ഇടക്ക് നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരുമൊക്കെ വിളിക്കും. വിശേഷങ്ങളൊക്കെ ചോദിക്കും. പുതിയ ജീവിതമായതുകൊണ്ട് തന്നെ പഴയ ഫോണും നമ്പരുമൊക്കെയങ്ങ് മാറ്റി. ഇനിയതിന്റെ പേരിലൊരു സമാധാനകേട് വേണ്ടെന്ന് കരുതി. ഞാൻ കാത്തിരുന്ന ആ നാൾ വന്നെത്തി.. ഒരുപാട് പ്രതീക്ഷയോടെ ഞാൻ കാത്തിരുന്ന എന്റെ കുഞ്ഞിന്റെ ജനനം..
ഹോസ്പിറ്റൽ വരാന്തയിൽ, ലേബറൂമിന്റെ മുന്നിൽ മൂട്ടിൽ തീപിടിച്ചപോലെ നടക്കുകയും ഓടുകയും ചെയ്യുന്ന എന്നെ കണ്ട് ഡോക്ടർ മാർക്ക് വരെ സംശയമായി… ” ഇനി ഇയ്യാളാണൊ പെറുന്നത്”..
എന്റെ മാനസീകാവസ്തയതായിരുന്നു. എന്റെ മാത്രമല്ല മിക്ക പുരുഷന്മാരുടേം അവസ്ഥ അത് തന്നെയാകും. ” പേറ്റുനോവിന്റെ അളവ് നമുക്കറിയാം.. പക്ഷെ , ലേബറൂമിന്റെ പുറത്ത് അലയുന്ന പുരുഷന്റെ മാനസീക വേദനയും പിരിമുറുക്കവും അളക്കാനുള്ള ഉപകരണം കണ്ടുപിടിച്ചിട്ടില്ലല്ലൊ….,!” ആ വേദന അറിയാത്തിടത്തോളം , പത്ത് മാസം ചുമന്ന് പെറ്റ അമ്മയേക്കാൾ വരില്ല ഒരിക്കലും, ഒരായുസ്സ് മുഴുവൻ ചോരനീരാക്കി പോറ്റി വളർത്തിയ അച്ചൻ..”
ലേബറൂമിന്റെ വാതിൽ തുറന്നു… ഒരു കുഞിനേം കൊണ്ട് ഒരു നഴ്സ് പുറത്തുവന്നു..
“നാദിയാടെ കൂടെ ആരാ”
“ഞാനാ..”
എന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ചുകൊണ്ട് അവർ..
“ആൺ കുട്ടിയാ”..
” എന്റെ കണ്ണ് സന്ദോഷം കൊണ്ട് നിറഞ്ഞു…. അടുത്തു നിന്നിരുന്ന നാദിയാടെ ഉമ്മാടെ കയ്യിൽ ഞാൻ മോനെ കൊടുത്തു..
“സുന്ദരകുട്ടൻ.. ഉപ്പച്ചിയെ പോലെ തന്നെ” ഉമ്മ പറഞ്ഞു..
വലിയൊരു ആശ്വാസത്തോടെയും സന്ദോഷത്തോടെയും ഞാനിരുന്നു..
കുഞിനെ തിരികെ വാങ്ങാൻ വന്ന നഴ്സിനോട് ഞാൻ
‘നാദിയാാ”!?
“കുഴപ്പമില്ല സുഖമായിരിക്കുന്നു.”
പിന്നീടങ്ങോട്ട് സന്ദോഷത്തിന്റെ നാളുകളായിരുന്നു. താഴത്തും തറയിൽ വെക്കാതെ ഞങ്ങളവനെ താലോലിച്ചു..
ആദിൽ- ബഹുമാന്യനായ ന്യായാധിപൻ…