“ആ അബ്രഹാമിന്റെ സന്തതി”
“തെളിവില്ലല്ലൊ”? മുസാഫിറെ!? ആരെങ്കിലും കണ്ടാതന്നെ അവന്റെ പേരു പറയൊ!?
” തെളിവും വേണ്ട സാക്ഷിയും വേണ്ട.. അവനെ ഞാൻ നോക്കികൊള്ളാം.. ” മുസാഫിർ പറഞ്ഞു..
“അതൊക്കെ നിന്റെയിഷ്ട്ടം..”
“നാളെ എത്തും ഞാൻ. എത്തുമ്പൊ തന്നെ അവനൊരു സൽക്കാരം ഞാൻ കൊടുക്കുന്നുണ്ട്..”
“ഉം.. ശരിയെന്നാ” അയാൾ ഫോൺ വെച്ചു..
ശേഷം മുസാഫിർ തന്റെ ഗുണ്ടാ തലവനെ വിളിച്ചു..
“നമ്മടെ ആരും വേണ്ട.. പുറത്തൊരു ടീമിനു പണിയേൽപ്പിക്ക്..” അത് പറഞ്ഞ് അവൻ ഫോൺ വെച്ചു..
ജോർജ്ജിന്റെ വീട്ടിൽ,
“ടാ നിനക്ക് മോനെ കാണണ്ടെ”?.. ജോർജ്ജ് എന്നോട്…
എന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു..
ജോർജ്ജ് തുടർന്നു…
” അവനിപ്പൊ സഫ്നാടെ കൂടെയാ.. സ്വന്തം മോനെ പോലെയാ അവനെ അവൾ നോക്കണെ…എന്നാലും നിന്നോളം വരുമോടാാ…”…
ജനലരികിൽ പോയി പുറത്തേക്ക് നോക്കികൊണ്ട് ഞാൻ…
“എന്റെ ഇനിയുള്ള ജീവിതം എങ്ങെനെയാണെന്നൊ എന്താണെന്നൊ ഒന്നും അറിയില്ല… ചിലപ്പൊ ഒരു കത്തിമുനയിൽ… ചിൽപ്പൊ ഏതെങ്കിലും ജയിലിൽ ആയുഷ്കാലം… അതിനിടയിൽ ഒരു നീറ്റലായി അവന്റെ മുഖം എനിക്ക് കാണണ്ട…..”
“എന്നാലും “…. അവന്റെ തോളിൽ കൈവെച്ചുകൊണ്ട്.. ചോദിച്ചു..
” അവനറിയണ്ട ഇങ്ങെനൊരു ഉപ്പച്ചിയുണ്ടെന്ന്… അവന്റെ ഉപ്പച്ചിയും ഉമ്മച്ചിയും മരണപെട്ടു… “.
ചങ്കിൽ വീർപ്പ് മുട്ടിയത് കണ്ണിലൂടെ ഒലിച്ചിറങ്ങി..
ഞാനൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപോയി..
പിറ്റേന്ന്..രാവിലെ,
“ജോർജ്ജെ, വണ്ടിയെടുക്ക്”
“എങ്ങോട്ടാടാ..”
“വല്ല ബാറിലും പോകാം.. പിന്നെ ആ മുസാഫിർ എത്തിയൊന്ന് ഒന്നറിയണം..”
ഞങ്ങൾ പുറപെട്ടു.. ബാറിലെത്തി ഒരു ഫുൾ വാങ്ങി അടിച്ചു.. ഇറങ്ങി വരുമ്പോൾ.. മുസാഫിർ ഏൽപ്പിച്ച ടീം..
ജോർജ്ജിനെ കണ്ടതും അവർ..
“ആ ജോർജ്ജേട്ടൊ..”
“ആ എന്തൂട്രാ ബൈജു.. അടിക്കാൻ വന്നാണൊ..”