ഞാനൊന്ന് തിരിഞ്ഞു നോക്കി..
മരക്കാർ ഹാജിയുടെ ഭാര്യ…
ഞാൻ എണീറ്റ് അവരുടെ അടുത്തേക്ക് ചെന്നിട്ട്..
“താടീം മുടീം വെട്ടാതെ… കോലം കെട്ടു.. പണ്ട് ഞാൻ വെള്ളമുണ്ടും ഷർട്ടുമായിരുന്നു .. ഇന്ന് അതല്ല വേഷം.. അതുകൊണ്ട് മനസിലായികൊള്ളണമെന്നില്ല..”.
ഞാൻ ജനലിനടുത്തേക്ക് ചെന്ന് ആ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കിനിന്നുകൊണ്ട് തുടർന്നു..
” പണ്ട് ഏത് അർദ്ധരാത്രിയിലായാലും എന്റെ നിഴൽ കണ്ടാമതിയായിരുന്നു ഉമ്മാക്ക് മനസിലാവാൻ.. ഇന്നിപ്പൊ അങ്ങെനെയല്ല. അത് ഞാൻ പഴയ ആളല്ലാത്തതുകൊണ്ട് തന്നെയാ… ”
ഞാൻ പറയുന്നത് കേട്ട് സംശയഭാവത്തോടെ ആ ഉമ്മ എന്നെ തന്നെ നോക്കി നിന്നു..
പെട്ടന്ന് പിന്നിൽ നിന്ന് എന്നെ വിളിച്ചു….
“മോനെ… മോനെ സാദിഖെ,”!!
ആ ഉമ്മാടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി..
ഞാനൊന്ന് തിരിഞ്ഞു…
” അതെ സാദിഖായിരുന്നു… പത്ത് പതിനാലു വർഷം മുമ്പ് എല്ലാം അവസാനിപ്പിച്ച് ഞാനീ തൃശ്ശൂർ ന്ന് പോകുമ്പോൾ ഞാൻ സാദിഖ് ആയിട്ടായിരുന്നു പോയത്…. ഇന്ന് ഞാൻ സാദിഖല്ല… സാദിഖ് മാത്രമായിട്ട് ജീവിക്കാൻ കഴിയില്ലെന്ന് കാലം എന്റെ മുമ്പിൽ തെളിയിച്ചു…അല്ല..!! മുസാഫിർ സമ്മദിച്ചില്ല..
ഇന്ന് ഞാൻ …..
‘അബ്രഹാമിന്റെ സന്തതിയാണു’..”
“മോനെ… “. കരഞ്ഞുകലങ്ങിയ കണ്ണുമായി അവരെന്റെയടുത്തേക്ക് വന്ന് എന്റെ നെഞ്ചിൽ മുഖം ചേർത്തു… കരച്ചിലിന്റെ ശക്തികൂടി..
ഞാനാ ഉമ്മയെ ചെർത്തുപിടിച്ചുകൊണ്ട്…
“ആരും കരയുന്നത് കാണാൻ ഇഷ്ട്ടാമില്ലാതിരുന്ന എന്റെ കരച്ചിൽ ആരും കണ്ടില്ല… “… ഞാൻ പറഞ്ഞു..
ഉമ്മയെന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി കണ്ണ് തുടച്ചുകൊണ്ട്… എന്നോട്..
” മോനെ, നിനക്ക് സംഭവിച്ച നഷ്ട്ടം ചെറുതല്ല… ഈ വീട്ടിലുള്ള രണ്ട് പേർ കാരണം നിനക്ക് വിലപെട്ട രണ്ട് ജീവനുകൾ നഷ്ട്ടപെട്ടിട്ടുണ്ട്.. യാതൊരു തെറ്റും ചെയ്യാത്ത അവരുടെ ആത്മാവിനു വേണ്ടി നീ നിനക്ക് തോന്നുന്ന തീരുമാനം എടുത്തോളു… നീയും എനിക്ക് മകൻ തന്നെയാണു… നിന്റെ നഷ്ട്ടത്തോളം വരില്ല ഒരാളുടേയും നഷ്ട്ടം.”