ഞാൻ ഉറപ്പിച്ചു… നാദിയാടെ മരണത്തിനുത്തരവാദികളായവരെ വെട്ടിനുറുക്കണം.. ഉറ്റവർ നഷ്ട്ടപെടുമ്പോഴുള്ള വേദന അവരുമറിയണം.. ഞാൻ കുറെ നേരം അങ്ങനെ തന്നെയിരുന്നു.. പതിയെ നേരം വെളുക്കാൻ തുടങ്ങിയിരുന്നു.. ഞാനെണീറ്റു.. പുറത്തേക്ക് നടന്നു.. മനസ്സിൽ പ്രതികാരം മാത്രമായി എന്റെ..അവിടെ കണ്ട ഓട്ടൊയിൽ കയറി..
“പൊവ്വാം” ഞാൻ പറഞ്ഞു..
“ങേ.. ഇതെന്ത് കോലാടൊ… താനെവിടുന്നാ” അയ്യാൾ ചോദിച്ചു..
“നരകത്തീന്ന്”..
” നരകത്തീന്നൊ..”? താനെന്താ ആളെ കളിയാക്കാാ!? ഊം കണ്ടാലും പറയും നരകത്തീന്നാന്ന്”..”ആ എവിടിക്യാ പോണ്ടെ’!?
“ജോർജ്ജിന്റെ വീട്ടിലേക്ക്”?..
” ഏത് ജോർജ്ജ്.. ആ ഇഡിയനൊ”??..
“ഉം..”
അയ്യാൾ വണ്ടിയെടുത്ത് ജോർജ്ജിന്റെ വീടിന്റെ മുമ്പിലെത്തി.
ഞാനെറങ്ങി നടന്നു..
“ടോ… താനെവിടിക്യാ ഓടണെ.. കാശെടുക്കടൊ”..
” വെയ്റ്റ് ചെയ്യ്..” കൊടുത്തുവിടാം..” ഞാനതും പറഞ്ഞ് ജോർജ്ജിന്റെ വീട്ടിലേക്ക്..
അവിടെ ചെന്ന് ഞാൻ..
“ജോർജ്ജ്”?
” ആരാ.. മനസിലായില്ല..” ജോർജ്ജിന്റെ ഭാര്യയാണു ചോദിച്ചത്.
“ജോർജ്ജ്.. ഇല്ലെ “? ഞാൻ പിന്നേം ചോദിച്ചു..
” ചേട്ടൻ ഇവിടില്ല്യാാ.. പുറത്ത് പോയതാ..”
അല്ലാ.. നിങ്ങളാരാ”?
“അവൻ എങ്ങോട്ട് പോയതാ”? ഞാൻ ചോദിച്ചു..”..
” അറിയില്ലാ”..
“അവൻ വരുന്നവരെ ഞാനിവിടെ ഇരിക്ക്യാം”
ഞാനതും പറഞ്ഞ് ചവിട്ടുപടിയിൽ ഇരുന്നു. ജോർജ്ജിന്റെ ഭാര്യ അകത്തുപോയി..
“ടൊ.. കുറെ നേരായല്ലൊ.. കാശെവെടെ!??”
“ജോർജ്ജിന്റെന്ന് വാങ്ങിക്കൊ”!!
” അപ്പൊ തന്റേലു കാശും മൈരുന്നുല്ല്യാലെ”?
“ഇല്ല്യാ”!
” കണ്ടപ്പഴെ തോന്നി…”
“മൈരു.. രാവിലെ തന്നെ ഇജ്ജാതി ജന്മങ്ങൾ… വന്ന് കേറിക്കോളും വലയായിട്ട്!!” അയാളതും പറഞ്ഞ് പോയി.