമിന്റെ ജീവിതത്തിലാദ്യം.. പറഞ്ഞും പ്രവർത്തിച്ചും തീർക്കേണ്ട ബാധ്യതകൾ ഞാൻ അവിടെ തന്നെ ഉപേക്ഷിച്ചു… കൂട്ടത്തിൽ അബ്രഹാമിന്റെ സന്തതി യെന്ന എന്റെ ഉള്ളിലെ മൃഗത്തേയും..
ഇനിയൊരു തിരിച്ചുവരവ് ഉണ്ടൊന്ന് തന്നെയറിയില്ല… ഉണ്ടെങ്കിൽ തന്നെ എന്നാണെന്നും ഒരു നിശ്ചയവുമില്ല..

നല്ലതുമാത്രം സംഭവിക്കുമെങ്കിൽ ഇതും ഒരു നിയോഗം..

ബാംഗ്ലൂർ നഗരം..

അവിടെ ഞാനൊരു ഫ്ലാറ്റ് വാടകക്കെടുത്തു.. താമസവും തുടങ്ങി. ബാഗ്ലൂരിൽ എനിക്കൊരു സുഹൃത്തുണ്ട്.. അവൻ മുഖേനയാണു താമസവും മറ്റും ഏർപ്പാടാക്കിയത്. അവനും ഫാമിലിയായി താമസിക്കുന്നു. ഭാര്യയും ഒരു കുട്ടിയും. അങ്ങനെ ഞാനും നാദിയയും ഞങ്ങടെ ഉമ്മമാരും പുതിയഒരു ജീവിതം തുടങ്ങി. എന്റെ ഉമ്മ കാര്യകാരണം ചോദിക്കുന്നുണ്ടായിരുന്നു.. ഇങ്ങോട്ട് മാറിയതിനെ കുറിച്ച്.. ഞാനൊന്നും പറഞ്ഞില്ല. പുതിയ നാട്, പുതിയ ആളുകൾ, വെത്യസ്തജീവിത ശൈലി ഇതിനോടൊക്കെ പൊരുത്തപെടാൻ നാദിയാക്കും ഉമ്മമാർക്കും കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു.. എന്നാലും ശരിയായി.. ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങളും.
നാദിയാടെ വയറ്റിൽ എന്റെ കുഞ്ഞ് പാരമ്പര്യഗുണം കാട്ടാനും മറ്റും തുടങ്ങീയിരുന്നു.. വളരെയെറെ സന്ദോഷം നിറഞ്ഞ ജീവിതമായിരുന്നു അത്. അതുവരെ ഞാനനുഭവിക്കാത്ത സന്ദോഷം … ഇനി കുഞ്ഞു സാദിഖ് കൂടി വന്നുകഴിയുമ്പോൾ സ്വർഗ്ഗതുല്ല്യമാകും ജീവിതം..

Leave a Reply

Your email address will not be published. Required fields are marked *