അത് പറഞ്ഞ് നിൽക്കുമ്പോൾ മുസാഫിർ ന്റെ ബെൻസ് വാഹനം പരിവാരങ്ങളോടെ മുറ്റത്ത് വന്ന് നിന്നു…
മുസാഫിർ കാറിൽ നിന്നിറങ്ങി ചാരുകസേരയിൽ വന്നിരുന്നു… എന്നിട്ട് പരിവാരങ്ങളോട്..
“പോടാാ പോയി കൊണ്ടുവാ അവനെ.. എവിടെയുണ്ടെങ്കിലും… ജീവനോടെ വേണമെനിക്കവനെ”!…
അതുകേട്ട് ഇറങ്ങിവന്ന ഞാൻ..
“എന്നെ തേടി നീയവരെ നാട് മുഴുവൻ ഇട്ടോടിക്കണ്ട മുസാഫിറെ… ഞാനിവിടെയുണ്ട്..”
പിന്നിൽ നിന്ന് കേട്ട എന്റെ ഘനഗാംഭീര ശബ്ദം കേട്ട് അവൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി..
ചെറിയ ഒരു ഭയം അവന്റെ മുഖത്ത് നിഴലിച്ചു..
അവൻ എന്നോട്..
“നീ വന്നു അല്ലെ… നിന്നെ അന്നേ, തീർത്തെന്ന് ഉറപ്പുവരുത്താതാടാ ഞാൻ ചെയ്ത തെറ്റ്.. ആ തെറ്റ് ഞാനിന്ന് തിരുത്തും…”. അവൻ ആക്രോശിച്ചു..
അവന്റെ നേരെ പതിയെ നടന്നുകൊണ്ട് ഞാൻ..
” ഇത് നന്മയും തിന്മയും തമ്മിലുള്ള യുദ്ധമല്ല.. തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണു… ”
അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ഞാൻ
“വലിയ തിന്മയും ചെറിയ തിന്മയും”..
അവനെന്റെ വാക്കുകളെ ശ്രവിച്ചുകൊണ്ടിരുന്നു.. ഞാൻ തുടർന്നു..
” നാടിനും വീടിനും വേണ്ടാതെ… നീയിനി വേണ്ട മുസാഫിറെ… ”
ഞാനതും പറഞ്ഞ് കാലുയർത്തി ഇടനെഞ്ചിൽ ചവിട്ടി… അവൻ ഇറയത്ത് നിന്ന് തെറിച്ച് പുറത്തേക്ക് വീണു…
അത് കണ്ട് കൊണ്ട് നിന്ന പരിവാരങ്ങൾ കൂട്ടമായി എന്റെ നേരെ പാഞ്ഞു വന്നു…
അവിടെയിരുന്ന മരത്തിന്റെ കസേരയെടുത്ത് എല്ലാത്തിനേം ഒരുമിച്ച് അടിച്ച് വീഴ്ത്തി..ഞാൻ..
മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമൊക്കെ വടിവാളുകൊണ്ടുള്ള വീശലിൽ നിന്ന് ഞാൻ കൃത്യമായി ഒഴിഞ്ഞു മാറുകയും തക്കത്തിനു അവരുടെയൊക്കെ വയറ്റിലും മുഖത്തുമൊക്കെ മുഷ്ട്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലരുടെ കയ്യിൽ നിന്ന് വടിവാളുകൾ തെറിച്ചുപോയി.
മുറ്റത്ത് ജോർജ്ജ് മൂന്നാലുപേരെ ഒരുമിച്ചിട്ട് തല്ലുന്നു..
പുറത്തേക്കിറങ്ങി മുസാഫിറിനെ പിടികൂടിയ എന്നെ മൂന്നാലുപേർ വന്ന് വട്ടം പിടിച്ചു..
മുസാഫിറിന്റെ കോളറിൽ പിടിച്ച് ചുവരിൽ തലടിപ്പിച്ചു.. എന്നെ പിടിച്ചവരിൽ പിന്നിൽ നിക്കുന്നവൻ ഷർട്ടിൽ പിടിച്ച് കറക്കി മുന്നിലേക്കാക്കി ചവിട്ടി.. സൈഡിൽ നില്ല്കുന്നവരെ മുഷ്ട്ടിചുരുട്ടിയിടിച്ചു വീഴ്ത്തി..